എൻ ദുഃഖ വേളകൾ ആനന്ദ
എൻ ദു:ഖ വേളകൾ ആനന്ദമാക്കുവാൻ നാഥൻ കഷ്ടം സഹിച്ചുമനമേ നീ കലങ്ങുന്നതെന്തിനായ് നാഥൻ ജീവിക്കുമ്പോൾഅവൻ കരുതും നൽ കരുതൽ ഇനി എന്തിനായ് ആകുലങ്ങൾഹാലേലുയ്യാ ഹാലേലുയ്യാഹാലേലുയ്യാ ഹാലേലുയ്യാ(2)കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്നവൻ കണ്ണീരെല്ലാം തുടയ്ക്കുംഏതു ഖേദവും തീർക്കും തൻ കരത്താൽ ആശയോടെ ഞാൻ കാത്തിരിക്കുംഎന്നെ സ്നേഹിക്കും പ്രാണപ്രിയൻ എന്‍റെ പ്രാർത്ഥന കേട്ടീടുമേ (ഹാലേലുയ്യാ)ജീവിതത്തിൽ കഷ്ടം ഏറെ സഹിക്കിലും എന്നെ കാണുന്നവൻഎല്ലാ സ്ഥിതിക്കും ഭേദം വരുത്തുവാൻ വിശ്വസ്ഥനാണെൻ നാഥൻതന്‍റെ പ്രവർത്തികൾ നിറവേറുവാൻ സമ്പൂർണമായ് ഏൽപ്പിക്കുന്നു (ഹാലേലുയ്യാ)സത്യദൈവത്തിനായ് നിൽക്കുമ്പോൾ തീച്ചൂള പ്രതികൂലമായീടിലുംഎന്‍റെ ദൈവത്തിൻ […]
Read Moreഎൻ ഹൃദയം മാറ്റുക തിരുഹിതം
എൻ ഹൃദയം മാറ്റുക തിരുഹിതംപോലെ താഴ്ത്തുന്നു എന്നെതിരുഹിതം ചെയ്യുവാൻതിരു ഇഷ്ടംപോലെ മെനഞ്ഞീടുകകളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽനിൻ രക്തത്താലെ കഴുകീടുക എന്നെചൊരിയുക നിൻ കൃപ അടിയന്മേൽ ഇന്ന്തിരു ഇഷ്ടംപോലെ മെനഞ്ഞീടുകകളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽഎന്നുള്ളം നിന്നിൽ ആനന്ദിക്കുവാൻപകരുക നിൻ ശക്തി അടിയന്മേൽ ഇന്ന്തിരു ഇഷ്ടംപോലെ മെനഞ്ഞീടുകകളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽChange My Heart Oh GodMake It Ever TrueChange My Heart Oh GodMay I Be Like YouChange My Heart Oh GodMake It […]
Read Moreഎൻ ഹൃദയം ശുഭ വചനത്താൽ
എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നുഎന്മനമാനന്ദത്താൽ നിറഞ്ഞിടുന്നുഎൻപ്രിയനീയേഴ-യ്ക്കേകിയ നന്മകൾക്കെന്തിഹെ ഞാൻ പകരം പരനേകുംആനന്ദമേ ക്രിസ്ത്യജീവിതംആശ്വാസമുണ്ടീപ്പാതയിൽനിത്യപിതാവെൻ കൂടെയിരുന്ന്നിത്യവുമെൻപോർ ചെയ്തീടുന്നതിനാൽനിർഭയവാസമെനിക്കുണ്ടുലകിൽ നിത്യവുമീ മരുയാത്രയിലെല്ലാം;- ആനന്ദ…എൻപ്രിയനെനിക്കായ് കരുതുന്നതിനാൽതൻ തിരുമാർവ്വിൽ ഞാൻ വിശ്രമിച്ചീടുന്നുജീവനും ഭക്തിക്കും വേണ്ടിയതൊക്കയുംതൻ ദിവ്യമാം ശക്തി ദാനം ചെയ്തതിനാൽ;- ആനന്ദ…ആപത്തനർഥങ്ങൾ രോഗാകുലങ്ങളാ-ലാശയറ്റയ്യോ ഞാനാകെത്തളർന്നപ്പോൾആശ്വസിപ്പിക്കും കരങ്ങളാലെൻ പ്രിയൻഅത്ഭുതസൗഖ്യവും ശാന്തിയും തന്നതാൽ;- ആനന്ദ…അന്ധകാരത്തിൽ നിന്നെന്നെ വിളിച്ചവ-നത്ഭുതശോഭയിലേക്കു നടത്തുന്നുഅല്പകാലത്തെയീ ക്ലേശങ്ങൾ തേജസ്സിൻനിത്യഘനത്തിനായ്ത്തീരുന്നെനിക്ക്;- ആനന്ദ..
Read Moreഎൻ ജീവൻ ഞാൻ തന്നു എൻ രക്തം
എൻ ജീവൻ ഞാൻ തന്നു എൻ രക്തം ചൊരിഞ്ഞുനിന്നെ വീണ്ടെടുപ്പാൻ നീ എന്നും ജീവിപ്പാൻഎൻ-ജീവൻ ഞാൻ തന്നു എന്തു തന്നെനിക്ക്?ദീർഘകാലം പോക്കി ദുഃഖം കഷ്ടങ്ങളിൽആനന്ദമോക്ഷത്തിന്നു അർഹനായ് തീരാൻ നീഎത്ര ശ്രമിച്ചു ഞാൻ എന്തു ചെയ്തതെനിക്കായ്?;-വിട്ടെൻ പിതൃഗൃഹം തേജസ്സോത്താസനംധാത്രിയിൽ അലഞ്ഞു ദുഃഖിച്ചും തനിച്ചുംഎല്ലാം നിൻ പേർക്കല്ലൊ, എന്തു ചെയ്തതെനിക്കായ്;-പാടെന്തു ഞാൻ പെട്ടു പാതകർ കയ്യാലെനാവാൽ അവർണ്ണ്യമാം നാശം ഒഴിഞ്ഞിതേപാടേറെ ഞാൻ പെട്ടു പാപീ എന്തേറ്റു നീ?;-സ്വർഗ്ഗത്തിൽ നിന്നു ഞാൻ സൗജന്യരക്ഷയുംസ്നേഹം മോചനവും സർവ്വ വരങ്ങളുംകൊണ്ടു വന്നില്ലയോ കൊണ്ടുവന്നെന്തു നീ!;-നിന്നായുസ്സെനിക്കായ് […]
Read Moreഎൻ ആത്മാവേ ഉണരുക
എൻ ആത്മാവേ ഉണരുകനീ ദൈവത്തോടു പ്രാർത്ഥിക്കനിൻ സ്തോത്രയാഗം കഴിക്കനിൻ വേലെക്കു ഒരുങ്ങുകനീ ദൈവത്തിൽ ആശ്രയിക്കതൻ ദയാദാനം ചിന്തിക്കക്രിസ്തുവിൻ സ്നേഹം ഓർക്കുകതൻ പൈതലായ് നീ നടക്കകർത്താവേ നീ സഹായിക്കഎന്നോടുകൂടെ ഇരിക്കചെയ്യേണ്ടും കാര്യം കാണിക്കപാപത്തിൽ നിന്നു രക്ഷിക്കഞാൻ ചെയ്ത പാപം ക്ഷമിക്കഎനിക്കു കൃപ നല്കുകഎൻ ഗമനം നിയന്ത്രിക്കനിൻ അനുഗ്രഹം തരികതാതനുതാത്മാവാം ഏകയാഹാം ദൈവത്തിന്നനന്തംക്രിസ്തുമൂലം സ്തുതിസ്തോത്രംനൽകുന്നു ഞാൻ ദിനേ ദിനേ
Read Moreഎൻ ജീവനാണെൻ യേശു
എൻ ജീവനാണ് (2)എൻ ജീവനാണെൻ യേശുഎൻ ജീവനാണെൻ യേശുഎൻ ജീവനോട് ചേർന്ന്എൻ ജീവനേ ഞാൻ അങ്ങേ സ്തുതിക്കുംഎൻ ബലമാണ് (2)എൻ ബലമാണെൻ യേശുഎൻ ബലമാണെൻ യേശുഎൻ ബലത്തോടു ചേർന്ന്എൻ ബലമേ ഞാൻ അങ്ങേ സ്തുതിക്കുംഎൻ ജ്ഞാനമാണ് (2)എൻ ജ്ഞാനമാണെൻ യേശുഎൻ ജ്ഞാനമാണെൻ യേശുഎൻ ജ്ഞാനത്തോടു ചേർന്ന്എൻ ജ്ഞാനമേ ഞാൻ അങ്ങേ സ്തുതിക്കുംഎൻ സൗഖ്യമാണ് (2)എൻ സൗഖ്യമാണെൻ യേശുഎൻ സൗഖ്യമാണെൻ യേശുഎൻ സൗഖ്യത്തോടു ചേർന്ന്എൻ സൗഖ്യമേ ഞാൻ അങ്ങേ സ്തുതിക്കും
Read Moreഎൻ ബലം എന്നേശുവേ
എൻ ബലം എന്നേശുവേതൻ ചിറകിൽ എന്നെ മറയ്ക്കുംവൻ തിരയിൽ എൻ നൗകയിൽഉളതാൽ താങ്ങിടും (2)ഇരമ്പും ആഴിമേൽഇമ്പനാഥൻ നടത്തിടും(2)ഭയമെന്തിനു, ഞാനല്ലയോഎന്ന അൽഭുത ധ്വനി നീ കേട്ടിടും(2);- എൻ ബലം…ലോകം നിന്ദ്യമായികുഴിയിൽ തള്ളിടും(2)യോസേഫിൻ ദൈവം ഉയർത്തിടുംഉന്നതൻ നിനക്കായ് കരുതിടും(2);- എൻ ബലം…
Read Moreഎൻ ജീവിത പാതയതിൽ
എൻ ജീവിത പാതയതിൽസഖിയായ് തുണയായ് പരിപാലകനായ്സർവ്വ വല്ലഭനേശുവുണ്ട്എന്നോടെന്നും വല്ലഭനേശുവുണ്ട്(2)ലോകരെല്ലാം എതിർത്താലുംസ്വന്ത ബന്ധുക്കൾ പിരിഞ്ഞാലും(2)സന്തതം പരിപാലിപ്പാനായ്ബന്ധുവായ് കൂടെയുണ്ട്എന്നോടെന്നും വല്ലഭനേശുവുണ്ട്;-ഭയം വേണ്ട തെല്ലും മനമേജയജീവിതം നയിച്ചീടുകിൽ(2)പ്രിയ സുതനായ് നിന്നെമാർവ്വോടണപ്പാനായ്ഒരു താതൻ കൂടെയുണ്ട്എന്നോടെന്നും വല്ലഭനേശുവുണ്ട്;-
Read Moreഎൻ ഭവനം മനോഹരം എന്താനന്ദം
എൻ ഭവനം മനോഹരം എന്താനന്ദം വർണ്യാതീതം സമ്മോദകംദൂരെ മേഘപാളിയിൽ ദൂരെ താരാപഥ വീചിയിൽദൂത വൃന്ദങ്ങൾ സമ്മോദരായ് പാടീടും സ്വർഗ്ഗവീഥിയിൽപൊന്മണിമേടകൾ മിന്നുന്ന ഗോപുരംപത്തും രണ്ടു രത്നക്കല്ലുകളാൽ തീർത്തതാം മന്ദിരംകണ്ടെൻ കണ്ണുകൾ തുളുമ്പിടും ആനന്ദാശ്രു പൊഴിച്ചിടും;-എൻ പ്രേമകാന്തനും മുൻപോയ ശുദ്ധരുംകരം വീശി വീശി മോദാൽ ചേർന്നു സ്വാഗതം ചെയ്തിടുംമാലാഖ ജാലങ്ങൾ നമിച്ചെന്നെ ആനയിക്കും എൻ സ്വർഭവനേ;-എന്തു പ്രകാശിതം എന്തു പ്രശോഭിതംഹല്ലേലുയ്യ പാടും ശുദ്ധർ ഏവം ആലയം പൂരിതംഞാനും പാടിടും ആ കൂട്ടത്തിൽ ലയിച്ചിടും യുഗായുഗേ;-
Read Moreഎൻ ജീവിത പടകതിന്മേൽ
എൻ ജീവിത പടകതിന്മേൽ പ്രതികൂല കാറ്റടിച്ചാൽ കഷ്ടനഷ്ടങ്ങൾ ഏശിടാതേ അനുകൂലമായ് യേശുചാരേ (2)ഹല്ലേലുയ്യാ പാടാം ഹല്ലേലുയ്യാ പാടാംമോദമോടെ ആർത്തുഘോഷിക്കാംസ്വന്ത ജീവൻ തന്ന രക്ഷകനെ ഓർത്തുനന്ദിയോടെ ആർത്തു ഘോഷിക്കാം(2)കണ്ണുനീർ താഴ്വരയിൽ തളരാതെ താങ്ങിടുന്നോൻ (2) ആ പൊൻകരം എനിക്കുതണൽ അനുദിനവും എന്നേനടത്തും (2)നിന്ദപരിഹാസം ഏറിടുമ്പോൾ കർത്തൻ ക്രൂശിനെ ധ്യാനിച്ചിടാം (2) ആശ്വാസം ഏകിടുന്നോൻ എൻ അരികിലുണ്ടനുഗ്രഹമായ് (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കർത്താവേ യേശുനാഥാ
- ഇടുക്കവും ഞെരുക്കവും ഉള്ളവഴി
- പരദേശിയായി ഞാൻ പാർക്കുന്നിഹെ
- വിശ്വാസമോടെ നിങ്ങൾ അസ്വദിച്ചു
- ഞാൻ ആശ്രയിക്കും എന്നും ചിറകിൻ

