വീട്ടിലെത്തുവോളം തൻ കൃപാധനം
വീട്ടിലെത്തുവോളം തൻ കൃപാധനം വീണുപോയിടാതെന്നെ താങ്ങിടും ദിനം വീരപടയാളിയായ് മുന്നേറിടാൻ സന്തതം കൃപയെന്നിൽ ശക്തിയേകിടും (2) 1 ഈ വഴിയേ മുമ്പേ നാം പോയിട്ടില്ലല്ലോ ഈ വഴിയിൽ മുൻപിലായ് യേശുവുണ്ടല്ലോ (2) ദുർഘടങ്ങളെ സമഭൂമിയാക്കിടും രക്ഷകന്റെ പാദങ്ങൾ പിന്തുടർന്നിടാം (2);- 2 ശത്രുവിൻ കെണികളെ മറികടന്നിടാം ശത്രുവെ ജയിച്ച യേശു കൂടെയുള്ളതാൽ (2) മൃത്യുവിന്റെ മേൽ വൻജയമെടുത്തതാം രക്ഷകന്റെ പാദങ്ങൾ പിന്തുടർന്നിടാം (2);-
Read Moreവേഗം വരാമെന്നുരച്ച യേശുനാഥാ
വേഗംവരാമെന്നുരച്ച യേശുനാഥാ!വന്നിടണേ ക്ലേശമെല്ലാം തീർത്തിടണേകാത്തിടണേ അന്ത്യത്തോളംബാഖായുടെ താഴ്വര ഞാൻക്ഷീണിച്ചേതും പോയീടല്ലേവിശ്വസിക്കീലോകമേതുംയോഗ്യമല്ലെന്നോതീട്ടുണ്ട്വിശ്വാസത്തിൻ ധീരനായ് ഞാൻനിന്നീടുവാൻ കാത്തിടണേഎത്രകാലം ഞാനിവിടെകഷ്ടത സഹിച്ചീടേണംമാത്രയും താമസിക്കല്ലെ ശത്രു മുറ്റും ഞെരുക്കുന്നുകഷ്ടതകൾ എന്നു നീങ്ങുംസ്നേഹവീട്ടിലെന്നുചേരും കീറ്റുവസ്ത്രം എന്നു മാറുംവെള്ളവസ്ത്രം എന്നു കിട്ടുംദു:ഖമെല്ലാം എന്നു തീരുംഅക്കരെനാടെന്നു കാണുംആശ്വാസത്തിന്നെശുവേ നീഅല്ലാതാരേം കാണുന്നില്ലകാൽവറിയിൽ ക്രൂശിന്മീതെതൂങ്ങിയോനെ എന്നു കാണും
Read Moreവെള്ളങ്ങളിൻ മീതിൽ വസിച്ചാൻ
പല്ലവി വെള്ളങ്ങളിൻ മീതിൽ വസിച്ചാൻ – പരമേശൻ താൻ വെള്ളങ്ങളിൻമീതിൽ വസിച്ചാൻഅനുപല്ലവിവെള്ളങ്ങളിൻ മേൽഭാഗത്തുള്ളോരിരുളകറ്റി-ത്തള്ളും വെളിച്ചമതിലുളളതാകയെന്നോതി – വെള്ളചരണങ്ങൾ1 ചൊല്ലതുപോലുടൻഭവിച്ചു – പ്രളയമുഖ-ത്തുള്ളേപ്രകാശമങ്ങുദിച്ചു – വെളിച്ചമതുനല്ലതെന്നമലൻഗ്രഹിച്ചു – രണ്ടുമന്യോന്യംസല്ലോകനായകൻ പിരിച്ചു തന്നെയുമല്ലവെള്ളമതിന്നിടെനല്ലൊരു വിരിവുണ്ടാക്കി – ഇരുഭാഗത്തു-മുള്ളോരൂസഞ്ചിതജലമെന്നതുരണ്ടാക്കി – അതിന്റെ ശേഷംതുല്യദശാത്മകനിദ്ധരയെത്തിണ്ടാക്കി – ജലമദ്ധ്യത്തിൽചൊല്ലിയിവയ്ക്കുടനേയിരുപേരുണ്ടാക്കി – മാത്രമല്ലുടൻത്യണങ്ങൾ ഫലവൃക്ഷാദിഗണങ്ങൾവിത്തുണ്ടാകും മ-റ്റിനങ്ങൾ ഭൂമിയിൽനിന്നുവിളങ്ങിച്ചാനവനന്നു;- വെള്ള…2 മന്നവൻവാക്കുമൂലമന്നു-വാനവിരിവിൽ വർണ്ണജ്യോതിർഗ്ഗണങ്ങൾ വന്നു – ശോഭയോടവഉന്നതവിരിവിങ്കിൽനിന്നു – കാലചിഹ്നമായ് വിണ്ണവൻനമുക്കവതന്നു – ദിനാന്തരത്തിൽ ഭൂചരഖേചരപക്ഷികളൊക്കയുമായി – വെള്ളത്തിൽനിന്നു ഭൂചരണം മുതലായൊരുനിലകൾക്കായി – കരേറിയന്നുതോയചരങ്ങളുമപ്പൊഴുതേയുണ്ടായി – അവയശേഷംനായകനേകിയോരെല്ലകളിൻ […]
Read Moreവെള്ളരിപ്രാവുകൾ കുഞ്ഞണിപൂവുകൾ
വെള്ളരിപ്രാവുകൾ കുഞ്ഞണിപൂവുകൾ യേശുവിൻ കുഞ്ഞുങ്ങൾ നാം അണിയണിയായ് പോക നാം യേശുവിൻറെ കൂടെ നാം ദുഷ്ടനാം സാത്താനെ കാലിന്റെ കീഴെ നാം ചവിട്ടി മെതിച്ചിടാം (2)1 യേശുവിന്റെ സാക്ഷിയായി ഈ ഭൂലോകമെല്ലാം നാം പോയിടേണം സുവിശേഷം വിതറാം ആത്മാക്കളെ നേടാം ലോകത്തിൻ പാപത്തെ ക്രൂശിൽ വഹിച്ചൊരു ദൈവത്തിൻ കുഞ്ഞാടിനായ്2 യേശുവിൻറെ കുഞ്ഞുമക്കൾ നമ്മളൊന്നായ് ചേരാം ആർത്തു പാടാംഇനി കരയില്ല നാം കൈ വിടുകില്ല താൻ (2)ഈ ലോക ഇമ്പത്തിൽ വീണിടാതെ മുന്നണിപ്പോരിന് വന്നണഞ്ഞിടുവിൻയേശുവിൻ കുഞ്ഞുങ്ങളെ
Read Moreവെള്ളത്തിൻ മീതെ പരിവർത്തിച്ച
വെള്ളത്തിൻ മീതെ പരിവർത്തിച്ചദൈവത്തിൻ ആത്മാവേപരിശുദ്ധാത്മാവേ … പരിശുദ്ധാത്മാവേഉള്ളത്തിൽ ഇന്നു വന്നു നിറയേണമേകൊള്ളുവാനിടമില്ലാതൊഴുകേണമേദാഹിക്കും ദേഹി കുളിരണിയേണമേപാപിക്കു ബോധനമേകണമേസത്യരൂപിയാം നിത്യ ദൈവമേകത്തിപ്പടരണമിവിടെആദിഭൂവിൽ ജീവൻ നിറച്ചായതു പോലാകുവാൻആത്മമാരി ചൊരിയേണം ആദിനാഥനേ..കൊണ്ടു നിന്നെ വേണ്ടും നേരം പണ്ട് ശുദ്ധൻമാർഉണ്ടെന്നുള്ളിൽ കത്തും, കനൽ കാറ്റടിക്കുമ്പോൾ;-ചാവാറായ ശേഷിപ്പൊക്കെ പോഷിച്ചുണർന്നീടുവാൻജീവന്നുറവുകളൊക്കെ തുറക്കണമേ…സ്തേഫാനോസിനായ് തുറന്ന സ്വർഗ്ഗം ദർശിപ്പാൻഅസ്ഥിക്കൂമ്പാരങ്ങൾ ജീവിച്ചാനന്ദിച്ചീടാൻ;-
Read Moreവലിയ വൈദ്യൻ ചാരെയായ്- സ്വർഗ്ഗീയ സംഗീതം
വലിയ വൈദ്യൻ ചാരെയായ്; ആർദ്രവാനാമെന്നേശുവിഷാദിക്കേണ്ട കേൾക്കുവിൻ ഇമ്പമുള്ള തൻ ശബ്ദംസ്വർഗ്ഗീയ സംഗീതം പോൽ മാനവരും പാടുന്നുസൗഖ്യദായകനവൻ ശാന്തിയേകും യേശുനിൻ പാപങ്ങൾ ക്ഷമിക്കും താൻ, ഓ കേൾക്കൂ ഈശൻ ശബ്ദംവൻ കടങ്ങൾ പൊറുക്കും താൻ, വിശ്വസിക്കൂ തൻ വാക്യംസർവ്വ മഹത്വവുമിതാ മരിച്ചുയിർത്ത നാഥന്സ്നേഹിക്കുന്നേശു ക്രിസ്തനെ അതുല്യമാം തൻ നാമത്തെപാപഭയവും ശാപവും മാറിടുമേശു നാമത്തിൽപാവനമാം തൻ സാന്നിദ്ധ്യം ആനന്ദമെന്നാത്മാവിൽഗോൽഗോത്തായിലെ കുഞ്ഞാടിൽ എൻ പാപരോഗശാന്തിഗിലയാദ്യസുഗന്ധ തൈലത്തിൽ വ്യാധികളേവം മാറി
Read Moreവഴിയും സത്യവും നീയായിരുന്നിട്ടും
വഴിയും സത്യവും നീയായിരുന്നിട്ടുംവഴിതെറ്റിപ്പോയവർ ഞങ്ങൾഅഭയം നല്കുന്നോരിടയനായിട്ടുംഅരികിൽ വരാത്തവർ ഞങ്ങൾവഴിയായ് ഇരുളിൽ വരണേ നാഥാമഴയായ് മരുവിൽ വരണേ വീണ്ടുംകനലായ് നാവിൽ വരണേ നാഥാതണലായ് വെയിലിൽ വരണേ… വീണ്ടുംസ്വാർഥതയിൽ നിറഞ്ഞന്ധരായ് ജീവിതപാതകൾ താണ്ടുന്നു ഞങ്ങൾനിൻ വെളിച്ചം നല്കൂ സൗഖ്യമാക്കു… ഇന്നീഹൃദയങ്ങളെ തൊടണേ…ഇന്നീഹൃദയങ്ങളെ തൊടണേവ്യർഥമാം യാഗവും കാഴച്ചയും നേദിച്ച്‌എത്രദിനം മാഞ്ഞുപോയിനിൻ വെളിച്ചം നല്കൂ സൗഖ്യമാക്കു… ഇന്നീഹൃദയങ്ങളെ തൊടണേ…ഇന്നീഹൃദയങ്ങളെ തൊടണേആർത്തരായ് മേവുന്നനാഥരാം ഏഴകൾക്കാശ്രയമേകാതെ ഞങ്ങൾനിൻ വെളിച്ചം നല്കൂ സൗഖ്യമാക്കു… ഇന്നീഹൃദയങ്ങളെ തൊടണേ…ഇന്നീഹൃദയങ്ങളെ തൊടണേ
Read Moreവലുതും ഭയങ്കരവുമായ നാൾ
വലുതും ഭയങ്കരവുമായ നാൾ വരുംമുൻപേ രക്ഷ പ്രാപിക്കുരക്ഷയാം പെട്ടകത്തിൽ കയറുരക്ഷ നേടീക്ഷണത്തിൽപല നാൾ നീ കേട്ടിട്ടുംസുവിശേഷത്തിൻ ശബ്ദംപല നാൾ നീ തള്ളിയില്ലേപലനാൾ നിൻ വാതിൽക്കൽമുട്ടുന്ന യേശുവിൻ ശബ്ദം നീ തള്ളിയില്ലേഇപ്പോഴത്രേ രക്ഷാദിനംഇപ്പോഴത്രേ നാൽ ദിനം ചൂള പോൽ കത്തുന്ന നാൾ വരും മുൻപേയേശുവേ സ്വീകരിക്കൂഹൃദയം നൽകു സ്വർഗം നേടൂആനന്ദിച്ചുല്ലസിക്കുനിന്നുടെ രക്ഷക്കായ് ക്രൂശിതനായഎന്നേശുവേ സ്വീകരിക്കു
Read Moreവാഴ്ത്തീടാം പുകഴ്ത്തീടാം
വാഴ്ത്തീടാം പുകഴ്ത്തീടാം വല്ലഭനേശുവേ സ്തുതിച്ചീടാം1 ചേറ്റിൽ കിടന്ന എന്നെ നേടിയെടുത്ത യേശു തൻ കരങ്ങളെ ഓർത്തീടാം പാപത്തിൻ അധീനനായ് വീണിടാതെ താങ്ങിയ കരങ്ങളെ ഓർത്തീടാം;-2 ശത്രുവിൻ കോട്ടയിൽ അകപ്പെടാതെസൂക്ഷിച്ച കർത്തനെ സ്തുതിച്ചീടാംരോഗങ്ങൾക്കടിമയായ് മാറിടാതെ സൂക്ഷിച്ച കർത്തനെ പുകഴ്ത്തീടാം;-3 ലോകരെല്ലാം എന്നെ കൈവിട്ടപ്പോൾകൈപിടിച്ചവനെൻ കർത്തനല്ലോ എൻ പാപങ്ങളെ ശുദ്ധി ചെയ്യുവാനായ് ക്രൂശിൽ പിടഞ്ഞതെൻ കർത്തനല്ലോ;- 4 വാനമേഘ ദൂതർ മദ്ധ്യമതിൽ കർത്തനെ സ്തുതിക്കും നാൾ ആസന്നമേ ഉല്ലസിക്കാം നമുക്കാനന്ദിക്കാം യേശുവിൻ സ്നേഹത്തിൽ ആനന്ദിക്കാം;-
Read Moreവാനവ നായകനേ വരികാശ്രിതർ
വാനവ നായകനേ! വരികാശ്രിതർ മദ്ധ്യത്തിൽവന്നു നിൻ പൊൻകരത്താൽ പൊഴിക്കാശിഷമാരിയിപ്പോൾവന്ദനീയനാം സൽഗുരോ ! തവ പാദത്തിൽ കേണിടുന്നേ2 ഭക്തരിൻ മറവിടമേ! പരിശുദ്ധരിൻ ആശ്രയമേപാദത്തിലണയും പാപികൾക്കാനന്ദമോചനം നൽകുവോനെപാർത്തലത്തിൻ ശാപം പോക്കാൻ പാപമായ് തീർന്നോനെ;- വാനവ3 ദേഹിയിന്നാനന്ദമാം ഗിലെയാദിൻ നൽകുഴമ്പേദേഹത്തിൻ മാലിന്യരോഗമകറ്റിടും സൗഖ്യദായകനേമേദിനിക്കുപകാരമായ് മരകുശിൽ മരിച്ചവനേ;- വാനവ4 അനുഗ്രഹം പകരണമേ! രാജ്യഭരണത്തെ നയിപ്പവർ മേൽകാരുണ്യ നീതി വിജ്ഞാനസമ്പൂർണ്ണമാം മാനസം നൽകിടണംസത്യഭക്തിയിൻ പാതയിൽ ജനപാലനം ചെയ്തിടുവാൻ;- വാനവ…5 ജാതികൾ കലഹിപ്പതും വംശങ്ങൾ വ്യർത്ഥമായ് നിരൂപിപ്പതുംഭൂവിൻ രാജാക്കൾ നിന്നഭിഷിക്തന്നെതിരായ് കൂടിയാലോചിച്ചതുംവിട്ടു നിൻ വഴിയിൽ വരാനവർ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വരിക നാഥാ ഇന്നേരം
- ലോകമാകുമീ വാരിധിയിലെൻ
- ഏറെയാമോ നാളിനിയും യേശുവെ
- യേശുവിന്നരികിൽ വാ പാപീ
- എൻ ദൈവമേ നടത്തുകെന്നെ നീ

