Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

വരണമെ പരിശുദ്ധാത്മനേ

വരണമെ പരിശുദ്ധാത്മനേ-നിറയ്ക്കണേ ആത്മജീവനാലെന്നെഎന്നും അങ്ങേ സാക്ഷിയായ് എങ്ങും ജീവിച്ചീടുവാൻവന്ദ്യനാഥനേശു നാമം നന്ദിയോടെ വാഴ്ത്തുവാൻ;- വരണമെ…നിരനിരന്നു പൊരുതുവാൻ – ദുരിതമഖിലമേല്ക്കുവാൻവരങ്ങളാലെ പരമനാഥാ – തവജനങ്ങളുണരുവാൻ;- വരണമെ…എന്‍റെ ആശയൊന്നുതാൻ അങ്ങെപ്പോലെയാകുവാൻഇവിടെനിക്കുവേറെയാശ വന്നിടാതെ കാക്കുവാൻ;- വരണമെ…കഷ്ടമേറെയുണ്ടിഹെ കണ്ണുനീരിൻ താഴ്വരനഷ്ടമല്ലിതൊക്കെയേറ്റു നിത്യഗേഹം പൂകിടാം;- വരണമെ…മായാലോക ഇമ്പങ്ങൾ സ്ഥാനമാനമോഹങ്ങൾസകലവും ത്യജിച്ചു തന്‍റെ കാന്തയങ്ങുണരുവാൻ;- വരണമെ…വരുന്ന നാളു കാത്തു ഞാൻ വരവിനായൊരുങ്ങുവാൻതരണം വേഗം ആത്മസ്നാനം വരങ്ങളും കൃപകളും;- വരണമെ…

Read More 

വരുന്നിതാ നാഥൻ വാഴുവാൻ ഭൂമൗ

വരുന്നിതാ നാഥൻ വാഴുവാൻ ഭൂമൗനിരന്ന തൻ പരിവാര പദവികളോടെനരന്നു വാഴ്വാൻ ഭൂമി യൊരുക്കിനാനാദിയിൽനരനുടെ മരണത്താൽ നടന്നില്ലതെന്നാൽ;- വരുന്നിതാ…നരസുതനായവൻ മരിച്ചുയിർത്താകയാൽഭരണമീ ഭൂമേൽ ചെയ് വാൻ ലഭിച്ചവകാശം;- വരുന്നിതാ…പിതൃഭരണാസനമവന്നു ദേവൻ നൽകു-മധിപനാമവനെന്നു പ്രവചനമുണ്ട്;- വരുന്നിതാ…ജരിച്ച ഭരണങ്ങൾ മറിച്ചു നീക്കിത്തന്‍റെവരിച്ച സതിയോടൊത്തു ഭരിച്ചിരുന്നീടാൻ;- വരുന്നിതാ…കഠിന നിയമങ്ങൾ തടവു ചെയ്തെങ്ങും തൻകുടിലത വിട്ടു ധർമ്മം നടത്തുവതിന്നായ്;- വരുന്നിതാ…തന്നുടെ പേർക്കായി മന്നിലലിഞ്ഞ തൻനിന്ദിത ജനങ്ങൾ നിലവിളി നീക്കാൻ;- വരുന്നിതാ…തിരു ജനങ്ങൾക്കേറ്റം ദുരിതമിയറ്റിയോരരികുലങ്ങൾക്കു തക്ക പ്രതികാരം ചെയ് വാൻ;- വരുന്നിതാ…പരമപിതാവിന്‍റെ തിരുഹിതമൊത്തു ഭൂ-യെരുശലേം പുരി രാജ […]

Read More 

വരവിനടയാളം കാണുന്നു ഭൂവിൽ

വരവിനടയാളം കാണുന്നു ഭൂവിൽഒരുങ്ങാം നാം ദൈവസഭയെ(2)പ്രീയൻ വാനമേഘേവരുമ്പോൾചേരാം തൻ കൂടവെ(2)ഉണർന്ന് പ്രാർത്ഥിക്കാം വിശുദ്ധിയോടെദൈവീക രാജ്യത്തെ നോക്കി പാർത്തിടാംകടലതിഘോരമായ് ഇരമ്പിടുന്നുഭൂകമ്പവും ഏറിടുന്നു(2)യുദ്ധങ്ങൾ ക്ഷാമങ്ങളും ധരയിൽഏറി വന്നിടുന്നേ(2);- ഉണർന്നു…വെടിഞ്ഞിടാം അശുദ്ധി പൂർണ്ണമായ് നാംപുതുക്കിടാം ദൈവസ്നേഹത്തെ(2)ഒരുക്കാം നമ്മെ തൻ ഹിതം പോൽഒന്നായ് ആരാധിക്കാം(2);- ഉണർന്നു…രോഗങ്ങളും ദുഖങ്ങളും ഇല്ലാത്ത വീട്ടിൽവേഗം ചെന്നു ചേർന്നിടുവാൻ(2)ഒരുക്കാം നമ്മെ പൂർണ്ണമായിചേരാം തൻ സവിധേ(2);- ഉണർന്നു…

Read More 

വരുന്നു പരമേശൻ ഇപ്പാരിൻ ഭരണം

വരുന്നു പരമേശൻ ഇപ്പാരിൻഭരണം ഭരമേൽക്കാൻവരവിന്നായ് തൻ വചനം പോൽ നീഒരുങ്ങീടുന്നുവോ?മുഴങ്ങും കാഹളധ്വനിയും പരിചിൽപതിനായിരമാം ദൂതന്മാരുംആയിരമായിരം വിശുദ്ധന്മാരുംആയിട്ടായിമാണ്ടു വാണീടാൻഉലകിൻ സൃഷ്ടികൾ ദേവസുതരിൻതേജസ്സാകും സ്വാതന്ത്ര്യമോടെദ്രവത്വത്തിൽ ദാസ്യത്തിൽ നിന്നുടനെവിടുതൽ പ്രാപിച്ചാനന്ദമടവാൻ;-മുടന്തൻ മാനിനെപ്പോലെ ചാടുംഊമന്മാരും ഉല്ലസിച്ചാർക്കുംകുരുടന്മാരുടെ കണ്ണു തുറക്കുംഒഴിയും മാനുഷശാപമശേഷം;-സിംഹം കാളപോൽ പുല്ലു തിന്നീടുംപുള്ളിപ്പുലിയും ഗോക്കളുമതുപോൽസർഗ്ഗത്തിൻ പോതിൽ കളിച്ചീടുംചെറിയ ശിശുക്കൾ യേശുവിൻ രാജ്യേ;-വഴിപോക്കർ വെറും ഭോഷന്മാർ പോലുംവഴിതെറ്റാതെ നടന്നിടുമന്ന്ഇതു താൻ നിന്നുടെ വഴിയെന്നുള്ളൊരുമൊഴിയും പിന്നിൽ കേൾക്കാമെന്ന;-വരുമോരോവിധ പരിശോധനയിൽസ്ഥിരമായ് വിജയം പ്രാപിച്ചവരെപരനേശുവിൻ തിരു സിംഹാസനത്തിൽഒരുമിച്ചങ്ങിരുത്തീടുവാനായി;-സ്നേഹത്താൽ നിറഞ്ഞൊരു സാമ്രാജ്യംസ്നേഹത്തിൻ സ്വരൂപനാമേശുമോദത്താൽ നിറഞ്ഞോരു വിശുദ്ധർക്കായിട്ടായിരമാണ്ടു നൽകിടാൻ;-

Read More 

വരികയിന്നര മതിൽ കരുണേശൻ

വരികയിന്നരമതിൽകരുണേശൻ യേശുവേമംഗളം ഇദ്ദിനം എങ്ങും മുഴങ്ങുവാൻമംഗളരൂപിയാം എങ്ങൾ മണവാളമേരിതനുജനാം ശ്രീയേശുനായകാമാരിപോൽ ചെയ്യുവാൻ ആശിർവാദം ദേവാഅന്ന് കാനവിലെ കല്ല്യാണ വീട്ടിൽചെന്ന് കുറവുകൾ നീക്കിയ പോലവെആദാാ ഹവ്വാമാരെ ആദിയിലെന്നപോൽഈ ദമ്പതിമാരെ മോദമായ് ചേർക്കുവാൻമംഗളം മംഗളം മംഗളമെന്നമേഎങ്ങൾ മണവാളൻ ശ്രീയേശുനാഥനെ

Read More 

വരിക നൽ വരങ്ങളെ നീ തരിക

വരിക നൽവരങ്ങളെ നീ തരികആവിയേ! ശുഭ കരുണ വാപിയേ-തവജനാഭിഷേകത്തിൽസുഗന്ധ തൈലമേ! ദിവ്യസ്നനാതൈലമേ;- വരികപ്രാവുപോലെയോ ദഹന-ജ്വാല പോലെയോ-കത്രി-രൊളിവു പോലെയോ;- വരികവാഴ്ക മനസ്സിൻ ദുർവ്വിചാരം-ആകെ മാറുവാൻ ഗുണംഏറിത്തേരുവാൻ;- വരികപാപക്കടലിൽ ആഴംകണ്ട-പാപി ഞാൻ അയ്യോ! എന്നിൽകോപിയാതയ്യോ;- വരികദോഷച്ചെളിയിൽ മുഴുകി വാഴും-ദോഷി ഞാനല്ലോ-ഗുണദോഷി നീയല്ലൊ;- വരികപ്രകൃതികൊണ്ടു വികൃതമായഹൃദയം മാറുവാൻ നവഹൃദയം ആകുവാൻ;- വരികഇരുൾ അകന്നകംഅതുങ്കൽ-വെളിവണയുവാൻവേദ-ത്തെളിവുണരുവാൻ;- വരികസത്യ ധർമ്മനീതി മാർഗ്ഗ-മുറകൾ ആകുവാൻ-കൃപവളരെ നല്കുവാൻ;- വരിക

Read More 

വാനിൽ വന്നു വേഗം നമ്മെ ചേർത്തിടും

വാനിൽ വന്നു വേഗം നമ്മെ ചേർത്തിടും പ്രിയൻ കാണും നമ്മൾ പ്രാണനാഥൻ പൊന്മുഖം നേരിൽമണ്ണിലുറങ്ങും വിശുദ്ധഗണങ്ങൾ വിണ്ണിൽ ചേരും അക്ഷയരായ് കണ്ണിമെക്കും നൊടിയിടയിൽ നാം പറന്നുയരും തൻ സന്നിധിയിൽപാടു സഹിച്ചും നിന്ദ വഹിച്ചും പാരിൽ പാർക്കുന്നന്യരായ് നാം കേഴും വിനകൾ തീരും വിരവിൽ വാഴും നമ്മൾ വിൺപുരിയിൽകാന്താൻ കാണ്മാൻ കാലങ്ങളെണ്ണി കാത്തിരിക്കും പ്രിയജനമേ കാഹളത്തിൻ നാദം നമ്മൾ കാതിൽ കേൾക്കാൻ കാലമായിഉണരാം നമ്മൾ ഉത്സുകരായി ഒരുങ്ങാം നാഥൻ വരവിന്നായ് ആർത്തിയോടെ കാത്തിരിക്കാം കർത്താവു വേഗം വന്നിടുമേ

Read More 

വൻമഴ പെയ്തു നദികൾ പൊങ്ങി

വൻമഴ പെയ്തു നദികൾ പൊങ്ങിഎൻ വീടിൻമേൽ കാറ്റടിച്ചു തളർന്നുപോകാതെ കരുതലിൻ കരം നീട്ടിനടത്തിയ വഴികൾ നീ ഓർത്താൽവൻമഴ പെയ്യട്ടെ നദികൾ പൊങ്ങട്ടെഎൻ വീടിൻമേൽ കാറ്റടിച്ചീടട്ടെനീ തകർന്നീടുവാൻ നോക്കിനിന്നോരെല്ലാംകാണുന്നു നിൻ മുൻപിൽ വിശാലവാതിൽയഹോവ നിനക്കായ് കരുതിയ വഴികൾനീ പോലും അറിയാതിന്നുംചെങ്കടൽ മൂടട്ടെ തീച്ചൂള ഏറട്ടെ അടഞ്ഞവയെല്ലാം തുറന്നീടുമേ;-ക്ഷീണിതനാകുമ്പോൾ പ്രത്യാശഗാനങ്ങൾ എൻ നാവിലെന്നും ഉയർന്നീടുമേകുശവന്‍റെ കൈയ്യാൽ പണിതിടും നേരംമറ്റ‍ാരും അറിഞ്ഞില്ലെന്നെക്ഷീണിതനാകട്ടെ കണ്ണുനിറയട്ടെനിൻ മഹത്വം ഞാൻ ദർശിക്കുവാൻ;-

Read More 

വന്ന വഴികൾ ഒന്നോർ ത്തിടുമ്പോൾ

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾഇന്നയോളം നടത്തിയ നാഥാനന്ദിയല്ലാതില്ലൊന്നുമില്ലഎന്നും കരുതലിൽ വഹിച്ചവനെ(2)ബഹുദൂരം മുന്നോട്ടു പോകാൻബലം നൽകി നീ നടത്തി(2)തളർന്നോരോ നേരത്തിലെല്ലാംതവ കരങ്ങൾ ആശ്വാസമായ്(2)ഓടി മറയും നാളുകൾ എല്ലാംഓർപ്പിക്കുന്നു നിൻ കാരുണ്യം(2)ഓരോ ജീവിത നിമിഷങ്ങൾ എല്ലാംഓതിടുന്നു തവ സാന്നിധ്യം(2)മനോവ്യധകൾ നീ എന്നും കണ്ടുമനസ്സലിഞ്ഞു ദയ കാട്ടി നീ(2)ഇരുളേറും പാതയിലെല്ലാംഇതുവരെയും താങ്ങിയല്ലോ(2)

Read More 

വന്നിടേണം യേശുനാഥാ

വന്നിടേണം യേശുനാഥാഇന്നീയോഗ മദ്ധ്യേ നീതന്നരുൾക നിൻ വരങ്ങൾനിൻ സ്തുതി കൊണ്ടാടുവാൻമന്നിടത്തിൽ വന്ന നാഥാപൊന്നു തിരുമേനിയേനന്ദിയോടിതാ നിൻ ദാസർവന്നുകൂടുന്നേ മുമ്പിൽതാതനേ കൃപാനിധേശ്രീയേശുനാമം മൂലമേതന്നീടേണം ആത്മദാനംപ്രാർത്ഥന ചെയ്തിടുവാൻവേദവാക്യങ്ങളെയിന്നുമോദമോടുൾക്കൊള്ളുവാൻതാതനേ തുറക്കയെങ്ങ-ളുള്ളത്തെ തൃക്കൈകളാൽപാപമൊക്കെയേറ്റു ചൊന്നുമോചനം ലഭിച്ചീടാൻപാപബോധ മേകിയിന്ന-നുഗ്രഹിക്ക ദൈവമേഇന്നു നിൻ തിരുവചനംഷോഘിക്കും നിൻ ദാസനുംനിന്നനുഗ്രഹിക്ക നിറവിൻശക്തിയെ നല്കീടണം.

Read More