അഴലേറും ജീവിതമരുവിൽ നീ
അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജേ!നിന്നെ വിളിച്ചവൻ ഉണ്മയുള്ളോൻകണ്ണിൻമണിപോലെ കാത്തിടുമെഅന്ത്യംവരെ വഴുതാതെയവൻതാങ്ങി നടത്തിടും പൊൻകരത്താൽകാർമുകിൽ ഏറേക്കരേറുകിലുംകാണുന്നില്ലെ മഴവില്ലിതിന്മേൽകരുതുക വേണ്ടതിൽ ഭീകരങ്ങൾകെടുതികൾ തീർത്തവൻ തഴുകിടുമേമരുഭൂപ്രയാണത്തിൽ ചാരിടുവാൻ ഒരു നല്ലനായകൻ നിനക്കില്ലയോകരുതും നിനക്കവൻ വേണ്ടതെല്ലാംതളരാതെ യാത്ര തുടർന്നിടുകചേലോടു തന്ത്രങ്ങൾ ഓതിടുവാൻചാരന്മാരുണ്ടധികം സഹജേചുടുചോര ചിന്തേണ്ടി വന്നിടിലുംചായല്ലേ ഈ ലോകതാങ്ങുകളിൽകയ്പുള്ള വെള്ളം കുടിച്ചിടിലുംകൽപ്പന പോലെ നടന്നിടണംഏൽപ്പിക്കയില്ലവൻ ശത്രുകൈയിൽസ്വർപ്പുരം നീ അണയുംവരെയും;-
Read Moreഅതി വേഗത്തിൽ ഓടിപ്പോകും
അതിവേഗത്തിൽ ഓടിപ്പോകുംനിന്‍റെ എതിരുകൾ എന്നേക്കുമായ്(2)തളർന്നുപോകരുതേ നീതളർന്നുപോകരുതേ(2)പഴിയും ദുഷിയും വന്നിടുമ്പോൾ ഭാരങ്ങൾ നിന്നിൽ ഏറിടുമ്പോൾ(2);-ബലഹീനനെന്നു നീ കരുതിടുമ്പോൾക്യപമേൽ ക്യപയവൻ പകർന്നിടുമേ(2);-കോട്ടകൾ എതിരായ് ഉയർന്നിടുമ്പോൾതകർക്കുവാൻ അവൻ പുതുബലം തരുമേ(2);-അഗ്നിയിൽ ശോധന പെരുകുമ്പോൾനാലാമനായവൻ വെളിപ്പെടുമേ(2);-വൈരിയൊരലറുന്ന സിംഹം പോൽവിഴുങ്ങുവാനായ് നിന്നെ എതിരിടുമ്പേൾ(2);-പെറ്റമ്മ നിന്നെ മറന്നാലുംമറക്കാത്തനാഥൻ കൂടെയുണ്ട്(2);-ആഴിയിന്നലകളുയർത്തിടുമ്പോൾഅമരക്കാരനവനുണർന്നിടുമേ(2);-രാജാധിരാജൻ വരുന്നുഅക്കരെ നാട്ടിൽ ചേർത്തിടുവാൻ(2);-
Read Moreഅഴലേറുമീ ലോക വാരിധിയിൽ
അഴലേറുമീ ലോക വാരിധിയിൽവിശ്വാസനൗകയിൽ ഞാൻക്രൂശിതനാമെൻ കർത്താവിനെ നോക്കിയാത്ര ചെയ്യുന്നു ഞാൻവിശ്വാസ കൺകളാൽ കാണുന്നു ഞാൻശാശ്വത ഭവനമിതാപിൻപിലുള്ളതിനെ മറന്നു കൊണ്ടോടുന്നുമുൻപിലെൻ വിരുതിനായി;-വേല വിശാലവും വിപുലവുമേവേലക്കാർ ചുരുക്കവുമേഅൻപേറും പ്രീയനിൻ മാധുര്യമേറിടുംവിളികേട്ടു ഞാൻ വരുന്നേ;-കാൽവറി സ്നേഹത്തിൻ ആഴമതിൽനിമഗ്നനായ് അന്ത്യം വരെക്രൂശതിൽ സാക്ഷിയായ് അടരാടുവാൻ നാഥാഅമിതബലം തരണേ;-ബലഹീനതയിൽ തികെഞ്ഞു വരുംഅത്യന്ത ശക്തിയിനാൽബലഹീനനെന്നെ നടത്തേണമേ നീനന്നായ് നിൻ സേവ ചെയ്വാൻ;-മഹിമാസനത്തിങ്കൽ കളങ്കമെന്യേഎന്നെയും നിറുത്തിടുവാൻശക്തനാം യേശുവിൽ സമ്പൂർണ്ണമായ് എന്നെഅർപ്പണം ചെയ്യുന്നു ഞാൻ;-
Read Moreഅത്യന്തശക്തി എൻ സ്വന്തമെന്നല്ല
അത്യന്തശക്തി എൻ സ്വന്തമെന്നല്ലവൻ കൃപയാൽ തന്ന ദിവ്യദാനം (2) വിണ്ണിന്‍റെ ശക്തി ഈ മൺ പാത്രത്തിൽനിക്ഷേപമായ് ഇന്നും നിറച്ചീടുന്നു (2)ആത്മാവിൻ ശക്തി അളവറ്റ ശക്തിഅത്ഭുത ശക്തി ആ മഹാശക്തി(2)മേൽക്കുമേൽ വ്യാപരിക്കും ദിവ്യശക്തിബലഹീനനാമെന്നിൽ വർദ്ധിക്കും ശക്തി(2)രോഗക്കിടക്കയിൽ ദേഹം ക്ഷയിക്കുമ്പോൾ വേഗത്തിൽ സൗഖ്യമാക്കും ദിവ്യശക്തി (2) ക്ഷീണത്താൽ വാടിത്തളർന്നീടുമ്പോൾ തൽക്ഷണം താങ്ങി തലോടും ശക്തി(2);- ആത്മാ..നിന്ദകൾ കഷ്ടങ്ങൾ ഏറീടുമ്പോൾ ആനന്ദാത്താലെന്നെ നയിക്കും ശക്തി(2)വാട്ടം മാലിന്യം ക്ഷയം ഭവിച്ചിടാതെജീവാന്ത്യത്തോളം ജയം ഏകും ശക്തി(2) ;- ആത്മാ..
Read Moreബലഹീനനാകു മെന്നെ താങ്ങും നല്ല
ബലഹീനനാകുമെന്നെ താങ്ങും നല്ല നാഥനേപലകോടി സ്തോത്രം പാടി നിന്നെ വാഴ്ത്തിടുന്നു ഞാൻസ്തോത്രം സ്തോത്രം എന്നും സ്തോത്രമേ (2)എന്നെത്തേടി നീ മന്നിൽ വന്നെന്നോഎന്നെ സ്നേഹിച്ചാകയാൽ തൻ ജീവൻ തന്നെന്നോഅറിവുകേടുകൾ അധികമുണ്ടെന്നിൽഅറിഞ്ഞു നീ നിൻ അരികിലെന്നെ ചേർത്തണയ്ക്കണേതോൽവിയേയുള്ളു എന്നിലോർക്കുകിൽകാൽവറിയിലെ വിജയി നീയെൻ കൈ പിടിക്കണേസേനയാലല്ല സ്നേഹത്താലല്ലോജയകിരീടമണിഞ്ഞു വാഴും രാജൻ നീയല്ലോഒരിക്കൽ നിന്നെ ഞാൻ നേരിൽ കണ്ടിടുംശരിക്കു തീരുമന്നുമാത്രമെൻ വിഷാദങ്ങൾ
Read Moreഅത്യന്തശക്തി മൺ കൂടാരങ്ങളിൽ
അത്യന്തശക്തി മൺകൂടാരങ്ങളിൽആദിമ നൂറ്റാണ്ടിൽ പകർന്ന ശക്തിപരിശുദ്ധാത്മാവേ ദൈവാത്മാവേഈ അത്ഭുത മാരി ഇന്ന് പെയ്യണമേമുൾപ്പടർപ്പിൽ അന്ന് മോശ കണ്ടവെന്തുപോകാത്ത കത്തുന്ന തീഈ അത്യന്തശക്തി എന്‍റെ സ്വന്തമല്ലമൺപാത്രങ്ങളിൽ പകർന്നതാം തീസീനായിൽ നിറഞ്ഞതാം വൻ സാന്നിദ്ധ്യംകർമേലിൽ ഇറങ്ങിയ ദൈവീക തീഅഭിഷേകത്താൽ എന്നെ നിറക്കേണമേമാലിന്യങ്ങളെല്ലാം കത്തിച്ചാമ്പലാകട്ടെസെഹിയോൻ മാളികയിൽ ഇറങ്ങിയ തീനൂറ്റിരുപത് സംഘത്തിന്മേൽ പകർന്നതാം തീകാത്തിരിക്കുന്ന ജനത്തിന്മീതെഅഗ്നിനാവുകൾ പോൽ ഇന്ന് പകരേണമേഅന്ത്യകാലത്ത് സകലജഡത്തിന്മേലുംപകരുന്നതായ നിന്‍റെ ശക്തിഞങ്ങളിന്മേലും തലമുറമേലുംവൻശക്തിയോടെ ഇന്ന് പകരേണമെപുതിയ വീഞ്ഞ് പുതിയ ശക്തിമൺകൂടാരങ്ങളിൽ ഇന്ന് പകരേണമെപരിശുദ്ധമാരി എന്നിൽ പെയ്യണമേമഹത്വകരമായ വേല ചെയ്യാൻ
Read Moreഅത്യന്ത ശക്തിയാലെന്നെ നിറയ്ക്ക
അത്യന്ത ശക്തിയാലെന്നെ നിറയ്ക്കസ്വർഗ്ഗീയ സന്തോഷത്തിൽ നിറയാൻആത്മാവിൻ ഫലങ്ങളാൽ കൃപകളാൽ നിറയ് ക്കെന്നെആത്മീയ കൊയ്തത്തിലേക്കിറങ്ങാൻ(2)ലക്ഷ്യം തെറ്റാതെ ഞാൻ മുന്നോട്ടു പോയിടുംശത്രുവിൻ കോട്ട തകർന്നല്ലോയേശുവിൻ നാമത്തിൽ ജയം നമുക്കുണ്ട്ജയഘോഷം ഉയർന്നിടട്ടെ(2);- അത്യന്ത…വാനിൽ എന്നേശു വന്നീടാറായിആ കാഹളം മുഴങ്ങിടാറായ്കാതോർത്തു നിന്നീടാം കാലുകൾ വഴുതാതെകർത്തനെ പിൻചെന്നിടാൻ(2);- അത്യന്ത…എൻ പേർ വിളിച്ചിടും ഞാനങ്ങു ചേർന്നിടുംകഷ്ടതയില്ലാത്ത നാട്ടിൽവാടില്ലാ എൻ മുഖം തീരില്ലെൻ സന്തോഷംയേശുവിൻ കൂടുള്ള വാസം(2);- അത്യന്ത…
Read Moreഅത്ഭുത വിസ്മയ സ്നേഹം
അത്ഭുത വിസ്മയ സ്നേഹംഎൻ ആത്മാവിൽ ആനന്ദംജീവനെ നൽകിയ സ്നേഹംഎൻ ജീവന്‍റെ ആധാരംഓ ഓ എൻ ജീവന്‍റെ ആധാരംക്രൂശിലെൻ യേശുവിൻ യാഗംഎൻ പാപത്തിൻ മോചനംക്രൂശിലെൻ യേശുവിൻ ത്യാഗംഎന്നാത്മാവിൻ സ്വാന്തനംഓ ഓ എന്നാത്മാവിൻ സ്വാന്തനംനീയാണെന്നുള്ളിലെ ഗാനംനീയാണെൻ നാവിലെ ഗീതംനീ തന്നെയെന്നുമെന്നാശനിൻ മുൻപിൽ വണങ്ങുന്നുഓ ഓ നിൻ മുൻപിൽ വണങ്ങുന്നുസൗഖ്യദായകൻ യേശുആത്മാവിൽ ശാന്തിയേകുംജീവന്‍റെ നായകൻ ക്രിസ്തുജീവനിൽ നടത്തിടുംഓ ഓ ജീവനിൽ നടത്തിടുംവരുമേശു നായകൻ വീണ്ടുംതീരുമെൻ യാത്ര വേഗംചാരും തൻ മാർവിലന്നണയുംചേരുമെൻ വീട്ടിൽ ഞാൻ ഓ ഓ ചേരുമെൻ വീട്ടിൽ ഞാൻ
Read Moreഅത്ഭുതം അത്ഭുതം എന്നേശു
അത്ഭുതം അത്ഭുതം എന്നേശു ചെയ്യുംവിടുതൽ വിടുതൽ ശ്രീയേശു നൽകുംഇന്നെനിക്കായ് ഒരത്ഭുതം ചെയ്വാൻവാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്കാനാവിൽ തൻ പ്രവൃത്തി ഞാൻ കണ്ടതല്ലയോപച്ചവെള്ളം വീഞ്ഞാക്കിയ അത്ഭുതമന്ത്രിഇന്നെനിക്കായ് ഒരത്ഭുതം ചെയ്വാൻവാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്നയിനിൽ തൻ പ്രവൃത്തി ഞാൻ കണ്ടതല്ലയോമരണത്തെ ജയിച്ചൊരു ജയവീരൻഇന്നെനിക്കായ് ജീവൻ പകരാൻവാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്
Read Moreഅത്ഭുതം ഇതത്ഭുതം ഈ സ്നേഹ
അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യംനിൻ ക്രൂശെനിക്ക് ജീവൻ തന്നല്ലോഈ സ്നേഹത്തെ വർണ്ണിച്ചിടാൻ ആർക്കു സാദ്ധ്യമേമഹത്തരം ഹാ ശ്രേഷ്ഠമേ അത്രാജാധി രാജാവാം കർത്താധി കർത്തൻ നീആരാധനക്കേവം യോഗ്യനും നീഅത്ഭുതത്തിൻ നാഥനാം സർവ്വശക്തൻ നീഅസാദ്ധ്യമായ് നിൻ മുമ്പിലെന്തുള്ളൂഈ ലോകത്തെ നിർമ്മിച്ചവൻ നമ്മെ സ്നേഹിച്ചുപുകഴ്ത്തീടും സ്തുതിച്ചീടും ഞങ്ങൾരോഗികൾക്കു സൗഖ്യമായ് പാരിൽ വന്നു നീപാപികൾക്കു മോചനം നൽകിക്രൂശിൽ നീ ചൊരിഞ്ഞതാം ദിവ്യരക്തത്താൽഎൻ പാപം മുറ്റും നീങ്ങിപ്പോയായല്ലോഎൻ ആത്മാവെന്നെന്നും നിൻ സ്തുതികൾ വർണ്ണിക്കുംനിൻ അത്ഭുതനാമത്തെ വാഴ്ത്തിടും ഞാൻ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കൃപമേൽ കൃപ ചൊരിയൂ ദൈവമേ
- എത്രകാലം.. എത്രകാലം..
- പരിശുദ്ധനായ ദൈവം നമമുടെ
- കൃപയിൻ അത്യന്ത ധനം മൺപാത്ര
- മനസ്സേ വ്യാകുലമരുതേ കരുതാൻ

