യേശുവിൻ നാമമായ് പോയിടും
യേശുവിൻ നാമമായ് പോയിടും ഞാൻ തൻ സാക്ഷിയായി നിന്നിടും ഞാൻആരെല്ലാം എന്നെ വെറുത്താലും ആരൊക്കെ എന്നെ തഴഞ്ഞാലുംയേശുവേ നീ മാത്രമെൻ പിതാവായ്യേശുവേ നീ മാത്രമെൻ മാതാവായ്യേശുവേ നീ മാത്രമെൻ സ്നേഹിതനായ്യേശുവേ നീ മാത്രമെൻ നായകനായ്അവസാന തുള്ളി നിണവും അങ്ങേയ്കയ്എൻ അവസാന ശ്വാസവും അങ്ങേയ്കയ്പോർകളത്തിൽ യോദ്ധാവ് പോലെ തരുന്നിതാ എന്നെ നിൻ വേലയ്ക്കായ്നല്ല ദാസനെ എന്ന വിളി കേൾക്കുവാൻതന്നതിലോക്കെയും വിശ്വസ്തനായി തന്നിടുന്നെന്നെ നിൻ വേലയ്കായ്പണിയുകെന്നെ ദിനം തോറും തന്നെതാൻ ത്വാജിച്ച് ക്രൂശേടുപ്പാൻഅനുസരണയോടെ അനുഗമിപ്പാൻനല്ല ഗുരുവായ അങ്ങയുടെശിഷ്യനായി ഞാൻ നിന്നിടട്ടെ
Read Moreയേശുവിൻ കൂടുള്ള യാത്ര ആനന്ദമെ
യേശുവിൻ കൂടുള്ള യാത്ര ആനന്ദമെആ മാർവ്വോടു ചേർന്നിരുന്നാൽ ഭയമില്ലായെഅൻപേറുന്ന കൈകളാൽ അത്ഭുതമായി നടത്തിടുംമാധുര്യമേറും മൊഴികളാൽ താൻ സ്നേഹമെന്നോട് പങ്കു വയ്ക്കുംഒറ്റയ്ക്കു വിടുകയില്ല മടുത്തു മാറുകയില്ലഅന്ത്യം വരെ ആ ചൂടു മതി യേശു എന്റെ കൂടെ മതിഇരുളേറും രാത്രിയിൽ വഴി ഏതെന്നറിയില്ലതിര ഉയരും യാമത്തിൽ തീരം ഒന്നും കാണില്ലഒന്നു ഞാൻ അറിയുന്നെന്നെ വിളിച്ച ദൈവം വിശ്വസ്തൻകൺമണിപോൽ കാക്കുന്നവൻ കൂടെയുണ്ട് കാവലായ്പെരുവെള്ളവും തോറ്റുപോകുമെയേശുവിൻ കൈകൾ താങ്ങി നടത്തുമെ;- യേശുവിൻ…ഓരോ ചുവടും അത്ഭുതമെ യേശു തരും അനുഭവമെനന്ദി ചൊല്ലി തീർക്കുവാൻ ആവതില്ല […]
Read Moreയേശുവിൻ കൂടെയുള്ള വാസം
യേശുവിൻ കൂടെയുള്ള വാസംഓർത്തിടുമ്പോൾ എനിയ്ക്കാനന്ദമേആനന്ദമേ എനിയ്ക്കാനന്ദമേയേശുവിൻ കൂടെയുള്ള വാസമോർത്താൽആനന്ദമേ എനിയ്ക്കാനന്ദമേ1 മുൾമുടി ധരിച്ചോനെ അന്നു ഞാൻപൊൻകിരീടധാരിയായ് കണ്ടീടുമേ(2)കണ്ടീടുമേ ഞാനെൻ കണ്ണുകളാൽപൊൻകിരീടധാരിയായ് കണ്ടീടുമേ;അന്നവനെൻ കണ്ണിൽ നിന്നും കണ്ണീരെല്ലാംതുടച്ചീടുമേ തന്റെ പൊൻകരത്താൽ(2);-2 ദൈവത്തിൻ കുഞ്ഞാടേ നീ യോഗ്യൻസർവ്വമഹത്വത്തിനും യോഗ്യൻ നീയേ(2)കോടാകോടി ദൂതസൈന്യത്തോട്‌നാമും ചേർന്നു ആർത്തുഘോഷിച്ചിടും;പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രമെന്ന്‌ആർത്തിടുമേ ഒന്നായ് അത്യുച്ചത്തിൽ(2);-
Read Moreയേശുവിൻ കൂടെ എൻ ഇഹവാസം
യേശുവിൻ കൂടെ എൻ ഇഹവാസം ധന്യനായ് ധന്യനായ് ഞാൻ ധന്യനായ്നിൻ കൃപ മാത്രം എന്നെ ഞാനാക്കി ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ(2)1 കുളിർ മഴ പോലെ നിൻ സ്നേഹംമൃദു സ്വരമായ് നിൻ ശബ്ദംഎന്നാത്മാവിൽ ഒഴുകിവന്നു(2);- യേശുവിൻ…2 എന്നെ തഴുകും തിരു കരങ്ങൾചൂടേകും തിരുമാർവിൽ ഞാൻ എന്നും അങ്ങിൽ എന്നും ചാരീടുന്നു (2);- യേശുവിൻ…3 നിൻ കൃപ മാത്രം എന്നെ ഞാനാക്കി ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ (2)ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ;- യേശുവിൻ…
Read Moreയേശുവില്ലാത്ത ജീവിത പടക്
യേശുവില്ലാത്ത ജീവിത പടക്ഇരമ്പും ആഴിയിൽ മുങ്ങുംകരതേടി അലയും നൗകയാം നിന്നെതേടി വരുന്നവൻ പിൻപേദുഃഖിത മാനസം കണ്ടു നിന്നരികിൽഓടിവരും നിൻ സ്വർഗ്ഗപിതാഓരോ നാൾ നിൻ പാപത്തിൻ ഭാരങ്ങൾഓടി മറയും തൻ നിണത്താൽകാലങ്ങൾ ഇനിയും ഏറെയില്ലകൃപയിൻ യുഗവും തീർന്നിടാറായ്കാൽവരിനാഥനിൻ സ്നേഹത്തിൻ ശബ്ദംകാതുകളിൽ ഇന്ന് മുഴങ്ങുന്നില്ലേ?
Read Moreയേശുവിലായ് ഞാൻ കാണുന്നു
യേശുവിലായ് ഞാൻ കാണുന്നുസ്നേഹവും ശാന്തിയുംബഹുലമാം കരുണയുംഅഭയസ്ഥാനവുംആശ്രയം യേശുവാണെന്റെ ആശ്രയംആശ്വാസം യേശുവാണെന്റെ ആശ്വാസം(2)2 ലോകപ്രകാര മോഹങ്ങൾഏകും നിരാശകൾനിത്യസന്തോഷം കാണുന്നുയേശുവിൻ ചാരെ ഞാൻ;-3 ഭൂവതിനായ് കരുതുമെൻസമ്പാദ്യം നശ്വരംസ്വർഗ്ഗത്തിനായൊരുക്കുമെൻനിക്ഷേപം ശാശ്വതം;-4 ഭാരം പ്രയാസ വേളയിൽഎന്നുള്ളം മൗനമായ്യേശുവെ തേടും നേരമെൻചാരെയണഞ്ഞീടും;-
Read Moreയേശുവിലാണെൻ ആശയെ
യേശുവിലാണെൻ ആശയെഓരോ ദിനവുംമെൻ പ്രത്യാശയെയേശുവാണെൻ അഭയമെഓരോ ദിനവുമഭയസ്ഥാനമെവാടിയ മുഖം കണ്ടെൻ-നാഥനെ വിട്ടാരുംഅകലുവാൻ ഇടയാകരുതെഎൻ വാടിയ മുഖം കണ്ടെൻ-നാഥനെ വിട്ടാരുംഅകലുവാൻ ഇടയാകരുതെ (യേശു)ജീവിത വഴിത്താരെ വീഴാതെ താങ്ങിയനാഥൻ കരുതൽ ഓർക്കുന്നു ഞാൻ-എൻ ജീവിത വഴിത്താരെ വീഴാതെ താങ്ങിയനാഥൻ കരുതൽ ഓർക്കുന്നു ഞാൻ (യേശു)അപ്പന്റെ മാർവ്വതിൽ ചാരി ഞാൻ അനുദിനവുംഅക്കരെ നാട്ടിൽ അണഞ്ഞിടുമേ-എൻഅപ്പന്റെ മാർവ്വതിൽ ചാരി ഞാൻ അനുദിനവുംഅക്കരെ നാട്ടിൽ അണഞ്ഞിടുമേ (യേശു)
Read Moreയേശുവെൻ സ്വന്തമായതാൽ
യേശുവെൻ സ്വന്തമായതാൽപാരിലെന്തുള്ളു പേടിപ്പാൻപാരിടം സ്വന്തം ആയവൻഎന്നുമെൻ കൂടെയുള്ളതാൽകൂരിരുൾ അന്ധകാരം നീക്കുവാൻപാരിൽ പ്രത്യക്ഷനായവൻഭോഷനാകുമെൻ ജീവനില്ലേറുംദോഷമെല്ലാം അകറ്റിയൊൻ…പാരിൻ സർവാധികാരികൾക്കുംമേലാധികാരിയായി വാഴുന്നോൻകുന്നുകൾ സമഭൂമിയാക്കുവാൻശക്തിയെന്നിൽ പകർന്നിടുംകോട്ടകൾ വൻ മതിലുകൾചാടിയേറുവാൻ കരുത്തേകിടുംലേശവും ഭീതി വേണ്ടയെന്നുള്ളവാക്കിനാൽ കൂടെ നിന്നിടുംതന്റെ നാമം നിഷേധിക്കായ്കിലുംതൻ വചനം ഞാൻ കാക്കിലുംആരാലും നാളിതുവരെതുറക്കപ്പെട്ടീടാത്ത വാതിലുംതുറന്നിടും തൻ കരുണയാൽപിന്നെ ആർ തടുക്കുക സാദ്ധ്യമാം?ശത്രുവിൻ നിഴൽ എന്മേൽ വീഴാതെതൻ കൃപയിൽ പൊതിഞ്ഞിടുംഎൻ തല തെല്ലും താണിടാതെന്നെമാനപാത്രമായി നിർത്തിടുംവിണ്ണിൽ ഞാൻ ചെന്ന് ചേരും നാൾ വരെഎൻ ജയക്കൊടിയായിടും
Read Moreയേശുവേ യേശുവേ യേശുവേ എൻ യേശുവേ
യേശുവേ യേശുവേ യേശുവേ എൻ യേശുവേഎന്നെ ചേർപ്പാൻ വേഗം വന്നിടാംഎന്നരുൾ ചെയ്ത നാഥനെഅങ്ങേ കാണാൻ അത്യാശയെന്നിൽവർദ്ധിക്കുന്നേ പ്രാണപ്രിയ2 നിൻ വരവു കാത്തിരുന്ന എത്രയോ വിശുദ്ധന്മാർപ്രത്യാശയോടിവിടം വിട്ടു ബയൂലനാട്ടിൽ എത്തിയല്ലോലോകം അവരെ ചേർത്തുകൊണ്ടില്ലഈ ലോകം അവരെ അന്യരായെണ്ണിഎങ്കിലും അവർ തിരുമുഖം നോക്കിയാത്ര തുടർന്നു നൽ നാട്ടിലെത്തിയല്ലൊ;-3 അർദ്ധപ്രാണനായി കിടന്നോരെന്നെആർക്കും കരുണ തോന്നാതിരുന്നെന്നെതക്കസമയത്തെത്തി വിടുവിച്ചുതിരുനിണം നൽകി വീണ്ടെടുത്തല്ലോപുതുജീവൻ പകർന്നു നൽകി എന്നിൽ ഏറെ പ്രത്യാശയും നൽകിവീടൊരുക്കി ഞാൻ മടങ്ങിവന്നിടാംഎന്ന വാക്കും നൽകിയല്ലൊ;-4 സ്നേഹം കുറയുന്നേ അധർമ്മം പെരുകുന്നേവിശ്വാസത്യാഗമോ വർദ്ധിക്കുന്നെഭക്തി കുറയുന്നേ […]
Read Moreയേശുവേ രക്ഷകാ നാഥനേ എൻ
യേശുവേ രക്ഷകാ നാഥനേ എൻ കർത്താവേനീയല്ലോ എന്നും എന്റെ ജീവനാഥൻ!നീയല്ലോ എന്നും എന്റെ ആശ്രയവുംപാതതെറ്റി ഞാൻ ഓടിയനേരംപാപിയാമെന്നെ തേടിവന്നു നീ(2)കണ്ടുകിട്ടുവോളം തേടിയലഞ്ഞുവീണ്ടെടുത്തെന്നെ നിൻ മാർവ്വിലണച്ചു(2); യേശുവേ…പാപിയാമെന്നെ തേടിവന്നതാൽപാടുപെട്ടോരെൻ പ്രാണനായകൻ(2)പാപമില്ലാത്തോൻ പാപികൾക്കായിനിന്ദിതനായി താൻ ക്രൂശിതനായി(2); യേശുവേ…ക്രൂശിലെ സ്നേഹം യേശുവിൻ സ്നേഹംപാടി വർണ്ണിപ്പാൻ വാക്കുകൾ പോരാ(2)വീണ്ടെടുത്ത സ്നേഹം ആർത്തുപാടും ഞാൻജീവനുള്ളെന്നും എൻ യേശുനാമത്തിൽ(2); യേശുവേ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാഹളം ധ്വനിക്കാറായി-കരയല്ലേ മനമേ നീ
- ജീവിതത്തിൻ നാഥാ ജീവനാകും
- ആത്മാവേ വന്നീടുക വിശുദ്ധാ
- ഹാ സ്വർഗ്ഗ സീയോനിൽ എൻ
- മഹിമയെഴും പരമേശാ പാഹിമാം