യേശുവിൻ സ്നേഹം തിരിച്ചറിഞ്ഞാൽ
യേശുവിൻ സ്നേഹം തിരിച്ചറിഞ്ഞാൽ ഹൃദയം സന്തോഷത്താൽ നിറയും ജീവിതം അർത്ഥപൂർണ്ണമാകും എന്നും പാടിടും ഹല്ലേലുയ്യാസ്തോത്ര ഗീതം പാടിടുക കൃപ ഓർത്തങ്ങാർത്തിടുക വല്ലഭൻ യേശുവിൻ തിരുനാമത്തെ ഉണർവ്വോടെ ഉയർത്തീടുക നിൻ ക്രൂശിനാലെൻ പാപം നീക്കി നിൻ സ്നേഹത്താൽ എന്നെ വീണ്ടെടുത്തു നിത്യ നാട്ടിൽ എനിക്കായ് ഒരുക്കിടുന്ന നിൻ നന്മ നിശ്ചയം ഞാൻ പ്രാപിച്ചിടും(സ്തോത്ര ഗീതം)നിന്നുടെ ദയയും നന്മകളും എൻ ജീവകാലമെല്ലാം പിന്തുടരും എൻ പാനപത്രവും കവിഞ്ഞൊഴുകും ദീർഘകാലം വസിക്കും നിൻ ആലയേ (യേശുവിൻ സ്നേഹം)
Read Moreയേശുവിൻ സ്നേഹത്തിൻ ആഴമളന്നിടാൻ
യേശുവിൻ സ്നേഹത്തിൻ ആഴമളന്നിടാൻഏഴക്കു ശേഷി പോരാ ഈയൊരുപാപിക്കു ത്രാണി പോരാആർക്കും വർണ്ണിച്ചിടാനാവതില്ലേ അതിൽജീവിപ്പിതെത്ര സൗഭാഗ്യവും മോദവുംശാശ്വതമാം ആ സ്നേഹം നുകർന്നതിൻവാഹകരായ് മരുവുന്നതും ഭാഗ്യംവാനവും ഭൂമിയും ആകെ ഒഴിഞ്ഞാലുംയേശുവിൻ സ്നേഹം സനാതനമായത്വേർപിരിയാത്തത്, ഭംഗം വരാത്തത്വേർതിരിവില്ലാതെ ആർക്കും ലഭിപ്പാൻവറ്റാത്ത നീരുറവാം തിരുസ്നേഹംനില്ക്കാത്ത ദിവ്യപ്രവാമീ സ്നേഹംആ സ്നേഹധാരയിൽ കഴുകിടുകിൽ നിന്റെഏതൊരു പാപവും താപവും മാറിടും
Read Moreയേശുവിനായി പോയിടാം കഷ്ടങ്ങൾ വന്നാലും
കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും കൂടെയുണ്ടെന്നരുളിയവൻഎന്നേശുനാഥൻ (2)എൻ ഉയിരേ ജീവനെ എന്നാളും നീയരികെ(2)കണ്ണീരോടെ വിതച്ചീടാം ആർപ്പോടെ കൊയ്തീടാം നായകൻ മുൻപിലുണ്ട്ധൈര്യമായി പോയിടാം(2)ഐക്യമായി നിന്നു നാം അണിയണിയായി നിരന്നീടാംയേശുവിൻ നാമത്തെഘോഷിച്ചീടാം(2)യേശുവിനായി പോയിടാം അവനായി നാം നേടിടാം (2)
Read Moreയേശുവിനെ ആരാധിക്കുവീൻ
യേശുവിനെ ആരാധിക്കുവീൻ യേശു കർത്താവിനെ ആരാധിക്കുവീൻ വാനം ഭൂമി സ്വർഗ്ഗം സർവ്വവും ചമച്ച യേശുവിനെ ആരാധിക്കുവീൻ താഴ്ചയിൽ നമ്മെ ഓർത്ത യേശു താണുപോകാതുയർത്തിയ യേശു തപ്പിനോടും നൃത്തത്തോടും കൈത്താളത്തോടും യേശു കർത്താവിനെ ആരാധിക്കുവിൻ രോഗങ്ങളെ മാറ്റുന്നവനേശു ശാപങ്ങളെ നീക്കുന്നവനേശു ദുഃഖമെല്ലാം മാറ്റും കണ്ണീരെല്ലാം പോക്കും കർത്താവിനെ ആരാധിക്കുവിൻ രാജാധിരാജനാം യേശു കർത്താധികർത്താനാം യേശു വന്നീടുമേ വേഗം തന്റെ രാജ്യം സ്‌ഥാപിക്കാൻ യേശുവിനെ ആരാധിക്കുവീൻ
Read Moreയേശുവിനേ സ്തുതിപ്പിൻ സ്തുതിപ്പിൻ
പല്ലവിയേശുവിനേ സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുവിനേ സ്തുതിപ്പിൻ തേജസ്സും മഹിമയുമണിഞ്ഞവനാം യേശുവിനേ സ്തുതിപ്പിൻചരണങ്ങൾ1 ആധിപത്യം തോളിൽ ഉള്ളവനും അത്ഭുതനാം മന്ത്രി പുംഗവനുംഭൂതലത്തിൻ അവകാശിയുമാം;- യേശുവിനേ…2 പാപക്കടം ക്രൂശിൽ കൊടുത്തു തീർത്തുപാപിയെ സ്വതന്ത്രനായി വിട്ടയച്ചുശാപം നിറഞ്ഞ-ഭൂ-വിലയ്ക്കു വാങ്ങി;- യേശുവിനേ…3 വാഴ്ചകൾക്കും അധികാരങ്ങൾക്കും വീഴ്ചവരുത്തും പ്രമാണങ്ങൾക്കുംതാഴ്ച്ചയും തോൽവിയും വരുത്തിവച്ച;- യേശുവിനേ…4 ലോകത്തിൻ പ്രഭുവിനെ പുറത്തുതള്ളും ലോകസാമ്രാട്ടുകൾ കീഴടങ്ങും ഏകാധിപത്യത്തിൽ വാണരുളും;- യേശുവിനേ…5 ദേഹവും ദേഹിയും കാഴ്ചവച്ചും ദാഹം ശമിക്കും ജലം കുടിച്ചുംമോഹം മനോഗർവ്വം ക്രൂശിൽ വച്ചും;- യേശുവിനേ…6 പാടുവിൻ സോദരരേ വരുവിൻകൂടിവന്നേശുവേ […]
Read Moreയേശുവിന്റെ നാമമേ ശാശ്വതമാം നാമമേ
യേശുവിന്റെ നാമമേ ശാശ്വതമാം നാമമേആശ്രിതർക്കഭയമാം സങ്കേതമേതുല്യമില്ലാ നാമമേ – എല്ലാ നാവും വാഴ്ത്തുമേവല്ലഭത്വമുള്ള ദിവ്യനാമമേ1 മൂവുലകിലും മേലായനാമമേനാകലോകരാദ്ധ്യവന്ദ്യനാമമേമാധുര്യമേറിടും-മാനസം മോദിക്കുംമഹോന്നതൻ ദിവ്യനാമം വാഴ്ത്തുമ്പോൾ;-2 കല്ലറ തകർത്തുയിർത്ത നാമമേചൊല്ലുവാനാകാത്തെ ശക്തനാമമേഅത്ഭുതനാമമേ-അതിശയനാമമേപ്രത്യാശ നൽകിടുന്ന പുണ്യനാമമേ;-3 പാരിൽ നിന്നു തന്റെ നാമം മായ്ക്കുവാൻവീറുകാട്ടിയോർ തകർന്നടിഞ്ഞുപോയ്പ്രതാപമോടിതാ പ്രശോഭപൂരിതംഭൂമണ്ഡലം നിറഞ്ഞതേക നാമമേ;-4 മണ്ണും വിണ്ണുമൊന്നായ് ചേർക്കും നാമമേതൻ വിശുദ്ധരൊന്നായ് പാടും നാമമേസിംഹാസനസ്ഥനാം – ക്രിസ്തേശുനായകൻഎൻ നെറ്റിമേൽ – തരുമവന്റെ നാമവും;-
Read Moreയേശുവില്ലാത്ത ജീവിത പടക്
യേശുവില്ലാത്ത ജീവിത പടക്ഇരമ്പും ആഴിയിൽ മുങ്ങുംകരതേടി അലയും നൗകയാം നിന്നെതേടി വരുന്നവൻ പിൻപേദുഃഖിത മാനസം കണ്ടു നിന്നരികിൽഓടിവരും നിൻ സ്വർഗ്ഗപിതാഓരോ നാൾ നിൻ പാപത്തിൻ ഭാരങ്ങൾഓടി മറയും തൻ നിണത്താൽകാലങ്ങൾ ഇനിയും ഏറെയില്ലകൃപയിൻ യുഗവും തീർന്നിടാറായ്കാൽവരിനാഥനിൻ സ്നേഹത്തിൻ ശബ്ദംകാതുകളിൽ ഇന്ന് മുഴങ്ങുന്നില്ലേ?
Read Moreയേശുവിന്റെ സ്നേഹം (കൂടെ ഉള്ളവൻ )
യേശുവിന്റെ സ്നേഹംഅതു മാത്രം മതിയെനിക്ക്(4)ആപത്തിലും ആനന്ദത്തിലുംആ സ്നേഹം മതിയെനിക്ക് (2)ആ സ്നേഹം മാത്രം മതിയെനിക്ക്ആ കൃപ മാത്രം മതിയെനിക്ക് (2)ആകുല വേളയിൽ ആശ്വാസമേകും നിൻസാന്നിധ്യം മതിയെനിക്ക് (2)2 എന്റെ രോഗത്തെ തൊടുവാൻ ശക്തനായവൻ എന്റെ പാപത്തെ നീക്കുവാൻ മതിയായവൻ (2)കൂടെ ഉള്ളവൻ കൂടെ ഉള്ളവൻകരം തന്നു നടത്തുവാൻ കൂടെ ഉള്ളവൻ (2)(ആ സ്നേഹംമാത്രം…) 3 കാൽവറി ക്രൂശിലെ കരുതൽ ഓർത്താൽ നടത്തിടുന്നു എന്നെ പുലർത്തിടുന്നു(2)യേശുവല്ലോ എൻ ആശ്രയംയേശുവല്ലോ എൻ നല്ല സഖി (2)(യേശുവിന്റെ സ്നേഹം…)
Read Moreയേശുവിൻ കൂടെ എൻ ഇഹവാസം
യേശുവിൻ കൂടെ എൻ ഇഹവാസം ധന്യനായ് ധന്യനായ് ഞാൻ ധന്യനായ്നിൻ കൃപ മാത്രം എന്നെ ഞാനാക്കി ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ(2)1 കുളിർ മഴ പോലെ നിൻ സ്നേഹംമൃദു സ്വരമായ് നിൻ ശബ്ദംഎന്നാത്മാവിൽ ഒഴുകിവന്നു(2);- യേശുവിൻ…2 എന്നെ തഴുകും തിരു കരങ്ങൾചൂടേകും തിരുമാർവിൽ ഞാൻ എന്നും അങ്ങിൽ എന്നും ചാരീടുന്നു (2);- യേശുവിൻ…3 നിൻ കൃപ മാത്രം എന്നെ ഞാനാക്കി ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ (2)ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ;- യേശുവിൻ…
Read Moreയേശുവോടുകൂടെ എന്റെ ലോകവാസമേ
യേശുവോടുകൂടെ എന്റെ ലോകവാസമേക്ലേശം കൂടെ ഉണ്ടേശു പാതയിൽഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം…വല്ലഭന്നു ഹല്ലേലുയ്യാ പാടിടാംയേശു ഉള്ളിലുള്ള കൂട്ടമേ…ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം…കഷ്ട-നഷ്ട പീഡനങ്ങൾ ഇഷ്ടമാകണംകഷ്ടമേറ്റ ക്രിസ്തു കൂടെ വാഴുവാൻഅന്യരെങ്കിലും ഭൂവിൽ നമ്മൾ ധന്യരാംമന്നനേശുവിൻ പൊന്നു മക്കളാകയാൽയേശുവിന്റെ പാതയിൽ നീ ഏകനാകുമോ?സാക്ഷികൾ സമൂഹം കൂടെയില്ലയോ?യേശുവിന്റെ പാതയിൽ നിരാശയെന്തിന്?ആശ്വാസത്തിൻ നാഥനില്ലയോ?
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യഹോവാ റാഫാ സൗഖ്യത്തിന്റെ
- സീയോൻ നഗരവാസമെൻ
- യഹോവയാണെന്റ ഇടയൻ
- ഉന്നതനാം യേശുവിങ്കൽ ആശ്രയം
- വാഴ്ത്തുവിൻ പരം വാഴ്ത്തുവിൻ