യേശുവിൻ പൈതലല്ലോ ഞാൻ
യേശുവിൻ പൈതലല്ലോ ഞാൻയേശുവിൻ പൈതലല്ലോയേശുവിൻ പൈതലല്ലോ ഞാൻഎൻ യേശുവിൻ പൈതലല്ലോഎന്നുടെ മനമൊന്നു തേങ്ങുമ്പോൾഅപ്പാ എന്ന് ഞാൻ വിളിക്കുമ്പോൾ(2)എന്നുടെ ചാരത്തായി വന്നിടുന്നുമാറോടു ചേർത്തെന്നെ അണച്ചിടുന്നുയേശുവിൻ പൈതലല്ലോ…എന്നുടെ കാലുകൾ ഇടറിടാതെ നന്മതൻ വഴികളിൽ നടത്തിടുന്നു (2)പിതാവിൻ സ്നേഹം തന്നിടുന്നുവീഴാതെ എന്നും കരുതിടുന്നു യേശുവിൻ പൈതലല്ലോ…നന്മ അല്ലാതൊന്നും ചെയ്യുകില്ലആത്മാവാൽ നിറഞ്ഞു ഞാൻ നടന്നിടുമ്പോൾ(2)അപ്പാ യേശു അപ്പാ ….അപ്പാ… എൻ യേശു അപ്പാ…യേശുവിൻ പൈതലല്ലോ…
Read Moreയേശുവിൻ പിൻപേ പോകുന്നിതാ ഞാൻ
യേശുവിൻ പിൻപേ പോകുന്നിതാ ഞാൻ (3)പിന്മാറാതേ ഞാൻ മാറാതെ2 കള്ളസോദരർ നിന്ദിച്ചെന്നാലുംയേശുവിൽ ഞാൻ ആനന്ദിക്കും;- യേശു…3 കഷ്ടമെന്നിൻപം നഷ്ടമെൻ ലാഭംയേശു അത്രേ എനിക്കെല്ലാം;- യേശു…4 ഈ ലോക ലാഭം ചേതമെന്നെണ്ണിപോരാടും ഞാൻ പോരാടും ഞാൻ;- യേശു…5 ലോകമെൻ പിൻപേ ക്രുശെന്റെ മുൻപേപിൻനോക്കാതെ ഞാൻ നോക്കാതെ;- യേശു…6 സ്നേഹിതരെന്നെ തള്ളിയെന്നാലുംപിന്മാറില്ല ഞാൻ മാറില്ലാ;- യേശു…7 തൻവിളികേട്ടു എല്ലാം ഞാൻ വിട്ടുഖേദമില്ല ഖേദമില്ല;- യേശു…8 യേശു എൻ ആശ സീയോനെൻ ലാക്ക്‌പിന്മാറുമോ ഞാൻ മാറുമോ;- യേശു…
Read Moreയേശുവിൻ സ്നേഹം നാവാൽ
യേശുവിൻ സ്നേഹംനാവാൽ അവർണ്ണ്യമേ(2)എന്നെ കൈപിടിച്ചു നടത്തീടുന്നുമാർവ്വോടെന്നെ ചേർത്തീടുന്നു(2)യേശു ഉന്നതനാംയേശു മതിയായവൻയേശു എന്നും നല്ലവനാം(2)1 എല്ലാം എല്ലാം നിൻ ദാനമല്ലേനേടിയതൊന്നും എന്റെതല്ലാ(2)ജീവനും ഭക്തിക്കും വെണ്ടതെല്ലാംക്ഷേമമായെകിയെന്നെ നടത്തും(2)2.നിൻ തിരുമേനി തകർത്തതിനാൽനിൻ തിരു രക്തം നീ നൽകിയതാൽ(2)സമ്പൂർണ്ണമായി എന്നെ നൽകീടുന്നുഎന്നെ ഞാൻ നിന്നിൽ അർപ്പിക്കുന്നു(2)
Read Moreയേശുവിൻ സ്നേഹം തിരിച്ചറിഞ്ഞാൽ
യേശുവിൻ സ്നേഹം തിരിച്ചറിഞ്ഞാൽ ഹൃദയം സന്തോഷത്താൽ നിറയും ജീവിതം അർത്ഥപൂർണ്ണമാകും എന്നും പാടിടും ഹല്ലേലുയ്യാസ്തോത്ര ഗീതം പാടിടുക കൃപ ഓർത്തങ്ങാർത്തിടുക വല്ലഭൻ യേശുവിൻ തിരുനാമത്തെ ഉണർവ്വോടെ ഉയർത്തീടുക നിൻ ക്രൂശിനാലെൻ പാപം നീക്കി നിൻ സ്നേഹത്താൽ എന്നെ വീണ്ടെടുത്തു നിത്യ നാട്ടിൽ എനിക്കായ് ഒരുക്കിടുന്ന നിൻ നന്മ നിശ്ചയം ഞാൻ പ്രാപിച്ചിടും(സ്തോത്ര ഗീതം)നിന്നുടെ ദയയും നന്മകളും എൻ ജീവകാലമെല്ലാം പിന്തുടരും എൻ പാനപത്രവും കവിഞ്ഞൊഴുകും ദീർഘകാലം വസിക്കും നിൻ ആലയേ (യേശുവിൻ സ്നേഹം)
Read Moreയേശുവിൻ സ്നേഹത്തിൻ ആഴമളന്നിടാൻ
യേശുവിൻ സ്നേഹത്തിൻ ആഴമളന്നിടാൻഏഴക്കു ശേഷി പോരാ ഈയൊരുപാപിക്കു ത്രാണി പോരാആർക്കും വർണ്ണിച്ചിടാനാവതില്ലേ അതിൽജീവിപ്പിതെത്ര സൗഭാഗ്യവും മോദവുംശാശ്വതമാം ആ സ്നേഹം നുകർന്നതിൻവാഹകരായ് മരുവുന്നതും ഭാഗ്യംവാനവും ഭൂമിയും ആകെ ഒഴിഞ്ഞാലുംയേശുവിൻ സ്നേഹം സനാതനമായത്വേർപിരിയാത്തത്, ഭംഗം വരാത്തത്വേർതിരിവില്ലാതെ ആർക്കും ലഭിപ്പാൻവറ്റാത്ത നീരുറവാം തിരുസ്നേഹംനില്ക്കാത്ത ദിവ്യപ്രവാമീ സ്നേഹംആ സ്നേഹധാരയിൽ കഴുകിടുകിൽ നിന്റെഏതൊരു പാപവും താപവും മാറിടും
Read Moreയേശുവിനായി പോയിടാം കഷ്ടങ്ങൾ വന്നാലും
കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും കൂടെയുണ്ടെന്നരുളിയവൻഎന്നേശുനാഥൻ (2)എൻ ഉയിരേ ജീവനെ എന്നാളും നീയരികെ(2)കണ്ണീരോടെ വിതച്ചീടാം ആർപ്പോടെ കൊയ്തീടാം നായകൻ മുൻപിലുണ്ട്ധൈര്യമായി പോയിടാം(2)ഐക്യമായി നിന്നു നാം അണിയണിയായി നിരന്നീടാംയേശുവിൻ നാമത്തെഘോഷിച്ചീടാം(2)യേശുവിനായി പോയിടാം അവനായി നാം നേടിടാം (2)
Read Moreയേശുവിനെ ആരാധിക്കുവീൻ
യേശുവിനെ ആരാധിക്കുവീൻ യേശു കർത്താവിനെ ആരാധിക്കുവീൻ വാനം ഭൂമി സ്വർഗ്ഗം സർവ്വവും ചമച്ച യേശുവിനെ ആരാധിക്കുവീൻ താഴ്ചയിൽ നമ്മെ ഓർത്ത യേശു താണുപോകാതുയർത്തിയ യേശു തപ്പിനോടും നൃത്തത്തോടും കൈത്താളത്തോടും യേശു കർത്താവിനെ ആരാധിക്കുവിൻ രോഗങ്ങളെ മാറ്റുന്നവനേശു ശാപങ്ങളെ നീക്കുന്നവനേശു ദുഃഖമെല്ലാം മാറ്റും കണ്ണീരെല്ലാം പോക്കും കർത്താവിനെ ആരാധിക്കുവിൻ രാജാധിരാജനാം യേശു കർത്താധികർത്താനാം യേശു വന്നീടുമേ വേഗം തന്റെ രാജ്യം സ്‌ഥാപിക്കാൻ യേശുവിനെ ആരാധിക്കുവീൻ
Read Moreയേശുവിനേ സ്തുതിപ്പിൻ സ്തുതിപ്പിൻ
പല്ലവിയേശുവിനേ സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുവിനേ സ്തുതിപ്പിൻ തേജസ്സും മഹിമയുമണിഞ്ഞവനാം യേശുവിനേ സ്തുതിപ്പിൻചരണങ്ങൾ1 ആധിപത്യം തോളിൽ ഉള്ളവനും അത്ഭുതനാം മന്ത്രി പുംഗവനുംഭൂതലത്തിൻ അവകാശിയുമാം;- യേശുവിനേ…2 പാപക്കടം ക്രൂശിൽ കൊടുത്തു തീർത്തുപാപിയെ സ്വതന്ത്രനായി വിട്ടയച്ചുശാപം നിറഞ്ഞ-ഭൂ-വിലയ്ക്കു വാങ്ങി;- യേശുവിനേ…3 വാഴ്ചകൾക്കും അധികാരങ്ങൾക്കും വീഴ്ചവരുത്തും പ്രമാണങ്ങൾക്കുംതാഴ്ച്ചയും തോൽവിയും വരുത്തിവച്ച;- യേശുവിനേ…4 ലോകത്തിൻ പ്രഭുവിനെ പുറത്തുതള്ളും ലോകസാമ്രാട്ടുകൾ കീഴടങ്ങും ഏകാധിപത്യത്തിൽ വാണരുളും;- യേശുവിനേ…5 ദേഹവും ദേഹിയും കാഴ്ചവച്ചും ദാഹം ശമിക്കും ജലം കുടിച്ചുംമോഹം മനോഗർവ്വം ക്രൂശിൽ വച്ചും;- യേശുവിനേ…6 പാടുവിൻ സോദരരേ വരുവിൻകൂടിവന്നേശുവേ […]
Read Moreയേശുവിന്റെ നാമമേ ശാശ്വതമാം നാമമേ
യേശുവിന്റെ നാമമേ ശാശ്വതമാം നാമമേആശ്രിതർക്കഭയമാം സങ്കേതമേതുല്യമില്ലാ നാമമേ – എല്ലാ നാവും വാഴ്ത്തുമേവല്ലഭത്വമുള്ള ദിവ്യനാമമേ1 മൂവുലകിലും മേലായനാമമേനാകലോകരാദ്ധ്യവന്ദ്യനാമമേമാധുര്യമേറിടും-മാനസം മോദിക്കുംമഹോന്നതൻ ദിവ്യനാമം വാഴ്ത്തുമ്പോൾ;-2 കല്ലറ തകർത്തുയിർത്ത നാമമേചൊല്ലുവാനാകാത്തെ ശക്തനാമമേഅത്ഭുതനാമമേ-അതിശയനാമമേപ്രത്യാശ നൽകിടുന്ന പുണ്യനാമമേ;-3 പാരിൽ നിന്നു തന്റെ നാമം മായ്ക്കുവാൻവീറുകാട്ടിയോർ തകർന്നടിഞ്ഞുപോയ്പ്രതാപമോടിതാ പ്രശോഭപൂരിതംഭൂമണ്ഡലം നിറഞ്ഞതേക നാമമേ;-4 മണ്ണും വിണ്ണുമൊന്നായ് ചേർക്കും നാമമേതൻ വിശുദ്ധരൊന്നായ് പാടും നാമമേസിംഹാസനസ്ഥനാം – ക്രിസ്തേശുനായകൻഎൻ നെറ്റിമേൽ – തരുമവന്റെ നാമവും;-
Read Moreയേശുവില്ലാത്ത ജീവിത പടക്
യേശുവില്ലാത്ത ജീവിത പടക്ഇരമ്പും ആഴിയിൽ മുങ്ങുംകരതേടി അലയും നൗകയാം നിന്നെതേടി വരുന്നവൻ പിൻപേദുഃഖിത മാനസം കണ്ടു നിന്നരികിൽഓടിവരും നിൻ സ്വർഗ്ഗപിതാഓരോ നാൾ നിൻ പാപത്തിൻ ഭാരങ്ങൾഓടി മറയും തൻ നിണത്താൽകാലങ്ങൾ ഇനിയും ഏറെയില്ലകൃപയിൻ യുഗവും തീർന്നിടാറായ്കാൽവരിനാഥനിൻ സ്നേഹത്തിൻ ശബ്ദംകാതുകളിൽ ഇന്ന് മുഴങ്ങുന്നില്ലേ?
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പരനേ നിൻ കൃപയാൽ എൻ ജീവിതം
- ഓരോ ദിവസവും നമ്മൾക്കുള്ളാവശ്യ
- യേശുവിൻ കൂടെ എൻ ഇഹവാസം
- വാഗ്ദത്തങ്ങൾ മാറുകില്ലാ
- വാക്കുകളും എൻ ചിന്തകളും കൃപയോട്

