യേശു എന്നിൽ തിരുസ്നേഹം പകർന്നു
യേശു എന്നിൽ തിരുസ്നേഹം പകർന്നു തന്നുയേശു എന്നിൽ ജ്ഞാനപ്രകാശം തന്നുയേശു എന്നെ നയിപ്പാൻ മുമ്പേ നടന്നുയേശുവിനെ ഞാനെന്നും അനുഗമിക്കുംസ്നേഹമാം നിന്നെ കാണ്മാൻ കൺകളില്ലാതെഞാനന്ധനനായി ജീവിച്ചു പോയിത്രനാളിലുംനിൻ പ്രകാശം തന്നു എന്നിൽ കാഴ്ചയെ നൽകിപുതിയൊരു ജീവിതം എനിക്കു നൽകിജ്ഞാനമാം നിന്നെ അറിയാൻ ഉള്ളൊരുക്കാതെമൂഢനായി ജീവിച്ചു ഞാനിത്ര നാളിലുംനിൻ വചനത്താൽ എന്റെ ഉള്ളു തുറന്നുനല്ല ബുദ്ധി നിറച്ചു ഞാൻ പുതുസൃഷ്ടിയായ്ഇടയനാം നിൻ കാലടികൾ പിൻതുടരാതെകൂട്ടം തെറ്റിയലഞ്ഞോടി ക്ഷീണിതനനായ് ഞാൻനീ തേടി വന്നില്ലായിരുന്നുവെങ്കിലിന്നു ഞാൻപാത തെറ്റി പാപകൂപേ വീണുപോയേനേ
Read Moreയേശു എന്നടിസ്ഥാനം ആശയവനിലത്രെ ആശ്വാസത്തിൻ
യേശു എന്നടിസ്ഥാനം ആശയവനിലത്രെആശ്വാസത്തിൻ പൂർണ്ണത യേശുവിൽ കണ്ടേ ഞാനും1 എത്ര മധുരമവൻ നാമമെനിക്കു പാർത്താൽഓർത്തു വരുന്തോറുമെ-ന്നാർത്തി മാഞ്ഞുപോകുന്നു;-2 ദുഃഖം ദാരിദ്രമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേൽകൈക്കു പിടിച്ചു നടത്തിക്കൊണ്ടുപോകുന്നവൻ;-3 രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേവേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കിടാൻ;-4 പാപത്താലെന്നിൽ വന്ന ശാപക്കറകൾ മാറ്റിശോഭിത നീതി വസ്ത്രം ആഭരണമായ് നൽകും;-5 വമ്പിച്ച ലോകത്തിര-ക്കമ്പം തീരുവോളവും മുമ്പും പിമ്പുമായവൻ-അൻപോടെന്നെ നടത്തും;-6 ലോകമെനിക്കുവൈരി-ലോകമെന്നെ ത്യജിച്ചാൽശോകമെന്തെനിക്കതിൽ-ഏതും ഭയപ്പെടാ ഞാൻ;-7 വെക്കം തൻ മണവാട്ടിയാക്കീടുമെന്നെയെന്നുവാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും;-
Read Moreയേശു എൻ സ്വന്തം – കൃപയാണേ കൃപയാണേ
യേശു എൻ സ്വന്തം എൻ ജീവിതത്തിൽ എന്നെന്നും അവനെൻറെ ആശ്രയമേപോരാട്ടത്തിൽ ഞാൻ തളരാതെ വീഴാതെ നിർത്തിയതും അവൻ കൃപയാണേchorousകൃപയാണേ കൃപയാണേഇന്നും നിൽപ്പതും കൃപയാണേ2 അലകൾ പടകതിൽ അടിച്ചുയർന്നപ്പൊഴുംശത്രുവിൻ അമ്പുകൾ മാറി വന്നപ്പൊഴുംഒന്നിലും വീഴാതെ ഒന്നിലും പതറാതെനിർത്തിയതും അവൻ കൃപയാണേ3 ഇരുളിൽ കൂടി ഞാൻ നടന്നലഞ്ഞപ്പൊഴുംപാതകൾ തെറ്റി ഞാൻ മാറിപ്പോയപ്പൊഴുംകരം പിടിച്ചെന്നെ ഉറപ്പുള്ള പാറമേൽനിർത്തിയതും അവൻ കൃപയാണേ
Read Moreയേശുവെൻ കൂടെയുള്ളതിന്നാൽ
യേശുവെൻ കൂടെയുള്ളതിന്നാൽ തിരകളിൻ മീതെ ഞാൻ ഓടും (2)താഴാതവൻ കരം താങ്ങും ചേരുകിൽ അവൻ പാദേ ചേരും (2)കഷ്ടത തൻ നടുവിൽ എനിക്കായ് – പ്രീയൻ – ഒരുക്കുന്നു പ്രതിഫലം ദിനവും (2)തളർന്നു ഞാൻ ഇരിക്കുന്ന നേരം – കാന്തൻ – തിരു ഭുജത്താൽ എന്നെ താങ്ങും (2 ) (യേശുവെൻ)രാവില്ലെൻ കൂടെ വന്നിരിക്കും – പ്രീയൻ – പകലവൻ തണലിൽ ഞാൻ നടക്കും (2)കിടക്കയിൽ അവൻ സുഖമരുളും മരിക്കുകിൽ അവൻ പാദേ ചേരും (2 ) […]
Read Moreയേശു എൻ അഭയം ഞാൻ ഭയപ്പെടില്ല
യേശു എൻ അഭയം ഞാൻ ഭയപ്പെടില്ലഇമ്മാനുവേൽ എന്റെ പടകിലുണ്ട്കഷ്ടങ്ങൾ അനവധി എതിരേറ്റാലുംഎൻ പ്രിയൻ ചാരത്തായ് തുണയായുണ്ട്2 കഠിനശോധനയിൽ തളർന്നിടാതെകൊടും കാറ്റടിക്കുമ്പോൾ ഉലഞ്ഞിടാതെഏകാന്തപഥികനായ് ഞാനെന്നുംലക്ഷ്യത്തിലെത്തിടും തൻ കൃപയാൽ3 ധരണിയിൻ അടിസ്ഥാനം മാറിപ്പോയാലുംഉറപ്പേറും കുന്നുകൾ കുലുങ്ങിയാലുംആഴിയിൻ അലകൾ അടിച്ചെന്നാലുംകർത്തൻ സാന്നിദ്ധ്യം എന്നെ കുലുക്കുകില്ല4 ആശ്വസിപ്പാൻ ആത്മ നദി ഉണ്ടല്ലോഉന്നതൻ അതിൻ മധ്യേ വാസമുണ്ട്സഹായത്തിൻ കരം ബലമായ് നല്‍കിഅജപാലകൻ എന്നെ പാലിച്ചീടും5 സീയോനിൽ നിന്നൊരു ദൈവശബ്ദംമൃത്യുവെ ജയിക്കും ജീവശബ്ദംദൈവം നമ്മുടെ സങ്കേതംഉന്നതൻ ഏറ്റവും അടുത്ത തുണ
Read Moreയേശു അത്ഭുതവാൻ എൻ യേശു
യേശു അത്ഭുതവാൻ എൻ യേശു അതിശയവാൻഎൻ ബുദ്ധിക്കതീതമായി എൻ യേശു അത്ഭുതവാൻ(2)കാനാവിൻ കല്യാണ വിരുന്നിൽ വെള്ളത്തെ വീഞ്ഞാക്കിയോൻ(2)തൻ വാക്കുകളിൻ ശക്തിയാൽ ലാസറെ ഉയർപ്പിച്ചവൻഅഞ്ചപ്പവും രണ്ടു മീനും കൊണ്ടു ജനത്തെ പോഷിപ്പിചോൻ(2)ചേറു കണ്ണിലെഴുതിയവൻ കുരുടന് കാഴ്ച നൽകി(2)ബെഥേസ്ഥയിൻ കുളക്കരയിൽ ബന്ധനം അഴിച്ച യേശു(2)വിധവയിൻ കരച്ചിലിങ്കൽ തൻ മകനെ ഉയർപ്പിച്ചവൻ(2)മാനവ രാശി തൻ രക്ഷക്കായി കുരിശിൽ ജീവൻ വെടിഞ്ഞോൻ(2)മരണത്തിൻ ഇരുളുകളെ മൂന്നാം നാൾ ജയിച്ചുവല്ലോ(2)വീണ്ടും വരുമെന്നുര ചെയ്തു സ്വർഗ്ഗേ കരേറിപ്പോയോൻ(2)കാത്തിരിക്കും തൻ ശുദ്ധരെ ചേർക്കാൻവാന മേഘത്തിൽ വരും താൻ(2)
Read Moreയേസപ്പാ എന്നപ്പാ
യേസപ്പാ എന്നപ്പാ പാസമുള്ള നമ്മ അപ്പാകൊണ്ടാടുവോ ഒൻട്രായ് സേർന്ത് അവൻ നാമത്തെ (2)ലുക്കാ ലുക്കാ ലുക്ക്ട് ലുക്ക്ട്ലുക്കാ ലുക്കാ ലുക്ക്ട് ഹേയ് (4)യേസുവേ പാർത്ത നാൻസന്തോസം കൊണ്ടാടുവേൻനീയും വാങ്ക നൻപനേ ഒൻട്രായ് സേർന്ത് തുതിക്കലാം (2) ലുക്കാ..യേസു എന്നിൽ വാണതാൽഎൻ ലൈഫ് സേഫ് ആകവേമൈ ലൈഫ് ബോട്ടിൽ നാനും പായണം സെയ്യുവേൻ (2) ലുക്കാ…
Read Moreയഹോവയെന്റെ ജീവൻ ബലം
യഹോവയെന്റെ ജീവൻ ബലം ഞാൻ ആരെ പേടിക്കുംയഹോവയെന്റെ രക്ഷയതും ഞാൻ ആരെ ഭയപ്പെടുംഒരു സൈന്യമെൻ നേരെ പാളയമിറങ്ങിയാൽനിർഭയമായി വസിക്കുംവൈരി എന്നോട് പൊരുതുവാൻ അടുത്തീടിലും ഞാൻനിർഭയമായി വസിക്കുംchorusഹാലേലുയ്യ ഹാലേലൂയ ഹാലേലുയ്യ എൻ രക്ഷകന്ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ എൻ രാജാവിന്1 ദൈവം അനുകൂലമെന്ന് ഞാൻ അറിഞ്ഞിടുന്നുആരെല്ലാം പ്രതികൂലമായെന്നാലുംഅനർത്ഥമൊന്നും ഏശിടാതെതന്റെ കൂടാരത്തിൽ എന്നെ മറച്ചീടും,ക്രിസ്തുവാം പാറമേൽ ഉയർത്തീടും;- ഹാലേ…2 ഒന്ന് മാത്രമേ ഉള്ളെന്റെ ആഗ്രഹമായ്അതുമാത്രമാണെൻറെ പ്രാർത്ഥനയുംആലയത്തിൽ വസിച്ചീടേണംതൻ രൂപമതും ദർശിക്കേണംനിശ്ചയം ഞാനതു പ്രാപിച്ചിടും;- ഹാലേ…3 തിരുമുഖത്തു ഞാനെന്നും നോക്കിടുന്നുതിരുഹിതമെന്നും ചെയ്തീടുമേസാധ്യമാകും അസാധ്യമെല്ലാംപ്രാപിച്ചിടും […]
Read Moreയഹോവയെൻ സങ്കേതമേ
യഹോവയെൻ സങ്കേതമേഎൻ ശാശ്വത പാറയും അവൻ തന്നെഅവൻ കോട്ടയും എൻ ശൈലവുംഎനനിക്കെല്ലാമെൻ യേശുവത്രെ1 എൻമനമേ നീ ഭ്രമിച്ചിടേണ്ടാകലങ്ങിപ്പോകരുതേഉന്നതൻ നിന്റെ കൂടെയുണ്ട്എന്തിനു ഭയപ്പെടേണംലോകമെല്ലാം മാറിയാലുംസ്നേഹിതർ ഉപേക്ഷിച്ചാലുംസഖിയായെൻ തുണയായെൻ ചാരയെത്തുംആത്മസ്നേഹിതനനായ്;- യഹോവ…2 ശത്രുക്കൾ മുമ്പിൽ വിരുന്നൊരുക്കുംയഹോവ എൻ ഇടയൻകൂരിരുൾ താഴ്‌വരെ നടന്നിടിലുംഎന്തിനു ഭയപ്പെടണംവീണിടാതെ താണിടാതെനേർവഴി നയിക്കും നാഥൻഒരുനാളും പിരിയാതെൻ കൂടെയുണ്ട്നല്ല ഇടയനവൻ;- യഹോവ…
Read Moreയഹോവയെ കാത്തിരിക്കുന്നോർ
യഹോവയെ കാത്തിരിക്കുന്നോർശക്തിയെ പുതുക്കിടുമേ1 യിസ്രായേൽ ജനത്തെമരുഭൂവിൽ കാത്തഉലകത്തിൻ നാഥനല്ലോഎന്റെ ആവശ്യങ്ങൾ എല്ലാംനന്നായ് അറിയുന്നവൻ;- യഹോവയെ…2 ഏലിയാവിൻ പ്രാർത്ഥനയ്ക്കുത്തരമായികർമ്മേലിൽ ഇറങ്ങിയവൻഅഗ്നിച്ചൂള നടുവിൽനാലാമനായി വെളിപ്പെട്ടു വന്നവനാംഎന്റെ കണ്ണീരിൻ താഴ്‌വരയിൽമറുപടിയായ് വന്നിടും;- യഹോവയെ…ആൽഫയും ഒമേഖയുംആയവൻ വരുന്നിതാനീതിയായ് നിന്നീടുകവിശുദ്ധിയെ തികച്ചിടുക
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സാധുവെന്നെ കൈവിടാതെ നാഥനെ
- അന്ത്യത്തോളവും ക്രൂശിൻ പാതെ
- ഉയർപ്പിൻ ശക്തി ലഭിച്ചവർ നാം
- തൃക്കരങ്ങൾ എന്നെ നടത്തും
- വചനഘോഷണം മധുരഘോഷണം