Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

കാലം തികയാറായി കർത്താവു

കാലം തികയാറായി കർത്താവു വന്നിടാറായ് (2)സുവിശേഷം വിശ്വസിപ്പിൻ മനം തിരിഞ്ഞീടുവിൻ (2)ഉലകിൻ പ്രതാപങ്ങൾ തകർന്നുവീഴുംഇരുളിൻ ശക്തികൾ അടരാടിടും(2)ഉലകിൻ ഉടയോൻ യാഹിൻ വചനങ്ങൾഒരുനാളും പാഴിനായ് പോകുകില്ല(2)ഒരിക്കലും മാറാത്ത നാമവും താൻ ഇളകാത്ത രാജ്യത്തിൻ ശില്‍പ്പിയും താൻ;- കാലം…സൽഗുണ പൂർണ്ണരായി തീർന്നിടുവാൻസത്യയേക ദൈവത്തിൽ ആശ്രയിക്കാൻ(2)ജീവന്‍റെ വചനം സഹതം ഭുജിപ്പിൻഫലമാർന്ന ജീവിതം കാഴ്ചവെപ്പാൻ(2)സഹജർക്കു നൽ സാക്ഷ്യമേകിടുവിൻനാഥന്‍റെ തിരുവിഷ്ടം നിറവേറ്റുവാൻ;- കാലം… സത്യവും നിതിയും മാർഗ്ഗവും താൻനിത്യമാം ജീവന്‍റെ ഉറവയും താൻ(2)നീയും നിനക്കുള്ള പ്രിയരും എല്ലാംയേശുവിൻ നാമത്തിൽ വിശ്വസിക്കാ(2)രക്ഷയിൻ വാതിൽ കടന്നിടുകസ്വർഗ്ഗീയ ജീവിതം […]

Read More 

കാലം തീരാറായ് കാന്തൻ

കാലം തീരാറായ് കാന്തൻ വെളിപ്പെടാറായ്ക്ലേശമെല്ലാം നീങ്ങി എൻ പ്രിയൻ കൂടെന്നും വാണിടാറായ്അന്ത്യകാല സംഭവങ്ങൾ കണ്ടിടുന്നീ ഉലകിൽസത്യമില്ല നീതിയില്ല സമാധാനവുമില്ല;- കാലം…ജാതി രാജ്യം രാഷ്ട്രം ഭാഷ ഒന്നൊന്നായ് ഇളകിടുന്നേഭീഷണികൾ മുഴങ്ങിടുന്നേ സ്വസ്ഥതയില്ലിഹത്തിൽ;- കാലം…തിരുസഭയെ ഉണർന്നുകൊൾക കാഹളം കേട്ടിടാറായ്വിണ്ണധീശൻ നിന്‍റെ കാന്തൻ വാനിൽ വെളിപ്പെടുമേ;- കാലം…മണ്ണിൽ നിദ്രചെയ്യും വിശുദ്ധർ മുമ്പേ ഉയർത്തിടുമേവിൺമയ ശരീരം അന്നു ഞാനും പ്രാപിക്കുമേ;- കാലം…എന്‍റെ ഭാഗ്യം ഓർത്തിടുമ്പോൾ എന്മനം ഉയർന്നിടുന്നേഎൻ പ്രിയൻ പൊന്മുഖം ഞാൻ എന്നു കണ്ടിടുമോ?;- കാലം…

Read More 

കാലം ആസന്നമായി കാന്തൻ യേശു

കാലം ആസന്നമായി കാന്തൻ യേശുവരാറായ്(2)കാഹളം ധ്വനിച്ചീടുമേ മദ്ധ്യാകാശേശുദ്ധരൊന്നായ് കൂടുമേപോയിടാം പോയിടാം ആ ഇമ്പതീരത്ത്ചേർന്നിടും ചേർന്നിടും ആ സ്വന്തദേശത്ത്കഷ്ടതയില്ലാത്ത കണ്ണുനീരില്ലാത്തപുത്തനെറുശലേമിൽ ചേർന്നു വാണിടാംമണ്ണിൽ മറഞ്ഞ ശുദ്ധർ വിണ്ണിൽ വിളങ്ങി നിൽക്കും(2)ജീവനോടിരിക്കും നാമും പ്രാപിക്കുമന്ന്തേജസ്സിൻ രൂപാന്തരം(2);- പോയി…ജീവ ജല നദിയാം ശുദ്ധ പളുങ്ങുതീരം(2)കുഞ്ഞാട്ടിൻ ശേഭയാലത് വിളങ്ങി നിൽക്കുംശുദ്ധരിൻ പാർപ്പിടമല്ലോ(2);- പോയി…നിന്ദ നീങ്ങി പോകും ദുഃഖം തീർന്നു പോകും(2)ചാരുമാ പൊൻമാർവ്വിൽ ഞാൻ അണയ്ക്കുമെന്നെപാടുള്ള പൊൻ പാണികൾ(2) ;- പോയി…

Read More 

കാൽ ചവിട്ടും ദേശമെല്ലാം എൻ

കാൽ ചവിട്ടും ദേശമെല്ലാംഎൻ കർത്താവിനു സ്വന്തമാകുംകാണുന്ന ഭൂമിയെല്ലാംകാൽവറി കൊടി പറക്കും(2)പറക്കട്ടെ പറക്കട്ടെ ക്രൂശിന്‍റെജയക്കൊടി-ഹാലേലുയ്യാഉയരട്ടെ ഉയരട്ടെ യേശുവിൻതിരുനാമം ഹാലേലുയ്യാ;-മുന്നേറട്ടെ മുന്നേറട്ടെ സീയോനിൽസേനകൾ – ഹാലേലുയ്യാമുഴങ്ങട്ടെ മുഴങ്ങട്ടെ യേശുതാൻവഴി എന്ന് – ഹാലേലുയ്യാതുറക്കട്ടെ തുറക്കട്ടെ സുവിശേഷവാതിലുകൾ – ഹാലേലുയ്യാവളരട്ടെ വളരട്ടെ യേശുവിന്‍റെതിരുസഭകൾ – ഹാലേലുയ്യാ

Read More 

കാക്കണം ദിനംതോറും കരുണയിൽ

കാക്കണം ദിനംതോറും കരുണയിൽ നീകാക്കണം ദിനംതോറുംകാക്കണം ലോകത്തിൻ പോക്കിൽ നിന്നെന്നുടെലാക്കെന്നും നിന്നിലാകുവാൻ കരുണയിൽ നീ;-ജോലികളിൽ മനോഭാരമുണ്ടായി ഞാൻജോലിയിൽ മുഴുകിടാതെ കരുണയിൽ നീ;-നല്ല മനസ്സാക്ഷി എള്ളളവും വിടാ-വുതല്ലാ സമയം തന്നു കരുണയിൽ നീ;-വേദവാക്യങ്ങളെ ശോധന ചെയ്യുവാൻആദരമരുളിയെന്നെ കരുണയിൽ നീ;-മുന്നമെ ദൈവത്തിൻ രാജ്യവും നീതിയുംതന്നെയന്വേഷിച്ചിടുവാൻ കരുണയിൽ നീ;-പ്രാർത്ഥന കേൾക്കേണമേ കർത്താവെ : എന്ന രീതി

Read More 

കൈവിട്ടു എല്ലാരും എന്നെയെന്നും

കൈവിട്ടു എല്ലാരും എന്നെയെന്നും ഏകനെന്നു ഞാൻ നിനച്ചിടുമ്പോൾ മുൾപടർപ്പിൽ എനിക്കായ് ഒരുവൻ; അഗ്നിയിൽ ഇറങ്ങി നിന്നിടുന്നു എന്നെ മാറ്റിടുവാൻ പുതുതാക്കി തീർക്കുവാൻ യേശു ആരിലും വലിയവൻ അവനൊപ്പം പറയാനാരുമില്ലേ യേശു ആരിലും വലിയവൻ അവനൊപ്പം പറയാനാരുമില്ലേ തിരമാല എൻ നേരെ ആഞ്ഞടിച്ചു കാലുകൾ പടകിൽ തിന്നിളകി. ലോകമാം കടലിൽ വീണിടുമോ ഭയത്തോടെ ഞാൻ നോക്കി നിന്നിടുമ്പോൾ കടലിന്മേൽ നടന്ന അധികാരമുള്ളവൻ കാറ്റിനെ ശാസിക്കും ശാന്തത നൽകിടും;- ശൂന്യത മാത്രാണന്‍റെ സമ്പാദ്യം ജീവിതം വ്യർത്ഥമെന്നു തോന്നിടുന്നോ പടകൽപ്പം നീക്കുവാൻ […]

Read More 

കൈത്താളത്തോടെ തപ്പിനോടെ

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ കർത്തനെ സ്തുതിച്ചീടുവിൻ ത്രത്തിനാദത്തോടെ വീണയോടും കിന്നരത്തോടും ഉല്ലസിച്ചാർത്തിടുവിൻ (2) അവൻ നല്ലവൻ ദയ എന്നുമുള്ളത് അതുന്നതൻ സ്തുതി എന്നുമവന് (2) കോടി കോടി ദൂതഗണങ്ങൾ വാഴ്ത്തി പുകഴ്ത്തിടുന്നു ദൈവപുത്രനേശു മനുകുല രക്ഷയ്ക്കായി അവനിയിൽ അവതരിച്ചു (2) നന്മചെയ്തു. നാടെങ്ങും നടന്നവൻ കണ്ണുനീർ അകറ്റുവാനായ് പാപഭാരമേറ്റു താൻ കാൽവറി കുരിശതിൽ ജീവനെ തന്നുവല്ലോ (2) പൊന്നു നാഥാ എന്നു മേലേ വന്നീടുമോ എന്നെയും ചേർത്തീടുവാൻ നോക്കി നോക്കി കൺകൾ കൊതിച്ചിടുന്നേ വേഗം വന്നീടണമേ (2)

Read More 

കാഹളങ്ങൾ മുഴങ്ങീടും വാനമേഘ

കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ യേശുരാജൻ വരവേററം സമീപമായ് ഒരുങ്ങീടാം പ്രിയരേ നാം പോയീടുവാൻ യേശുരാജൻ സംഘമതിൽ ചേർന്നീടുവാൻ പറന്നീടാൻ നേരമായ് പറന്നീടാൻ നേരമായ് ഇഹലോകം വിട്ടു നാം പറന്നീടാൻ നേരമായ് (2) ചേർന്നിടാൻ കാലമായ് ചേർന്നിടാൻ കാലമായ് സ്വർലോകത്തേശുവോടു ചേർന്നിടാൻ കാലമായ് (2) മണവാട്ടി സഭയേ ചേർത്തീടുവാൻ മണവാളൻ യേശു എഴുന്നെള്ളാറായ് കാഹള ധ്വനിയതു കേട്ടീടാറായ് ഓർക്കുക പ്രിയരേ നാം പറന്നിടാറായ്;- പറന്നിടാൻ.. ലോകയാത്രയോ ഇനി ഏറെയില്ല പ്രത്യാശാപുരിയിൽ ചേർന്നിടാറായ് കഷ്ടങ്ങൾ മാറിടും കദനങ്ങൾ തീർന്നിടും പ്രിയൻതാൻ […]

Read More 

കാഹളനാദം കേൾക്കാൻ നേരമായ്

കാഹളനാദം കേൾക്കാൻ നേരമായ് ഒരുങ്ങീടുക ദൈവജനമേ അന്ത്യകാലത്തിൽ എത്തീടുന്നു നാം വിളിച്ചവന്‍റെ പ്രവർത്തി ചെയ്യാം ഒരുങ്ങീടുക നാഥൻ വേലയ്ക്കായി പകൽ തീരാറായ് രാത്രി വരുന്നു വിളിച്ച ദൈവം എന്നും കൂടെയുണ്ട് അന്ത്യം വരേയും നടത്തുന്നവൻ പാപക്കുഴിയിൽ കിടന്ന നമ്മ തൻ ജീവൻ തന്നു സ്നേഹിച്ചനാഥൻ കാൽവറി ക്രൂശിൽ രക്ടം ചൊരിഞ്ഞു മാനവർക്കായ് ജീവൻ വെടിഞ്ഞു… ഇന്നു തന്നെയോ നാളെയെന്നതോ നമ്മുടെ രാത്രിയെന്നറിയുന്നില്ല അല് പകലിൽ നാഥൻ സേവയ്ക്കായ് നമ്മെത്തന്നെ നാം സമർപ്പിച്ചീടാം… ദുഃഖങ്ങൾ മാറും ഭാരങ്ങൾ തീരും […]

Read More 

കാഹളനാദം കേൾക്കാറായ്

കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേവ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെആയാറിൽ നീ കണ്ടീടും ദൂതസേനകളെഅവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽഅതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യംവ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെകുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗംതാമസമില്ലാ തിരുസഭയേ കാലം തീരാറായ്ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽഅരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേവിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെപലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേവരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ്ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേപ്രതിഫലമെല്ലാം പ്രിയകാന്തൻ […]

Read More