Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

വീണകൾ മീട്ടി പാടിടുന്നേ

വീണകൾ മീട്ടി പാടിടുന്നേവീണ്ടെടുപ്പിൻ ഗാനങ്ങളെപാപത്തിൻ പാതയിൽ ക്ഷീണനായ് ഓടുമ്പോൾസ്നേഹക്കരം നീട്ടി മാറോടണച്ചല്ലോനിൻ സ്നേഹമോർത്തിടുമ്പോൾ-നാഥാഎന്തു ഞാൻ ചെയ്തിടേണ്ടു;- സ്വന്തമായോരെല്ലാം അന്യരായ്മാറുമ്പോൾആലംബമില്ലാതെ ഏകനായ്ത്തീരുമ്പോൾതള്ളാത്തൊരുറ്റസഖി-നിത്യവീട്ടിൽ ഞാനെത്തുംവരെ;- കൂരിരുൾ മൂടുന്ന ദുഃഖവേളകളിൽആശ്വാസദായകൻ മാറാത്ത സ്നേഹിതൻഅവനെന്നെ മാറോടണയ്ക്കും-ഞാൻതൻ പാദം മുത്തം ചെയ്യും;- അന്നെൻ കണ്ണീരും തീരും വിലാപവുംദുഃഖം മറന്നു ഞാൻ ഗാനങ്ങൾ പാടിടുംഇനിയെത്ര വൈകിടുമോ-നാഥാകാത്തു ഞാൻ പാർത്തിടുന്നേ;-

Read More 

വീണാൾ സീയോൻ കുമാരി താണാൾ

പല്ലവിവീണാൾ സീയോൻ കുമാരി താണാൾ അഴലാഴിയിൽപ്രാണനാഥന്‍റെ തിരുമേനി ക്രൂശിന്മേൽ കണ്ടു; വീണാൾഅനുപല്ലവികാണുന്നതിതാരയ്യോ! എൻ പ്രാണനാഥനോ ക്രൂശിൽആണിമേൽ തൂങ്ങുന്നി-തെന്നാനന്ദമോ?ഞാനി നീ പൊകിന്നിതെങ്ങൊ? ഇടം-ഏതുംകാണു-ന്നില്ലെനിക്കയ്യോ!- കാണുന്നില്ലേ!മാനുവേലനേ! എന്നെ താനേ വിട്ടു നീപോയോ?മാനസത്തിങ്കലിടി വീണേ എന്നങ്ങലറി; വീണാൾചരണങ്ങൾമന്നാ! കൃപാക്കടലേ!-എന്നുള്ളമുരുകുന്നേഎന്നെ അൻപോറ്റു നൊക്കി-ടുന്നതാലെഎന്നിൽ പ്രേമത്തീയയ്യോ!- നന്നായ് ജ്വലിപ്പിക്കും തൃ-ക്കണ്ണെ-ന്തയ്യൊ തിരുമുൻ-വന്നു നിന്നുംഒന്നു പോലും നോക്കാതെ-നന്നായടച്ചിരിക്കു-ന്നെന്ന-ങ്ങവൾ ചൊല്ലിയും- കണ്ണീർ ചൊരിഞ്ഞും കൊണ്ടു;- വീണാൾ…അരുമ-യോടെന്നെ മുത്തും തിരുവായിൽ നിന്നൊഴുകി-വരുന്ന തേനും പാലുമാം പരമ ഭോജ്യംപരിപൂർണ്ണമായ് പൈദാഹം വിരവോ-ടൊഴിച്ചെന്നുള്ളിൽപരമാനന്ദം തരുമെ- പരമ-കാന്താ!അരുമ-കാന്തയായുൾവെന്തു- തിരുമുന്നിതാ നിന്നു നിൻതിരുവായടഞ്ഞതെന്തെ-ന്നലറി കൊണ്ടു;- […]

Read More 

വേദനയിൽ ഞാൻ നീറുന്ന നേരം

വേദനയിൽ ഞാൻ നീറുന്ന നേരംവേഗമതിൽ എന്നെ താങ്ങിടേണേ(2)കൈത്താങ്ങണേ നിൻ സ്നേഹത്തിൻ കരത്താൽകൈക്കുമ്പിളിൽ എന്നെ താങ്ങിടേണേ(2)കാക്കയാൽ പോറ്റിയ ദാസനെ പോലെനിൻ കരത്താലെന്നെ ഉയർത്തീടുക(2)ദു:ഖങ്ങൾ മാത്രം നൽകിടും ലോകംഎങ്കിലും നിൻ കരം എനിക്കെന്നുമാശ്വാസം(2);- വേദനയിൽ…ദാഹിക്കും വേഴാമ്പൽ പോൽ മനം തളരുമ്പോൾപുതുമഴ പോൽ ധൈര്യം നൽകീടുക(2)ഓരോ നിമിഷവും നിൻ മുഖം കാണുമ്പോൾ പ്രത്യാശയേറുന്നെ എൻ വീട്ടിലെത്തുവാൻ(2);- വേദനയിൽ…കഴുകനെ പോലെ ഞാൻ ചിറകടിച്ചുയർന്നീടാൻതിരുകരം കാവലായി കാണേണമേ(2)ഈ ലോക മാലിന്യം മാറ്റിയെന്നിൽ നിത്യംപുതുശക്തിയാലെന്നെ നിറക്ക നിൻ നാമത്താൽ(2);- വേദനയിൽ…

Read More 

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെ

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴുംതൻ കൃപയിൽ ആശ്രയിക്കും എല്ലാനാളും ഞാൻപാടും ഞാനെന്നും എന്‍റെ പ്രിയനെഎന്‍റെ പ്രിയൻ വാനിൽ നിന്നെഴുന്നെള്ളീടുന്നമാറ്റൊലി ഞാൻ കേട്ടിടുന്നു നാട്ടിലെങ്ങുമേക്ഷാമം ഭൂകമ്പം അതിനാരംഭം;-ക്ഷാമത്താലിക്ഷോണി എങ്ങും ക്ഷീണമാകുമ്പോൾഎനിക്കെത്തിടാത്ത നിക്ഷേപമുണ്ടെന്‍റെ പ്രിയനിൽഎന്നെ പോറ്റിടും എന്‍റെ രക്ഷകൻ;-ഇന്നലെക്കാളിന്നു ഞാനെൻ പ്രിയൻ നാടിനോ-ടേറ്റം അടുത്തതായതെനിക്കെത്ര ആനന്ദംഎന്‍റെ പ്രീയനെ ഒന്നു കാണുവാൻ;-ഈ വാരിധിയിൻ വൻ തിരയിൻ തള്ളലേറ്റു ഞാൻമുങ്ങിടാതെ പ്രിയനെന്‍റെ ബോട്ടിലുണ്ടല്ലോഗാനം പാടി എൻ നാട്ടിലെത്തുമെ;-എൻ രക്ഷിതാവേ നിൻ വരവു കാത്തു കാത്തു ഞാൻഈ ദുഷ്ടലോകെ കഷ്ടതകൾ എത്ര ഏൽക്കണംനിന്നെ കാണുമ്പോൾ […]

Read More 

വാഴ്ത്തുവിൻ യഹോവയെ കീർത്തിപ്പിൻ

വാഴ്ത്തുവിൻ യഹേവയെ കീർത്തിപ്പിൻ തൻ നാമത്തെ നിത്യം തന്‍റെ കാരുണ്യം സത്യം തന്‍റെ വാഗ്ദത്തംതൻ വിശുദ്ധ വചനം അന്ധതയിൽ വെളിച്ചം നിത്യം തന്‍റെ കാരുണ്യം സത്യം തന്‍റെ വാഗ്ദത്തംപേയിൻ വാഴ്ച നീക്കുവാൻ സ്ത്രീയിൻ സന്തതി വന്നാൻ നിത്യം തന്‍റെ കാരുണ്യം സത്യം തന്‍റെ വാഗ്ദത്തംചേറ്റിൽ നിന്നുയർത്തുന്നോൻ തീറ്റിപ്പോറ്റി കാക്കുന്നോൻ നിത്യം തന്‍റെ കാരുണ്യം സത്യം തന്‍റെ വാഗ്ദത്തംയിസ്രായേലിൻ കൂടെ നാം ക്രിസ്തൻ സ്വന്ത വംശമാംനിത്യം തന്‍റെ കാരുണ്യം സത്യം തന്‍റെ വാഗ്ദത്തംകഷ്ടനഷ്ടങ്ങളിലും രോഗശോകങ്ങളിലും നിത്യം തന്‍റെ കാരുണ്യം […]

Read More 

വാഴ്ത്തുവിൻ പരം വാഴ്ത്തുവിൻ

വാഴ്ത്തുവിൻ… പരം വാഴ്ത്തുവിൻ…രാത്രികാലം മുഴുവൻ ദൈവാലയത്തിൽ നിൽക്കും ദാസന്മാരേ ഭവാന്മാർ വാഴ്ത്തിടിൻശുദ്ധമന്ദിരത്തിങ്കൽ കൈകളുയർത്തി നിങ്ങൾ വാഴ്ത്തുവിൻ യഹോവയെ വാഴ്ത്തിടിൻആകാശം ഭൂമിയിവ നിർമ്മിച്ച ദേവദേവൻസീയോനിൽ നിന്നു നിന്നെ വാഴ്ത്തട്ടെഏകൻ ത്രിയേകനാകും സ്നേഹസ്വരൂപിയെന്നും ഏകട്ടെ മംഗളങ്ങൾ മേന്മേലായ് സങ്കീർത്തനങ്ങൾ134

Read More 

വാഴ്ത്തുവിൻ ക്രിസ്തുയേശുവിൻ പാദം

വാഴ്ത്തുവിൻ ക്രിസ്തുയേശുവിൻ പാദം വന്ദിപ്പിൻ രക്തം ചിന്തി വീണ്ടെടുത്ത ജീവനാഥനെവാഴ്ത്തുവിൻ വീണു വന്ദിപ്പിൻഇല്ലില്ലിതുപോൽ നല്ലോരു നാഥൻ എല്ലാർക്കുമായ് തൻ ജീവൻ വെടിഞ്ഞവൻ എല്ലാ നാവുമേറ്റു ചൊല്ലണം കർത്താവെന്നു ചൊല്ലണം എല്ലാ മർത്യരും തൻ മുൻവണങ്ങണം മുഴങ്കാൽ മടക്കണം വീടുവിട്ടോടി പാപക്കുഴിയിൽവീണുവലഞ്ഞു കാണാതെ പോയി നാം വേറില്ലാരും കണ്ടെടുക്കുവാൻ നമ്മെ വീണ്ടെടുക്കുവാൻവീട്ടിലെത്തുംവരെ തോളിലേന്തുവാൻസ്നേഹക്കയ്യിൽ താങ്ങുവാൻ സ്വർഗ്ഗത്തിലുമീ ഭൂമിയിലും താൻ സർവ്വാധികാരം പ്രാപിച്ച നായകൻ ആകയാൽ തൻസേവ ചെയ്യുവിൻ പാദസേവ ചെയ്യുവിൻ ലോകാവസാനംവരെ കൂടയുണ്ടവൻ മാറാതെന്നുമുണ്ടവൻകൈവേലയല്ലാ വീടൊന്നു വിണ്ണിൽ കൈവശമാകും […]

Read More 

വാഴ്ത്തുവീൻ യഹോവയെ കീർത്തപ്പിൻ

വാഴ്ത്തുവീൻ യഹോവയെ കീർത്തിപ്പിൻ തൻ നാമത്തെനിത്യം തന്‍റെ കാരുണ്യം സത്യം തന്‍റെ വാഗ്ദത്തംതൻ വിശുദ്ധവചനം അന്ധതയിൽ വെളിച്ചംപേയിൻവാഴ്ച നീക്കുവാൻ സ്ത്രീയിൻ സന്തതി വന്നാൽ;- നിത്യംചേറ്റിൽനിന്നുയർത്തുന്നോൻ തീറ്റിപ്പോറ്റികാക്കുന്നോൻയിസ്രായേലിൻ കൂടെ നാം ക്രിസ്തൻ സ്വന്തവംശമാം;- നിത്യംകഷ്ട നഷ്ടങ്ങളിലും രോഗശോകങ്ങളിലുംയേശു വീണ്ടും വന്നിടും ക്ലേശമാകെ മാറ്റിടും;- നിത്യംകേൾപ്പിൻ ചെറിയവരെ ചൊല്ലിൻ വലിയവരെസർവ്വശക്തൻ ഭക്തരെ ധൈര്യമോടെ പാടുക;- നിത്യംവന്ദിക്ക എൻ ആത്മാവേ നന്ദിയോടീ ദൈവത്തെതാതപുത്രനത്മാവാം യഹോവയ്ക്കെൻ വന്ദനം;- നിത്യം

Read More 

വാഴ്ത്തുന്നു ഞാനെന്നും പരനേ

വാഴ്ത്തുന്നു ഞാനെന്നും പരനേഎനിക്കേറ്റം പ്രിയമായ നാഥനേ(2)എനിക്കായി കാൽവറി മലയിൽ മരിച്ചവൻഎനിക്കായി തന്നുയിർ ജീവനെ തന്നവൻ(2)അനുദിനം ഭാരങ്ങൾ വഹിക്കുന്ന നാഥൻഅനവധി നന്മയാൽ നടത്തുന്നവൻഅനുഗ്രഹത്തോടെന്നും കാത്തുകൊൾവാൻഅതിശയമായേശു കൂടെയുണ്ട് (2)എനിക്കൊരു ക്ലേശവും ഏശിയാതെന്നുംഎന്നെ നടത്തുന്ന യേശുനാഥാഎനിക്കെന്‍റെ ജീവിതം ധന്യമായ് തീരുവാൻഎന്നെന്നും എൻ കൂടെയുള്ള നാഥാഞാനെന്നും പാടി പുകഴ്ത്തീടുമേഞാനെന്നും വാഴ്ത്തി സ്തുതിച്ചീടുമേഎന്നെന്നും എൻമനം നന്ദിയോടെആമോദത്താലെന്നുമാനന്ദിക്കും

Read More 

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെവാനവും ഭൂമിയും ചമച്ചവനെ മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന് (2)യേശു നാഥാ നീ എൻ ദൈവം യേശു നാഥാ നീ എൻ ആശ്രയംയേശു നാഥാ നീ എൻ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേസ്തുതിക്കുന്നു ഞാൻ മഹോന്നതനെ സ്തുത്യo തൻ നാഥന്‍റെ കരവിരുത് മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന് (2)കീർത്തിക്കും ഞാൻ എന്നേശു പര കർത്തനു തുല്യനായി ആരുമില്ല മഹിമയിൻ പ്രഭു താൻ […]

Read More