പാപിക്കു മറവിടമേശു രക്ഷകൻ
പാപിക്കു മറവിടമേശു രക്ഷകൻപാരിതിൽ വന്നു ജീവൻ തന്നവൻപരമോന്നതൻ കുരിശോളവും തന്നെ-ത്താഴ്ത്തിയെന്നെയോർത്തവൻഉലകത്തിൻ പാപത്തെ നീക്കുവാൻഉടലെടുത്തൂഴിയിൽ വന്നവൻഉയിർ തന്നവൻ മൂന്നാം ദിനംഉയിർത്തെഴുന്നു വാനിൽ ചെന്നവൻ;-എന്നുമുള്ളവൻ സർവ്വവല്ലഭൻ മണ്ണും വിണ്ണുമെല്ലാമുണ്ടാക്കിയോൻഉന്നതാധിപൻ ഹീന പാപി-യാമെന്നെത്തേടിവന്നതത്ഭുതം;-വഴി സത്യം ജീവനുമായവൻ വഴിപിശകാതെ നടത്തിടും പൊഴിയും സദാ കൃപ മാരിപോൽതേൻ മൊഴികൾ തൂകി താങ്ങിടും;-പാപഭാരം പേറി വലഞ്ഞിനിശാപത്തീയിൽ വീണെരിയാതെ നാംകൃപയേറിടും ക്രിസ്തുവേശുവിൻകുരിശിൽ വിശ്രാമം നേടിടാം;-
Read Moreപൈതലാം യേശുവേ
പൈതലാം യേശുവേഉമ്മവെച്ചുമ്മവെച്ചുണർത്തിയആട്ടിടയർ ഉന്നതരേ നിങ്ങൾ തൻഹൃത്തിൽ യേശുനാഥൻ പിറന്നുലലലാ… ലലലാ… ലലലലാ… ലലാ…അഹാ..അഹാ..അഹഹാ.. ഉം… ഉം…താലപ്പോലിയേകാൻ തംബുരു മീട്ടുവാൻതാരാട്ടു പാടിയുറക്കീടുവാൻതാരാഗണങ്ങളാൽ ആഗതരാകുന്നുവാനാരൂപികൾ ഗായകശ്രേഷ്ഠർ;-ഉള്ളിൽ തിരതല്ലും മോദത്തോടെത്തും പാരാകെ പ്രേക്ഷകർ നിരനിരയായ്നാഥാഥി നാഥനായ് വാഴുമെന്നീശനായ്ഉണർവോടേകുന്നെൻ ഉൾതടം ഞാൻ;-
Read Moreപാപിയാം നിന്നെ തേടി പാരിതിൽ വന്ന
പാപിയാം നിന്നെ തേടി പാരിതിൽ വന്ന ദേവൻനിൻപാപം മുറ്റുംഏറ്റെടുത്തു നിന്‍റെ പേർക്കായി യാഗമായി1.പാവനൻ നിർമ്മലൻ പവിത്രനും നിർദോഷനുംപാപമോ അറിയാത്തവൻ പാപമേ ഇല്ലാത്തവൻപരിശുദ്ധനവൻ ദൈവപുത്രൻ നിന്‍റെ പേർക്കായ് പാപമായി.2.നിൻപാപത്തിൻ ഭാരത്താൽ രക്തവും വിയർത്തവൻനിൻപാപത്തിൻ ഫലമാം മരണവും നരകവുംപരമരക്ഷകൻ യേശു നാഥൻ നിന്‍റെ പേർക്കായ് ഏൽക്കുന്നു.3.ദൈവകോപ തീയ്യതിൽ വെന്തെരിഞ്ഞവൻ ദഹിക്കുന്നുകാൽവറിക്രൂര ക്രൂശതിൽ കാൽകരങ്ങൾ വിരിച്ചു താൻകാരിരുമ്പിനാണിയിൽ നിന്‍റെ പേർക്കായ് ചാകുന്നു.
Read Moreപകരണമേ കൃപ പകരണമേ നാഥാ
പകരണമേ കൃപ പകരണമേ നാഥാ താമസിക്കല്ലേ ഇനി താമസിക്കല്ലേ ഭൂവിൽ ഭാരമേറുന്നെ ജീവ ഭാരമേറുന്നേക്ലേശം ഏറിവരുന്നേ ശക്തി താണുപോകുന്നേനിന്‍റെ കൈകളാലെന്നെ താങ്ങിടേണമേ ദേവാ നിന്‍റെ മുഖ ശോഭയിൽ ഞാൻ നടക്കണേ നിന്‍റെ ബലം തരണേ ക്ഷീണം കൂടി വരുമ്പോൾ നിന്‍റെ മൊഴി തരണേ മനം മടുത്തിടുമ്പോൾഅലറുന്ന സിംഹം പോൽ സാത്താനടുത്തെ അവനാരെ വിഴുങ്ങിടും-എന്നറിയില്ലേസഭയെന്തു ത്യാഗവും സഹിച്ചൊരുങ്ങി നിൽപ്പാൻ സത്യ സഭയിൽ സഹിഷ്ണത ചൊരിയണമേനൂതന രോഗവും പെരുകിടുന്നേ ലോകം നൂതന മാർഗ്ഗങ്ങളും തിരഞ്ഞിടുന്നേ ജനം പുതിയ ബലം ധരിച്ചുണരണമേ […]
Read Moreപാപിയിൽ കനിയും പാവനദേവാ പാദം
പാപിയിൽ കനിയും പാവനദേവാപാദം പണിഞ്ഞിടുന്നേൻപാപിയാമെന്നെ സ്നേഹിച്ചോ നീപാരിലെന്നെ തേടിവന്നോദുഷ്ടനരനായ് ദൂഷണം ചെയ്തു ദൂരമായിരുന്നേൻതേടിയോ നീ എന്നെയും വൻചേറ്റിൽനിന്നുയർത്തിയോ നീഎൻ പാപം തീർപ്പാൻ പരലോകം ചേർപ്പാൻ ഹീനനരനായ് നീഎന്തു ഞാനിതിനീടു നൽകിടുംഎന്നും നിന്നടിമയാം ഞാൻവിണ്ണിൻ മഹിമ വെടിഞ്ഞു നീയെന്നെവിണ്ണിൽ ചേർത്തിടുവാൻനിർണ്ണയം നിൻ സേവയെന്യേഒന്നുമില്ലിനിയെൻ മോദംപാപത്തിൻ ഫലമാം മരണത്തിൻഭയത്തെ ജയിച്ചവൻ നീയൊരുവൻജീവനും സമാധാനവും-എൻസർവവും നീയേ നിരന്തംമായയാം ഉലകിൻ വേഷവിശേഷംവെറുത്തേൻ ഞാനഖിലംനിസ്തുലം നിൻ സ്നേഹമെൻ മനംഅത്രയും കവർന്നു നാഥാ
Read Moreപകരേണമേ നിൻ ആത്മാവേ
പകരേണമേ നിൻ ആത്മാവേ എന്നിൽ നിറച്ചീടണേ (4) ക്രൂശിന്‍റെ രൂപം ഹൃത്തിൽ പതിഞ്ഞീടട്ടെ ക്രൂശിന്‍റെ ഭാവം എന്നിൽ നൽകേണം പ്രിയനേ (2) ആ ക്രൂശിതൻ പൊൻമുഖമെന്നിൽ ശോഭിച്ചീടട്ടെ നിൻ പാതയിൽ നടപ്പാൻ നീ ബലമേകണേ (2) പകരേണമേ… നിൻ ആത്മാവേ നിറച്ചീടണേ.. നിൻ ശക്തിയാൽ ക്രൂശിതന്‍റെ രക്തമെനിക്കു മാറുവിലയായ് ക്രൂശിതന്‍റെ രക്തം എൻ പാപത്തെകഴുകി (2) ആ ക്രൂശിതന്‍റെ രക്തമെനിക്കു ജീവനേകിയതാൽ ഇനി നിന്നെവിട്ടൊരു ജീവിതം ഇല്ല പ്രിയനേ (2) നടത്തേണമേ.. നിൻ കൃപയാൽ നിർത്തേണമേ… നിൻ […]
Read Moreപര പര മേശ വരമരുൾകീശാ നീ അത്ര
പരപരമേശാ വരമരുളീശനീയത്രേയെൻ രക്ഷാസ്ഥാനംനിന്നെക്കാണും ജനങ്ങൾക്കുപിന്നെ ദുഃഖമൊന്നുമില്ല;-നിന്‍റെ എല്ലാ നടത്തിപ്പുംഎന്‍റെ ഭാഗ്യ നിറവല്ലോ;-ആദിയിങ്കൽ കയ്പാകിലുംഅന്ത്യമോ മധുരമത്രേ;-കാർമേഘത്തിനുള്ളിലീ ഞാൻമിന്നും സൂര്യ ശോഭകാണും;-സന്ധ്യയിങ്കൽ വിലാപവുംസന്തോഷമുഷസ്സിങ്കലും;-നിന്നോടൊന്നിച്ചുള്ള വാസംഎന്‍റെ കണ്ണീർ തുടച്ചിടും;-നിന്‍റെ മുഖശോഭ മൂലംഎന്‍റെ ദുഃഖം തീർന്നുപോകും;-
Read Moreപാളയത്തിൻ പുറത്തായ് തൻ നിന്ദ
പാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട്സാക്ഷികളിൻ നടുവിൽ ധീരരായ് ഗമിച്ചിടാമേപാടുകളേറ്റ പാവനന്‍റെ പാപമില്ലാത്ത പരിശുദ്ധന്‍റെപാതയെ നോക്കി ജീവിച്ചിടാം പാരിടത്തിൽ പാർക്കും നാൾപാപിയെ നേടിടുവാൻ ക്രൂശിൽ തൻ ജീവൻ വച്ചരക്ഷകനാം നാഥന്‍റെ രക്ഷണ്യവേല ചെയ്യാംആയിരംആയിരങ്ങൾ പാപത്തിൽ നശിച്ചിടുമ്പോൾക്രൂശിൽ നിവർത്തിച്ചതാം സുവിശേഷം ഘോഷിച്ചിടാംരക്തം ചിന്തി നമുക്കായ് തന്നെത്താൻ ഏല്പിച്ചു താൻഅർപ്പിക്കാം അനുദിനവും ചിലവാകാം ചിലവായിടാംകർത്തൻ തൻ പേർക്കായി ജീവനെ കളയുകയിൽനേടിടും താൻ അതിനെ പ്രാപിക്കും നിത്യജീവൻലോകത്തിൻ ലാഭധനം ചേതം എന്നെണ്ണിടാമേലോകത്തിൻ മാനത്തേക്കാൾ തൻ മാനം അഭികാമ്യമേലോകങ്ങൾ അവസാനിക്കും വെളിപ്പെടും താൻ […]
Read Moreപാപ ശാപ ഘോര മൃത്യു വിന്നടിമയായ്
പാപ ശാപ ഘോര മൃത്യുവിന്നടിമയായ് തീർന്ന പാപിയെന്നെ വീണ്ടെടുത്തവൻ ദോഷ വ്യാകുലാധിയാൽ വലഞ്ഞ ദീനനാം ശാപ പാത്രമായ് ഭവിച്ച ക്ഷീണനാമെന്നെ താണിറങ്ങി വന്നു തേടി മാറിലണച്ച് മാററമില്ലാ സ്നേഹത്തെ ഞാൻ വാഴ്ത്തിടും;- പാപ… ഇത്രമാത്രം സ്നേഹമേകി എന്നെ വീണതാൽ എത്ര നാളീ പാഴൂരുവിൽ ലഭ്യമാകുമോ നാൾ മുഴുവൻ എന്നെ വീണ്ടെടുത്ത സ്നേഹത്തെ വാഴ്ത്തിടും ഞാൻ വേറില്ലാശയൊന്നുമേ;- പാപ… ക്ലേശമേറുമീമരുവിൽ ലേശം കൂസിടാ- തോടുമെന്‍റെ നാടിനായ് ഞാൻ നോക്കിപ്പാർത്തതാം ഘോരമാഴിയിന്നലമുറിച്ചു നീന്തി ഞാൻ ശോഭനമാം നാട്ടിലെത്തിപ്പാർത്തിടും;- പാപ… കോടി […]
Read Moreപാപഭാര ക്കടലിലാണ്ടു വലയുവോരീ
പാപഭാരക്കടലിലാണ്ടുവലയുവോരീ ലോകരെ താപമാറ്റിക്കരയണച്ചോരേശുദേവാ! വന്ദനംനീതിയെന്തെന്നറിവതിന്നു പ്രാപ്തിയില്ലാ ഞങ്ങളിൽ നീതിമത്വം കരുണമൂലം നൽകിയോനേ! വന്ദനംഗളമൊടിച്ചു കളയവേണ്ടുംകഴുതകൾക്കു തുല്യരായ് വെളിയിൽ നിന്നോരെളിയ ഞങ്ങൾ നീ നിമിത്തം മുക്തരായ്കല്ലിലുള്ളെഴുത്തു മാച്ചു ഞങ്ങൾ തന്നുള്ളങ്ങളിൽ നല്ല നിൻവഴി തെളിച്ചു തന്ന നാഥാ വന്ദനംതീരെയെളിയോരടിയാർ ചെയ്യുമീയാരാധനം പാരമാം കരുണ പൂണ്ടുസ്വീകരിക്ക സാദരംകീർത്തനങ്ങൾ പാടി ഞങ്ങൾ നിത്യകാലം നിന്നുടെ സത്തമമാം സന്നിധിയിൽ വാഴുമാറാകേണമേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ജീവനും നിത്യസൗഖ്യവും ഏവനും
- എന്നും നിൻ കരങ്ങളിൽ എന്നെ നീ
- യേശുവേ നീയാണെൻ സങ്കേതമേ
- നിൻ ഹൃദയനിലങ്ങളെ ഒരുക്കിടുക
- പാടും ഞാനേശുവിൻ അതുല്യ

