ആശ്രിത വത്സലനേശു മഹേശനെ
ആശ്രിതവത്സലനേശു മഹേശനേ! ശാശ്വതമേ തിരുനാമംആശ്രിതവത്സലനേനിന്മുഖകാന്തി എന്നിൽ നീ ചിന്തി കന്മഷമാകെയകറ്റിയെൻ നായകാ! നന്മ വളർത്തണമെന്നുംപാവന ഹൃദയം ഏകുക സദയംകേവലം ലോകസുഖങ്ങൾ വെടിഞ്ഞു ഞാൻ താവകതൃപ്പാദം ചേരാൻഅപകടം നിറയും ജീവിതമരുവിൽ ആകുലമില്ല നിൻനന്മയെഴുമരികിൽ അഗതികൾക്കാശ്രയം തരികിൽക്ഷണികമാണുലകിൻ മഹിമകളറികിൽ അനുദിനം നിൻപദത്താരിണ തിരയുകിൽ അനന്തസന്തോഷമുണ്ടൊടുവിൽവരുന്നു ഞാൻ തനിയേയെനിക്കു നീ മതിയേകരുണയിൻ കാതലേ വെടിയരുതഗതിയേ തിരുകൃപ തരണമെൻ പതിയേ
Read Moreആശ്രിതവത്സല കർത്താവേ
ആശ്രിതവത്സല കർത്താവേ അനുഗ്രഹം ചൊരിയണമേ താവക സന്നിധേ ഞങ്ങൾ വരുന്നു കാരുണ്യസാഗരമേ ആത്മീയ നൽവരംഞങ്ങളിൽ നാഥാ അളവെന്യേ ചൊരിയേണമേനിദ്രയിലാ ണ്ടൊരു ഞങ്ങൾ തന്നുള്ളം നീയുണർത്തിടണമേനല്ലഫലങ്ങളീഞങ്ങളിൽ കായ്പാൻ അനുഗ്രഹം അരുളണമേആദിയോടന്തം നീ കൂടിരിക്കേണം ആനന്ദദായകനേ ആശിർവദിക്കണം ഞങ്ങളെ ആകെ ആത്മാവിൽ നിറയ്ക്കണമേ
Read Moreആശ്വാസ ദായകനായ് എനിക്കേശു
ആശ്വാസ ദായകനായ്എനിക്കേശു അരികിലുണ്ട്എന്തെന്തു ഭാരങ്ങളേറിവന്നാലുംഎന്നെ കൈവിടാത്തവൻആവശ്യഭാരങ്ങളാൽ ഞാൻആകുലനായിടുമ്പോൾതന്‍റെ സാന്ത്വനം നൽകി വഴിനടത്തുംയേശു അരികിലുണ്ട്;-(2) ആശ്വാ…രോഗം പ്രയാസങ്ങളാൽ ഞാൻക്ഷീണിതനായിടുമ്പോൾഎന്നെ താങ്ങി കരങ്ങ ളിൽ കാത്തിടുംയേശു അരികിലുണ്ട്;-(2) ആശ്വാ…ലോകത്തിൻ കെടുതികളിൽ ഞാൻ താളടിയാകാതെ-എന്നെ കാവൽ ചെയ്തിടും സ്നേഹിതനായ്യേശു അരികിലുണ്ട്;-(2) ആശ്വാ…
Read Moreആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ
ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻആത്മാവിൽ പാടി ആർത്തിടും ഞാൻ അത്ഭുത രക്ഷകനേശുവിന്നായ് ഉത്തമഗീതങ്ങൾ പാടിടും ഞാൻപാടും ഞാനേശുവിന്നായ് എന്നുംപാടും ഞാനേശുവിന്നായ് പാടുമെൻ പാപം പരിഹരിച്ച പ്രാണേശനേശുവിന്നായ് സങ്കടത്താലുള്ളം നീറിടുമ്പോൾചാരുവാനേശു നാഥനുണ്ട് തൻകരം കണ്ണീർ തുടച്ചു എന്നെതൻചിറകടിയിൽ കാത്തിടുമേകാർമേഘത്താൽ വാനം മൂടിയാലുംകൂരിരുളെങ്ങും വ്യാപിച്ചാലും നീതിയിൻ സൂര്യനാം യേശു തന്‍റെകാന്തിയിലെന്നെ നടത്തിടുമേവിശ്വാസത്താലോട്ടം തികയ്ക്കും ഞാൻ വിശ്വാസം കാത്തു നിന്നിടും ഞാൻ വിശ്വാസനാഥനെ നോക്കിടും ഞാൻവിശ്രമദേശത്തിലെത്തുവോളം
Read Moreആശ്വാസമായ് എനിക്കേശുവുണ്ട്
ആശ്വാസമായെനിക്കേശുവുണ്ട് ആശ്രയിപ്പാനവൻ കൂടെയുണ്ട് ആകയാൽ ജീവിതഭാരമെനിക്കില്ല ആകുലമൊന്നുമില്ലകാൽവറി ക്രൂശിലെൻ ജീവനാഥൻ കാൽകരമാണി തുളച്ച നേരം എന്നെയാണോർത്ത തെന്നോർക്കുമ്പോഴെന്നുള്ളം കത്തുന്നു സ്നേഹാഗ്നിയാൽസ്നേഹിച്ചു ജീവൻ വെടിഞ്ഞ നാഥൻ സ്നേഹിച്ചിടുമെന്നെ നിത്യകാലം തന്‍റെ ഹൃദയത്തിൽ വേദനയേകുന്നതൊന്നും ഞാൻ ചെയ്തിടുമോ?സ്വന്തജനങ്ങൾ മറന്നിടിലും എന്താപത്തായാലുമെന്നാളിലും എന്നെക്കരുതുവാൻ കൈത്താങ്ങലേകുവാൻ എന്നും മതിയായവൻസർവ്വാംഗസുന്ദരൻ മാധുര്യവാൻ നാവില്ലെനിക്കിന്നു വർണ്ണിക്കുവാൻ നിത്യത പോരാ തൻ നിസ്തുല സ്നേഹത്തി ന്നാഴമളന്നിടുവാൻ
Read Moreആശ്വാസമേ എനിക്കേറെ
ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു വിശ്വാസക്കണ്ണാൽ ഞാൻ നോക്കിടുമ്പോൾ സ്നേഹമേറിടുമെൻ രക്ഷകൻ സന്നിധൗ ആനന്ദക്കൂട്ടരെ കാണുന്നല്ലോആമോദത്താൽ തിങ്ങി ആശ്ചര്യമോടവർചുറ്റും നിന്നും സ്തുതി ചെയ്തിടുന്നു തങ്കത്തിരുമുഖം കാണ്മാൻ കൊതിച്ചവർ ഉല്ലാസമോടിതാ നോക്കിടുന്നു;-തന്മക്കളിൻ കണ്ണുനീരെല്ലാം താതൻ താൻഎന്നേക്കുമായിത്തുടച്ചിതല്ലോ പൊൻ വീണകൾ ധരിച്ചാമോദപൂർണ്ണരായ് കർത്താവിനെ സ്തുതി ചെയ്യുന്നവർ;-കുഞ്ഞാടിന്‍റെ രക്തം തന്നിൽ തങ്ങൾ അങ്കിനന്നായ് വെളുപ്പിച്ചു കൂട്ടരവർ പൂർണ്ണവിശുദ്ധരായ് തീർന്നവർ യേശുവിൻ തങ്കരുധിരത്തിൻ ശക്തിയാലെ;-തങ്കക്കിരീടങ്ങൾ തങ്ങൾ ശിരസ്സിൻമേൽ വെൺനിലയങ്കി ധരിച്ചോരവർ കൈയിൽ കുരുത്തോല എന്തീട്ടവർ സ്തുതി പാടീട്ടാനന്ദമോടാർത്തിടുന്നു;-ചേർന്നിടുമേ വേഗം ഞാനുമക്കൂട്ടത്തിൽശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാൻ ലോകം വേണ്ടാ എനിക്കൊന്നും […]
Read Moreആരുമില്ല നീയൊഴികെ
ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ പാരിലെൻ പ്രിയാനീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന മാനസം നിന്തിരുമാറിൽ ചാരുമ്പോഴല്ലാ-താശ്വസിക്കുമോ ആശ്വസിക്കുമോ?എളിയവർ നിൻമക്കൾക്കീ ലോകമേതും അനുകൂലമല്ലല്ലോ നാഥാ! വലിയവനാം നീയനുകൂലമാണെൻ ബലവും മഹിമയും നീ താൻ;-പ്രിയരെന്നു കരുതുന്ന സഹജരെന്നാലും പ്രിയലേശമില്ലാതെയാകും പ്രിയനെ നിൻസ്നേഹം കുറയാതെ എന്നിൽ നിയതം തുടരുന്നു മന്നിൽ;-ഗിരികളിൽ കൺകളുയർത്തി ഞാനോതും എവിടെയാണെന്‍റെ സഹായംവരുമെൻ സഹായമുലകമാകാശമിവയുളവാക്കിയ നിന്നാൽ;-മരുവിൽ തൻപ്രിയനോടു ചാരിവരും സഭയാം തരുണീമണി ഭാഗ്യവതി തന്നെ മരുഭൂമിവാസം തരുമൊരു ക്ലേശംഅറിയുന്നേയില്ലവൾ ലേശം;-
Read Moreആശ്രയം എനിക്കെന്നും എൻ
ആശ്രയം എനിക്കെന്നും എൻ യേശുവിൽ ആയതാൽ ബലവാൻ ഞാൻ (2) ശങ്ക ഇല്ല തെല്ലും ഭീതി ഇല്ല എൻ കൂടെ ഉള്ളവൻ സർവശക്തൻ (2) ഇല്ലില്ല അസാധ്യം ഒന്നും എന്‍റെ ദൈവത്താൽ സാധ്യം എല്ലാം (2) ചെങ്കടൽ നടുവിലും അഗ്നികുണ്ടത്തിലും കരുതുന്ന കർത്തൻ അവൻ (2) വൻ തിരമാലകൾ പോൽ എൻ പടകിൽ കഷ്ടങ്ങൾ ആഞ്ഞടിച്ചാൽ (2) ഞാൻ വിളിച്ചുണർത്തുമ്പോൾ ജീവന്‍റെ നായകൻ ശാസിച്ചകറ്റും എല്ലാം(2);- ഇല്ലില്ല… ഘോരമാം വൈരികളിൻ ആയുധങ്ങൾ എതിരായി ഉയർന്നീടുമ്പോൾ (2) എന്നുടെ […]
Read Moreആരുമൊരാശ്രയ മില്ലാതിരുന്നപ്പോൾ
ആരുമൊരാശ്രയമില്ലാതിരുന്നപ്പോൾനീയെന്‍റെ ആശ്രയമായിതല്ലോ (2)വാഴ്ത്തി പുകഴ്ത്തിടും നിൻ നാമത്തെഎന്നും ചാരിടും നിൻ മാർവ്വിൽ എല്ലാനാളും (2)എന്‍റെ ദൈവം നല്ലവൻഅവൻ എന്നും വല്ലഭൻ (2)സ്നേഹിതരെല്ലാം മാറിടുന്നേരംആശ്രയിപ്പാൻ ഒരു താതനുണ്ട് (2)ആ നല്ല സ്നേഹിതൻ വാക്കു മാറാത്തവൻ (2)നിൻ ചാരെ എന്നെന്നും നിന്നുടുമേ(2);- ആരുമൊ..സ്വർഗ്ഗമല്ലാതൊന്നും ഇല്ലല്ലോ നേടാൻമായയാം ഈ ഭൂമി മാറിടുമേ (2)കാന്തനാം കർത്താവ് വന്നിടും നേരമതിൽ (2)കാന്തനോടൊത്തു ഞാൻ പോയിടുമേ (2);- ആരുമൊ..
Read Moreആശ്ചര്യ കൃപ ഇമ്പമെ എന്നേയും
ആശ്ചര്യ കൃപ ഇമ്പമെ എന്നേയും രക്ഷിച്ചുഞാൻ അന്ധനായ് കണ്ടെത്തി നീ തുറന്നെൻ കണ്ണുകൾകൃപയേകും ഭയം ഉള്ളിൽ കൃപയാൽ നീങ്ങിയേഅനർഘമാം കൃപയതിൻ വിശ്വാസമെൻ ഭാഗ്യം;-വൈഷമ്യമേറും മേട്ടിലും കൃപയാൽ താങ്ങിയേആ ദിവ്യ കൃപ ആശ്രയം വീട്ടിലെത്തും വരെ;-വാഴ്ത്തീടും നിത്യതയോളം നിസ്തുല്യ കൃപയേആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ;-നന്മയിൻ വാഗ്ദത്തം തന്നെ എന്നാശയിൽ സ്ഥൈര്യംഎൻ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ;-മർത്ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോൾമറയ്ക്കുള്ളിൽ പ്രാപിക്കും ഞാൻ ശാന്തി ആനന്ദവും;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പരമ ദയാലോ പാദം
- വേണ്ടാ വേണ്ടാ ലോകഇമ്പം ആയുഷ്കാല
- മൈ ലൈഫ് ബോട്ടതിൽ യേശു വന്നതാൽ
- ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ
- എന്‍റെ ദൈവമേ എന്‍റെ ദൈവമേ