Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

എൻപ്രിയാ നിന്നെ ഞാൻ എന്നു

എൻപ്രിയാ നിന്നെ ഞാൻ എന്നു കാണുംപൊൻമുഖം ഞാനെന്നു കാണുംവാനിൽ വന്നന്തികേ എന്നു ചേർക്കുംവൻ വിനകൾ എന്നു തീരുംമന്ദിരം നീ തീർത്തു വേഗം വന്നു ചാരേ ചേർക്കുമെന്ന ആശയിൽ ഞാൻ പാർത്തിടുന്നുഎന്നു നീ വന്നിടും യേശു നാഥാനിൻമുഖം ഞാനെന്നു കാണുംവീഞ്ഞു വീട്ടിൽ കൊണ്ടു വന്ന എന്‍റെ പ്രിയൻഎന്നുമെൻ ഞാനവന്റേതെന്നുമെന്നുംലോകത്തിൻ മോഹങ്ങൾ വേണ്ട തെല്ലുംജീവിതേശാ! നീ മതിയേദണ്ഡനങ്ങളേറെയേറ്റു ചോര ചിന്തി ജീവനേകി സ്നേഹിച്ചല്ലോ വൻ കൃപയാൽമന്നിതിൽ ജീവിക്കും കാലമെല്ലാംനിന്നെ മാത്രം സേവിക്കും ഞാൻലോകം വേണ്ടാ സ്ഥാനമാനം ഒന്നും വേണ്ട നിൻജനത്തിൻ […]

Read More 

എൻപേർക്ക് ജീവൻ തന്ന നാഥനേ

എൻ പേർക്കായ് ജീവൻ തന്ന നാഥനേഅങ്ങേയ്ക്കായെന്തു നൽകാൻ കഴിയുമോഅതാണെന്നാശയേ അതാണെന്നാഗ്രഹംഎൻപേർക്കായ് ജീവൻ തന്ന നാഥനേമണ്ണിൽ നിന്നെന്‍റെ രൂപം നെയ്തവൻതൻ രൂപം എന്‍റെയുള്ളിൽ തന്നവൻഎൻ ചിന്ത സർവ്വവും ശോധന ചെയ്യുന്നോൻനടപ്പും കിടപ്പും അറിയുന്നോൻ;-ഉള്ളത്തെ ഉള്ളതുപോലറിയുന്നഉണ്മയായിന്നയോളം നടത്തിയഇല്ലായ്മയിൽ നിന്നെന്നെ ഉള്ളപോൽ വിളിച്ചവൻഇന്നെന്‍റെയില്ലായ്മകൾ നീക്കുന്നു;-ഉദരത്തിലുരുവാകും മുന്നമേഉയരത്തിൽ നിന്നെന്നെ കണ്ടവൻഉന്നതവിളിയെന്നുള്ളിൽ നിറച്ചവൻഉയരത്തിലെ ശക്തി തന്നവൻ;-

Read More 

എൻ പ്രിയ രക്ഷകനെ മഹിമോന്നത

എൻ പ്രിയ രക്ഷകനെമഹിമോന്നതനാം പതിയെഎന്നു വന്നിടും വാനതിൽ ശുദ്ധരോടെത്തെന്നെചേർത്തിടുവാൻ സവിധേഹാ എത്ര ശോഭനമേ താതൻകൂടെന്നും വാണിടും നാൾആശ ഏറിടുന്നേ മനം വാഞ്ചിക്കുന്നെൻ പരാനിന്നോടു ചേർന്നിടുവാൻഭൈമികമാം ഭവനംവിട്ടു പോയിടും ഞാനൊടുവിൽ-അന്നുതന്നരികിൽചെന്നു ശുദ്ധരോടെത്തു നാംവാഴും യുഗാ-യുഗമായ്;-സ്വർഗ്ഗീയ ദൂതരുമായ്താതൻ വാനിൽ വെളിപ്പെടുമ്പോൾഗേഹം വിട്ടിടുമേ ഞാൻ പറന്നിടുമേ പരാനിന്നോടു ചേർന്നിടുമേ;-

Read More 

എൻ പേർക്കായ് ജീവൻ വയ്ക്കും

എൻപേർക്കായ് ജീവൻ വയ്ക്കും പ്രഭോ!നിന്നെ-എന്നുമീ ദാസനോർക്കുംനിൻ കൃപയേറിയ വാക്കിൻ പ്രകാരമി ങ്ങത്യന്ത താഴ്മയോടെ എന്‍റെവൻകടം തീർപ്പാൻ മരിക്കും പ്രഭോ! നിന്നെഎന്നുമീ ദാസനോർക്കുംഎന്നുടെ പേർക്കായ് നുറുങ്ങിയ നിന്നുടൽ സ്വർഭോജ്യമത്രേ മമ നിന്‍റെപൊന്നുനിയമത്തിൻ പാത്രമെടുത്തിപ്പോൾനിന്നെ ഞാനോർക്കുന്നിതാഗത്സമനേയിടം ഞാൻ മറന്നിടുമോ നിൻവ്യഥയൊക്കെയെയും നിന്‍റെസങ്കടം രക്തവിയർപ്പെന്നിവയൊരുനാളും മറക്കുമോ ഞാൻഎന്നുടെ കണ്ണുകൾ കാൽവറിയിങ്കലെ ക്രൂശിന്നു നേർ തിരിക്കേ എന്‍റെപൊന്നുബലിയായ ദൈവകുഞ്ഞാടിനെയോർക്കാതിരിക്കുമോ ഞാൻനിന്നെയും നിന്‍റെ വ്യഥകളെയും നിന്‍റെ സ്നേഹമെല്ലാറ്റെയും ഞാൻ എന്‍റെഅന്ത്യമാം ശ്വാസമെടുക്കും വരെയ്ക്കുമീസാധുവോർത്തിടുമെന്നുംനിന്നുടെ രാജ്യത്തിൽ നീ വരുമ്പോളെന്നെ നീയോർത്തിടും സമയേ നിന്‍റെവൻകൃപ പൂർണ്ണമായ് ഞാനറിയും […]

Read More 

എൻപേർക്കായ് ജീവനെ തന്ന

എൻ പേർക്കായ് ജീവനെ തന്ന എന്നേശുവെഎന്നുള്ളം തുള്ളുന്നു നിൻ സ്നേഹമോർക്കുമ്പോൾപാപിയാം എന്നെയും സ്നേഹിപ്പാൻ നാഥനെയാതൊരു നന്മയും ഇല്ല ജീവിതത്തിൽക്രൂശിൽ ചൊരിഞ്ഞനിൻ രക്തത്താലെന്നെയുംശുദ്ധീകരിച്ചു നിൻ സന്നിധേ നിർത്തുവാൻമാലിന്യം നീക്കിനിൻ മാർവ്വോടണച്ചല്ലോകാൽകളെ പാറമേൽ സുസ്ഥതിരമാക്കി നീദുഃഖം പ്രയാസങ്ങൾ ഓരോദിവസവുംവൻ തിരപോലെന്മേൽ ആഞ്ഞടിച്ചീടുമ്പോൾലോകം തരാത്തതാം സന്തോഷം തന്നു നീമാർവ്വോടണച്ചെന്നെ താങ്ങി നടത്തുന്നുആശ്വാസമില്ലാത്ത ഈ മരുവാസത്തെഎത്ര നാൾ തള്ളി ഞാൻ നീക്കണം പ്രീയനെപ്രത്യാശയേറുന്നെൻ പ്രിയനെ കാണുവാൻപൊൻ കരത്താലെന്‍റെ കണ്ണീർ തുടച്ചിടാൻവിശ്വാസ നാടിനെ ദൂരവെ കാണുന്നുവിശ്രാമം പ്രാപിപ്പാൻ ഹൃത്തടം വെമ്പുന്നുകാഹളശബ്ദമെൻ കാതു ശ്രവിക്കുന്നുആമേൻ കർത്താവേ […]

Read More 

എൻപേർക്കായി ജീവൻ വെടിഞ്ഞ

എൻ പേർക്കായി ജീവൻ വെടിഞ്ഞഎൻ പ്രാണ പ്രീയനാകും യേശുവേനിൻ സ്നേഹത്തെ ഞാൻ ഓർത്തീടുന്തോറുംഎൻ മാനസം നന്ദിയാൽ പൊങ്ങുന്നേഎൻ വീണ്ടെടുപ്പിൻ വില കൊടുപ്പാൻനീ മാത്രമല്ലാതാരുള്ളേശുവേനിൻ കാരുണ്യത്തിൻ മഹാത്മ്യത്തെ ഞാൻസദാ കാലവും പുകഴ്ത്തീടുമേ;-പേയിൻ ബലത്തെ തകർത്തതിനാൽഎൻ മരണഭയം നീ നീക്കിയല്ലോനിൻ കാൽവറിയിൽ തിരുബലിയാൽസീയോൻ മാർഗ്ഗവും തുറന്നെനിക്കായ്;-നിൻ സ്നേഹത്താൽ ഞാൻ ജ്വലിച്ചീടുവാൻശുദ്ധാത്മാവിനാൽ നിറച്ചവനെഅനുദിനവും ജയജീവിതംനയിച്ചീടുവാൻ കൃപയരുൾക;-പ്രിയൻ പോയതാം പാതെ പോകുവാൻദിവ്യ വിളിയാൽ വിളിച്ചവനെദിനംതോറും നിൻ തിരുചിറകിൽഅടിയാനെ നീ മറച്ചീടുക;-നിൻ പേർക്കായ് ജീവൻ തരുവാൻഅത്യാശ എന്നിൽ ഏറുന്നേശുവേപ്രത്യാശയോടെ നിൻ പൊൻമുഖത്തെവീക്ഷിച്ചീടേണം എന്നാശയതേ;-

Read More 

എൻ പേർക്കായി ക്രൂശിൽ മരിച്ച

എൻ പേർക്കായി ക്രൂശിൽ മരിച്ചനാഥാനിൻ സ്നേഹം എത്രയോ ആശ്ചര്യമെആരാധിക്കും നിന്നെ ഞാൻ എന്നും നാഥാസ്തോത്രം ചെയ്യും എൻ നാൾ മുഴുവൻ(2)തിരുമുമ്പിൽ ഇന്നിവിടെ ആരാധിക്കുമ്പോൾതിരുസാന്നിദ്ധ്യം നൽകി അനുഗ്രഹിക്കണെശത്രുവിൻ കോട്ടകൾ തകർന്നിടട്ടെ നാഥാവിടുതൽ നിൻ മക്കൾ അനുഭവിക്കട്ടെആത്മാവിലും സത്യത്തിലും ആരാധിക്കുവാൻനിൻ കൃപ ഏഴകൾക്ക് നൽകീടണമെപകരണെ നിന്നാത്മ ശക്തി നാഥാജയഘോഷം എന്നും ഉയർത്തിടുവാൻനിൻ നാമം വിളിക്കപ്പെട്ട നിന്‍റെ ജനംപാപവും ദുർമ്മാർഗ്ഗവും വിട്ടുതിരിഞ്ഞുതിരുമുഖത്തെ നോക്കി പ്രാർത്ഥിക്കുവാൻ നാഥാദേശത്തിൻ വിടുതൽ വെളിപ്പെടുവാൻപാതാള ഗോപുരങ്ങൾ ജയിക്കയില്ലകാൽവറി നായകൻ കൂടെയുണ്ടല്ലോവേഗം വരാമെന്നുരച്ച നാഥാനിൻ വരവിനായ് ഞങ്ങൾ കാത്തിരിക്കുന്നു

Read More 

എൻ മനമെ നിൻ ആധാരമെൻ

എൻ മനമെ നിൻ ആധാരമെൻ മശിഹാ രാജരാജൻ താൻമാനം ധനം മഹിമ-മഹിമയതിൻ പെരുമസർവ്വവുമെൻ മശിഹാ മഹാ രാജൻതൻ കൃപയാം വൻ കരത്തിൻ കീഴമർന്നു നീ ആനന്ദിക്കനിക്ഷേപമവൻ തന്നെ-അക്ഷയ ധനം തന്ന്രക്ഷ ചെയ്തീടുമെന്നെ അന്ത്യത്തോളം;- എൻ..ഈ മരുയാനം കഴിപ്പാനായ് കൃപാദാനം മതിയെന്നുംഅഗ്നിമേഘത്തിൻ കീഴിൽ-ശക്തിയേറും തൻ തോളിൽനിത്യവും ഈ ഇരുളിൽ നടത്തുന്നോൻ;- എൻ..നിൻ പിതൃസ്നേഹമവർണ്ണനീയം മൃദുനാദം മനോഹരംനാളെയെകൊണ്ടെൻ ചിത്തം കലങ്ങാതെന്നും സത്യംഅരുളിയവൻ നിത്യം പാലിക്കുന്നോൻ;- എൻ..ഞാനവനിൽ വാസം ചെയ്കയാൽ മനമേയാനന്ദിപ്പൂ നീഇല്ലെനിക്കിനി ഖേദം ഹല്ലേലുയ്യാ സംഗീതംഎല്ലാമവന്‍റെ ദാനം ഏഴയെന്മേൽ;- എൻ..

Read More 

എൻ മനമെ യഹോവയെ വാഴ്ത്തുക

എൻ മനമേ യഹോവയെ വാഴ്ത്തുക നീഎൻ സർവ്വാന്തരംഗമെ തിരുനാമം വാഴ്ത്തുകഅവൻ ചെയ്തതാം ഉപകാരങ്ങൾഒരുനാളും നീ മറന്നിടാതെ (2)അവൻ നിന്‍റെ അകൃത്യം മോചിക്കുന്നുനിൻ രോഗങ്ങൾ ഒക്കെയും സൗഖ്യമാക്കുന്നുഅവൻ നിന്‍റെ ജീവനെ വീണ്ടെടുക്കുന്നുദയയും കരുണയും നിന്നെ അണിയിക്കുന്നു;-നിൻ യൗവ്വനം കഴുകനെപോലെപുതുക്കും ദിനം നന്മയാൽ നിറയ്ക്കുംകർത്താവിൻ ദയയോ എന്നുമെന്നേക്കുംതൻ ഭക്തർക്കും തൻ നീതി മക്കൾക്കും;-

Read More 

എൻ മനമെന്നെന്നും വാഴ്ത്തീടുമേ

എൻ മനമെന്നെന്നും വാഴ്ത്തീടുമേസ്തുത്യനാം ദൈവത്തെ പുകഴ്ത്തിടുമെസർവ്വ മഹത്വത്തിനും യോഗ്യനവൻയാഹെന്നല്ലോ അവൻ ശ്രേഷ്ട നാമംഹാ.. എന്‍റെ ദൈവമോ അവനുന്നതനല്ലോഎന്‍റെ കർത്തനോ അവൻ വല്ലഭനല്ലോമഹത്വവും തേജസ്സും ധരിച്ചിടുന്നോൻതിരശീല പോൽ വാനത്തെ വിരിപ്പോൻമേഘങ്ങളെ തന്‍റെ തേരാക്കിയുംകാറ്റിൻ ചിറകിന്മീതെ സഞ്ചരിക്കുന്നോൻ;- ഹാ.. എന്‍റെകാറ്റിനെ തൻ ദൂതന്മാരായ് നിയമിക്കുന്നോൻഅഗ്നിജ്വാലയെ തന്‍റെ സേവകരായുംമരണ പാതാളത്തിൻ താക്കോലുള്ളവൻഎന്നന്നേക്കും നിത്യജീവനേകിടുന്നവൻ;- ഹാ.. എന്‍റെമാറത്തു പൊൻകച്ച അണിഞ്ഞവനായ്ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംഅവൻ മുടി ഹിമത്തേക്കാൾ വെണ്മയുള്ളതുംകണ്ണുകളോ അഗ്നിജ്വാലക്കൊത്തതും;- ഹാ.. എന്‍റെ വെള്ളോട്ടിനു സദൃശ്യമാം കാൽകളുള്ളവൻവായിൽ നിന്നും മൂർച്ചയേറും വാൾ പുറപ്പെടുംഅവൻ […]

Read More