Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ

എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾഎന്തിനു ഞാൻ ആകുലനായ്തീർന്നിടണം ഈ ഉലകിൽപേർ ചൊല്ലി എന്നെ വിളിച്ചവൻ നീവേർ പിരിയുമോ നടുവഴിയിൽതീർന്നു പോയിടുമോ കൃപയിൻ കരുതലുംആഴിയിൽ കൂടെക്കടന്നിടുമ്പോൾഅവയെന്നെ കവിയില്ലാആഗ്നിയിൽ നടന്നാലും വെന്തുപോകില്ല

Read More 

എല്ലാ നാവും പാടി വാഴ്ത്തും

എല്ലാ നാവും പാടി വാഴ്ത്തുംആരാധ്യനാം യേശുവേസ്തോത്രയാഗം അർപ്പിച്ചെന്നുംഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2)യോഗ്യൻ നീ യേശുവേസ്തുതികൾക്ക് യോഗ്യൻ നീയോഗ്യൻ നീ യോഗ്യൻ നീദൈവ കുഞ്ഞാടെ നീ യോഗ്യൻ നിത്യമായി സ്നേഹിച്ചെന്നെതിരുനിണത്താൽ വീണ്ടെടുത്തുഉയിർത്തെന്നും ജീവിക്കുന്നുമരണത്തെ ജയിച്ചവനെ (2)സൗഖ്യദായകൻ എൻ യേശുഅടിപ്പിണരാൽ സൗഖ്യം നൽകിആശ്രയം നീ എന്‍റെ നാഥാഎത്ര മാധുര്യം ജീവിതത്തിൽ (2)

Read More 

എല്ലാം നന്മക്കായി മാറുന്നു നാഥാ

എല്ലാം നന്മക്കായി മാറുന്നു നാഥാ നിന്നെ സ്നേഹിക്കുന്ന മക്കൾക്കു കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല ഒരു മനവും അറിഞ്ഞില്ല നിൻ കരുതൽ എൻ പേർക്കായി കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും ഏറിയും തീച്ചൂളയിൽ വീണിടിലും എൻ കൂടെന്നും തുണയായുള്ളോനെ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ ബന്ധുമിത്രാതികൾ കൈവിട്ടാലും കൂട്ടാളികൾ എന്നേ ദുഷിച്ചിടിലും നിൻ കൃപ എന്നാലും മതിയെൻ നാഥാ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ

Read More 

എല്ലാ നാവും പാടിടും യേശുവിൻ

എല്ലാ നാവും പാടിടുംയേശുവിൻ സ്നേഹത്തേനാമും ചേർന്ന് പാടിടാംയേശുവിൻ സ്നേഹത്തേ(2)ആരാധ്യൻ ആരാധ്യനാമേശുവേആരാധനക്കു യോഗ്യനേ(2)ആരാധ്യനായവനേ… എല്ലാ നാവും…ആരിലും ശ്രേഷ്ഠ നാഥനെആരാധിപ്പാൻ യോഗ്യനേഅങ്ങേ ഞങ്ങൾ ആരാധിക്കുന്നുവരുന്നു സവിധേ നിൻ…മകനായ്(2) ആരാധ്യൻ…യാഗമായ് വരുന്നു സവിധേമായ്ക്ക എൻ പാപങ്ങൾതൊടുക നിൻ കരമെൻമേൽനാഥാ വരുന്നു നിൻ സവിധേ(2) ആരാധ്യൻ…

Read More 

എല്ലാം നന്മെക്കു എനിക്കെല്ലാം

എല്ലാം നന്മെക്ക് എനിക്കെല്ലാം നന്മെക്ക്എന്നേശു ചെയ്യുന്നവയൊന്നും തിന്മെക്കല്ലല്ലോ(2)ബാബിലോണിൽ തീച്ചൂളയിൽ കർത്താവിന്‍റെ ദാസന്മാർതീച്ചൂളയിൽ വന്നെത്തിയ കർത്താവിനെ കണ്ടെത്തി(2)സിംഹക്കൂട്ടിൽ ദാനിയേൽ ബന്ധനായി തീർന്നപ്പോൾസിംഹ രാജൻ മൗനമായി സിംഹക്കൂട്ടിൽ വന്നെത്തി(2)സ്തേഫാനേറ്റ കല്ലുകൾ സ്വർഗ്ഗത്തെ തുറപ്പിച്ചുകല്ലേറുകൾ അവനെ സ്വർഗ്ഗത്തിൽ കൊണ്ടെത്തിച്ചു(2)പത്മോസ് ദ്വീപിൽ യോഹന്നാൻ ഏകനായി തീർന്നപ്പോൾകർത്താവിനെ ദർശിച്ചവൻ മർമ്മങ്ങളെ പ്രാപിച്ചു(2)

Read More 

എല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ

എല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ പാടിടുംവല്ലഭൻ പൊന്നേശുവേക്കൊണ്ടാടിടുംനല്ലവനായില്ലിഹെ തുല്യമൊന്നു ചൊല്ലുവാൻഅല്ലൽ തീർക്കും രക്ഷാദായകൻസ്വർപ്പുരം വെടിഞ്ഞവൻ സർവ്വേശാത്മജൻമർത്യസ്നേഹം പൂണ്ടതാൽ ദാസവേഷമായ്ക്രൂശിൻ യാഗത്തോളവും താതനിഷ്ടം ചെയ്കയാൽസർവ്വലോകർവാഴത്തും നായകൻ;- എല്ലാ നാവും…നിത്യജീവദായകൻ സർവ്വമാർഗ്ഗം താൻനീതിയിൻ പ്രകാശമാം ഏകരക്ഷകൻതൻമുഖം ദർശിച്ചവർ വിശ്വാസം കൈക്കൊണ്ടവർരക്ഷിതഗണത്തിൽ ആർപ്പിടും;- എല്ലാം നാവും…ആമേൻ ആമേൻ ആർത്തിടും ദൈവദൂതന്മാർമദ്ധ്യേനാമും കൂടിടും മദ്ധ്യാകാശത്തിൽജയഗീതം പാടിടും പ്രിയൻകുടെ വാണിടുംകണ്ണീരില്ല സ്വർഗ്ഗനാടതിൽ;- എല്ലാം നാവും…

Read More 

എല്ലാം നിൻ കൃപയാലേശുവേ

എല്ലാം നിൻ കൃപയാലേശുവേഎല്ലാം നിൻ കൃപയാലെഎൻ ജീവനുമെല്ലാ നന്മകളുംഎല്ലാം നിൻ കൃപയാലെപാപകൂപത്തിൽ കിടന്നെന്നെഉദ്ധരിച്ചീടുവാൻസ്വർഗ്ഗം വിട്ടിദ്ധരെ വന്ന നിൻകൃപ മനോഹരമെ;- എല്ലാം…ശോധന വേളകൾ തന്നിലെൻമാനസ്സം മോദത്താൽനിന്നെപാടിപുകഴ്ത്തിടുംനിൻ കൃപയാലേശുവേ;- എല്ലാം…ശത്രുവിന്മേൽ ജയം കൊള്ളുവാൻമുന്നേറിച്ചെല്ലുവാൻശക്തിയെനിക്കു തരുന്നവൻനീയല്ലോ മൽപ്രിയനെ;- എല്ലാം…എൻ ബലഹീനതയിൽ തുണനൽകുന്നവൻ നീയെനിൻ കൃപമതിയെനിക്കെന്നുംജീവിത കാലമെല്ലാം;- എല്ലാം…ക്രൂശിന്‍റെ സാക്ഷിയായ് ജീവിച്ചെൻനാൾകൾ കഴിച്ചിഹേവാഗ്ദത്ത നാട്ടിലെത്തിടും ഞാൻനിൻ കൃപയാലേശുവേ;- എല്ലാം…

Read More 

എടുക്ക എൻജീവനെ നിനക്കായെൻ

എടുക്ക എൻജീവനെ നിനക്കായെൻ യേശുവേ അന്ത്യശ്വാസത്തോളം താനെഞ്ചതിൽ ഹല്ലേലുയ്യാഎടുക്ക എൻ കൈകളെ ചെയ്‌വാൻ സ്നേഹവേലയെ കാലുകളും ഓടണം നീ വിളിച്ചാൽ തത്ക്ഷണം എടുക്ക എൻ നാവിനെ സ്തുതിപ്പാൻ പിതാവിനെ സ്വരം അധരങ്ങൾ വായ്നിൽക്കുന്നു നിൻ ദൂതരായ്എടുക്ക എൻ കർണ്ണങ്ങൾ കേൾക്കുവാൻ നിൻ മർമ്മങ്ങൾ കണ്ണിനും പ്രകാശം താനിന്നെ കാണ്മാൻ സർവ്വദാഎടുക്ക എൻ ബുദ്ധിയെ ഗ്രഹിപ്പാൻ നിൻ ശുദ്ധിയെ മനശ്ശക്തി കേവലം നിനക്കായെരിയണംഎടുക്ക എൻ ഹൃദയം അതു നിൻ സിംഹാസനം ഞാൻ അല്ല എൻ രാജാവേ നീ അതിൽ […]

Read More 

ഏക പ്രത്യാശയാകും യേശുവേ

ഏക പ്രത്യാശയാകും യേശുവേനീയാണെൻ സങ്കേതവും ബലവുംനിൻ നാമമെത്രയോ ശ്രേഷ്ടംസർവ്വഭൂവിൽ നാമങ്ങളേക്കാൾമഹത്വത്തിൻ പ്രത്യാശയാം യേശുക്രിസ്തു എന്നുള്ള നാമം…ആ…ആ… ഏക…കഷ്ടങ്ങളിലേറ്റ തുണയാംഎൻ ശോകം നീക്കിടും നാഥാതാഴ്ചയിൽ എന്നെ ഓർത്തവൻ നീയേവാഴ്ചയും ഒരുക്കുന്നോനേ…ആ…ആ… ഏക…നിന്നിഷ്ടം പൂർണ്ണമായ് ചെയ്വാൻഎന്നിൽ നിൻ കൃപ പകർന്നിടേണംനിർമ്മലമാം നിൻ സുവിശേഷത്താൽ ഞാൻപൂർണ്ണത പ്രാപിക്കുവാൻ…ആ…ആ… ഏക…സ്വർഗ്ഗാധി സ്വർഗ്ഗേ നീ ഒരുക്കുംഅതി ശ്രേഷ്ടമായ എൻ ഭവനംആ നിത്യമായ തേജസ്സിൻ ഗേഹംആയതെൻ ലക്ഷ്യമത്രെ…ആ…ആ… ഏക…തേജസ്സിന്മേൽ തേജസ്സ് പ്രാപിച്ചുഞാൻ നിന്നനുരൂപനായ്വാനമേഘത്തിൽ നീ വെളിപ്പെടുമ്പോൾനിന്നോടു ചേർന്നിടുമേ…ആ…ആ… ഏക…എനിക്കൊത്താശ വരും പർവ്വതം… എന്ന രീതി

Read More 

ഏക സത്യ ദൈവമേയുള്ളൂ ഭൂവാസി

ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെഏക സത്യദൈവമേയുള്ളൂ..ഏക സത്യദൈവമുണ്ട് ഏക രക്ഷിതാവുമുണ്ട്ഏക സത്യവേദമുണ്ട് ഏക രക്ഷാമാർഗ്ഗമുണ്ട്കണ്ട കല്ലുമരങ്ങളും കൊണ്ടു പല രൂപം തീർത്തുകൊണ്ടുവച്ചിടത്തിരിക്കും തുണ്ടമല്ല സത്യദൈവം;- ഏക…ചത്ത മർത്യാത്മാക്കൾ ദൈവം എന്നു നിരൂപിക്കേണ്ടാരുംപത്തു നൂറില്ല ദൈവങ്ങൾ സത്യദൈവം ഒന്നേയുള്ളു;- ഏകപഞ്ചഭുത നിർമ്മിതാവ് വഞ്ചനയില്ലാത്തവനായ്കിഞ്ചിൽ നേരം കൊണ്ടഖില സഞ്ചയങ്ങൾ സൃഷ്ടിചെയ്ത;- ഏകസ്പർശിപ്പാനസാധ്യനായി ദർശിപ്പാനപ്രത്യക്ഷനായ്സർവ്വരൂപികൾക്കരൂപി ഉർവ്വിയിൽ തുല്യനില്ലാത്തോൻ;- ഏക

Read More