എൻ പേർക്കായ് ജീവൻ വയ്ക്കും
എൻപേർക്കായ് ജീവൻ വയ്ക്കും പ്രഭോ!നിന്നെ-എന്നുമീ ദാസനോർക്കുംനിൻ കൃപയേറിയ വാക്കിൻ പ്രകാരമി ങ്ങത്യന്ത താഴ്മയോടെ എന്‍റെവൻകടം തീർപ്പാൻ മരിക്കും പ്രഭോ! നിന്നെഎന്നുമീ ദാസനോർക്കുംഎന്നുടെ പേർക്കായ് നുറുങ്ങിയ നിന്നുടൽ സ്വർഭോജ്യമത്രേ മമ നിന്‍റെപൊന്നുനിയമത്തിൻ പാത്രമെടുത്തിപ്പോൾനിന്നെ ഞാനോർക്കുന്നിതാഗത്സമനേയിടം ഞാൻ മറന്നിടുമോ നിൻവ്യഥയൊക്കെയെയും നിന്‍റെസങ്കടം രക്തവിയർപ്പെന്നിവയൊരുനാളും മറക്കുമോ ഞാൻഎന്നുടെ കണ്ണുകൾ കാൽവറിയിങ്കലെ ക്രൂശിന്നു നേർ തിരിക്കേ എന്‍റെപൊന്നുബലിയായ ദൈവകുഞ്ഞാടിനെയോർക്കാതിരിക്കുമോ ഞാൻനിന്നെയും നിന്‍റെ വ്യഥകളെയും നിന്‍റെ സ്നേഹമെല്ലാറ്റെയും ഞാൻ എന്‍റെഅന്ത്യമാം ശ്വാസമെടുക്കും വരെയ്ക്കുമീസാധുവോർത്തിടുമെന്നുംനിന്നുടെ രാജ്യത്തിൽ നീ വരുമ്പോളെന്നെ നീയോർത്തിടും സമയേ നിന്‍റെവൻകൃപ പൂർണ്ണമായ് ഞാനറിയും […]
Read Moreഎൻപേർക്കായ് ജീവനെ തന്ന
എൻ പേർക്കായ് ജീവനെ തന്ന എന്നേശുവെഎന്നുള്ളം തുള്ളുന്നു നിൻ സ്നേഹമോർക്കുമ്പോൾപാപിയാം എന്നെയും സ്നേഹിപ്പാൻ നാഥനെയാതൊരു നന്മയും ഇല്ല ജീവിതത്തിൽക്രൂശിൽ ചൊരിഞ്ഞനിൻ രക്തത്താലെന്നെയുംശുദ്ധീകരിച്ചു നിൻ സന്നിധേ നിർത്തുവാൻമാലിന്യം നീക്കിനിൻ മാർവ്വോടണച്ചല്ലോകാൽകളെ പാറമേൽ സുസ്ഥതിരമാക്കി നീദുഃഖം പ്രയാസങ്ങൾ ഓരോദിവസവുംവൻ തിരപോലെന്മേൽ ആഞ്ഞടിച്ചീടുമ്പോൾലോകം തരാത്തതാം സന്തോഷം തന്നു നീമാർവ്വോടണച്ചെന്നെ താങ്ങി നടത്തുന്നുആശ്വാസമില്ലാത്ത ഈ മരുവാസത്തെഎത്ര നാൾ തള്ളി ഞാൻ നീക്കണം പ്രീയനെപ്രത്യാശയേറുന്നെൻ പ്രിയനെ കാണുവാൻപൊൻ കരത്താലെന്‍റെ കണ്ണീർ തുടച്ചിടാൻവിശ്വാസ നാടിനെ ദൂരവെ കാണുന്നുവിശ്രാമം പ്രാപിപ്പാൻ ഹൃത്തടം വെമ്പുന്നുകാഹളശബ്ദമെൻ കാതു ശ്രവിക്കുന്നുആമേൻ കർത്താവേ […]
Read Moreഎൻപേർക്കായി ജീവൻ വെടിഞ്ഞ
എൻ പേർക്കായി ജീവൻ വെടിഞ്ഞഎൻ പ്രാണ പ്രീയനാകും യേശുവേനിൻ സ്നേഹത്തെ ഞാൻ ഓർത്തീടുന്തോറുംഎൻ മാനസം നന്ദിയാൽ പൊങ്ങുന്നേഎൻ വീണ്ടെടുപ്പിൻ വില കൊടുപ്പാൻനീ മാത്രമല്ലാതാരുള്ളേശുവേനിൻ കാരുണ്യത്തിൻ മഹാത്മ്യത്തെ ഞാൻസദാ കാലവും പുകഴ്ത്തീടുമേ;-പേയിൻ ബലത്തെ തകർത്തതിനാൽഎൻ മരണഭയം നീ നീക്കിയല്ലോനിൻ കാൽവറിയിൽ തിരുബലിയാൽസീയോൻ മാർഗ്ഗവും തുറന്നെനിക്കായ്;-നിൻ സ്നേഹത്താൽ ഞാൻ ജ്വലിച്ചീടുവാൻശുദ്ധാത്മാവിനാൽ നിറച്ചവനെഅനുദിനവും ജയജീവിതംനയിച്ചീടുവാൻ കൃപയരുൾക;-പ്രിയൻ പോയതാം പാതെ പോകുവാൻദിവ്യ വിളിയാൽ വിളിച്ചവനെദിനംതോറും നിൻ തിരുചിറകിൽഅടിയാനെ നീ മറച്ചീടുക;-നിൻ പേർക്കായ് ജീവൻ തരുവാൻഅത്യാശ എന്നിൽ ഏറുന്നേശുവേപ്രത്യാശയോടെ നിൻ പൊൻമുഖത്തെവീക്ഷിച്ചീടേണം എന്നാശയതേ;-
Read Moreഎൻ പേർക്കായി ക്രൂശിൽ മരിച്ച
എൻ പേർക്കായി ക്രൂശിൽ മരിച്ചനാഥാനിൻ സ്നേഹം എത്രയോ ആശ്ചര്യമെആരാധിക്കും നിന്നെ ഞാൻ എന്നും നാഥാസ്തോത്രം ചെയ്യും എൻ നാൾ മുഴുവൻ(2)തിരുമുമ്പിൽ ഇന്നിവിടെ ആരാധിക്കുമ്പോൾതിരുസാന്നിദ്ധ്യം നൽകി അനുഗ്രഹിക്കണെശത്രുവിൻ കോട്ടകൾ തകർന്നിടട്ടെ നാഥാവിടുതൽ നിൻ മക്കൾ അനുഭവിക്കട്ടെആത്മാവിലും സത്യത്തിലും ആരാധിക്കുവാൻനിൻ കൃപ ഏഴകൾക്ക് നൽകീടണമെപകരണെ നിന്നാത്മ ശക്തി നാഥാജയഘോഷം എന്നും ഉയർത്തിടുവാൻനിൻ നാമം വിളിക്കപ്പെട്ട നിന്‍റെ ജനംപാപവും ദുർമ്മാർഗ്ഗവും വിട്ടുതിരിഞ്ഞുതിരുമുഖത്തെ നോക്കി പ്രാർത്ഥിക്കുവാൻ നാഥാദേശത്തിൻ വിടുതൽ വെളിപ്പെടുവാൻപാതാള ഗോപുരങ്ങൾ ജയിക്കയില്ലകാൽവറി നായകൻ കൂടെയുണ്ടല്ലോവേഗം വരാമെന്നുരച്ച നാഥാനിൻ വരവിനായ് ഞങ്ങൾ കാത്തിരിക്കുന്നു
Read Moreഎൻ പേർക്കെൻ യേശു മരിച്ചു എന്നു
എൻ പേർക്കെൻ യേശു മരിച്ചു എന്നുവിശ്വസിക്കുന്നു എൻ ഹൃദയേകാൽവറി ക്രൂശിലെ ബലി മരണംനിൻ മക്കൾ ഞങ്ങളിന്നോർത്തിടുന്നുജീവന്‍റെ അപ്പം എന്നരുളിയോനെസ്വർഗ്ഗത്തിൽ നിന്നും വന്നവനെഎന്നെ ഭുജിക്കുന്നോൻ എൻ മൂലം ജീവിക്കുംഎന്നരുൾ ചെയ്തോനെ വാഴ്ത്തിടുന്നുകരത്തിലേന്തി അപ്പം വാഴ്ത്തിയവൻശിഷ്യർക്കേകി ഇതെൻ ശരീരംവാങ്ങി ഭക്ഷിപ്പിൻ ഞാൻ വരുവോളമെൻഓർമ്മക്കായ് ചെയ്യുവിൻ എന്നുരച്ചുപാനപാത്രത്തെയും കരത്തിലേന്തിസ്തോത്രം ചൊല്ലി തൻ ശിഷ്യർക്കേകിഇതെന്‍റെ രക്തം പാനം ചെയ്യുമ്പോളെൻമരണത്തെ എന്നെന്നും ഓർത്തീടുകഎൻ യേശു നാഥന്‍റെ കാൽ കരങ്ങൾമൂന്നാണിയിന്മേൽ തൂങ്ങപ്പെട്ടോകാൽവറി ക്രൂശിലെ തിരു രക്തത്താൽഎൻ പാപ കറകൾ കഴുകി യേശു
Read Moreഎൻ പ്രാണനാഥന്‍റെ വരവിനായി
എൻ പ്രാണനാഥന്‍റെ വരവിനായിഎണ്ണി എണ്ണി ദിനം കാത്തിടുന്നുഎന്നെത്തൻ ഭവനത്തിൽ-ചേർത്തിടുവാൻകർത്താവു മദ്ധ്യാകാശെ വരുമേ(2)കാഹളത്തിൻ ധ്വനി കേട്ടിടുവാൻകാതുകൾ ഓർത്തു ഞാൻ കാത്തിടുന്നുഎന്നു നീ വന്നിടും എന്നെ നീ ചേർത്തിടുംഎന്നാശ തീർത്തിടും നീ(2);- എൻ…ആകാശമേഘത്തിൽ താൻ വരുമ്പോൾമന്നിലുറങ്ങിടും ശുദ്ധരെല്ലാംമറുരൂപം പ്രാപിച്ചു-മണവാളനോടൊത്തുമണിയറ പൂകിടുമേ(2);- എൻ… മണിയറ തന്നിലെൻ പ്രിയനുമായ്മണിയറ വാസം തുടർന്നിടും ഞാൻആണിപ്പാടുള്ള തൻ കൈകളാലെൻകണ്ണുനീർ തുടച്ചിടുമേ(2);- എൻ…രോഗം ദുഃഖം പീഡ ഒന്നുമില്ലദാഹം വിശപ്പുമവിടെയില്ലആനന്ദത്തിൻ ഗാനം പാടി ഞാൻഎപ്പോഴും കർത്താവിനെ സ്തുതിക്കും(2);- എൻ…
Read Moreഎൻ പ്രാണപ്രിയനാകും എൻ
എൻ പ്രാണപ്രിയനാകും എൻ യേശുവേഅങ്ങാണെനിക്കഭയംഭാരങ്ങൾ ഉള്ളിൽ പെരുകിവരുമ്പോൾകാണും ഞാൻ തിരുമുഖത്തെകൃപാ കൃപാ കൃപമാത്രം യേശുവേഎല്ലാം തിരുകൃപയല്ലോ(2)ഇന്നാൾവരെയും കാത്തു പാലിച്ചല്ലോഎല്ലാം തിരു കൃപയല്ലോ(2)കണ്ണുനീർ താഴ്വര കടന്നപ്പോൾഅങ്ങെൻ കരം പിടിച്ചു (2)ഭയപ്പെടേണ്ട ഞാനുണ്ടു കൂടെഎന്നങ്ങു വാക്കുരച്ചു (2);- കൃപാ…ചെങ്കടൽ എൻ മുമ്പിൽ പിൻവാങ്ങിച്ചുമാറാ മധുരമാക്കി(2)ഗിലയാദിൻ ഔഷധമായി എൻമേൽ-നീ സൗഖ്യവും പകർന്നല്ലോ(2);- കൃപാ…വാനമേഘത്തിൽ നീ വന്നിടുമ്പോൾപൊൻമുഖം ഞാൻ കാണുവാൻ(2)പ്രത്യാശയോടെ കാത്തു നില്ക്കുന്നേആമേൻ നീ വരേണമേ (2);- കൃപാ…
Read Moreഎൻ മനസുയരുന്ന ഹോ നൻമയേറും
എന്മനസ്സുയരുന്നഹോ! നന്മയേറും വചനത്താൽ ചിന്മയരാജനെക്കുറിച്ചു പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നുലേഖകന്‍റെ വേഗമേറും ലേഖനി താനെന്‍റെ ജിഹ്വ ലോകപാലക! നീയെത്രയും നരസുതരിലാകവേ സുന്ദരനാകുന്നു;-നിന്നധരങ്ങളിൽ കൃപമന്നനേ സംക്രമിക്കുന്നുഉന്നതനാം ദേവനതിനാൽ നിന്നെയങ്ങഹോ! എന്നുമാശീർവ്വദിച്ചിടുന്നുശൂരനേ! നിൻവാളരയ്ക്കു വീര്യമഹിമയോടൊത്തു ചാരുതരമായ് ബന്ധിച്ചിട്ടു നീതി സൗമ്യത നേരിവയാൽ മഹത്വത്തോടുവാഹനമേറുക തവ വാമേതരമായ ബാഹു ഭീമസംഗതികൾ നിനക്കു പറഞ്ഞുതരും ആഹവ വിഷയമായഹോ!വൈരികളിൻ ഹൃത്തടത്തിൽ പാരമാം മൂർച്ചയുള്ള നിൻ ക്രൂരശരങ്ങൾ തറച്ചിടും ശത്രുഗണങ്ങൾ വീണടിപെടും നിൻസന്നിധൗനിന്നുടെ സിംഹാസനമോ എന്നുമുള്ളതത്രേ ചെങ്കോൽ മന്നവ, നേരുള്ളതാണഹോ! നീതിയെഴും നീ ദുർന്നയത്തെ സഹിക്കാ ദൃഢംതന്നിമിത്തം […]
Read Moreഎൻ കണ്ണുകളാൽ ഞാൻ നോക്കി
എൻ കണ്ണുകളാൽ ഞാൻനോക്കിടുന്നു സങ്കേത നഗരമതോഎൻ രക്ഷയിൻ ഗോപുരം യേശുവതോഎന്നെ നടത്തുമെന്നുംയുഗങ്ങളിൻ പാറയും-ജീവന്‍റെ മാർഗ്ഗവുംഅകലാത്ത സ്നേഹിതനും(2)ആത്മഭോജനം ദാഹജലാശയംഅത്ഭുത ജ്യോതിയവൻ(2);- എൻ…ദുഃഖങ്ങളിൽ അവൻ-ആശ്വാസദായകൻഅരുളും തൻ തിരുവചനം(2) രോഗകിടക്കയിൽ കരങ്ങളാൽ താങ്ങിടുംഅത്ഭുത വൈദ്യനവൻ(2);- എൻ…
Read Moreഎൻ നാഥനെ ഏററുചൊൽവാൻ
എൻ നാഥനെ ഏററു ചൊൽവാൻലജ്ജിക്കയില്ല ഞാൻതൻ ക്രൂശിമ്പം വാക്തേജസ്സുംചൊല്ലി കീർത്തിക്കും ഞാൻക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശം കണ്ടേൻഎൻ മനോഭാരവും നീങ്ങിപ്പോയ്വിശ്വാസത്താൽ കിട്ടി കാഴ്ചയുമപ്പോൾസന്തതം ഞാൻ ഭാഗ്യവാൻ തന്നേയേശുനാമം ഞാൻ അറിയുംഅതൊന്നെൻ ആശ്രയംവരാൻ നിരാശ ലജ്ജകൾതാൻ സമ്മതിച്ചീടാ;.. ക്രൂശി..തന്നെപ്പോൽ തൻവാക്കും സ്ഥിരംഞാൻ ഏല്പിച്ചതിനെനന്നായ് വിധിനാൾവരെ താൻഭദ്രമായ് സൂക്ഷിക്കും;.. ക്രൂശി..പിതാമുമ്പിൽ ഈ പാപിയെഅന്നാൾ താൻ ഏററിടുംപുതു ശാലേമിൽ എനിക്കുംസ്ഥാനം കല്പിച്ചീടും;.. ക്രൂശി..
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിൻ സ്നേഹമെന്നിൽ നിറവാൻ
- കാത്തു കാത്തേകനായ് നിൻ വര
- നീയല്ലാതെ ആശ്രയിപ്പാൻ വേറെ
- ആനന്ദമോടെ ദിനം സ്തുതി പാടി
- വാസമൊരുക്കീടാൻ വിണ്ണിൽ ഗമിച്ചവൻ

