അവനെൻ ഉപനിധിയേ
അവനെൻ ഉപനിധിയേകാത്തിടുന്ന എൻ നാഥനേ (2)മറന്നിടുകില്ല ഒരുനാളിലുംഎൻ നാഥന്‍റെ നന്മകളെഓർത്തിടുമേ എൻ ഹൃദയത്തിലെന്നുംപാവനമാം സ്നേഹത്തെതിരുക്കരങ്ങൾ എന്മേൽ വച്ച്താങ്ങിയല്ലോ എൻ നാഥനേ(2)നടത്തിയ വഴികൾ കരുതിയ വിധങ്ങൾനന്ദിയോടെ ഓർക്കുന്നു ഞാൻഅർപ്പിച്ചിടുന്നു പൂണ്ണമായ് എന്നെനിൻ നാമം ഉയർത്തിടുവാൻ
Read Moreഅവനെന്‍റെ സങ്കേതമാം ഉറപ്പുള്ള
അവനെന്‍റെ സങ്കേതമാം ഉറപ്പുള്ള കോട്ടയുമാംജീവന്‍റെ ബലവും സഹായകനുമാംപാറയും വെളിച്ചവും രക്ഷയുമാംഹ്യദയം നുറുങ്ങിയോർക്കാശ്വാസകൻമനസ്സു തകർന്നോർക്കു ഉദ്ധാരകൻകഷ്ടപ്പെടുന്നോർക്കു അടുത്ത തുണഎളിയവർക്കു ന്യായപാലകൻ:-പാപികളായോർക്കു പരിഹാരകൻഏഴകളായോർക്കു ഉദ്ധാരകൻരോഗികളായോർക്കു വൈദ്യനവൻകുരുടരായോർക്കു വെളിച്ചമവൻ;-അദ്ധ്വാനിക്കുന്നോർക്കു സഹായകൻഭാരം ചുമപ്പോർക്കു കൈത്താങ്ങവൻവിശക്കുന്നോർക്കു ജീവ അപ്പംദാഹിക്കുന്നോർക്കു പാനപാത്രം;-
Read Moreഅതിശയമേ അതിശയമേ ദൈവ
അതിശയമേ അതിശയമേ ദൈവത്തിന്‍റെ സ്നേഹംവർണ്ണിപ്പാൻ വാക്കുകൾ പോരാപാപി ആയിരുന്നെന്നെ തേടി പാരിടത്തിൽ വന്നൊരുദൈവത്തിന്‍റെ സ്നേഹം ആശ്ചര്യംഎന്നെ സ്നേഹിച്ചതിനാൽഎന്നെ വീണ്ടെടുത്തല്ലോഒരു ദൈവ പൈതലാക്കി തീർത്തല്ലോഞാൻ ആരാധിച്ചിടും എന്നും സ്തുതി പാടിടുംഹലേലൂയ്യാ ഹലേലൂയ്യാപാപത്തിന്‍റെ അന്ധകാര ബന്ധനത്തിൽ ഞാൻഈ ലോകത്തിൽ സുഖങ്ങൾ തേടി പോയിസ്നേഹ താതൻ തന്‍റെ സ്നേഹം തള്ളിക്കളഞ്ഞുഒരു ധൂർത്ത പുത്രൻ ആയി പോയി ഞാൻ;- എന്നെദൈവത്തിന്‍റെ പൈതൽ എന്നു വിളിക്കപ്പെടാൻഎന്നിൽ യോഗ്യതകൾ എന്തുകണ്ടു നീകാൽവറിൽ എനിക്കായി ജീവൻ നൽകിയദൈവ കൃപ എനിക്കാശ്ചര്യമേ;- എന്നെ…
Read Moreഅവങ്കലേക്കു നോക്കിയവർ
അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്അവന്‍റെ സ്നേഹം അറിഞ്ഞവർ പ്രശോഭിതരായ്അവരുടെ മുഖം ലജ്ജിച്ചില്ലഅവരുടെ മനം ക്ഷീണിച്ചില്ലലോകത്തിൻ വെളിച്ചം യേശുവല്ലോസ്നേഹത്തിൻ ദീപവും യേശുവല്ലോആ ദിവ്യശോഭ ദർശിച്ചവർ ഭാഗ്യവാന്മാർ;-വാഗ്ദത്തം ചെയ്തവൻ യേശുവല്ലോവാക്കു മാറാത്തവൻ യേശുവല്ലോഅവനിലാശ്രയം കണ്ടെത്തിയോർ ഭാഗ്യവാന്മാർ;-പാപിക്കു രക്ഷകൻ യേശുവല്ലോരോഗിക്കു സൗഖ്യവും യേശുവല്ലോആ മഹാശക്തി അറിഞ്ഞവർ ഭാഗ്യവാന്മാർ;-
Read Moreഅതിശയമേ യേശുവിൻ സ്നേഹം
അതിശയമേ യേശുവിൻ സ്നേഹംആനന്ദമേ ആയതിൻ ധ്യാനം(2)ആഴമുയരം നീളം വീതി (2)ആർക്കു ഗ്രഹിക്കാം, ഈ ഭൂവിൽമമ മണാളാ നിൻ പ്രേമത്താലെ (2)നിറയുന്നേ എൻ ഉള്ളം ഇന്നേരംമറന്നു സ്വർഗ്ഗ സുഖം അഖിലവും നീ അലഞ്ഞ എന്നെ മാർവ്വിലണപ്പാൻ(2)മഹത്വമെ നിൻ നാമത്തിനു (2)മഹത്വമെ എന്നും എന്നേക്കുംകാത്തു കൃപയിൻ കാലം മുഴുവൻ നീ കൈവിടാതെന്നെ കണ്മണിപോലെ(2)കലങ്ങിയുള്ളം നീറുന്നേരം (2)അരികിൽ വന്നേകി, ആശ്വാസംതളർന്ന നേരം തിരുഭുജം അതിനാൽ താങ്ങി എടുത്തോ താതനോടിരുത്താൻ (2)തരുന്നേ നാഥാ സമസ്തവും ഞാൻ(2)ദിവ്യ സ്നേഹത്താൽ, എന്നെയുംമറന്നാലും ഒരമ്മതൻ കുഞ്ഞിനെ മറക്കുകില്ലൊരു […]
Read Moreഅഴലേറും ജീവിതമരുവിൽ നീ
അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജേ!നിന്നെ വിളിച്ചവൻ ഉണ്മയുള്ളോൻകണ്ണിൻമണിപോലെ കാത്തിടുമെഅന്ത്യംവരെ വഴുതാതെയവൻതാങ്ങി നടത്തിടും പൊൻകരത്താൽകാർമുകിൽ ഏറേക്കരേറുകിലുംകാണുന്നില്ലെ മഴവില്ലിതിന്മേൽകരുതുക വേണ്ടതിൽ ഭീകരങ്ങൾകെടുതികൾ തീർത്തവൻ തഴുകിടുമേമരുഭൂപ്രയാണത്തിൽ ചാരിടുവാൻ ഒരു നല്ലനായകൻ നിനക്കില്ലയോകരുതും നിനക്കവൻ വേണ്ടതെല്ലാംതളരാതെ യാത്ര തുടർന്നിടുകചേലോടു തന്ത്രങ്ങൾ ഓതിടുവാൻചാരന്മാരുണ്ടധികം സഹജേചുടുചോര ചിന്തേണ്ടി വന്നിടിലുംചായല്ലേ ഈ ലോകതാങ്ങുകളിൽകയ്പുള്ള വെള്ളം കുടിച്ചിടിലുംകൽപ്പന പോലെ നടന്നിടണംഏൽപ്പിക്കയില്ലവൻ ശത്രുകൈയിൽസ്വർപ്പുരം നീ അണയുംവരെയും;-
Read Moreഅതി വേഗത്തിൽ ഓടിപ്പോകും
അതിവേഗത്തിൽ ഓടിപ്പോകുംനിന്‍റെ എതിരുകൾ എന്നേക്കുമായ്(2)തളർന്നുപോകരുതേ നീതളർന്നുപോകരുതേ(2)പഴിയും ദുഷിയും വന്നിടുമ്പോൾ ഭാരങ്ങൾ നിന്നിൽ ഏറിടുമ്പോൾ(2);-ബലഹീനനെന്നു നീ കരുതിടുമ്പോൾക്യപമേൽ ക്യപയവൻ പകർന്നിടുമേ(2);-കോട്ടകൾ എതിരായ് ഉയർന്നിടുമ്പോൾതകർക്കുവാൻ അവൻ പുതുബലം തരുമേ(2);-അഗ്നിയിൽ ശോധന പെരുകുമ്പോൾനാലാമനായവൻ വെളിപ്പെടുമേ(2);-വൈരിയൊരലറുന്ന സിംഹം പോൽവിഴുങ്ങുവാനായ് നിന്നെ എതിരിടുമ്പേൾ(2);-പെറ്റമ്മ നിന്നെ മറന്നാലുംമറക്കാത്തനാഥൻ കൂടെയുണ്ട്(2);-ആഴിയിന്നലകളുയർത്തിടുമ്പോൾഅമരക്കാരനവനുണർന്നിടുമേ(2);-രാജാധിരാജൻ വരുന്നുഅക്കരെ നാട്ടിൽ ചേർത്തിടുവാൻ(2);-
Read Moreഅഴലേറുമീ ലോക വാരിധിയിൽ
അഴലേറുമീ ലോക വാരിധിയിൽവിശ്വാസനൗകയിൽ ഞാൻക്രൂശിതനാമെൻ കർത്താവിനെ നോക്കിയാത്ര ചെയ്യുന്നു ഞാൻവിശ്വാസ കൺകളാൽ കാണുന്നു ഞാൻശാശ്വത ഭവനമിതാപിൻപിലുള്ളതിനെ മറന്നു കൊണ്ടോടുന്നുമുൻപിലെൻ വിരുതിനായി;-വേല വിശാലവും വിപുലവുമേവേലക്കാർ ചുരുക്കവുമേഅൻപേറും പ്രീയനിൻ മാധുര്യമേറിടുംവിളികേട്ടു ഞാൻ വരുന്നേ;-കാൽവറി സ്നേഹത്തിൻ ആഴമതിൽനിമഗ്നനായ് അന്ത്യം വരെക്രൂശതിൽ സാക്ഷിയായ് അടരാടുവാൻ നാഥാഅമിതബലം തരണേ;-ബലഹീനതയിൽ തികെഞ്ഞു വരുംഅത്യന്ത ശക്തിയിനാൽബലഹീനനെന്നെ നടത്തേണമേ നീനന്നായ് നിൻ സേവ ചെയ്വാൻ;-മഹിമാസനത്തിങ്കൽ കളങ്കമെന്യേഎന്നെയും നിറുത്തിടുവാൻശക്തനാം യേശുവിൽ സമ്പൂർണ്ണമായ് എന്നെഅർപ്പണം ചെയ്യുന്നു ഞാൻ;-
Read Moreഅത്യന്തശക്തി എൻ സ്വന്തമെന്നല്ല
അത്യന്തശക്തി എൻ സ്വന്തമെന്നല്ലവൻ കൃപയാൽ തന്ന ദിവ്യദാനം (2) വിണ്ണിന്‍റെ ശക്തി ഈ മൺ പാത്രത്തിൽനിക്ഷേപമായ് ഇന്നും നിറച്ചീടുന്നു (2)ആത്മാവിൻ ശക്തി അളവറ്റ ശക്തിഅത്ഭുത ശക്തി ആ മഹാശക്തി(2)മേൽക്കുമേൽ വ്യാപരിക്കും ദിവ്യശക്തിബലഹീനനാമെന്നിൽ വർദ്ധിക്കും ശക്തി(2)രോഗക്കിടക്കയിൽ ദേഹം ക്ഷയിക്കുമ്പോൾ വേഗത്തിൽ സൗഖ്യമാക്കും ദിവ്യശക്തി (2) ക്ഷീണത്താൽ വാടിത്തളർന്നീടുമ്പോൾ തൽക്ഷണം താങ്ങി തലോടും ശക്തി(2);- ആത്മാ..നിന്ദകൾ കഷ്ടങ്ങൾ ഏറീടുമ്പോൾ ആനന്ദാത്താലെന്നെ നയിക്കും ശക്തി(2)വാട്ടം മാലിന്യം ക്ഷയം ഭവിച്ചിടാതെജീവാന്ത്യത്തോളം ജയം ഏകും ശക്തി(2) ;- ആത്മാ..
Read Moreബലഹീനനാകു മെന്നെ താങ്ങും നല്ല
ബലഹീനനാകുമെന്നെ താങ്ങും നല്ല നാഥനേപലകോടി സ്തോത്രം പാടി നിന്നെ വാഴ്ത്തിടുന്നു ഞാൻസ്തോത്രം സ്തോത്രം എന്നും സ്തോത്രമേ (2)എന്നെത്തേടി നീ മന്നിൽ വന്നെന്നോഎന്നെ സ്നേഹിച്ചാകയാൽ തൻ ജീവൻ തന്നെന്നോഅറിവുകേടുകൾ അധികമുണ്ടെന്നിൽഅറിഞ്ഞു നീ നിൻ അരികിലെന്നെ ചേർത്തണയ്ക്കണേതോൽവിയേയുള്ളു എന്നിലോർക്കുകിൽകാൽവറിയിലെ വിജയി നീയെൻ കൈ പിടിക്കണേസേനയാലല്ല സ്നേഹത്താലല്ലോജയകിരീടമണിഞ്ഞു വാഴും രാജൻ നീയല്ലോഒരിക്കൽ നിന്നെ ഞാൻ നേരിൽ കണ്ടിടുംശരിക്കു തീരുമന്നുമാത്രമെൻ വിഷാദങ്ങൾ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായി
- നിത്യവന്ദനം നിനക്കു സത്യദൈവമേ
- ലോകത്തിൻ മോഹങ്ങൾ കൊണ്ടു
- എൻ രക്ഷക എൻ യേശുവെ
- മനുഷ്യരിലാശ്രയം ഇഹലോക ജീവിതെ

