Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

നിനക്കായ് ഞാൻ

നിനക്കായ് ഞാൻ മരിച്ചല്ലോഎനിക്കായ് നീ എന്തു ചെയ്തുലോകരെല്ലാം നിന്നെ പകച്ചാലുംഉൺമയായെന്നെ സ്നേഹിക്കുമോഉറ്റവർ നിന്നെ വെറുത്താലുംനിന്‍റെ ക്രൂശിനെ ചുമന്നീടുമോ(2)ലോകധനങ്ങൾ അല്പമെന്നുംലോകമഹിമ കുപ്പയെന്നുംഉള്ളംകൊണ്ടു നീ പറഞ്ഞീടുമോസേവ ചെയ്‌വാൻ വന്നീടുമോ(2)

Read More 

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെനിൻക്രൂശു ഞാൻ വഹിക്കെന്നാലുമേഎൻഗീതം എന്നുമേ നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽവൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽഎൻ സ്വപ്നത്തിലുമേ നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെനീ എന്നെ നടത്തും പാത എല്ലാംവിൺ എത്തും ഏണിപോൽ പ്രകാശമാംദൂതർ വിളിക്കുന്നു നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടുംകൽത്തലയിണയെ ബെഥേലാക്കുംഎൻ തുമ്പത്താലുമേ നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ! ഞാൻ ചേർന്നിടുംആകാശമാർഗ്ഗമായ് മഹോന്നതേപറന്നുപോകിലും സന്തോഷമേഎൻ ഗീതമെന്നുമേ നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ ഞാൻ ചേർന്നിടുംNearer, my God […]

Read More 

നിനക്കറിഞ്ഞു കൂടെയോ നീ

നിനക്കറിഞ്ഞുകൂടെയോ നീ കേട്ടിട്ടില്ലെയോയഹോവ നിത്യദൈവംയാഹ് നല്ലവൻ അതു രുചിച്ചറിവിൻനീ ആരോടു തുല്ല്യനാക്കും(2)കണ്ണുയർത്തുവിൻ എണ്ണിനോക്കുവിൻഇവകളെ ചമച്ചതാര്സംഖ്യാക്രമത്തിൽ പേർ ചൊല്ലിവിളിച്ചുപുറപ്പെടുവിക്കുന്നവനാൻ(2);- നിനക്ക…കർത്തൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകയില്ലതൻ ജ്ഞാനം അപ്രമേയമേക്ഷീണിച്ചവർക്കും തളർന്നുപോയോർക്കുംകഴുകനെപ്പോൽ ശക്തിപകർന്നീടും(2);- നിനക്ക…കോപിക്കുന്നവർ വിവാദിക്കുന്നവർഅമ്പരന്നു ലജ്ജിതരാകുംപോരാടുന്നവർ യുദ്ധംചെയ്യുന്നോർഇല്ലായ്മ പോലെയാകും(2);- നിനക്ക…

Read More 

നിന്നോടു പ്രാർത്ഥിപ്പാൻ പ്രിയ

നിന്നോടു പ്രാർത്ഥിപ്പാൻ പ്രിയ പിതാവേവന്ന നിൻ മക്കളെ ചെവിക്കൊണ്ടാലുംയേശുവിൻ നാമത്തിൽ വന്നിതാ ഞങ്ങൾ ആശിഷം തരിക നിൻ വാഗ്ദത്തം പോലെപരിശുദ്ധാത്മാവിൻ സഹായത്തെ നൽകി ശരിയായി പ്രാർത്ഥിപ്പാനഭ്യസിപ്പിക്കലോകത്തിൻ ചിന്തകൾ ലേശമില്ലാത്ത ഏകമാം മാനസം തന്നരുളേണംശുദ്ധമാം കൈകളുയർത്തുവാനായി ശുദ്ധനാം നാഥനേ! നീ കൃപ ചെയ്കചോദിപ്പിൻ നൽകും ഞാനെന്ന നിൻ വാക്കിൽ മോദമോടാശ്രയം വച്ചു നിൻ മക്കൾഎണ്ണമില്ലാത്ത നിൻ കൃപകൾക്കായി നന്ദിയും സ്തോത്രവും എന്നേക്കും ആമേൻ

Read More 

നിനക്കായെൻ ജീവനെ മരക്കുരിശിൽ

നിനക്കായെൻ ജീവനെ മരക്കുരിശിൽവെടിഞ്ഞെൻ മകനേദിനവും ഇതിനെ മറന്നു ഭൂവി നീവസിപ്പതെന്തു കൺമണിയേവെടിഞ്ഞു ഞാനെന്‍റെപരമമോദങ്ങളഖിലവും നിന്നെക്കരുതി-നിന്‍റെകഠിനപാപത്തെ ചുമന്നൊഴിപ്പതി-ന്നടിമവേഷം ഞാനെടുത്തു;-പരമതാതന്‍റെ തിരുമുമ്പാകെ നിൻദുരിതഭാരത്തെ ചുമന്നു കൊണ്ടുപരവശനായി തളർന്നെൻ വിയർപ്പുചോരത്തുള്ളി പോലൊഴുകി;-പെരിയൊരു കുരിശെടുത്തു കൊണ്ടു ഞാൻ കയറി കാൽവറി മുകളിൽഉടൻകരുത്തെഴുന്നവർ പിടിച്ചിഴച്ചെന്നെകിടത്തി വൻകുരിശതിന്മേൽ;-വലിച്ചു കാൽകരം പഴുതിണയാക്കിപിടിച്ചിരുമ്പാണി ചെലുത്തി ഒട്ടുംഅലിവില്ലാതടിച്ചിറക്കിയേരക്തം തെറിക്കുന്നെന്‍റെ കണ്മണിയേ;-പരമദാഹവും വിവശതയുംകൊണ്ടധികം തളർന്ന എന്‍റെ നാവ്വരണ്ടു വെള്ളത്തിന്നിരന്നനേരത്തും തരുന്നതെന്തു നീയോർക്ക;-കരുണയില്ലാത്ത പടയാളിയൊരു പെരിയകുന്തമങ്ങെടുത്തുകുത്തിതുറന്നെൻ ചങ്കിനെയതിൽനിന്നൊഴുകി ജലവും രക്തവുമുടനെ;-ഒരിക്കലും എന്‍റെ പരമസ്നേഹത്തെമറക്കാമോ നിനക്കോർത്താൽ നിന്മേൽകരളലിഞ്ഞു ഞാനിവ സകലവുംസഹിച്ചെൻ ജീവനെ വെടിഞ്ഞു;-

Read More 

നിന്‍റെ എല്ലാ വഴികളിലും ദൈവത്തെ

നിന്‍റെ എല്ലാ വഴികളിലുംദൈവത്തെ നിനച്ചുകൊൾകദിനം തോറും താൻ നടത്തുംനിന്‍റെ പാതകൾ നേരെയാക്കിടുംരക്ഷകൻ നിൻ കൂടെയുണ്ട്നീ ക്ഷീണിച്ചുപോകയില്ലദിനം തോറും താൻ നടത്തുംനരയോളം ചുമന്നീടുമേ;-എളിയവനൊരു ദുർഗ്ഗംകഷ്ടകാലത്തു ശരണമവൻദിനം തോറും താൻ നടത്തുംഅന്ത്യത്തോളം കാത്തീടുമേ;-കുരിരു ളിൻ പാതയിലുംമരുഭൂമിയിൽ വേളയിലുംദിനം തോറും താൻ നടത്തുംനിത്യതയോളം എത്തിക്കും;-

Read More 

നിനക്കായ് കരുതും അവൻ നല്ല

നിനക്കായ് കരുതും അവൻ നല്ല ഓഹരികഷ്ടങ്ങളിൽ നല്ല തുണ യേശുകണ്ണുനീരവൻ തുടയ്ക്കുംവഴിയൊരുക്കുമവൻ ആഴികളിൽവലങ്കൈ പിടിച്ചെന്നെ വഴിനടത്തുംവാതിലുകൾ പലതും അടഞ്ഞിടിലുംവല്ലഭൻ പുതുവഴി തുറന്നിടുമേ;-വാഗ്ദത്തം നമ്മുടെ നിക്ഷേപമേവാക്കു പറഞ്ഞവൻ മാറുകില്ലവാനവും ഭൂമിയും മാറിടുമേവചനങ്ങൾക്കോ ഒരു മാറ്റമില്ല;-രോഗങ്ങളാൽ നീ വലയുകയോഭാരങ്ങളാൽ നീ തളരുകയോഅടിപ്പിണരാൽ അവൻ സൗഖ്യം തരുംവചനമയച്ചു നിന്നെ വിടുവിച്ചിടും;-

Read More 

നിന്‍റെഹിതം എന്നിലെ എന്‍റെ ഇഷ്ടം

നിന്‍റെ ഹിതം എന്നിലെഎന്‍റെ ഇഷ്ടം അരുതേഎന്നും നിൻ മുൻപിൽ നില്പാൻനിഷ്കളങ്കനാക്കണെകൂരിരുൾ തഴ്വാരയിൽഞാൻ നടന്നുചെൽകയിൽവചനമാം വെളിച്ചമായ് അരികിൽ നടന്നിടുംഅൽഭുതനേശുവല്ലോവൈഷമ്യ മേടുകളിൽകയറിത്തളർന്നിടുമ്പോൾകൈയ്ക്കുപിടിച്ചു എൻ കാൽകൾ വഴുതിടാ-തെന്നെ നടത്തേണമേനീതിയിൻ വെൺവസ്ത്രംഓട്ടം തികച്ചിടുമ്പോൾജീവകിരീടവും നിത്യസന്തോഷവുംഎഴെയെന്നാഗ്രഹമെ

Read More 

നിനക്കുവേണ്ടി ഞാൻ ധരയിലെന്തു

നിനക്കുവേണ്ടി ഞാൻ ധരയിലെന്തു വേണമോഎനിക്കു വേറില്ലാശയൊന്നെന്‍റെശു മാത്രമെഎവിടെപ്പോയി ഞാൻ അവന്നായ് ജീവൻ വയ്ക്കണംഅവിടെത്തന്നെ പോവാൻ എനിക്കു മനസ്സു നൽകണേദുരിതക്ലേശമോ വിവിധ പീഡ പേടിയോവരികില്ലെന്നിലരികിലേശു കരുണ സമുദ്രമേതരുന്ന ദൂതുകൾ ആർക്കും ധൈര്യമോതിടാംവരുന്നതെന്തും വരട്ടെന്നല്ലാതെനിക്കു പാടില്ലകുരിശിൽ തൂങ്ങിയോൻ വരുന്നു രാജരാജനായിധരയിലവനു ചീയർ വിളിപ്പാനുള്ളം കൊതിക്കുന്നുമഹത്ത്വമുള്ളവൻ പണ്ടു കഴതമേൽ തന്‍റെസെഹിയോൻ നാരിക്കരികിലണഞ്ഞു കാലം വന്നിടുംലോകരാജ്യങ്ങൾ ആകെ ഇളകിമാറീടുംലോകമെങ്ങും യേശുവെന്ന നാമമായിടുംസിംഹതുല്യരായി ഭൂവിൽ ഭരണം ചെയ്യുവോർസിംഹരാജനേശുമുമ്പിൽ അഭയം വീണീടുംകാട്ടിൽ കരടിപോൽ നാട്ടിൽ ക്രൗര്യം ചെയ്യുവോർപെട്ടന്നേശു വാനിൽ വരുമ്പോളലറി ഓടീടുംപുലിക്കു തുല്യരായി ഉലകിൽ കലഹം […]

Read More 

നിന്നെ കണ്ടീടുന്ന വനെന്നെന്നും

നിന്നെ കണ്ടീടുന്നവനെന്നെന്നുംമരുവിലും ശൂന്യ ദേശത്തിലുംനിന്നെച്ചുറ്റി പരിപാലിക്കുന്നോൻനിന്നെ ജയത്തോടെ നടത്തിടുന്നുഎന്തോരാനന്ദം… എന്തൊരാമോദം…ക്രിസ്ത്യജീവിതം എത്ര സൗഭാഗ്യംകഴുകൻ തന്‍റെ കൂടനക്കികുഞ്ഞിന്മീതെ പറക്കും പോലെസ്വർഗ്ഗതാതൻ തൻ ചിറകിൻ മീതെനമ്മെ വഹിക്കുന്നു ദിനം തോറുമെ (2);- എന്തോ…ശത്രുക്കളിൻ നടുവിൽ എനിക്കായ്വിരുന്നൊരുക്കിടും അനുദിനവുംകൂട്ടുകാരിൽ പരമായെന്നെആത്മാവാലഭിഷേകം ചെയ്യും(2);- എന്തോ…എന്‍റെ പാദം കല്ലിൽ തട്ടാതെഎന്നെ വഹിക്കും തൻ പൊൻ കരത്തിൽഎനിക്കായ് വഴി ഒരുക്കീടുവാൻതന്‍റെ ദൂതനെ അയക്കുമവൻ(2);- എന്തോ…മുമ്പുള്ളവയെ നീ ഓർത്തിടേണ്ടാപണ്ടുള്ളവയെ നീ നിനച്ചിടേണ്ടാനിനക്കായ് ചെയ്യും പുതിയതൊന്ന്വഴി തുറന്നിടും മരുഭൂമിയിൽ(2);- എന്തോ…

Read More