Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

സ്തോത്രം സദാ പരനേ തിരുനാമം

സ്തോത്രം സദാ പരനേ – തിരുനാമംവാഴ്ത്തിപ്പുകഴ്ത്തിടും ഞാൻധാത്രിയിലെ മർത്ത്യഗോത്രമശേഷമായ്കീർത്തിക്കും നിന്നുടെ കീർത്തിയെഴും നാമംസംഖ്യയില്ലാ ഗണങ്ങൾ സദാ തവസന്നിധി തന്നിൽ നിന്നുപങ്കമകന്ന നിൻ തങ്കനാമം വാഴ്ത്തിസങ്കടമെന്യേ സംസേവ ചെയ്യുന്നവർജീവനറ്റോരുലകമിതിന്നു നിൻജീവനരുളിടുവാൻദ്യോവിൻ മണിവിളക്കായിരുന്നുള്ള നിൻപാവന സൂനുവെ ഭൂവിലയച്ചതാൽവിശ്വസ്ത നായകാ! നീന്നത്യന്തമാമൈശ്വര്യ കാരുണ്യങ്ങൾക്രിസ്തുവിൽ വ്യാപരിപ്പിച്ചവണ്ണം നിജദത്താവകാശത്തിൻ പുത്രർക്കും നൽകി നീസ്വർഗ്ഗം ഭൂവനതല മിവയിലെവർഗ്ഗമെല്ലാം പിന്നെയുംക്രിസ്തുവിലൈക്യപ്പെടുത്തും വ്യവസ്ഥ നിൻശുദ്ധിമാന്മാർക്കറിയിച്ചുകൊടുത്തു നീസ്വർലോകസംബന്ധമാ-മാശിസ്സുകളെല്ലാറ്റിനാലും ഭവാൻചൊല്ലെഴും പുത്രനിലാശീർവ്വദിച്ച നിൻനല്ല നാമമെന്നും ചൊല്ലി വാഴ്ത്തിടുവിൻ

Read More 

സ്തോത്രം ശ്രീ മനുവേലനേ മമ ജീവനേ

സ്തോത്രം ശ്രീ മനുവേലനേ മമ ജീവനേ മഹേശനേ! പാർത്തലത്തിൽ പരിശ്രയമായ് പാരിൽ വന്ന നാഥനെ മമ ജീവനേ മഹേശനേ!ആദിപിതാവോതിയതാം ആദിവേദനാദമേ!മമ ജീവനേ മഹേശനേ!മാനവസമ്മാനിതനേ മാനനീയരൂപനേമമ ജീവനേ മഹേശനേ!സാദരമാദൂതഗണം ഗീതം പാടിവാഴ്ത്തിടുംമമ ജീവനേ മഹേശനേ!ജീവകൃപാ ജലം ചൊരിയും ജീവവർഷമേഘമേമമ ജീവനേ മഹേശനേ!സ്വന്ത രക്തം ചിന്തിയെന്നെ ഹന്ത! വീണ്ടെടുത്തതാൽമമ ജീവനേ മഹേശനേ!രാജസുതാ! പൂജിതനേ രാജരാജനേശുവേമമ ജീവനേ മഹേശനേ!താവകമാം നാമമഹോ ഭാവനീയമാം സദാമമ ജീവനേ മഹേശനേ!

Read More 

സ്തോത്രം സ്തോത്രം സ്തോത്രമെന്നുമെ

സ്തോത്രം സ്തോത്രം സ്തോത്രമെന്നുമെവാഴ്ത്തും ജീവനാളെല്ലാംയേശുവേ… നന്ദിയാൽയേശുവേ യോഗ്യൻ നീ എന്നെന്നുംസ്തോത്രം അർപ്പിച്ചീടുന്നുമഹത്വം സ്തുതി ബഹുമാനമെല്ലാംഎന്നേയ്ക്കും അങ്ങേയ്ക്ക്അർപ്പിക്കുന്നു ഞാൻവാഴ്ത്തും വാഴ്ത്തും നന്ദിയോടെന്നുംപാടും അങ്ങേയ്ക്കായ് എന്നുംയേശുവേ നാളെല്ലാം;-വന്നിടും വന്നിടും വാനമേഘത്തിൽചേർക്കും തൻ മഹത്വത്തിൽഹാ അതെൻ പ്രത്യാശയേ;-

Read More 

സൃഷ്ടാവാം ദൈവമെ എൻ യേശുവേ

സൃഷ്ടാവാം ദൈവമെ എൻ യേശുവേനിത്യനാം ദൈവമേ എൻ യേശുവേ(2)ഉന്നതനാം നായകനെ വന്ദിതിനാം നായകനെസൗഖ്യത്തിൻ ദായകനെ കർത്താധികർത്താവേവരുന്നു ഞാൻ നിൻ തിരുസന്നിധിയിൽ;-പരിശുദ്ധനെ രാജവേ അങ്ങേ വാഴ്ത്തിടുന്നിതാവീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ(2)അവനെന്‍റെ ശൈലവും എൻ കോട്ടയുംഅവൻ എന്‍റെ രക്ഷയും എൻ ആശ്രയം(2)എൻ പാറയകുന്നവൻ എൻ പരിചയാകുന്നവൻഅവൻ എന്‍റെ ഉപനിധിയേ(2);- പരിശു…നിൻ ഹിതം പോലെന്നെ നടത്തണേ പോകേണ്ട വഴി എന്നെ കാണിക്കണേ(2)കൂരിരുളായാലും താഴ്വരയായാലുംഎൻ കൂടെയിരിക്കുന്നോനേ(2);- പരിശു…

Read More 

സ്തോത്രം സ്തോത്രം കർത്താവിന്

സ്തോത്രം സ്തോത്രം കർത്താവിന്സ്തോത്രത്തിനു യോഗ്യനായോനേസ്തോത്രയാഗം അർപ്പിച്ചീടുന്നുസ്തോത്ര ഗാനം പാടി വാഴ്ത്തുന്നുയേശു നാഥാഎന്നു മേഘേ വന്നീടുമോ നീപൊൻമുഖം കണ്ടാരാധിച്ചിടാം(2)നാശകരമായ കുഴിയിലുംകുഴഞ്ഞതാം ചേറ്റിൽ നിന്നെന്നേഅൻപിൻ കരം നീട്ടി രക്ഷിച്ചയേശു കർത്തന് ആയിരം സ്തോത്രംവീഴ്ചയിൽ നിന്നെന്‍റെ കാലിനെകണ്ണിനെ കണ്ണീരിൽ നിന്നുംപ്രാണനെ മരണത്തിൽ കാത്തയേശു കർത്തന് ആയിരം സ്തോത്രംകുന്നുകൾ നീങ്ങിപ്പോകുംമലകളും മാറിപ്പോകുമേമാറാത്ത വാഗ്ദത്തങ്ങളോർത്ത്യേശു കർത്തന് ആയിരം സ്തോത്രം

Read More 

സ്ഥിരമാനസൻ കർത്തനിൽ ആശ്രയി

സ്ഥിരമാനസൻ കർത്തനിൽ ആശ്രയിപ്പതിനാൽ ഭാഗ്യമേറിയവൻഎളിയവനൊരു ദുർഗ്ഗവും നീകൊടുങ്കാറ്റതിൽ ശരണവും നീഅവൻ കഷ്ടമതിൽ ഒരു കോട്ടയും നീആശ്വാസത്തിൻ തണലും നീസർവ്വ വദനങ്ങളിൽ നിന്നുമെതുടച്ചീടുമവൻ കണ്ണുനീർതന്‍റെ ജനത്തിൻ നിന്ദ സർവ്വഭൂവിൽ നിന്നും നീക്കീടുമവൻ നിത്യമായ്ഉയരട്ടെ നിൻ തലകളെന്നുംഉയരുന്നതാം വാതിൽകളെസൈന്യ നാഥനവൻ ജയരാജനവൻയുദ്ധവീരനുമവനല്ലയോമുന്നോടിയായ് യേശുപരൻമൂലക്കല്ലായ് സീയോനതിൽവാസം ചെയ്തീടും ഉന്നതനാമവനെവാഞ്ചയോടു നാം കാത്തിരിക്കാം

Read More 

സ്തോത്രം സ്തോത്രം നിൻ നാമത്തിനു

സ്തോത്രം സ്തോത്രം നിൻ നാമത്തിനു പരാഎന്നെ കാത്തു പാലിച്ച പിതാവേകീർത്തി മഹത്വം പ്രകാശം സത്യം ദയയും പ്രഭാവംപൂർത്തിയായ് വിളങ്ങുന്നൊരു കർത്തനേ ദേവാപാത്രനല്ലെങ്കിലും എന്‍റെ പ്രാത്ഥന ചെവിക്കൊള്ളുവാൻതൻ കൃപാസനം വഴിയേ-പാർത്തരുളേണമിങ്ങിപ്പോൾ;-പൂർണ്ണചിത്തം ശക്തിയോടും നിർണ്ണയം സൽക്തിയോടുംനിന്നെ വന്ദിപ്പാൻ സഹായം തന്നരുളേണംനിന്നോടുള്ള പ്രീതിഭയം എന്നിലൊന്നിച്ചു വസിപ്പാൻഇന്നു നിന്നാത്മാവിൻ അഗ്നി എന്നിൽ ജ്വലിപ്പിച്ചിടേണം;-ഇന്നു ശുദ്ധരുടെ യോഗെ എന്നോടെഴുന്നള്ളണം നീനിന്നെ ഭക്തിയായ് വന്ദിപ്പാൻ നിൻ തുണ വേണംഅന്യചിന്തകളൊന്നുമെന്നുള്ളിൽ അണയാതിരിപ്പാൻഎന്‍റെ നോട്ടം മുഴുവൻ നീ നിന്‍റെ മേൽ പതിപ്പിക്കേണം;-വ്യാധിയാപത്തിൽ നിമിത്തം മോദമായാരാധനയ്ക്കുംപ്രാർത്ഥനയ്ക്കും വരാൻ വിഘ്നം ആർത്തിയുമുള്ളക്രിസ്തുസഭക്കാർക്കു […]

Read More 

സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തി

സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തിടുമേ എല്ലാനാളിലും എൻ ജീവിതത്തിൽ (2)നിന്‍റെ ദയ എൻ പ്രാണനെ കാത്തുകൊണ്ടതാൽഎന്‍റെ അധരം നിന്നെ കീർത്തിക്കുമേഎന്‍റെ ജീവകാലമെല്ലാം പുതുഗാനത്താൽഅതുല്യനാമത്തെ സ്തുതിച്ചിടുമേ(2)നിന്‍റെ നാമമല്ലോ എന്നും എന്‍റെ ആശ്രയംനിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കുംനിന്നിലല്ലോ നിത്യജീവ ഉറവജീവവഴിയും നീ മാത്രമല്ലോ(2)നിന്‍റെ വലങ്കൈയ് എന്നെ താങ്ങിനടത്തുംഎന്‍റെ കലുകൾ തെല്ലും ഇടറിടാതെഎന്‍റെ ഗമനത്തെ സുസ്ഥിരമാക്കൂനിന്‍റെ വഴിയിൽ ഞാൻ നടക്കുവാനായ് (2)

Read More 

സ്തോത്രം സ്തോത്രം പിതാവേ

സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാതവ സൂനുവെ തന്നു ജീവനേകിയതാൽ -തവസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ നന്മകളോർത്തു നിത്യം നന്ദിയോടെ -തവസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ താഴ്ചയിൽ ഓർത്തതിനാൽ സ്തോത്രമെന്നും -എന്‍റെസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ വീണ്ടെടുപ്പോർത്തു നിത്യം നന്ദിയോടു -തവസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ ശക്തമാം കൈകളിൽ വഹിപ്പതിനാൽ -തവസ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ കാരുണ്യ കാവലിന്നായ് സ്തോത്രമെന്നും -തവഎന്നോടുള്ള നിൻ […]

Read More 

സ്തോത്ര ഗീതം പാടുക നീ മനമേ

സ്തോത്ര ഗീതം പാടുക നീ മനമേകർത്തൻ ജയം നൽകിടും നിശ്ചയമേതാഴ്ചയിൽ എന്നെ ഓർത്തവനേവീഴ്ചയെന്നിയെ കാത്തവനെകാഴ്ചയാലല്ല വിശ്വാസത്താലെവാഴ്ചയേകി നിത്യം ചേർത്തവനെ;- സ്തോത്ര…ശത്രുവിൻ തല തകർത്തവനെമാത്രയിൽ ജയം തന്നവനെശത്രു മുമ്പാകെ മേശയൊരുക്കുംമിത്രനാം യേശുവേ സ്തുതിമനമേ;- സ്തോത്ര…കഷ്ടവും മഹാശാസനയുംനിന്ദയുമുള്ള ദിനവുമിതേഉള്ളം കലക്കും കള്ള സഹോദരർഭള്ളുര ചെയ്യുകിലെന്തു ഭയം;- സ്തോത്ര…ഒന്നിലും പതറീടരുതേകണ്ണീരിൻ വഴിപോയീടിലുംമന്നരിൽ മന്നവൻ നിന്നോടുകൂടെഎന്നുമവൻ നിന്നെ വഴിനടത്തും;- സ്തോത്ര…പാറയിൽ നിന്നു തേൻ പൊഴിയുംജീവനീരിൽ നിന്നും കുടിക്കുംമരുഭൂപ്രയാണം കഴിയും വരെയുംമറയ്ക്കുമവൻ നിന്നെ ചിറകടിയിൽ;- സ്തോത്ര…ആശിച്ച ദേശം കാണുകയായ്ക്ലേശമഖിലവും നീങ്ങുകയായ്യേശു മണാളൻ ചേർത്തിടും വേഗംശോഭിത […]

Read More