Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

യേശുവെ എന്നുടെ ജീവിത നാളെല്ലാം

യേശുവെ എന്നുടെ ജീവിത നാളെല്ലാംനീയെനിക്കാശ്രയമെനിൻ ഹിതം ഞാനെന്നും ചെയ്തിടുവാനായ്എൻ ഹിതം മറ്റുമായ് സമർപ്പിക്കുന്നേഞാനല്ല, ഞാനല്ല, ഇനി ജീവിക്കുന്നതു ഞാനല്ലഞാനല്ല ഇനി ഞാനല്ല, യേശുവത്രേ എന്നിൽ ജീവിക്കുന്നുനിന്നോടു ക്രൂശിക്കപ്പെട്ടവനായ് ഞാൻനിനക്കായ് ജീവിക്കുന്നുഎന്നിഷ്ടം ചെയ്യുവാൻ ആവതില്ലെനിക്ക്വല്ലഭനെന്നിൽ ജീവിപ്പതാൽ;- ഞാനല്ല… ലോക സൗഭാഗ്യങ്ങൾ ചേതമെന്നെണ്ണുന്നേനീയെന്‍റെ അവകാശമെനിൻ നാമം നിമിത്തം സഹിക്കുന്ന പാടുകൾസകലവും നന്മയ്ക്കായ് മാറിടുന്നു;- ഞാനല്ല…

Read More 

യേശുവേ എന്‍റെ രക്ഷകാ

യേശുവേ എന്‍റെ രക്ഷകാനിൻ ആത്മമാരി അയക്കണേനിൻ സ്നേഹവും നിൻ ശക്തിയുംനീ എന്നിൽ നിറച്ചീടണമേദൈവത്തിൻ സമ്പൂർണ്ണതയും ക്രിസ്തുവിലല്ലോഅവൻ ദേഹസ്വരൂപനായി മന്നിൽ വന്നല്ലോദൈവത്തിൻ സമ്പൂർണ്ണതയും ക്രിസ്തുവിലല്ലോഅതിൽ നമ്മൾ പൂർണ്ണരല്ലോ(2)നമ്മൾ പൂർണ്ണർ ക്രിസ്തുവിങ്കൽനമ്മൾ പൂണ്ണരല്ലോ(2)നിത്യജീവൻ ദൈവത്തിന്‍റെ ദാനമല്ലയോഅത് ക്രിസ്തുവിൽ നമുക്കായവൻ ദാനം ചെയ്തല്ലോ കൃപയാലത്രേ രക്ഷ വന്നു വിശ്വാസത്താലെഅതിൽ നമ്മൾ പൂർണ്ണരായി(2)

Read More 

യേശുവേ ഈ സഭ മേൽ ആശു

യേശുവേ ഈ സഭ മേൽ ആശുവന്നാശിഷം താ ബഹുആശയോടീ ദാസർ ചെയ്യും യാചന കേൾക്കണമേനിന്തിരുവാക്യമെങ്ങും നൽ വെളിവു കാട്ടിടുന്നുസന്തതം കേൾപ്പവർക്കും സംരക്ഷണവുമതായ്-പിന്നെഎന്തുകൊണ്ടു പാപശീലം ഞങ്ങളിൽ നീക്കമില്ല;-നിന്നുടെ പാടുകളെ നീ നിനച്ചെങ്ങളുടെമന്നവ കേടുകളെ മായിച്ചരുളേണമെ-തൃക്കൺഒന്നുകൂടെ നോക്കുമാകിൽ ഉയിർഗുണരാം ഞങ്ങൾ;-താതനും ഞങ്ങളുടെ താതയും നീയല്ലയോ?വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താൻ-ഇപ്പോൾമോദമായ് നീ താൻ മുമ്പിൽ വാദിച്ചരുൾതരിക;-

Read More 

യേശുവേ കാണുവാൻ ആശയേറിടുന്നെ

യേശുവേ കാണുവാൻ ആശയേറിടുന്നെ യേശുവിൻ പൊന്മുഖം ആശയായ് മുത്തിടാൻതീർന്നിടും തീർന്നിടും പാരിലെ ദുരിതം ചേർന്നിടും ചേർന്നിടും ഞാൻ സ്വർഗ്ഗവീട്ടിൽമണ്ണിലെ ജീവിതം കണ്ണുനീർ മാത്രമേ വിണ്ണിൽ ചെന്നെത്തുമ്പോൾ കണ്ണുനീർ മാറുമേകർത്തൻ എനിക്കായ് തീർത്ത ഭവനത്തിൽ കർത്താവിൻ കൂടെ ഞാൻ പാർത്തിടും നിത്യമായ്പാർത്തലേ വേല ഞാൻ തീർത്തു നിന്നീടുമേ കർത്തൻ വരുമ്പോൾ താൻ ചേർത്തിടും എന്നെയുംസന്തോക്ഷ ദേശത്തിൽ കാന്തനെ കാണുമ്പോൾ ഏന്തൊരാനന്ദമെ ഏന്തൊരാനന്ദമെപുഞ്ചിരി തൂകുന്ന അഞ്ചിത പൊന്മുഖം കാണുവതിന്നായ് വാഞ്ചയെറിടുന്നെഎന്നിങ്ങു വന്നിടും എന്നാത്മ നാഥനെ വന്നിടണേ വേഗം എന്നെ ചേർത്തിടുവാൻപരമരാജാവ് […]

Read More 

യേശുവല്ലാ താരുമില്ല ഭൂവിൽ നമ്മെ

യേശുവല്ലാതാരുമില്ല ഭൂവിൽ നമ്മെ മാത്രം സ്നേഹിച്ചിടുവാൻ ഏകനായ് ഞാൻ ഇരുന്നപ്പോൾ നിൻ സ്നേഹമെന്നിൽ പകർന്ന നാഥാ എല്ലാം യേശു മാത്രം എനിക്കെല്ലാം യേശു മാത്രം ഈ ലോക ജീവിതം മാഞ്ഞു പോയാലും എല്ലാമെൻ യേശു മാത്രം പരദേശിയായി ഞാൻ ഏകനായാലും യേശു എന്നെ കൈവിടില്ല എൻ ഭാര ദുഖവും ഏറി വന്നാലും യേശു എന്നെ കൈവിടില്ല ;-ഈ ജീവിതത്തിൽ ആശ്രയിപ്പാനെൻയേശു മാത്രം എന്നാശ്രയംവാഗ്ദത്തം തന്നവൻ മാറുകില്ല വാക്കു മാറാത്തവൻ യേശു മാത്രം;-

Read More 

യേശുവേ കണ്ടീടുക നിന്‍റെ ജീവിതം

യേശുവേ കണ്ടീടുക…നിന്‍റെജീവിതം ധന്യമാക്കുക(2)രക്താംബരംപോൽ കടുംചുവപ്പായാലുംഹിമംപോൽ വെണ്മയാക്കീടുംനിന്‍റെ പാപമെല്ലാം പോക്കിടുമവൻ;- യേശുവേ…കാർമേഘക്കാറുകൾ ജീവിതത്തിൽ ഏറുമ്പോൾഭാരമെല്ലാം അകറ്റീടുന്ന നാഥൻആശ്വാസമരുളീടുന്നു;- യേശുവേ…ലോകത്തിൻ ഇമ്പങ്ങൾ നാശത്തിലെത്തിക്കുന്നുക്രിസ്തുനാഥൻ മാടിവിളിക്കുന്നുഅവൻ കൂട്ടു സഖിയായീടുന്നു;- യേശുവേ…വിശ്വാസമുള്ളവർ രക്ഷയെ പ്രാപിക്കുംജീവിതം ധന്യമാക്കീടും-അവർജീവിതം ധന്യമാക്കീടും;- യേശുവേ…

Read More 

യേശുവരാൻ കാലമായി മദ്ധ്യാകാശം

യേശുവരാൻ കാലമായി മദ്ധ്യാകാശംതന്നിലിതാ യേശുവരാറായിസോദര സോദരിമാരേ ഒരുങ്ങിട്ടുണ്ടോപറന്നുപോകാൻ യേശുവരാറായികാലമില്ലാ കാലമില്ലാ യേശുവരാൻ നേരമായി(2)യേശുവരാറായി യേശുവരാറായിലോത്തിൻ കാലത്തെന്നതുപോൽ നോഹിൻ കാലംപോലെയുമാം യേശു വരും നാളിൽവിറ്റും നട്ടും തിന്നു കുടിച്ചൊന്നും അറിയാതെ നമ്മൾപാർത്തിടുന്നു പാരിൽ;- കാലമില്ലാ…വരുന്നു വേഗം യേശുരാജൻ ഒരുങ്ങി നിൽക്കുംസഭയെ ചേർപ്പാൻ വാന മദ്ധ്യത്തിങ്കൽമണവാട്ടി തൻ ഭാരമെല്ലാം നീങ്ങി നിത്യംമണിയറയിൽ വസിച്ചിടു വാനായി;- കാലമില്ലാ…പാരിടത്തിൻ പാടുകളും പട്ടിണി പരിഹാസങ്ങൾസഹിച്ചു നിൽക്കും ശുദ്ധർപരമരൂപം ധരിച്ചവരായ് വാനിലേക്കുയർന്നിടുമേഅതിശയിക്കും ലോകംഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ആനന്ദമായ് പാടിടാമെയേശു വരാറായി യേശു വരാറായി;- യേശുവരാൻ…

Read More 

യേശുവേ കാണുവാൻ കാലമായിടു

യേശുവേ കാണുവാൻ കാലമായിടുന്നിതാ കാഹളം കേൾക്കാറായ് യേശുവേ കാണുവാൻ ആർത്തിയായിടുന്നിതാ നാഥൻ വന്നിടാറായ്നാമിതാ പോകാറായ് യേശു രാജനെ എതിരേൽക്കാൻ…ഈ മരുയാത്ര വേളയിൽ പ്രതികൂലങ്ങൾ ഏറിടുമ്പോൾ നാഥൻ നമ്മെ നേർവഴിയിൽ നടത്തിടുന്നു വലംകരം പിടിച്ചു നടത്തിടുന്നു.ശത്രു നമ്മെ തകർക്കുവാനായ് വൻ പദ്ധധികൾ ഒരുക്കിടുമ്പോൾ നാഥൻ നമ്മെ വൻകരത്തിൽ താങ്ങീടുന്നു തിരുമാർവ്വിൽ മറച്ചീടുന്നു.ദു:ഖ ദുരിതങ്ങൾ തീർന്ന് നമ്മൾ നാഥൻ സന്നിധിയിൽ ചേർന്നിടുമേ ആ ദിനം കാണുവാൻ ആനന്ദിപ്പാൻ നമ്മെ ഒരുക്കിടാം കാത്തിരിക്കാം.

Read More 

യേശുവേ ആ പൊന്മുഖം കാണ്മാൻ

യേശുവേ ആ പൊന്മുഖം കാണ്മാൻ പ്രത്യാശയോടെകാത്തിടുന്നു പാരിടെ ഞങ്ങൾകോടാകോടി ദൂതരുമായ് മേഘവാനിൽ എന്നു വരുംആശയോടെ കാത്തിടുന്നു വേഗം വരണേ(2)കാഹളത്തിൻ നാദം മുഴങ്ങും നൊടിയിടയിൽസത്യസഭ എത്തിടും വാനിൽമണവറ പൂകിടും നമ്മൾ പ്രിയനോടുകൂടെചൊല്ലിടും എൻ സങ്കടമെല്ലാംഹാ മണവറയ്ക്കകത്ത് കാന്തനോടു ചേർന്നുവാഴുംആ മനോഹരസുദിനം ഹന്ത എന്തു ചന്തമോർത്താൽ(2)കോടാകോടി ശുദ്ധരുമൊത്തു വാണിടും നമ്മൾആയിരമാണ്ടിദ്ധര തന്നിൽകഷ്ടമില്ല ദുഃഖവുമില്ല ഹാ എത്ര മോദംയേശു നാഥൻ രാജാവാകുമ്പോൾവെള്ള സിംഹാസനമുണ്ട് അന്ത്യന്യായവിധിയുമുണ്ട്അഞ്ചു കിരീടങ്ങളുണ്ട് സത്യസേവ ചെയ്തവർക്ക്(2)

Read More 

യേശുവേ കൃപ ചെയ്യണേ

യേശുവേ കൃപ ചെയ്യണേഈശാ തിരുസവിധമാശയോടണയുമീദാസരിലകം കനിഞ്ഞിടണേ നാഥനേസ്നേഹം തിരുജനങ്ങൾക്കാദി നിലയിലെപ്പോൽകാണുന്നതില്ലയെന്നു തോന്നുമാറായിതാനിൻ മക്കളൊന്നു ചേർന്നു സമ്മോദമനുഭവി-ച്ചുള്ളൊരു കാലമോർത്തു കെഞ്ചിടുന്നിപ്പൊഴുംചാരത്തു വന്നിടുന്ന സാധുക്കളൊരുവരുംക്ഷീണിച്ചു പോകയില്ല നിൻ കൃപാ വൈഭവാൽശീതമിയന്ന മനമാകെയെരിവുകൊണ്ട്പൂർണ്ണമാകുവാൻ കൃപ ചെയ്യണേ നാഥനേസ്നേഹത്തെ വളർത്തുക ദ്വേഷത്തെയകറ്റുകദാഹത്തെത്തരിക നിൻ വാക്കുകൾ കേൾക്കുവാൻനിൻ വരവിനെ കാത്തു ചെമ്മെയോടിരിക്കുവാൻവൻ വരമരുളണം വന്ദനം വന്ദനം

Read More