വാഗ്ദത്തം ചെയ്തവൻ വാക്കു
വാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തവൻ കൂടെയുള്ളതിനാൽകലങ്ങുന്നതെന്തിന് പതറുന്നതെന്തിന് മകനെ മകളെ നീ…അനർത്ഥങ്ങളൊന്നും വരികയില്ലെന്നല്ല,അനർത്ഥങ്ങളിൽ നമ്മെ വിടുവിക്കും കർത്തനവൻ…പ്രതികൂലങ്ങൾ ഒന്നും വരികയില്ലെന്നല്ല,പതറാതെ നിൽക്കുവാൻ കൃപകൾ പകരുമവൻ…പീഡകളൊന്നും വരികയില്ലെന്നല്ല,സഹിക്കുവാനായി നമ്മിൽ ശക്തി പകരുമവൻ…രോഗങ്ങളൊന്നും വരികയില്ലെന്നല്ല,അത്ഭുതകരത്താൽ സൗഖ്യം നൽകുമവൻ…ചെങ്കടൽ മുൻപിൽ വരികയിലെന്നല്ല,അതിശയമായി നമ്മെ മറുകര അണക്കുമവൻ…യെരിഹോ കോട്ടകൾ ഉയരുകിലെന്നല്ല, കോട്ടകൾ തകർത്തു മുന്നിൽ നടക്കുമവൻ…മാറയിൻ അനുഭവം വരികയില്ലെന്നല്ല,മാധുര്യ നന്മകൾ നൽകി നടത്തുമവൻ…അഗ്നിയിൽ ഒന്നും അകപ്പെടിലെന്നല്ല,അഗ്നിയിൽ നടുവിൽ തോളിൽ വഹിക്കുമവൻ…വഴികളൊന്നും മുൻപിൽ അടയുകിലെന്നല്ല, പുതുവഴി ഒരുക്കി നമുക്കായി കരുതുമവൻ…വീടൊരുക്കി വേഗം വരുമെന്ന് ചൊല്ലിയവൻ,കാന്തയെ […]
Read Moreവാഗ്‌ദത്തം ചെയ്‌തവൻ വിശ്വസ്തനാം
വാഗ്‌ദത്തം ചെയ്‌തവൻ വിശ്വസ്തനാം വാക്കു പറഞ്ഞാൽ മാറാത്തവൻ കാലങ്ങൾ എത്ര ദീർഘമായാലും തൻ വാഗ്‌ദത്തം അതു നീങ്ങുകില്ല കാത്തിരുന്നീടാം വിശ്വാസത്തോടെ വാഗ്‌ദത്തം നിറവേറുവാൻ വാക്കു പറഞ്ഞവൻ വിശ്വസ്‌തനായവൻ നിറവേറ്റും വാഗ്ദാനങ്ങൾ കോഴി തൻ കുഞ്ഞുങ്ങളെ കാക്കും പോലവൻ നമ്മെയും സൂക്ഷിക്കുന്നു ശത്രുവിൻ കൈയ്യിൽ അകപ്പെടാതെ ദിനവും നടത്തീടുന്നു പെറ്റമ്മയേക്കാൾ ഉറ്റു സ്നേഹിക്കുന്നസ്വർഗീയ താതനവൻ ഈ ലോകം മുഴുവൻ തള്ളി എന്നാകിലും കൈവെടിഞ്ഞീടാത്തവൻ
Read Moreവാഗ്ദത്തം പറഞ്ഞ ദൈവം വാക്കുമാറുകില്ല
വാഗ്ദത്തം പറഞ്ഞ ദൈവം വാക്കുമാറുകില്ലവാനവും ഭൂമിയും നിർമിച്ച നാഥനെ(2)Chorusഞാനാരാധിക്കും ഞാനുയർത്തീടുമേഎന്നാളും എൻ നാഥൻ യേശുവിനെ(2)വാഗ്ദത്തം…1 കൂടെ നടന്നവർ മാറിപ്പോയിഎന്നും കൂട്ടാളിയായി എൻ യേശുമാത്രംകരുതുമവൻ എനിക്കായിആ കരുണയിൻ കരം കൂടെയുണ്ട്(2);-ഞാനാരാധിക്കും…; വാഗ്ദത്തം…2 എൻ നിന്ദയെല്ലാം മാറിടും നന്മയാൽ നിറച്ചിടുംനാൾതോറും എന്നെ നടത്തിടുംഅത്ഭുതം ഞാൻ കാണും അടയാളം ഞാൻ കാണുംഅതിശയതിൻ ഉറവിടം നീയേ(2);-ഞാനാരാധിക്കും…; വാഗ്ദത്തം….
Read Moreഉരുകിയൊഴുകും മഞ്ഞുമലപോൽ
ഉരുകിയൊഴുകും മഞ്ഞുമലപോൽഉരുകണേയെൻ ഹൃദയവുംഅഖിലപാപവും അലിഞ്ഞുപോയ് നിൻഅരികിലായ് മരുവിടുവാൻതരുവതെന്തു തിരുക്കരങ്ങളിൽതകർന്നുടഞ്ഞൊരു ജീവിതംതിരുക്കരത്താൽ തഴുകി എന്നെപുതുക്കണേ തവശക്തിയാൽആത്മമാരി ചൊരിഞ്ഞു ദിനവുംആദ്യസ്നേഹമുണർത്തണേആദിസഭയിൽ പകർന്നപോലെആത്മ നിറവിന്നേകണേ; ഉരുകി…ഒരുദിനം തവ സന്നിധേ ഞാൻഅണയുമായതു നിർണ്ണയംതിരുമുഖത്തിൻ തേജസ്സിൽ ഞാൻമറഞ്ഞിടും അതു നിശ്ചയം; ഉരുകി…
Read Moreവാഗ്‌ദത്തങ്ങൾ മാറുകില്ലാ
വാഗ്‌ദത്തങ്ങൾ മാറുകില്ലാഎന്റെ വാഗ്ദത്തങ്ങൾ മാറുകില്ലവാക്കു തന്നവൻ എന്നെ മറക്കുകില്ലാഒരിക്കലും കൈവിടുകില്ലാഅസാധ്യമായതൊന്നുമില്ലാ..(4 )അസാധ്യങ്ങളെ സാധ്യമാക്കുന്നവൻ എൻ വാഗ്ദത്തങ്ങൾ മറക്കുകില്ലാ 1 അബ്രഹാമിൻ വാഗ്ദത്തം നിവർത്തിച്ചവൻ തലമുറകൾ നൽകി അനുഗ്രഹിച്ചു മുൾപ്പടർപ്പിൻ മോശയിൻ കൂടിരുന്നവൻ വാഗ്ദത്തങ്ങൾ നിറവേറ്റി വഴിനടത്തി എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല പ്രാപിച്ചീടും ഞാൻ അത് പ്രാപിച്ചീടും ഞാൻ 2 യോസേഫിന്റെ ദർശനത്തിൻ കൂടിരുന്നവൻ വാഗ്ദത്തങ്ങൾ നിറവേറ്റി സോദരർ മദ്ധ്യേ സിംഹക്കൂട്ടിൽ ഡാനിയേലിൻ കൂടിരുന്നവൻ വാഗ്ദത്തങ്ങൾ നിറവേറ്റി ഉന്നതർ മദ്ധ്യേ എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല പ്രാപിച്ചീടും ഞാൻ അത്
Read Moreഉണർന്നെഴുന്നേൽക്കാം മോദമോടെ
ഉണർന്നെഴുന്നേൽക്കാം മോദമോടെ ആർപ്പിടാംനാഥനേശു വാനിൽ വരാറായ്-ഉണർന്നിടാംകാലമിനി അധികമില്ലഉണർന്നിരിക്കാം തന്റെ പ്രിയ ജനമേകാഹളത്തിൻ ധ്വനി വാനിൽ കേട്ടിടാറായ്വാനിൽ വീണ്ടും വന്നു നമ്മെ ചേർത്തിടുമെന്ന്വാക്കുതന്നു പോയവൻ ശിഘ്രമായ് വരുംമണവാട്ടിയാം സഭ ഉറങ്ങുകയോഒരുക്കം വേണ്ടേ പ്രിയൻ വരവതിന്നായ്(2)മദ്ധ്യവാനിൽ തേജസ്സോടെ ദൂതഗണമൊന്നായ്മേഘവാഹനേ വന്നു ചേർത്തിടും പ്രിയൻ(2); ഉണർ…പ്രിയൻ വാനിൽ വരുവതിൻ നാളടുത്തിതാപ്രതിഫലം ലഭിച്ചിടും കാലമായിതാ(2)സ്വർഗ്ഗസീയോൻ നഗരിയിൻ വാസമോർത്തിടുമ്പോൾവേഗം ചെന്നു ചേർന്നിടുവാൻ ആശയേറുന്നേ(2); ഉണർ….
Read Moreഉണർന്നിടുവിൻ ക്രിസ്തു വീരരെ
ഉണർന്നിടുവിൻ ക്രിസ്തു വീരരെഉയർത്തിടാം നാം ജയക്കൊടിയെനിരനിരയായ് നില നിന്നിടാംക്രിസ്തുവിൻ പോർക്കളത്തിൽദൃഢമാനസരായ് അടരാടിടാംപട ചേർത്ത നിൻ മുമ്പിൽഉടനടിയായ് ജയമെടുപ്പാൻവെറുത്തിടാം പ്രാണനെ2 മുഴക്കിടാം നാം സ്നേഹത്തിൻ ധ്വനിമായപ്പിശാചെ ജയിച്ചീടുവാൻമറന്നിടാം നാം ലോക ചിന്തകൾമന്നനാം യേശുവിനായ്;- ദൃഢ…3 ധരിച്ചിടാമെ സർവ്വായുധങ്ങൾതകർത്തിടാമെ ശത്രു സൈന്യത്തെതളരാതെന്നും നിൽക്കുവാനായിതൻ കരത്താൽ താങ്ങീടും;- ദൃഢ…4 കഷ്ടനഷ്ടങ്ങൾ നിന്ദ പീഢകൾതുഷ്ടിയോടു സഹിച്ചിടാമെന്നുംഇഷ്ടുമെല്ലാം തൻ ക്രൂശിൽ വച്ചിടാംശ്രേഷ്ഠരായ് നാം തീർന്നിടാൻ;- ദൃഢ…5 പൊൻകീരിടം ധരിച്ചു വാണിടാംപുത്തനായ ശാലേം പുരമതിൽപ്രിയനോടൊന്നായ് നിത്യമാം വീട്ടിൽപിതൃമുഖം കണ്ടിടാം;- ദൃഢ…
Read Moreഉണരൂ ഉണരൂ സ്നേഹിതരെ
ഉണരൂ ഉണരൂ സ്നേഹിതരെഉറങ്ങുവാൻ ഉള്ളൊരു സമയമല്ലഉടനടി അധിപതി യേശു വരുംഉടയവൻ വാതിൽക്കൽ എത്തിയല്ലോഅടയാളങ്ങൾ കാണുന്നുണ്ട് എവിടെയുംനിൻ പാത്രത്തിൽ എണ്ണ നിറച്ചിട്ടുണ്ടോമങ്ങുന്ന വിളക്കുകൾ തെളിയിച്ചീടാംകാഹള നാദം കേട്ടീടാംആശയറ്റവരായി മാറുന്നു മനുജർആകുലചിന്തകൾ ഏറിടുന്നുആദ്യവിശ്വാസം തള്ളിയ നാംയേശുവിൻ സന്നിധെ മടങ്ങിവരാംദുഃഖങ്ങൾ വ്യാധികൾ ക്ഷാമങ്ങൾദേശമെങ്ങും പെരുകീടുന്നുമിന്നും പ്രശോഭിതമായൊരു ഗോപുരംവിണ്ണിൻ ദൂരത്തായി കണ്ടീടും
Read Moreഉണരൂ ഉണരൂ എൻ ജനമേ
ഉണരൂ ഉണരൂ എൻ ജനമേഉണരുണരൂ തിരുസഭയേപ്രഭാതം വിരിയുവാൻ നേരമായ്ഉടയവൻ വിളിയുടെ സമയമായ്വയലിലെ വിളവിനു നേരമായ്കതിരുകൾ ഉതിർക്കുവാൻ വൈകരുതേവിളികളിൻ ധ്വനികൾ മുഴങ്ങിടുന്നുഉണരു ഉണരൂ എൻ മനമേവിരുന്നിനായ് വിളികളെ ശ്രവിച്ചിടുകവിശുദ്ധമാം അങ്കികൾ ധരിച്ചിടുകമണവാളൻ വരവിനു സമയമായ്ഉണരു ഉണരൂ എൻ മനമേകാലങ്ങൾ കഴിവുകൾ കനിഞ്ഞ കർത്തൻകണക്കുകൾ തീർക്കുവാൻ കാത്തിടുന്നുപ്രതിഫലം ഏൽക്കുവാൻ പുറപ്പെടാറായ്ഉണരു ഉണരൂ എൻ മനമേ
Read Moreഉണരുക സഭയെ ഉണരുക സഭയെ ഉണർന്നെ
ഉണരുക സഭയെ ഉണരുക സഭയെഉണർന്നെഴുന്നേൽക്കാം (2)നിന്റെ പ്രകാശം വന്നിരിക്കുന്നുഉണർന്നെഴുന്നേൽക്കാം (2)1 ആദ്യനൂറ്റാണ്ടിലെ അനുഭവത്തിനായ്ആർത്തിയായ് കാത്തിരിക്കാം (2)ആദിയിലനുഭവം പോലിന്ന്ശക്തി പകരുവാൻ ശക്തൻ (2);- ഉണരുക2 ബന്ധനമെല്ലാം അഴിഞ്ഞീടുവാൻആത്മാവിൽ ബലം ധരിക്കാം (2)പ്രാർത്ഥനയിൽ ഉണർന്നുറ്റിരിക്കാംപ്രാപിക്കാം പുതിയ ബലം (2);- ഉണരുക…3 പരിശുദ്ധാത്മാവിൻ അത്യന്ത ശക്തിയാൽനിറയ്ക്ക ഇന്നു ഞങ്ങളെ (2)തകർത്തിടാം ശത്രുവിൻ തലയേയിന്ന്ഉയർത്തിടാം ജയത്തിൻ കോടി (2);- ഉണരുക…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പാളയത്തിൻ പുറത്തായ് തൻ നിന്ദ
- മിഴിനീർ തുടക്കുന്ന ദൈവം
- ഞാൻ മോക്ഷപട്ടണം പോകുന്നു
- അനുതാപ ഹൃദയം തിരുമുമ്പിൽ നാഥാ
- ശാലേം രാജൻ വരുന്നൊരുധ്വനികൾ ദേശമെങ്ങും

