Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നും പാടിടും ഞാൻ നന്ദിയാൽ

എന്നും പാടിടും ഞാൻ നന്ദിയാൽ നാഥനായ്എന്നെ സ്നേഹിക്കും എൻ ജീവനാം നാഥനായ് (2)ക്രൂശതിൽ പുണ്യരക്തം ചിന്തിനിത്യമാം ജീവ മാർഗം നൽകിവീണ്ടെടുത്തെന്നെയും നൽ രക്ഷകൻ (2)ഈ ദൈവം എൻ ദൈവംഈ ദൈവം എൻ സർവ്വംഎൻ സർവ്വം എൻ സർവ്വംഏതു നേരവും നൽ ആശ്രയം നൽകിടുംസ്നേഹ നാഥനാം എൻ യേശു എൻ സർവ്വവും (2)താഴ്ചയിൽ താങ്ങിടുന്നെൻ ദൈവംവീഴ്ചയിൽ കൈവിടില്ലെൻ ദൈവംകണ്മണിപോലെ നിത്യം കാത്തിടും (2);- ഈ ദൈവം…ഓരോ നാളിലും നൽ താതനെന്ന പോലെഎന്നെ പോറ്റിടും എൻ യേശു എൻ സർവ്വവും(2)നിത്യവും […]

Read More 

എന്നും ഞാൻ യേശുവേ നിനക്കായ്

എന്നും ഞാൻ യേശുവേ നിനക്കായ് ജീവിക്കുംനിൻ നാമത്തിലാണെൻ ആശ്രയം നാഥനേ(2)ഉന്നതത്തിൻ മഹിമയിൽ വാണവനേഎന്നേത്തേടി ഈ മന്നിൽ നീ വന്നുവല്ലോ(2)തിരമാല പോൽ ശാപം നീ വഹിച്ചുകൊണ്ട്തിരു ജീവനെനിക്കായ് നീ തന്നുവല്ലോ(2)നീർത്തോടിലേക്കോടുന്ന മാൻപോലെ ഞാൻആർത്തിപോക്കുവാനെന്നു നീ വന്നീടുമോ(2)വീട്ടിൻ മുകളിൽ തനിച്ചു രാപാർത്തിടുന്നകൂട്ടില്ലാകുരികിൽ സമം ഞാൻ എന്നാലും(2)കഷ്ടതയുണ്ട് നിങ്ങൾക്കിഹേ എങ്കിലുംഒട്ടും ഭീതിവേണ്ടെന്നുര ചെയ്തതിനാൽ (2)

Read More 

എന്നും നല്ലവൻ യേശു എന്നും

എന്നും നല്ലവൻ യേശു എന്നും നല്ലവൻഇന്നലെയുമിന്നുമെന്നുമന്യനല്ലവൻഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടുംസാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും;-സംഭവങ്ങൾ കേൾവെ കമ്പമുള്ളിൽ ചേർക്കവെതമ്പുരാന്‍റെ തിരുവചനമോർക്കവെ പോമാകവെ;-ഉലകവെയിൽകൊണ്ടു ഞാൻ വാടിവീഴാതോടുവാൻതണലെനിക്കു തന്നീടുവാൻ വലഭാഗത്തായുണ്ടു താൻ;-വിശ്വസിക്കുവാനുമെന്നാശ വെച്ചീടാനുമീവിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം;-രാവിലും പകലിലും ചേലോടു തൻ പാലനംഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം;-

Read More 

എന്നും എന്നെന്നും എൻ ഉടയവൻ

എന്നും എന്നെന്നും എൻ ഉടയവൻ മാറാതെ കൃപ തീരാതെ (2)കെട്ട മകനെപ്പോലെ ദുഷ്ട വഴികളിൽഎൻ ഇഷ്ടം പോൽ ഞാൻ നടന്നു(2);എന്നെ കെട്ടിപിടിച്ചു മുത്തമിട്ടങ്ങുസ്വീകരിപ്പ‍ാൻ ഇഷ്ടപ്പ‍െടുന്നപ്പനാം(2);- എന്നും..എല്ലാം തുലച്ചു നീച പന്നിയിൻ തീറ്റ തിന്നു വല്ലാതെ നാൾ കഴിച്ചു(2)എന്നെ തള്ളാതെ മേൽത്തരമാം അങ്കിയുംമോതിരവും എല്ലാം തരുന്നപ്പനാം(2);- എന്നും…പാപചെളിക്കുഴിയിൽ വീണു മരിച്ചവൻ ഞാൻ വീണ്ടും ജീവൻ ലഭിച്ചു (2)തീരെ കാണാതെ പോയവൻ ഞാൻകണ്ടുകിട്ടി മഹത്വം മുറ്റും നിനക്കപ്പനെ(2);- എന്നും…അപ്പ‍ാ നിൻ വീട്ടിലിനി എക്കാലവും വസിക്കും ഈ പാപി നിൻ അടിയാൻ(2)എനിക്കിപ്പാരിൽ […]

Read More 

എന്നുള്ളിലെന്നും വസിച്ചിടുവാൻ

എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ-മണ്ഡപം വിട്ടിറങ്ങി-വന്നഉന്നതനാം തങ്കപ്രാവെ നീ വന്നെന്നിൽഎന്നുമധിവസിക്ക;-തങ്കച്ചിറകടി എത്ര നാൾ കേട്ടിട്ടുംശങ്കകൂടാതെ നിന്നെ-തള്ളിസങ്കേതം ഞാൻ കൊടുത്തന്യർ-ക്കെന്നൊർത്തിതാ സങ്കടപ്പെട്ടിടുന്നു;-കർത്തനെ എത്രയനുഗ്രഹങ്ങളയ്യോനഷ്ടമാക്കിയിവിധം- ഇന്നുംകഷ്ടത തന്നിൽ വലയുന്നു ഞാനിതാതട്ടിയുണർത്തണമേ;-ശൂന്യവും പാഴുമായ് തള്ളിയതാമീ നിൻമന്ദിരം തന്നിലിന്നു-ദേവാവന്നു പാർത്തു ശുദ്ധിചെയ്തു നിൻ വീട്ടിന്‍റെനിന്ദയകറ്റണമേ;-ജീവിതമിന്നും ശരിയായിട്ടില്ലയ്യോജീവിപ്പിക്കും കർത്തനെ-വന്നുജീവനും ശക്തിയും സ്നേഹവും തന്നെന്നെജീവിപ്പിച്ചീടണമേ;-ശക്തിയിൻ സിംഹാസനേ ജയവീരനായ്വാഴുന്നോരേശുരാജൻ-എന്നിൽശക്തിയോടെ വന്നു വാണിടും നേരത്തിൽശക്തനായ് ജീവിക്കും ഞാൻ;-എന്നലങ്കാരവസ്ത്രം ധരിച്ചിടും ഞാൻഇന്നുമുതൽ ദൈവമേ- മേലാൽഎന്നിൽ അശുദ്ധനും ചേലാവിഹീനനുംചേർന്നു വരികയില്ല;-ഈ വിധത്തിൽ പരിപാലിക്കപ്പെട്ടിടാൻദൈവാത്മാവേ വന്നെന്നിൽ-എന്നുംആവസിച്ചു തവ തേജസ്സാലെന്നുടെജീവൻ പ്രശോഭിപ്പിക്ക;-

Read More 

എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ

എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരംനിന്നല്ലലാകെ നീക്കി നിന്നെ സ്വന്തമായണച്ചതാൽആനന്ദഗീതമേകിടാംനന്ദിയാൽ വണങ്ങിടാം-അവൻ പാദംഎന്നന്തരംഗമെ അവന്‍റെ നന്മകൾ മറപ്പതോഎന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരംപാപർണവത്തിലാധിയോടലഞ്ഞുഴന്ന പാപിയെകോപാഗ്നിയിൽ പതിക്കുവാനടുക്കലായ ദോഷിയെതിരഞ്ഞണഞ്ഞ നാഥനെമനം തെളിഞ്ഞു മോദമായ്-സ്തുതിച്ചിടാം;-ശുദ്ധാത്മദാനമേകി സ്വർഗ്ഗഭാഗ്യമേയിഹത്തിലുംചിത്തേ നിറഞ്ഞ നീതിയും സമാനമറ്റ ശാന്തിയുംസമ്മോദവും പകർന്നു താൻപ്രത്യാശയും വളർത്തി താൻ സ്തുതിച്ചിടാം;-കഷ്ടങ്ങളെത്രയേറിലും കലങ്ങിടാതെ നിത്യവുംദുഷ്ടന്‍റെ ഘോരദ്യഷ്ടിയിൽ പതിച്ചിടാതിന്നോളവുംകണ്ണിൻമണിക്കു തുല്യമായ് എണ്ണുന്നതിനു തക്കതായ് സ്തുതിച്ചിടാം;-രോഗത്തിനേറ്റ വൈദ്യനാമവൻ നിനക്കനാരതംവായ്ക്കുന്ന നന്മകൾക്കൊരന്തമില്ല തൻ ദയാപരംകാക്കുന്നു വൻകൃപാകരംചേർക്കില്ല തെല്ലൊരാമയം-സ്തുതിച്ചിടാം;-

Read More 

എന്നുള്ളമേ സ്തുതിക്ക നീ പരനെ തൻ

എന്നുള്ളമേ സ്തുതിക്ക നീ പരനെ-തൻനന്മകൾക്കായ് സ്തുതിക്കാം സ്തുതിക്കാംഎന്നന്തരംഗമേ അനുദിനവുംനന്ദിയോടെ പാടിപ്പുകഴ്ത്താംസുരലോകസുഖം വെടിഞ്ഞു നിന്നെതേടിവന്ന ഇടയൻ തന്‍റെദേഹമെന്ന തിരശീല ചീന്തി തവമോക്ഷമാർഗ്ഗം തുറന്നു;-പാപരോഗത്താൽ നീ വലഞ്ഞു തെല്ലുംആശയില്ലാതലഞ്ഞു പാരംകേണിടുമ്പോൾ തിരുമേനിയതിൽ നിന്‍റെവ്യാധിയെല്ലാം വഹിച്ചു;-പലശോധനകൾ വരുമ്പോൾഭാരങ്ങൾ പെരുകിടുമ്പോൾ നിന്നെകാത്തു സൂക്ഷിച്ചൊരു കാന്തനല്ലൊനിന്‍റെ ഭാരമെല്ലാം ചുമന്നു;-ആത്മാവിനാലെ നിറച്ചുആനന്ദമുളള്ളിൽ പകർന്നുപ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചിടും തവസ്നേഹമതിശയമെ;-

Read More 

എന്നുള്ളം നിന്നിലായ് ആഴമാം

എന്നുള്ളം നിന്നിലായ്ആഴമാം വിശ്വാസത്താൽചേരും നേരം ആനന്ദം വർണ്ണിക്കുവാൻവാക്കുകൾ ഇല്ലാ ഇല്ലാ (2)ഈറനില്ലാ വാനിൽ കാണുംകൈപ്പത്തിപോൽ മേഘവും(2)എന്‍റെ ദൈവത്തിൻ വാക്കുകളാൽവന്മാരി ചൊരിഞ്ഞിടും(2);- എന്നു…തിന്മയൊന്നും ചെയ്തിടാത്തയേശുവല്ലോ എന്‍റെ നന്മ(2)അവൻ ഉടയ്ക്കും അവൻ പണിയുംനല്ല പാത്രമായ് തൻഹിതം പോൽ(2);- എന്നു…

Read More 

എന്നുള്ളം അറിയുന്ന നാഥാ എൻ

എന്നുള്ളം അറിയുന്ന നാഥാഎൻ മനസ്സിൽ പ്രിയനാണു നീദിനവും ഞാൻ പോകുന്ന വഴികൾകണ്ടു നീ എന്നെ കരുതീടുന്നുപാടും ഞാൻ നിന്‍റെ ഗീതംഘോഷിക്കും നിന്‍റെ വചനംപോകും ഞാൻ ദേശമെല്ലാംനിനക്കായ് സാക്ഷിയാകാൻപോയകാലങ്ങളോർത്തില്ല ഞാനും നിന്‍റെ സേവയ്ക്കുവേണ്ടുന്നതൊന്നുംകണ്ണുനീർ പോലുമേകാൻ മറന്നു പ്രാർത്ഥിപ്പാൻ പോലുമായില്ല നാഥാഎന്നിട്ടും മാപ്പു നൽകാൻ കനിവായ് നീ കർത്താവേഇനി ഞാൻ വൈകുകില്ല നിനക്കായ് സാക്ഷിയാകാൻയാഗപീഠത്തിലെരിയുന്ന തീയിൽഅർപ്പണം ചെയ്ത മൃഗമായിതാ ഞാൻയോഗ്യതയൊന്നും പറയാനില്ലെന്നിൽപോകാം ഞാനെങ്കിലും നിന്‍റെ പേർക്കായ്;- പാടും…

Read More 

എന്നു വരും എ​പ്പോൾ വരും പോയതു

എന്നു വരും എപ്പോൾ വരും പോയതുപോലെൻ മണവാളൻഎത്രനാളായ് കാത്തിരുന്നെൻ കൺകളിതാ മങ്ങിടുന്നേഎതിർ ക്രിസ്തുക്കൾ എഴുന്നേറ്റപ്പോൾ തൻ വരവേ എന്നുണർന്നു ഞാൻഅതു നേരത്തും കണ്ടില്ല അരുമയുള്ള എൻ മണവാളനെ;- എന്നുമഹായുദ്ധ സമയത്തെല്ലാം തൻ വരവെന്നുണർന്നു ഞാൻഹാ ഇനി ഞാനെന്നു കാണും കുരിശിൽ ജീവൻ വെടിഞ്ഞവനെ;- എന്നുകഷ്ടത്തിൽ നിനച്ചു ഞാൻ മണവാളൻ വരുന്നെന്ന്കഷ്ടമേറ്റ കരുണേശനെൻ കരച്ചിൽ തീർപ്പാൻ എന്നു വരും;- എന്നുഇതുപോലെ വെണ്മയുള്ള മണവാളനാരുമില്ലപതിനായിരം പേർകളിൽ അതിശ്രേഷ്ഠമണവാളനെ;- എന്നു

Read More