Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യേശുവിനേ സ്തുതിപ്പിൻ സ്തുതിപ്പിൻ

പല്ലവിയേശുവിനേ സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുവിനേ സ്തുതിപ്പിൻ തേജസ്സും മഹിമയുമണിഞ്ഞവനാം യേശുവിനേ സ്തുതിപ്പിൻചരണങ്ങൾ1 ആധിപത്യം തോളിൽ ഉള്ളവനും അത്ഭുതനാം മന്ത്രി പുംഗവനുംഭൂതലത്തിൻ അവകാശിയുമാം;- യേശുവിനേ…2 പാപക്കടം ക്രൂശിൽ കൊടുത്തു തീർത്തുപാപിയെ സ്വതന്ത്രനായി വിട്ടയച്ചുശാപം നിറഞ്ഞ-ഭൂ-വിലയ്ക്കു വാങ്ങി;- യേശുവിനേ…3 വാഴ്ചകൾക്കും അധികാരങ്ങൾക്കും വീഴ്ചവരുത്തും പ്രമാണങ്ങൾക്കുംതാഴ്ച്ചയും തോൽവിയും വരുത്തിവച്ച;- യേശുവിനേ…4 ലോകത്തിൻ പ്രഭുവിനെ പുറത്തുതള്ളും ലോകസാമ്രാട്ടുകൾ കീഴടങ്ങും ഏകാധിപത്യത്തിൽ വാണരുളും;- യേശുവിനേ…5 ദേഹവും ദേഹിയും കാഴ്ചവച്ചും ദാഹം ശമിക്കും ജലം കുടിച്ചുംമോഹം മനോഗർവ്വം ക്രൂശിൽ വച്ചും;- യേശുവിനേ…6 പാടുവിൻ സോദരരേ വരുവിൻകൂടിവന്നേശുവേ […]

Read More 

യേശുവിനെ ആരാധിക്കുവീൻ

യേശുവിനെ ആരാധിക്കുവീൻ യേശു കർത്താവിനെ ആരാധിക്കുവീൻ വാനം ഭൂമി സ്വർഗ്ഗം സർവ്വവും ചമച്ച യേശുവിനെ ആരാധിക്കുവീൻ താഴ്ചയിൽ നമ്മെ ഓർത്ത യേശു താണുപോകാതുയർത്തിയ യേശു തപ്പിനോടും നൃത്തത്തോടും കൈത്താളത്തോടും യേശു കർത്താവിനെ ആരാധിക്കുവിൻ രോഗങ്ങളെ മാറ്റുന്നവനേശു ശാപങ്ങളെ നീക്കുന്നവനേശു ദുഃഖമെല്ലാം മാറ്റും കണ്ണീരെല്ലാം പോക്കും കർത്താവിനെ ആരാധിക്കുവിൻ രാജാധിരാജനാം യേശു കർത്താധികർത്താനാം യേശു വന്നീടുമേ വേഗം തന്റെ രാജ്യം സ്‌ഥാപിക്കാൻ യേശുവിനെ ആരാധിക്കുവീൻ

Read More 

യേശുവിനായി പോയിടാം കഷ്ടങ്ങൾ വന്നാലും

കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും കൂടെയുണ്ടെന്നരുളിയവൻഎന്നേശുനാഥൻ (2)എൻ ഉയിരേ ജീവനെ എന്നാളും നീയരികെ(2)കണ്ണീരോടെ വിതച്ചീടാം ആർപ്പോടെ കൊയ്തീടാം നായകൻ മുൻപിലുണ്ട്ധൈര്യമായി പോയിടാം(2)ഐക്യമായി നിന്നു നാം അണിയണിയായി നിരന്നീടാംയേശുവിൻ നാമത്തെഘോഷിച്ചീടാം(2)യേശുവിനായി പോയിടാം അവനായി നാം നേടിടാം (2)

Read More 

യേശുവിൻ സ്നേഹത്തിൻ ആഴമളന്നിടാൻ

യേശുവിൻ സ്നേഹത്തിൻ ആഴമളന്നിടാൻഏഴക്കു ശേഷി പോരാ ഈയൊരുപാപിക്കു ത്രാണി പോരാആർക്കും വർണ്ണിച്ചിടാനാവതില്ലേ അതിൽജീവിപ്പിതെത്ര സൗഭാഗ്യവും മോദവുംശാശ്വതമാം ആ സ്നേഹം നുകർന്നതിൻവാഹകരായ് മരുവുന്നതും ഭാഗ്യംവാനവും ഭൂമിയും ആകെ ഒഴിഞ്ഞാലുംയേശുവിൻ സ്നേഹം സനാതനമായത്വേർപിരിയാത്തത്, ഭംഗം വരാത്തത്വേർതിരിവില്ലാതെ ആർക്കും ലഭിപ്പാൻവറ്റാത്ത നീരുറവാം തിരുസ്നേഹംനില്ക്കാത്ത ദിവ്യപ്രവാമീ സ്നേഹംആ സ്നേഹധാരയിൽ കഴുകിടുകിൽ നിന്റെഏതൊരു പാപവും താപവും മാറിടും

Read More 

യേശുവിൻ സ്നേഹം തിരിച്ചറിഞ്ഞാൽ

യേശുവിൻ സ്നേഹം തിരിച്ചറിഞ്ഞാൽ ഹൃദയം സന്തോഷത്താൽ നിറയും ജീവിതം അർത്ഥപൂർണ്ണമാകും എന്നും പാടിടും ഹല്ലേലുയ്യാസ്തോത്ര ഗീതം പാടിടുക കൃപ ഓർത്തങ്ങാർത്തിടുക വല്ലഭൻ യേശുവിൻ തിരുനാമത്തെ ഉണർവ്വോടെ ഉയർത്തീടുക നിൻ ക്രൂശിനാലെൻ പാപം നീക്കി നിൻ സ്നേഹത്താൽ എന്നെ വീണ്ടെടുത്തു നിത്യ നാട്ടിൽ എനിക്കായ് ഒരുക്കിടുന്ന നിൻ നന്മ നിശ്ചയം ഞാൻ പ്രാപിച്ചിടും(സ്തോത്ര ഗീതം)നിന്നുടെ ദയയും നന്മകളും എൻ ജീവകാലമെല്ലാം പിന്തുടരും എൻ പാനപത്രവും കവിഞ്ഞൊഴുകും ദീർഘകാലം വസിക്കും നിൻ ആലയേ (യേശുവിൻ സ്നേഹം)

Read More 

യേശുവിൻ സ്നേഹം നാവാൽ

യേശുവിൻ സ്നേഹംനാവാൽ അവർണ്ണ്യമേ(2)എന്നെ കൈപിടിച്ചു നടത്തീടുന്നുമാർവ്വോടെന്നെ ചേർത്തീടുന്നു(2)യേശു ഉന്നതനാംയേശു മതിയായവൻയേശു എന്നും നല്ലവനാം(2)1 എല്ലാം എല്ലാം നിൻ ദാനമല്ലേനേടിയതൊന്നും എന്റെതല്ലാ(2)ജീവനും ഭക്തിക്കും വെണ്ടതെല്ലാംക്ഷേമമായെകിയെന്നെ നടത്തും(2)2.നിൻ തിരുമേനി തകർത്തതിനാൽനിൻ തിരു രക്തം നീ നൽകിയതാൽ(2)സമ്പൂർണ്ണമായി എന്നെ നൽകീടുന്നുഎന്നെ ഞാൻ നിന്നിൽ അർപ്പിക്കുന്നു(2)

Read More 

യേശുവിൻ പിൻപേ പോകുന്നിതാ ഞാൻ

യേശുവിൻ പിൻപേ പോകുന്നിതാ ഞാൻ (3)പിന്മാറാതേ ഞാൻ മാറാതെ2 കള്ളസോദരർ നിന്ദിച്ചെന്നാലുംയേശുവിൽ ഞാൻ ആനന്ദിക്കും;- യേശു…3 കഷ്ടമെന്നിൻപം നഷ്ടമെൻ ലാഭംയേശു അത്രേ എനിക്കെല്ലാം;- യേശു…4 ഈ ലോക ലാഭം ചേതമെന്നെണ്ണിപോരാടും ഞാൻ പോരാടും ഞാൻ;- യേശു…5 ലോകമെൻ പിൻപേ ക്രുശെന്റെ മുൻപേപിൻനോക്കാതെ ഞാൻ നോക്കാതെ;- യേശു…6 സ്നേഹിതരെന്നെ തള്ളിയെന്നാലുംപിന്മാറില്ല ഞാൻ മാറില്ലാ;- യേശു…7 തൻവിളികേട്ടു എല്ലാം ഞാൻ വിട്ടുഖേദമില്ല ഖേദമില്ല;- യേശു…8 യേശു എൻ ആശ സീയോനെൻ ലാക്ക്‌പിന്മാറുമോ ഞാൻ മാറുമോ;- യേശു…

Read More 

യേശുവിൻ പൈതലല്ലോ ഞാൻ

യേശുവിൻ പൈതലല്ലോ ഞാൻയേശുവിൻ പൈതലല്ലോയേശുവിൻ പൈതലല്ലോ ഞാൻഎൻ യേശുവിൻ പൈതലല്ലോഎന്നുടെ മനമൊന്നു തേങ്ങുമ്പോൾഅപ്പാ എന്ന് ഞാൻ വിളിക്കുമ്പോൾ(2)എന്നുടെ ചാരത്തായി വന്നിടുന്നുമാറോടു ചേർത്തെന്നെ അണച്ചിടുന്നുയേശുവിൻ പൈതലല്ലോ…എന്നുടെ കാലുകൾ ഇടറിടാതെ നന്മതൻ വഴികളിൽ നടത്തിടുന്നു (2)പിതാവിൻ സ്നേഹം തന്നിടുന്നുവീഴാതെ എന്നും കരുതിടുന്നു യേശുവിൻ പൈതലല്ലോ…നന്മ അല്ലാതൊന്നും ചെയ്യുകില്ലആത്മാവാൽ നിറഞ്ഞു ഞാൻ നടന്നിടുമ്പോൾ(2)അപ്പാ യേശു അപ്പാ ….അപ്പാ… എൻ യേശു അപ്പാ…യേശുവിൻ പൈതലല്ലോ…

Read More 

യേശുവിൻ പാതെ നാം പോയിടാം

യേശുവിൻ പാതെ നാം പോയിടാംഎഴുന്നേറ്റിടാം പോയിടാംക്രിസ്തു സഭയെ പണിയുവാനായ്യാത്ര തുടരാം പോയിടാംഎഴുന്നേറ്റിടാം പോയിടാം(4)പ്രതിഫലമൊന്നും നോക്കേണ്ട നീപ്രതികൂലമെല്ലാം അതിജീവിക്കകല്ലും മുള്ളും പാതയിലെല്ലാംതടസ്സമായ് നിന്നീടാംഎഴുന്നേറ്റിടാം പോയിടാം(4)ലോകം നിന്നെ വെറുത്തീടാംനഷ്ടം നിന്നെ ഞെരുക്കീടാംലാഭമായ് കരുതിയതെല്ലാംനഷ്ടമായ് തീർന്നീടാംഎഴുന്നേറ്റിടാം പോയിടാം(4)ക്രിസ്തു സഭയെ പണിയുവാനായ്ലാഭമായ് കരുതിയതെല്ലാംനഷ്ടമായ് തീർന്നീടാംഎഴുന്നേറ്റിടാം പോയിടാം(4)ആത്മനിറവിന്നായ് ഒരുങ്ങീടാംആത്മബലം ദൈവം തരുമല്ലോസകലരേയും ശിഷ്യഗണത്തിൽചേർത്തീടാനായ് വേലചെയ്യാംഎഴുന്നേറ്റിടാം പോയിടാം(4)ക്രിസ്തു സഭയെ പണിയുവാനായ്സകലരേയും ശിഷ്യഗണത്തിൽചേർത്തീടാനായ് വേലചെയ്യാംഎഴുന്നേറ്റിടാം പോയിടാം(4);­

Read More 

യേശുവിൻ പാദത്തിൽ

യേശുവിൻ പാദത്തിൽ അണഞ്ഞിടുന്നോർക്കവൻ ആശ്വാസദായകൻ ആന്ദദായകൻ ഇമ്പമോടിന്നു തൻ സന്നിധിയിൽ വന്നാൽ തുമ്പമെല്ലാം തീർത്തിടും കണ്മണി പോൽ കാത്തിടുംനൊമ്പരമാർന്ന നിൻ ഹൃദയ കവാടമിന്നിമ്പമോടെ നീ തുറന്നാൽ ഉന്നതനന്ദനൻ ശ്രീയേശുനാഥൻ സ്വന്തമായ് നിന്നെ തീർത്തിടുമെ ആശയില്ലാതുള്ള വേളകളിൽ നിന്നിൽ ആശ വെയ്ക്കാൻ എന്നെ പ്രാപ്തനാക്ക ഈശനിൻ സന്നിധെ പ്രത്യാശയോടെ ഞാൻ ആശ്വാസത്തിനായ് അണഞ്ഞിടുന്നു

Read More