Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ആശ്രയം യേശുവിൽ മാത്രം

ആശ്രയം യേശുവിൽ മാത്രംആശ്വാസം യേശുവിൽ മാത്രംആശ്രയിച്ചെന്നെന്നും ആശ്വസിച്ചീടുംയേശുവിൽ മാത്രം ഞാനിന്നുമെന്നും-ഇന്നുമെന്നുംആശ്രയം യേശുവിൽ മാത്രംജീവിത ഭാരങ്ങൾ ഏറുംനേരംവേദനയാൽ മനം നീറും നേരംനേക്കിടും ഞാനെന്നും യേശുവിൻ ക്രൂശതിൽഎനിക്കായ് ചിന്തിയ തിരു നിണത്തെ;-ലോകക്കാർ എല്ലാരും കൈവിടുമ്പോൾരോഗത്താൽ എൻ ദേഹം ക്ഷയിച്ചിടുമ്പോൾസ്വീകരിക്കും നാഥൻ തൻ കരം നീട്ടിആശ്വസിപ്പിക്കും തൻ പൊൻ കരത്താൽ;-ഭൂവിലെ കഷ്ടത ചേതമെന്നെണ്ണിഭൂലോക വാസം ക്ഷണികമെന്നോതിഭൂലോക നാഥന്‍റെ വരവിനായ് കാത്ത്ഭൂവിൽ ഞാൻ യേശുവിൻ സാക്ഷിയാകും;-

Read More 

ആശ്രയം യേശുവി ലെന്നാൽ മനമേ

ആശ്രയം യേശുവിലെന്നാൽ മനമേ നിന-ക്കാശ്വാസമായിടും ആയുസ്സെല്ലാംആശ്രയിച്ചീടുന്നവർക്കനുദിനമഭയമ-നവഗണിച്ചീടുകയില്ലവനവരെമനുഷ്യനിലാശ്രയിച്ചാലനിശം നിരാശയല്ലാ-തോരു സുഖം മനസ്സിനുണ്ടായിടുമോയേശുവിലാശ്രയിച്ചാലേതു വിഷാദമീ-ഭൂവാസത്തിൽ വന്നാലും നിരാശയില്ലാ;- ആശ്രയം…അവനെ നീ രുചിക്കുക ശരണമായ് കരുതുകദിനവും നിൻ ചുമടുകളവന്മേൽ വയ്ക്കഅവനുടെ ചുവടുകൾ പതിഞ്ഞിടം നോക്കി നിന്‍റെചുവടുകൾ പതിച്ചു നീ നടന്നുകൊൾക;- ആശ്രയം…മരിച്ചു മണ്മറയുന്ന മനുജന്‍റെ മഹിമയിൽമയങ്ങുമോ മഹിയിതിൽ മതിയുള്ളവർമരിച്ചുയിർത്തേശുവിന്‍റെ മഹിമ നീ കണ്ടുകൊൾകമടുത്തുപോകല്ലവനോടടുത്തു കൊൾക;- ആശ്രയം…അവനുടെ വലിപ്പവും മഹത്വവുമിന്നനേകർഅറിയുന്നില്ലെങ്കിലും താൻ വരുമൊരുനാൾആദരിച്ചവരുമനാദരിച്ചവരുമാ-രേന്നതു വെപ്പെടുമാടുമാ ദിനത്തിൽ;- ആശ്രയം…

Read More 

ആശ്രയിപ്പാൻ ഏക നാമം

ആശ്രയിപ്പാൻ ഏക നാമംആശ്രയം അറ്റോർക്കു ആശ്വാസവുംവേദനയിൽ പരിശോധനയിൽനല്ലൊരു സഖിയാണവൻഎത്ര നല്ലവൻ യേശു എത്ര നല്ലവൻഎന്നെന്നും മതിയായവൻഎത്ര നല്ലവൻ യേശു എത്ര നല്ലവൻഎൻ യേശുവെന്നും മതിയായവൻഎന്നെന്നും മതിയായവൻഅഗ്നി നടുവിലും സിംഹക്കുഴിയിലുംദാനിയേലിൻ ദൈവം കൂടെയുണ്ട്മിസ്രയിമിലും മരൂഭൂമിയിലുംയാഹല്ലാതാരുമില്ല;-കണ്ണുനീർ താഴ്വരയിൽ നടന്നാൽകൂട്ടിനായ് യേശു കൂടെവരുംകഷ്ടതയിലും ഉറ്റസഖിയായ്യാഹല്ലാതാരുമില്ല;-ആകാശത്തിൽ ദൈവദൂതരൊടെത്ത്കാഹള ധ്വനിയോടെ വീണ്ടും വരുംകാത്തിരിക്കും തൻ ശുദ്ധരെ ചേർപ്പാൻ യാഹല്ലാതാരുമില്ല;-

Read More 

ആശ്രയിപ്പാനെരു നാമമുണ്ടെങ്കിൽ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിൽ അതുയാഹല്ലാതാരുമില്ല പ്രശംസിപ്പാൻ വക ഉണ്ടെങ്കിലോ അത്താതന്‍റെ സന്നിധിയിൽമാതാപിതാക്കളും സോദരബന്ധുക്കൾആരു വെടിഞ്ഞിടിലുംഅനാഥനായ് നിന്നെ കൈവിടുകില്ലെന്ന്അരുളിയോൻ കൂടെയുണ്ട്(2);-ഭാരങ്ങളേറുമ്പോൾ കഷ്ടങ്ങളേറുമ്പോൾആവിശ്യങ്ങൾ ഏതിലുംസഹായിപ്പാനായി സ്വർല്ലോക നാഥന്‍റെകരങ്ങൾ കുറുകീട്ടില്ല(2);-മരുഭൂമി വാസത്തിൽ മന്നയും മാംസവുംഎന്നാളും വർഷിപ്പിച്ചോൻശത്രുക്കൾ മുന്നിലായ് മേശയൊരുക്കുന്നോൻലജ്ജിപ്പിക്കില്ലൊരുനാളും(2);-

Read More 

ആശ്രയിപ്പാൻ വേറൊരു നാമമില്ലേ

ആശ്രയിപ്പാൻ വേറൊരു നാമമില്ലേയാഹിൻ നാമമല്ലാതെആരാധിപ്പാൻ വേറൊരു നാമമില്ലേയാഹേ നിൻ നാമം മാത്രംആശ്രയമായെന്നു തോന്നുന്ന-തൊക്കെയും മാറി അകന്നിടുമേപർവ്വതങ്ങൾ മാറും കുന്നുകൾ നീങ്ങിപ്പോംയാഹിൻ വചനങ്ങൾ മാറുകില്ല;- ആശ്രയി…യോനക്കു തണലായ ആവണക്കുപോൽലോകത്തിൻ ആശ്രയങ്ങൾവാടിക്കരിഞ്ഞങ്ങു പോയിടുമേ എന്നാൽനീങ്ങില്ല യാഹേ നിൻ കരുണയും;- ആശ്രയി…

Read More 

ആശ്രിത വത്സലനേശു മഹേശനെ

ആശ്രിതവത്സലനേശു മഹേശനേ! ശാശ്വതമേ തിരുനാമംആശ്രിതവത്സലനേനിന്മുഖകാന്തി എന്നിൽ നീ ചിന്തി കന്മഷമാകെയകറ്റിയെൻ നായകാ! നന്മ വളർത്തണമെന്നുംപാവന ഹൃദയം ഏകുക സദയംകേവലം ലോകസുഖങ്ങൾ വെടിഞ്ഞു ഞാൻ താവകതൃപ്പാദം ചേരാൻഅപകടം നിറയും ജീവിതമരുവിൽ ആകുലമില്ല നിൻനന്മയെഴുമരികിൽ അഗതികൾക്കാശ്രയം തരികിൽക്ഷണികമാണുലകിൻ മഹിമകളറികിൽ അനുദിനം നിൻപദത്താരിണ തിരയുകിൽ അനന്തസന്തോഷമുണ്ടൊടുവിൽവരുന്നു ഞാൻ തനിയേയെനിക്കു നീ മതിയേകരുണയിൻ കാതലേ വെടിയരുതഗതിയേ തിരുകൃപ തരണമെൻ പതിയേ

Read More 

ആശ്രിതവത്സല കർത്താവേ

ആശ്രിതവത്സല കർത്താവേ അനുഗ്രഹം ചൊരിയണമേ താവക സന്നിധേ ഞങ്ങൾ വരുന്നു കാരുണ്യസാഗരമേ ആത്മീയ നൽവരംഞങ്ങളിൽ നാഥാ അളവെന്യേ ചൊരിയേണമേനിദ്രയിലാ ണ്ടൊരു ഞങ്ങൾ തന്നുള്ളം നീയുണർത്തിടണമേനല്ലഫലങ്ങളീഞങ്ങളിൽ കായ്പാൻ അനുഗ്രഹം അരുളണമേആദിയോടന്തം നീ കൂടിരിക്കേണം ആനന്ദദായകനേ ആശിർവദിക്കണം ഞങ്ങളെ ആകെ ആത്മാവിൽ നിറയ്ക്കണമേ

Read More 

ആശ്വാസ ദായകനായ് എനിക്കേശു

ആശ്വാസ ദായകനായ്എനിക്കേശു അരികിലുണ്ട്എന്തെന്തു ഭാരങ്ങളേറിവന്നാലുംഎന്നെ കൈവിടാത്തവൻആവശ്യഭാരങ്ങളാൽ ഞാൻആകുലനായിടുമ്പോൾതന്‍റെ സാന്ത്വനം നൽകി വഴിനടത്തുംയേശു അരികിലുണ്ട്;-(2) ആശ്വാ…രോഗം പ്രയാസങ്ങളാൽ ഞാൻക്ഷീണിതനായിടുമ്പോൾഎന്നെ താങ്ങി കരങ്ങ ളിൽ കാത്തിടുംയേശു അരികിലുണ്ട്;-(2) ആശ്വാ…ലോകത്തിൻ കെടുതികളിൽ ഞാൻ താളടിയാകാതെ-എന്നെ കാവൽ ചെയ്തിടും സ്നേഹിതനായ്യേശു അരികിലുണ്ട്;-(2) ആശ്വാ…

Read More 

ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ

ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻആത്മാവിൽ പാടി ആർത്തിടും ഞാൻ അത്ഭുത രക്ഷകനേശുവിന്നായ് ഉത്തമഗീതങ്ങൾ പാടിടും ഞാൻപാടും ഞാനേശുവിന്നായ് എന്നുംപാടും ഞാനേശുവിന്നായ് പാടുമെൻ പാപം പരിഹരിച്ച പ്രാണേശനേശുവിന്നായ് സങ്കടത്താലുള്ളം നീറിടുമ്പോൾചാരുവാനേശു നാഥനുണ്ട് തൻകരം കണ്ണീർ തുടച്ചു എന്നെതൻചിറകടിയിൽ കാത്തിടുമേകാർമേഘത്താൽ വാനം മൂടിയാലുംകൂരിരുളെങ്ങും വ്യാപിച്ചാലും നീതിയിൻ സൂര്യനാം യേശു തന്‍റെകാന്തിയിലെന്നെ നടത്തിടുമേവിശ്വാസത്താലോട്ടം തികയ്ക്കും ഞാൻ വിശ്വാസം കാത്തു നിന്നിടും ഞാൻ വിശ്വാസനാഥനെ നോക്കിടും ഞാൻവിശ്രമദേശത്തിലെത്തുവോളം

Read More 

ആശ്വാസമായ് എനിക്കേശുവുണ്ട്

ആശ്വാസമായെനിക്കേശുവുണ്ട് ആശ്രയിപ്പാനവൻ കൂടെയുണ്ട് ആകയാൽ ജീവിതഭാരമെനിക്കില്ല ആകുലമൊന്നുമില്ലകാൽവറി ക്രൂശിലെൻ ജീവനാഥൻ കാൽകരമാണി തുളച്ച നേരം എന്നെയാണോർത്ത തെന്നോർക്കുമ്പോഴെന്നുള്ളം കത്തുന്നു സ്നേഹാഗ്നിയാൽസ്നേഹിച്ചു ജീവൻ വെടിഞ്ഞ നാഥൻ സ്നേഹിച്ചിടുമെന്നെ നിത്യകാലം തന്‍റെ ഹൃദയത്തിൽ വേദനയേകുന്നതൊന്നും ഞാൻ ചെയ്തിടുമോ?സ്വന്തജനങ്ങൾ മറന്നിടിലും എന്താപത്തായാലുമെന്നാളിലും എന്നെക്കരുതുവാൻ കൈത്താങ്ങലേകുവാൻ എന്നും മതിയായവൻസർവ്വാംഗസുന്ദരൻ മാധുര്യവാൻ നാവില്ലെനിക്കിന്നു വർണ്ണിക്കുവാൻ നിത്യത പോരാ തൻ നിസ്തുല സ്നേഹത്തി ന്നാഴമളന്നിടുവാൻ

Read More