തറച്ചാരവൻ മരിച്ചാനുയിർ ധരിച്ചാൻ
തറച്ചാരവൻ മരിച്ചാനുയിർ ധരിച്ചാൻ മാനുവേൽ1 താതസവിധമതിൽ താനേ സമർപ്പിച്ചതാൽബോധഹീനരാം നമ്മേ നീതിയാക്കിനാൻ ചെമ്മേസാധുസഞ്ചയം തന്മേലവർ തമ്മെ തേടിനാൻ;- തറച്ചാ…2 ദേവ വല ഭാഗത്തു സേവകർക്കായി പക്ഷവാദം ചെയ്തുകൊണ്ടിന്നും വാണിടും പരനെന്നുംത്രാണനരതനെന്നു ധരിക്കിന്നു നന്നിതു;- തറച്ചാ…3 ദൂതനിവഹം മുദാ നാഥന്നരികിൽ തദാജാതകൗതുകം കൂടി ഖേദമാർന്നഴലോടിഗീതസഞ്ചയം തേടി മുഖം ചുടിപ്പാടിനാർ;- തറച്ചാ…4 കാലമതിങ്കൽ പ്രഭാജാലമിയലും സഭാദേവകന്യകയായ് ത്തീർന്നു നീതിയിൻ ജലം വാർന്നുഎൻ നാഥനോടു ചേർന്നു സുഖമാർന്നു വാണിടും;- തറച്ചാ… 5 നിത്യവിധിക്കായവൻ എത്തും തികവായ പിൻഭക്തിഹീനരെ ചേർക്കും ദുഷ്കൃത്യമവനോർക്കുംഒക്കെയൊരിടമാക്കും ; […]
Read Moreസ്വർഗ്ഗസ്തനായ പിതാവേ
സ്വർഗ്ഗസ്തനായ പിതാവേപ്രപഞ്ചത്തിൻ നാഥനാം താതാഒരിക്കലും ഞങ്ങളെ സ്നേഹിച്ചു തീരാത്തഹൃദയത്തിനുടമയാം നാഥാമുട്ടുകുത്തുന്നു ഞങ്ങൾ തിരുമുൻപിൽഉള്ളിൽ പ്രാർത്ഥിച്ചു നിന്നിടുന്നുകരുണാസാഗരം തുളുമ്പും നിന്നുടെദിവ്യ നയനങ്ങൾഞങ്ങളെയെന്നും കടാക്ഷിക്കണമേഞങ്ങൾ തൻ ദുഃഖങ്ങൾ കാണണമേനല്ലൊരിടയനാം നാഥാ നിന്നുടെദിവ്യപാണികളാൽഞങ്ങളെയനുദിനം കാത്തിടണമേനേർവഴിക്കെന്നും നയിക്കണമേ
Read Moreതരംഗമായ് മാറാൻ
തരംഗമായ് മാറാൻ എക്‌സൽ വിബിഎസ്സ്ലൈഫ് ബോട്ടുമായി വീണ്ടും പുതുവർഷത്തിൽഉന്മേഷത്തോടൊരു ആർപ്പുവിളിക്കാം.. ആർപ്പോഉത്സാഹത്തോടൊരു ഹല്ലേലൂയ്യാ പറയാം.ഹല്ലേലൂയ്യാആർപ്പോ ഹല്ലേലൂയ്യാ ഇറോ ഹല്ലേലൂയ്യാ (2)ഈ സമ്മർ സീസൻ എനിക്ക്എൻജോയിബിള്‍ ആക്കാൻഞാനും എന്റെ കൂട്ടുകാരും ഒന്നായി തീരാൻ(2)കാലെടുത്തു വെച്ചപ്പോൾ ആർപ്പുവിളികേട്ടുഞാൻഒറ്റയടിക്കന്തിച്ചു നിന്നു പോയേ (2)വിബിഎസ്സ് വന്നാലോ ഓൾ ആർ ഹാപ്പിഎന്തെല്ലാം വെറൈറ്റി സംഭവങ്ങളാ (2)യേശുവെന്റെ ജീവിതത്തിൽ കടന്നു വന്നോലോ എന്റെ ജീവിതം ഇനി ജോയ്ഫുള്ളാണേ (2)
Read Moreസ്വർഗ്ഗത്തിന്റെ സ്നേഹമണി നാദത്തിൻ
സ്വർഗ്ഗത്തിന്റെ സ്നേഹമണി നാദത്തിൻമറ്റൊലികൾ മുഴങ്ങുന്നില്ലേകാൽവറിയിലെ സ്നേഹ കൊയ്ത്തതിൽ ചേർത്ത കറ്റയിൽനീയും കാണുമോആ കള്ളനെ പോലെമൂന്നു കരിരുമ്പാണി മേൽ തൂങ്ങുന്നരക്ഷിതാവേ ഇക്ഷണം നോക്കൂസീയോൻ പുത്രീ നിന്റെ നഗ്നത മറച്ചിടുവാൻനാഥൻ അങ്കികൾ ഓ ചീട്ടിട്ടെടുത്തുസ്വർഗ്ഗ….സ്നേഹരാജൻ പാദങ്ങൾ കഴുകുവാൻ നിൻകണ്ണുനീരാം തൈലമില്ലെയോമഗ്നലന മറിയയെ പോൽനിൻ ജീവിതമാംതൈല കുപ്പി നീ ഇന്നുടച്ചിടുമോസ്വർഗ്ഗ…സീയോൻ പുത്രീ നിൻ മുറിവിൽ പകരുവാൻഗിലയാദിൻ തൈലം ഇന്നിതാനാഥൻ ക്രൂശിൽ ഒഴുക്കിയതാംരക്തതുള്ളികൾനിൻ മുറിവതിൽ പകർന്നീടുന്നുസ്വർഗ്ഗ…ഗോൽഗാഥയിൽ പാതയതിൽ നിരന്നു നിന്നുകേണിടുന്ന സീയോൻ മകളെശാലേം പുത്രീ എനിക്കായ്‌നീ കരക വേണ്ടകരയുമോ നീ നിനക്കായ് തന്നെസ്വർഗ്ഗ…ചങ്കു […]
Read Moreതാതന്റെ കൈയെന്നെ ചേർത്തുപിടിക്കുമ്പോൾ
താതന്റെ കൈയെന്നെ ചേർത്തുപിടിക്കുമ്പോൾ അറിയുന്നു ഞാനാ കരത്തിൻ ബലം താതന്റെ കരത്തിൻറെ ബലം ഞാൻ അറിയുമ്പോൾഅറിയുന്നു താതനും വേദനകൾഎന്നെ നന്നായി അറിയുന്നവൻ എൻറെ ഭാരങ്ങൾ അറിയുന്നവൻ(2)യേശുവേ എൻ ദൈവമേ നീയല്ലാതെനിക്കാരുമില്ലഎന്നേശുവേ എൻ കാന്തനെ അങ്ങേപ്പോലെ മറ്റാരുമില്ല നീയല്ലാതെനിക്കാരുമില്ല അങ്ങേപ്പോലെ മറ്റാരുമില്ല(2)1 താങ്ങിടുമെന്നെ ക്ഷീണിതനാകുമ്പോൾ കൂടവേയിരുന്നീടും രോഗിയായിടുമ്പോൾ(2)മറ്റാർക്കുമളക്കുവാൻ കഴിയാത്ത വേദനകൾ അറിയുന്ന ഒരുവൻ എന്നേശുമാത്രം(2)2 സകലവും എന്നിൽ നിന്നന്യമായ് തീരുമ്പോൾസർവ്വ കാരണ ഭൂതൻ അരികിലണഞ്ഞീടും(2)സാരമില്ലെന്നോതി തോളിൽ വഹിച്ചീടുംഇത്ര നല്ലിടയനാം യേശുമതി(2)
Read Moreസ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും
സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾഎൻ അല്ലലെല്ലാം മാറീടുമേ (2)2 കുരുടന് കാഴ്ചയും ചെകിടന് കേൾവിയും ഊമരും മുടന്തരും കുതിച്ചുയരും (2)3 ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽ തേജസ്സേറും നാഥന്റെ പൊന്മുഖം ഞാൻ കാണും (2)
Read Moreതവ പാദപീഠം അണയുന്നു
തവപാദപീഠം അണയുന്നു നാഥാനിറയും ഹൃദന്തം പകരുന്നു നാഥാഎൻ ആശയും എൻ ശൈലവുംഎൻ അഭയസ്ഥാനവുംഎൻ സ്നേഹിതനും ബന്ധുവുംസൗഖ്യദായകനും സകലം നീ മാത്രംഎൻ ശോധകനും ശിക്ഷകനുംരക്ഷാകേന്ദ്രവുംഅധികാരിയും ആചാര്യനുംമാർഗ്ഗദർശിയും സകലം നീ മാത്രം
Read Moreസ്വർഗ്ഗ മഹത്വം വെടിഞ്ഞിറങ്ങി വന്ന
സ്വർഗ്ഗ മഹത്വം വെടിഞ്ഞിറങ്ങി വന്നദൈവ സ്നേഹത്തിൻ ആഴം കാണുന്നു ഞാൻമറുവിലയായ് പ്രാണൻ നൽകിയഎന്നെ നേടിയ മഹൽ സ്നേഹംയേശുവേ ഈ എൻ ജീവിതംപൂർണമായ് നിൻ കരങ്ങളിൽതരുന്നു പ്രിയനേ എനിക്കില്ലവകാശമൊന്നും2 പാപം ചെയ്തു ഞാൻ വീണ്ടും അകന്നെങ്കിലും ഉള്ളം നീറി നീ എന്നെ തേടി വന്നുകണ്ടെത്തി എന്നെ മാറോടണച്ചുപാപം ക്ഷമിച്ചു സ്വീകരിച്ചു3 ക്രൂശും വഹിച്ചു മലമേൽ നടന്നരാജ ഘോഷയാത്രയാതെനിക്ക് വേണ്ടിമുൾക്കിരീടം നിൻ പൊൻകിരീടമായ്മരക്കുരിശോ സിംഹാസനമായ്
Read Moreതാഴുകില്ല ഞാൻ വീഴുകില്ല
താഴുകില്ല ഞാൻ വീഴുകില്ലതാഴാതെ താങ്ങുവാൻ കർത്തനുണ്ട്തൻ തിരു കരത്താൽ പിടിച്ചിടുന്നുതൻ കൃപ തന്നെനെ നടത്തിടുന്നുതമാരെയെക്കാളും മോഹനമായിതളർന്നിടാതനുദിനം സൂക്ഷിക്കുന്നു1. അപ്പനെപോലെന്നും കരുണകാട്ടിഅമ്മയെ പോലെനെ കരുതിടുന്നുതൻ തിരു മാർവ്വതിൽ ചേർത്തണച്ചുതന്നിടുന്നനുദിനം ആത്മശക്തി2. തള്ളുകിലൊരുനാളും എന്നു ചൊന്നതന്നുടെ വാഗ്ദത്തം വിശ്വസ്തമാംതാളവും മേളവും ചേർത്തിണക്കിതാളത്തിൽ പാടുന്നു സ്തോത്ര ഗീതം
Read Moreതാരാപഥമെല്ലാം
താരാപഥമെല്ലാംനാഥൻ കൈകളിൽചെറു തരിമണൽ പോലെഅങ്ങ് ഉന്നത ദൈവമല്ലോഎന്നാലും ഈ ഏഴയെചെറു കുരികിലിൻ കണ്ണീരിനെനന്നായി അറിയും എൻ നാഥനെഎന്തൊരത്ഭുതമേദിവ്യ കാരുണ്യമേസ്വർഗ്ഗത്തിൻ സൗന്ദര്യമേതാതന്റെ സന്തോഷമേസകലത്തിൻ ആധാരമേയേശുവേ ആരാധ്യനേഎന്നാലും ഈ ഏഴയെപാപികളിൽ ഒന്നാമനെഎങ്ങനെ ഇത്രമേൽ സ്നേഹിച്ചുഎന്തൊരത്ഭുതമേദിവ്യ കാരുണ്യമേസാഗര ജലമെല്ലാംഎൻ തൂലികയിൽ നിറച്ച്ആകാശം മുഴുവൻദൈവ സ്നേഹം എഴുതി വച്ചാൽഎന്നാലും എൻ ദൈവമേആവില്ലൊരു ചെറു കണം എഴുതാൻആശ്ചര്യമേ അപ്രമേയമേഎന്തൊരത്ഭുതമേദിവ്യ കാരുണ്യമേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഒരിക്കലുമിളകാത്ത ശിലസമാനം
- താമസമാമോ നാഥാ വരാനായ് താമസമാ
- പുകഴ്ത്തീൻ യേശുവേ പുകഴ്ത്തീൻ
- യഹോവ ശാലോം ഹല്ലേലുയാഹ
- വെറും കൈയ്യായ് ഞാൻ

