Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ആലോചനയിൽ വലിയവനാം

ആലോചനയിൽ വലിയവനാം പ്രവൃത്തിയിൽ ഉന്നതനാം ആവശ്യങ്ങളിൽ സഹായമാം ആനന്ദത്തിൻ ഉറവിടമേ (2) ആരാധിക്കുന്നു പൂർണ്ണ ഹൃദയത്തോടെ ആരാധിക്കുന്നു പൂർണ്ണ മനസ്സോടെ (4) അനുദിനവും സ്തുതിച്ചിടും ഞാൻ ഉന്നതൻ ശ്രീയേശുവിൻ നാമം (2) രാവും പകലും സ്തുതിച്ചിടും ഞാൻ അത്ഭുതത്തിൻ ഉറവിടമേ (2);- ആരാധി… തപ്പുകൾകൊണ്ടും കിന്നരം കൊണ്ടും വീണകൊണ്ടും സ്തുതിച്ചിടും ഞാൻ (2) അമാവാസിയിൽ പൗർണ്ണമാസിയിൽ ആനന്ദത്തിൻ ഉറവിടമേ (2);- ആരാധി… ജീവനുള്ളതൊക്കെയും സ്തുതിച്ചീടട്ടെ സർവ്വശക്തൻ യഹോവയെന്ന് (2) താഴ്ച്ചയിൽ നിന്നു ഉയർത്തുന്നവൻ നീതിയുടെ ഉറവിടമേ (2);- […]

Read More 

ആമേൻ ആമേൻ എന്നാർത്തുപാടി

ആമേൻ ആമേൻ എന്നാർത്തു പാടി ദൈവകുഞ്ഞാടിനെ ആരാധിക്കാം (2) വീണ്ടെടുക്കപ്പെട്ട കൂട്ടമെ രക്ഷാ ദാനമെന്നാർത്തിടുക ഈ ലോക ക്ലേശങ്ങൾ തീർന്നിടുമേ ദൈവസന്നിധിയിൽ നിന്നിടുമേ;- ആമേൻ… കുഞ്ഞാട്ടിൻ രക്തത്തിൽ ശുദ്ധർ നാം വെൺനിലയങ്കി ധരിച്ചിടുമേ കയ്യിൽ കുരുത്തോലയേന്തി നാമും സ്തുതിയും മഹത്വവും അർപ്പിക്കുമേ;- ആമേൻ… ജീവജല ഉറവയിൽ നിന്നും നിത്യം പാനം ചെയ്യുന്നതാൽ ദാഹം വിശപ്പുമങ്ങോട്ടുമില്ല വെയിലും ചൂടും നമ്മെ തളർത്തുകയില്ല;- ആമേൻ… ദുഖത്തിൻ കണ്ണീർ കണങ്ങൾ മണിമുത്തായി തീർന്നിടുമ്പോൾ ഹല്ലേലുയ്യാ പാടി സ്തുതിച്ചിടുമേ ദൈവകുഞ്ഞാടിനെ ആമേദത്തോടെ;- ആമേൻ… […]

Read More 

ആമേൻ കർത്താവേ വേഗം വരണേ

ആമേൻ കർത്താവേ വേഗം വരണേ ആകാശം ചായിച്ചു ഇറങ്ങേണമേ താമസിക്കല്ലേ സീയോൻ മണാളാ താമസിക്കല്ലേ ശാലേം രാജനേ ആശയേറുന്നു നിൻ മുഖം കണ്ടിടാൻ കാഹളത്തിൻ നാദം വാനിൽ കേട്ടിടുവാൻ ഇഹത്തിലെ വാസം വിട്ടു പറന്നിടുവാൻ ബഹുദൂതരോടു കൂടെ ആർത്തിടുവാൻ മഹത്വത്തിൻ രാജാവേ നീ എഴുന്നള്ളണേ;- ആമേൻ… ലോകത്തിന്‍റെ മോഹം ഏറിടുന്നേ പാപത്തിന്‍റെ ഭോഗം പെരുകിടുന്നേ മയങ്ങുന്ന മണവാട്ടി പോലെ ജനം മാറീടുന്നു പാപം തഴച്ചിടുന്നേ;- ആമേൻ… ഭക്തിയുടെ വേഷമെങ്ങും കാണുന്നല്ലോ ശക്തിയുടെ സാക്ഷ്യമെങ്ങും കുറഞ്ഞിടുന്നേ നിത്യനായ ദൈവമെ […]

Read More 

ആനന്ദ കാഹള ജയവിളികൾ

ആനന്ദ കാഹള ജയവിളികൾ കൊതിതീരെ ഒന്നുകേട്ടിടുവാൻ സ്വർഗ്ഗീയ സീയോൻ ക്ഷണിക്കുന്നല്ലോ മൃതിയോളം സ്തുതി പാടുമിനി (2) സ്വർലോക നാഥന്‍റെ കയ്യിൽ നിർലോഭസ്നേഹത്തിൻ മന്ന (2) സ്വർണ്ണവും വെള്ളിയും നിഷ്പ്രഭമായ് രാജരാജ സ്നേഹ സന്നിധിയിൽ(2);- ആനന്ദ.. സമ്പൂർണ്ണ സ്നേഹത്തിൻ മുന്നിൽ സങ്കടങ്ങൾക്കിന്നു സ്ഥാനമില്ല (2) ചെങ്കടലിനപ്പുറം പങ്കപ്പാടില്ല തങ്ക സൂര്യന്‍റെ നാട്ടിൽ ഞാൻ മന്ന ഭുജിക്കും (2);- ആനന്ദ.. Aananda kaahala jayavilikal Aananda kaahala jayavilikal kothitheere onnukettituvaan svarggeeya seeyon kshanikkunnallo mruthiyolam sthuthi paatumini […]

Read More 

ആനന്ദം ആനന്ദം ആനന്ദമേ ആരും

ആനന്ദം ആനന്ദം ആനന്ദമേ ആരും തരാത്ത സമാധാനമേ അരുമ നാഥൻ എന്‍റെ അരികിലുണ്ടേ അതുമതി അടിയനീ മരുയാത്രയിൽ തന്നരികിൽ എന്നും മോദമുണ്ട് ആനന്ദത്തിൻ പരിപൂണ്ണതയും മാനരുവി തിരഞ്ഞീടുന്നപോൽ ഞാനവൻ സന്നിധി കാംക്ഷിക്കുന്നു നല്ലവൻ താനെന്ന് രുചിച്ചറിഞ്ഞാൽ ഇല്ലൊരു ഭാരവുമീയുലകിൽ തൻ ചുമലിൽ എല്ലാം വച്ചിടും ഞാൻ താൻ ചുമടാകെ വഹിച്ചിടുവാൻ അന്ത്യം വരെ എന്നെ കൈവെടിയാ- തന്തികെ നിന്നിടാമെന്നു ചൊന്ന തൻ തിരുമാറിടമെന്നഭയം എന്തിനെനിക്കിനി ലോകഭയം അക്കരക്കു യാത്ര ചെയ്യും സീയോൻ എന്ന രീതി Aanandam aanandam […]

Read More 

ആനന്ദം ആനന്ദം ആനന്ദമേ ബഹു

ആനന്ദം ആനന്ദം ആനന്ദമേ ബഹു സന്തോഷം നൽകുന്നോരാനന്ദമേ മാതാവിൽ മക്കളിൽ ബന്ധുക്കളിൽപ്പോലുമേ കാണാവതല്ലാത്തൊരാനന്ദമേ എപ്പോഴും സന്തോഷം സന്തോഷം നൽകുന്ന ആനന്ദമേ പരമാനന്ദമേ ധന്യന്മാരേയും അഗതികളേയും ഒന്നിച്ചു ചേർക്കുന്നോരാനന്ദമേ ക്രിസ്തുവിൻ രക്തത്താൽ വീണ്ടെടുത്ത മക്കൾ ആനന്ദം കൊണ്ടവർ തുള്ളിടുന്നു നിക്ഷേപം കിട്ടീടിൽ ലഭ്യമാകാതുള്ള ആനന്ദം കൊണ്ടവർ തുള്ളിടുന്നു ഈ ഭൂവിലിത്രയും ആനന്ദമുണ്ടെങ്കിൽ സ്വർഗ്ഗത്തിലെത്രയോ ആനന്ദമേ എന്നാത്മാവേ നീയും കണ്ടിടും വേഗത്തിൽ ആനന്ദക്കൂട്ടരെ മോക്ഷപുരേ ഈ മൺശരീരമുടയുന്ന നേരത്തിൽ വിൺശരീരം നമുക്കേകിടുമേ അല്പനേരം കൂടി താമസിച്ചീടുകിൽ ആത്മപ്രിയൻ മുഖം മുത്തിടാമേ […]

Read More 

ആനന്ദം ആനന്ദം എന്തൊരാനന്ദം

ആനന്ദം ആനന്ദം എന്തോരാനന്ദം വർണ്ണിപ്പാനാവില്ലേ രാജാധി രാജനെൻ പാപത്തെയെല്ലാം ക്ഷമിച്ചതിനാലെ(2) പാടീടാം സാനന്ദം കർത്താധി കർത്തനെ താണു വണങ്ങീടാം മോടിവെടിഞ്ഞെന്നെ തേടി വന്നോനാം നാഥനെ പുകഴ്ത്തിടാം;- പാപങ്ങൾ ശാപങ്ങൾ രോഗങ്ങൾ എല്ലാം പരിഹരിച്ചേശു പാരിതിലെന്നെ പാലിക്കും പരൻ പരമാനന്ദത്താൽ;- ലോകത്തിൻ ധനമോ ജീവിത സുഖമോ ആനന്ദമേകില്ലേ ദേവാധി ദേവൻ തൻ സാന്നിധ്യമെന്നിൽ ആനന്ദമേകിടുന്നേ;- കാന്തനവൻ തന്‍റെ ആഗമനമോർത്തു കാലം കഴിച്ചിടുന്നേ കാന്തനെക്കാണുവാൻ പ്രീയനെ മുത്തുവാൻ ഉള്ളം കൊതിച്ചീടുന്നേ;- Aanandam aanandam enthoraanandam Aanandam aanandam enthoraanandam varnnippaanaaville […]

Read More 

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ ആനന്ദം ആനന്ദമേ ഇതു സൗഭാഗ്യ ജീവിതമേ(2) അവനെ അമിതം സ്നേഹിപ്പാൻ അധികം തരും ശോധനയിൽ(2) അനുഗ്രഹം ലഭിക്കും ആകുലമകറ്റും അവൻ സന്നിധിമതിയെനിക്ക്(2) ബലഹീനതയിൽ കൃപനൽകി പുലർത്തും എന്നെ വഴി നടത്തും(2) പലതിനെ നിനച്ചു വിലപിച്ചു ഹൃദയം കലങ്ങീടുകയില്ലിനി ഞാൻ(2) മരുവിൻ വെയിലിൽ തളരാതെ മറയ്ക്കും തന്‍റെ ചിറകടിയിൽ(2) തിരുമാർവ്വിലെന്നെ അണച്ചിടും സ്നേഹ- ക്കൊടിയെൻ മീതെ വിരിച്ചിടുന്നു(2) ജഡികസുഖങ്ങൾ വിട്ടോടി ജയിക്കും ശത്രുസേനകളെ(2) ജയവീരനേശു എന്നധിപതിയല്ലോ ഭയമെന്നിയേ വസിച്ചിടും ഞാൻ (2) […]

Read More 

ആകാശ ത്തേരതിൽ ക്രിസ്തേശു

ആകാശത്തേരതിൽ ക്രിസ്തേശുരാജൻ താൻ വരും വേഗം വിൺദൂതരുമായ് ന്യായാധിപാലകനായ് സർവ്വജാതിമതസ്ഥരെയും തിരുസന്നിധെ ചേർത്തിടുവാൻ ഇടം വലമായ് തിരിച്ചവരെ വിധിച്ചിടും തൽക്ഷണത്തിൽ;- ആകാശ… ഈ ലോകത്തെ വിധിച്ചിടാൻ സാത്താനെ ബന്ധിച്ചിടാൻ നശപാതെ പോയവരെ നിത്യാഗ്നിയിൽ തള്ളിടുവാൻ;- ആകാശ… Aakaashattherathil kristheshuraajan thaan Aakaashattherathil kristheshuraajan thaan varum vegam vindootharumaayu nyaayaadhipaalakanaayu sarvvajaathimathasthareyum thirusannidhe chertthituvaan itam valamaayu thiricchavare vidhicchitum thalkshanatthil;- aakaasha… Ee lokatthe vidhicchitaan saatthaane bandhicchitaan nashapaathe poyavare nithyaagniyil thallituvaan;- aakaasha…

Read More 

ആനന്ദമാം ഈ ജീവിതം തന്ന

ആനന്ദമാം ഈ ജീവിതം തന്ന യേശുവേ എന്നും വാഴ്ത്തിടും ഞാൻ ഇത്രമാം ഭാഗ്യം തന്ന എൻ പ്രീയാ നന്ദിയൊടങ്ങെ വാഴ്ത്തിടും ഞാൻ എന്നേശുരാജ എൻ പ്രീയ നാഥാ കാലമിനിയും ദീർഘമാണോ? എത്രയും വേഗം എന്നെയൊരുക്കി ചേർത്തിടണേ നിൻ രാജ്യമതിൽ ലോകമെനിക്കു ഒന്നിനാലുമെ യോഗ്യമല്ലെയെൻ പ്രാണനാഥാ കാലമെല്ലാം തികഞ്ഞില്ലേ പ്രിയാ മേലോകേ വന്നു വാണിടുവാൻ;- ശുദ്ധിയില്ലാതെ നിൻമുൻപിൽ നില്പാൻ ആർക്കു സാധിക്കും ശുദ്ധിമാനേ പൂർണവിശുദ്ധി നൽകണേ പ്രീയാ നിന്നെ കാൺമാൻ എന്നാശയെല്ലാം;- മേഘാരൂഢനായ് തേജസ്സിൽ കാന്തൻ ശുദ്ധരേ ചേർക്കാൻ […]

Read More