യഹോവയിൻ ദയ എന്നുമുള്ളത്
യഹോവയിൻ ദയ എന്നുമുള്ളത്തന്‍റെ വിശ്വസ്തത ശാശ്വതമേവാനത്തിൻ കീഴെ ഭൂമി മീതെതന്‍റെ ദയ ഉയർന്നിരിക്കുംമനുഷ്യനിലാശ്രയം വയ്ക്കുകില്ലപ്രഭുക്കളിലൊരിക്കലും ചാരുകില്ലവാനവും ഭൂമിയും നിർമ്മിച്ചവൻഎന്‍റെ ആശ്രയം ഇന്നുമെന്നും;- യഹോവ…എന്‍റെ ബലവും കീർത്തിയും താൻഞെരുക്കത്തിലെന്‍റെ ആശ്രയവുംഉല്ലാസനാദങ്ങൾ ജയഘോഷംഎന്‍റെ കൂടാരത്തിലുയർന്നീടും;- യഹോവ…എന്നെ പകയ്ക്കുന്നോർ ലജ്ജിക്കുവാൻനന്മയ്ക്കൊരടയാളം നൽകിയോനേശത്രുവിൻ വലയിൽ ഞാൻ വീണിടാതെദിവ്യമേശ ഒരുക്കിത്തന്നോനെ;- യഹോവ…ഇദ്ദിനം യഹോവ നിർമ്മിച്ചത്ഇന്നുനാമാനന്ദിച്ചുല്ലസിക്കനീതിയിൻ വാതിൽ കടന്നുകൊണ്ട്ലോകനാഥനെ പുകഴ്ത്തിടാം;- യഹോവ…
Read Moreയഹോവ നിസ്സി എന്നാർത്തു പാടുവിൻ
യഹോവ നിസ്സി യഹോവ നിസ്സിയഹോവ നിസ്സി എന്നാർത്തു പാടുവിൻഎൻ കൊടി വിജയത്തിൻ കൊടിഎൻ കൊടി വിജയത്തിൻ കൊടിചെങ്കടൽ സമാന പ്രശ്നം വരുകിലുംചന്തമായ് നടത്തിടും കർത്താവവൻസ്വന്തക്കാരാൽ തള്ളപ്പെട്ടെന്നാകിലുംസ്വന്തമായ് ചേർത്തിടും പിതാവവൻ(2)മരണഭീതിയാൽ നടുങ്ങും നേരവുംമരിച്ചുയിർത്ത യേശു നാഥൻ വന്നിടുംഎൻ ശരീരം ജീർണ്ണമായ് തീരിലും വിൺശരീരം നൽകി എന്നെ ചേർന്നിടും(2)
Read Moreയഹോവയ്‌ക്കു സ്തോത്രം ചെയ്തീടുക
യഹോവയ്‌ക്കു സ്തോത്രം ചെയ്തീടുക നാം ദൈവാധി ദൈവത്തിനു സ്തോത്രം ചെയ്‍വിൻ കർത്താധി കർത്താവിനു സ്തോത്രം ചെയ്‍വിൻദൈവാധി ദൈവത്തിനു സ്തോത്രം ചെയ്‍വിൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു(2) യേശു നല്ലവനല്ലോ ദയ എന്നുമുള്ളതു എന്നേശു വല്ലഭനല്ലോ കൃപയെന്നുമുള്ളതു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ തന്‍റെ ദയ എന്നേയ്‌ക്കുമുള്ളതു വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയോന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു ശത്രുവിൻ കൈയ്യിൽ നിന്നും വിടുവിച്ചോന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതുഏകനായ് അത്ഭുതങ്ങൾ ചെയ്യുന്നവന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു ചെങ്കടൽ രണ്ടായ് വിഭാഗിച്ചോന് […]
Read Moreയഹോവാ റാഫാ സൗഖ്യത്തിന്‍റെ
യഹോവാ റാഫാ-സൗഖ്യത്തിന്‍റെ ദായകൻസൗഖ്യമാക്കും കരങ്ങളാൽ-തൊടും താൻ ഒരുക്കുമോ?തിരുനിണം ഒഴുകിടും കുരിശിന്‍റെ ചുവട്ടിലായ്വരുവോർക്ക് അരുളിടും വിടുതൽനാം ആരാധിക്കാം മനസ്സോടെന്നുംനാം കുമ്പിട്ടാരാധിക്കാംനാം വിശുദ്ധമാം തിരുസന്നിധിയിൽപരിശുദ്ധ അലങ്കാരത്തോടെവാദ്യഘോഷങ്ങളോടെന്നും വൻ കൃപകളെ പാടിടാംഇന്നും എന്നും ഉന്നതനിൽ മഹത്വത്തെ വർണ്ണിച്ചിടാംയേശുവിൻ നാമത്തിൽ ഇരുൾ നീങ്ങി ജീവിതംധന്യമാക്കും നന്മകൾ നിന്നിലേകും അത്ഭുതംമുന്നിൽ ചെങ്കടൽ പോലവെ തിന്മകൾ വഴി മാറിടുംപാപം ശാപം നീങ്ങിടും രക്തത്താൽ;- നാം…വസ്ത്രത്തിൻ തൊങ്ങലും വൻശക്തി പകർന്നീടുംവിരലുകളാൽ തൊടുക നീ വിശ്വാസത്തോടിന്ന്വിതുമ്പും നീ കാണുക വിജയം നിന്മുമ്പിലായ്വിടുതൽ യേശുവിൽ മാത്രമേ;- നാം…
Read Moreയഹോവയ്ക്കു സ്തോത്രം ചെയ്തിടുക
യഹോവയ്ക്കു സ്തോത്രം ചെയ്തിടുക നാംമഹോന്നത ദേവനെ വാഴ്ത്തുക നാംതൻദയ എന്നേക്കും ഉള്ളതല്ലൊവൻ കൃപതന്നു നടത്തുന്നല്ലൊഭക്തരവൻ കൃപയ്ക്കൊത്തതുപോൽനിത്യവും സ്തുതി പാടിടട്ടെ;-മർത്യനിലാശ്രയിക്കുന്നതെക്കാൾകർത്തനിലാശ്രയിക്കുന്നവൻ താൻധന്യനെന്നാളു-മിപ്പാരിടത്തിൽവന്ദ്യ ഭുജങ്ങളാൽ താങ്ങുമവൻ;-സ്നേഹത്തിൻ ശാസനകൾ വരുമ്പോൾഭാരങ്ങൾ ഹൃത്തിനെ മൂടിടുമ്പോൾകാരുണ്യമേറും പൊൻ കരത്താൽതാങ്ങി നടത്തിടും വൻ കൃപയാൽ;-എന്നാളും എന്തെന്തു യാചിക്കിലുംഎപ്പോഴും നൽകീടുന്നായതെല്ലാംപ്രാർത്ഥന കേൾക്കും നായകൻ താൻവാക്കു മാറാത്ത വല്ലഭനാം;-രക്ഷയിൻ പാറയായ് തീർന്നവനിൽപക്ഷമായി ചാരിടും ഞാൻ എന്നുമെതൻ ദയ എന്നും കീർത്തിക്കുമെതൻ നാമം വഴ്ത്തി വണങ്ങിടുമെ;-
Read Moreയഹോവ ശാലോം എന്നും യഹോവ
യഹോവാ ശാലോം എന്നുംയഹോവാ ശാലേംകർത്തനെ സമാധാനംകുടുംബത്തിൽ സമാധാനംഅവൻ തരുന്നേഹൃദയത്തിൽ സമാധാനം എന്നും തരുമേ;- യഹോവ…ക്രിസ്തുവിനെ സ്വീകരിച്ചാൽസ്വർഗ്ഗരാജ്യമേക്രിസ്തുവിന്‍റെ വഴി നടന്നാൽനിത്യ ജീവനേ;- യഹോവ…കഷ്ടതയിൽ സമാധാനംഅവൻ തരുമേകാത്തിരുന്നു പ്രാർത്ഥിച്ചാൽജയം തരുമേ;- യഹോവ…ഗിദയോന്‍റെ സമാധാനംനിങ്ങൾക്കുകിട്ടുംപ്രാർത്ഥനയിൽ സമാധാനംഏവർക്കും കിട്ടും;- യഹോവ…
Read Moreയാഹെന്ന ദൈവം എന്നിടയനഹോ
യാഹെന്ന ദൈവം എന്നിടയനഹോ!യാതൊരു കുറവുമില്ലെനിക്കിനിയുംപച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻനിശ്ചല ജലം എന്നെ കുടിപ്പിക്കുന്നുസന്തതമെന്നുള്ളം തണുപ്പിക്കുന്നുതൻ തിരുപ്പാതയിൽ നടത്തുന്നെന്നെകൂരിരുൾ താഴ്വരയതിൽ നടന്നാൽസാരമില്ലെനിക്കൊരു ഭയവുമില്ല;-ഉന്നതൻ എന്നോടു കൂടെയുണ്ട്തന്നിടുന്നാശ്വാസം തൻ വടിയാൽഎനിക്കൊരു വിരുന്നു നീ ഒരുക്കിടുന്നുഎന്നുടെ വൈരികളിൻ നടുവിൽ;-ശിരസ്സിനെ അഖിലവും അനുദിനവുംപൂശുന്നു സൗരഭ്യതൈലമതാൽഎന്നുടെ പാനപാത്രം ദിനവുംഉന്നതൻ കരുണയാൽ കവിഞ്ഞിടുന്നു;-നന്മയും കരുണയും എന്നായുസ്സിൽഉണ്മയായ് തുടർന്നിടും ദിനവുമഹോ!സ്വർഗ്ഗീയ ആലയം തന്നിലീ ഞാൻദീർഘകാലം വസിക്കും ശുഭമായ്;-
Read Moreയാഹെന്നെ കരുതുന്നു
യാഹെന്നെ കരുതുന്നു യാഹെന്നെ നടത്തുന്നുയാഹിൽ എൻ ശരണമെഭൂവിൽ അലംഭാവമോടെ വസിക്കുവാൻ ദൈവമേനിൻ കൃപ മതിയെനിക്കനവരതംചാഞ്ചല്യം എന്തിനു മനമേ നിനക്കു ചങ്ങാതിയവൻ വഴിയാത്രയതിൽചെങ്കടൽ തുറന്നു തൻ ജനത്തെ നടത്തിയോൻചന്തമോടെന്നും നടത്തീടുമെചിന്താകുലങ്ങൾ വേണ്ടിനിയുംചിന്മയരൂപനിൽ ശരണം വയ്ക്കിൽ;- യാഹെന്നെകണ്ണുനീർ ഒഴുക്കും വേളയിൽ നിന്നുള്ളംകണ്ടീടുമ്പോൾ എന്നും തുണച്ചീടുമേകുടിനീരിനായി കേഴും നിനക്ക്കുളിരരുവി ഏകും മരുഭൂവിലുംകോടാനുകോടിനന്മകളിലവൻകരുതീടും നിന്നെ അന്ത്യത്തോളം;- യാഹെന്നെ
Read Moreയാഹിൻ നാമമത് എത്ര ഉറപ്പുള്ള
യാഹിൻ നാമമത് എത്ര ഉറപ്പുള്ള ഗോപുരമേയാഹിൻ നാമമത് സർവ്വ ശക്തിയുള്ള സങ്കേതമേനീതിമാൻ ഓടിയെത്തി അഭയം കാണുംനീതിമാൻ അതിലെന്നും ആശ്രയിച്ചിടും(2)സൈന്യത്തെപ്പോലെ ശത്രു വന്നാലുംതേനീച്ചപോലെ ചുറ്റി വളഞ്ഞെന്നാലും(2)ഓടിയെത്തീടാം അവൻ സവിധേ കോട്ടയായ് ശൈലമായ് കാത്തീടും ദൈവം(2);- യാഹിൻ…പഴികളും ദുഷികളും ഏറിടുമ്പോൾകഷ്ടത നിന്നെ തളർത്തിടുമ്പോൾ(2)പതറരുതേ കലങ്ങരുതേ ശാശ്വതഭുജത്തിൽ നിന്നെ താങ്ങിടും ദൈവം(2);- യാഹിൻ…ശത്രുവിന്‍റെ ഉപദ്രവം ഹേതുവായിദുഖിച്ചു നടക്കേണ്ടി വന്നീടിലും(2)അസ്ഥി തകർക്കും വണ്ണം നിന്ദ ഏറിയാൽധൈര്യമായ് എത്തുക അവൻ സവിധേ(2);- യാഹിൻ…
Read Moreയഹോവാ ദൈവമാം വിശുദ്ധജാതി നാം
യഹോവ ദൈവമാം വിശുദ്ധജാതി നാംഅവനവകാശമാം ജനം നാംപരദേശികൾ നാം ഭാഗ്യശാലികൾഇതുപോലൊരു ജാതിയുണ്ടോആപത്തിൽ നമ്മുടെ ദിവ്യ സങ്കേതവുംബലവും ദൈവമൊരുവനത്രേആകയാൽ പാരിടം ആകെയിളകിലുംനാമിനി ഭയപ്പെടുകയില്ലാ;- യഹോവഅവനീ-തലത്തിൽ അപമാനം നമു-ക്കവകാശമെന്നോർത്തിടണംഅവനായ് കഷ്ടത ഏൽക്കുകിൽ തേജസ്സിൽഅനന്തായുഗം വാണിടും നാം;- യഹോവനിരനിരനിരയായ് അണിനിരന്നീടുവിൻകുരിശിൻ പടയാളികളെജയ-ജയ-ജയ കാഹളം ഊതിടുവിൻജയവീരനാം യേശുവിന്;- യഹോവ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യഹോവ എന്‍റെ ഇടയനല്ലോ
- മന്നവനെ മഹോന്നതനെ
- കാൽവറി ക്രൂശിന്മേൽ യാഗമായി
- എൻ ആത്മാവു സ്നേഹിക്കുന്നെൻ
- യേശു മതിയെനിക്കേശു മതി

