Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

തറച്ചാരവൻ മരിച്ചാനുയിർ ധരിച്ചാൻ

തറച്ചാരവൻ മരിച്ചാനുയിർ ധരിച്ചാൻ മാനുവേൽ1 താതസവിധമതിൽ താനേ സമർപ്പിച്ചതാൽബോധഹീനരാം നമ്മേ നീതിയാക്കിനാൻ ചെമ്മേസാധുസഞ്ചയം തന്മേലവർ തമ്മെ തേടിനാൻ;- തറച്ചാ…2 ദേവ വല ഭാഗത്തു സേവകർക്കായി പക്ഷവാദം ചെയ്തുകൊണ്ടിന്നും വാണിടും പരനെന്നുംത്രാണനരതനെന്നു ധരിക്കിന്നു നന്നിതു;- തറച്ചാ…3 ദൂതനിവഹം മുദാ നാഥന്നരികിൽ തദാജാതകൗതുകം കൂടി ഖേദമാർന്നഴലോടിഗീതസഞ്ചയം തേടി മുഖം ചുടിപ്പാടിനാർ;- തറച്ചാ…4 കാലമതിങ്കൽ പ്രഭാജാലമിയലും സഭാദേവകന്യകയായ് ത്തീർന്നു നീതിയിൻ ജലം വാർന്നുഎൻ നാഥനോടു ചേർന്നു സുഖമാർന്നു വാണിടും;- തറച്ചാ… 5 നിത്യവിധിക്കായവൻ എത്തും തികവായ പിൻഭക്തിഹീനരെ ചേർക്കും ദുഷ്കൃത്യമവനോർക്കുംഒക്കെയൊരിടമാക്കും ; […]

Read More 

സ്വർഗ്ഗസ്തനായ പിതാവേ

സ്വർഗ്ഗസ്തനായ പിതാവേപ്രപഞ്ചത്തിൻ നാഥനാം താതാഒരിക്കലും ഞങ്ങളെ സ്നേഹിച്ചു തീരാത്തഹൃദയത്തിനുടമയാം നാഥാമുട്ടുകുത്തുന്നു ഞങ്ങൾ തിരുമുൻപിൽഉള്ളിൽ പ്രാർത്ഥിച്ചു നിന്നിടുന്നുകരുണാസാഗരം തുളുമ്പും നിന്നുടെദിവ്യ നയനങ്ങൾഞങ്ങളെയെന്നും കടാക്ഷിക്കണമേഞങ്ങൾ തൻ ദുഃഖങ്ങൾ കാണണമേനല്ലൊരിടയനാം നാഥാ നിന്നുടെദിവ്യപാണികളാൽഞങ്ങളെയനുദിനം കാത്തിടണമേനേർവഴിക്കെന്നും നയിക്കണമേ

Read More 

തരംഗമായ് മാറാൻ

തരംഗമായ് മാറാൻ എക്‌സൽ വിബിഎസ്സ്ലൈഫ് ബോട്ടുമായി വീണ്ടും പുതുവർഷത്തിൽഉന്മേഷത്തോടൊരു ആർപ്പുവിളിക്കാം.. ആർപ്പോഉത്സാഹത്തോടൊരു ഹല്ലേലൂയ്യാ പറയാം.ഹല്ലേലൂയ്യാആർപ്പോ ഹല്ലേലൂയ്യാ ഇറോ ഹല്ലേലൂയ്യാ (2)ഈ സമ്മർ സീസൻ എനിക്ക്എൻജോയിബിള്‍ ആക്കാൻഞാനും എന്റെ കൂട്ടുകാരും ഒന്നായി തീരാൻ(2)കാലെടുത്തു വെച്ചപ്പോൾ ആർപ്പുവിളികേട്ടുഞാൻഒറ്റയടിക്കന്തിച്ചു നിന്നു പോയേ (2)വിബിഎസ്സ് വന്നാലോ ഓൾ ആർ ഹാപ്പിഎന്തെല്ലാം വെറൈറ്റി സംഭവങ്ങളാ (2)യേശുവെന്റെ ജീവിതത്തിൽ കടന്നു വന്നോലോ എന്റെ ജീവിതം ഇനി ജോയ്ഫുള്ളാണേ (2)

Read More 

സ്വർഗ്ഗത്തിന്റെ സ്നേഹമണി നാദത്തിൻ

സ്വർഗ്ഗത്തിന്റെ സ്നേഹമണി നാദത്തിൻമറ്റൊലികൾ മുഴങ്ങുന്നില്ലേകാൽവറിയിലെ സ്നേഹ കൊയ്ത്തതിൽ ചേർത്ത കറ്റയിൽനീയും കാണുമോആ കള്ളനെ പോലെമൂന്നു കരിരുമ്പാണി മേൽ തൂങ്ങുന്നരക്ഷിതാവേ ഇക്ഷണം നോക്കൂസീയോൻ പുത്രീ നിന്റെ നഗ്നത മറച്ചിടുവാൻനാഥൻ അങ്കികൾ ഓ ചീട്ടിട്ടെടുത്തുസ്വർഗ്ഗ….സ്നേഹരാജൻ പാദങ്ങൾ കഴുകുവാൻ നിൻകണ്ണുനീരാം തൈലമില്ലെയോമഗ്നലന മറിയയെ പോൽനിൻ ജീവിതമാംതൈല കുപ്പി നീ ഇന്നുടച്ചിടുമോസ്വർഗ്ഗ…സീയോൻ പുത്രീ നിൻ മുറിവിൽ പകരുവാൻഗിലയാദിൻ തൈലം ഇന്നിതാനാഥൻ ക്രൂശിൽ ഒഴുക്കിയതാംരക്തതുള്ളികൾനിൻ മുറിവതിൽ പകർന്നീടുന്നുസ്വർഗ്ഗ…ഗോൽഗാഥയിൽ പാതയതിൽ നിരന്നു നിന്നുകേണിടുന്ന സീയോൻ മകളെശാലേം പുത്രീ എനിക്കായ്‌നീ കരക വേണ്ടകരയുമോ നീ നിനക്കായ് തന്നെസ്വർഗ്ഗ…ചങ്കു […]

Read More 

താതന്റെ കൈയെന്നെ ചേർത്തുപിടിക്കുമ്പോൾ

താതന്റെ കൈയെന്നെ ചേർത്തുപിടിക്കുമ്പോൾ അറിയുന്നു ഞാനാ കരത്തിൻ ബലം താതന്റെ കരത്തിൻറെ ബലം ഞാൻ അറിയുമ്പോൾഅറിയുന്നു താതനും വേദനകൾഎന്നെ നന്നായി അറിയുന്നവൻ എൻറെ ഭാരങ്ങൾ അറിയുന്നവൻ(2)യേശുവേ എൻ ദൈവമേ നീയല്ലാതെനിക്കാരുമില്ലഎന്നേശുവേ എൻ കാന്തനെ അങ്ങേപ്പോലെ മറ്റാരുമില്ല നീയല്ലാതെനിക്കാരുമില്ല അങ്ങേപ്പോലെ മറ്റാരുമില്ല(2)1 താങ്ങിടുമെന്നെ ക്ഷീണിതനാകുമ്പോൾ കൂടവേയിരുന്നീടും രോഗിയായിടുമ്പോൾ(2)മറ്റാർക്കുമളക്കുവാൻ കഴിയാത്ത വേദനകൾ അറിയുന്ന ഒരുവൻ എന്നേശുമാത്രം(2)2 സകലവും എന്നിൽ നിന്നന്യമായ് തീരുമ്പോൾസർവ്വ കാരണ ഭൂതൻ അരികിലണഞ്ഞീടും(2)സാരമില്ലെന്നോതി തോളിൽ വഹിച്ചീടുംഇത്ര നല്ലിടയനാം യേശുമതി(2)

Read More 

സ്തുതിക്കു യോഗ്യനെന്റെ വീണ്ടെടുപ്പുകാരൻ

സ്തുതിക്കു യോഗ്യനെന്റെ വീണ്ടെടുപ്പുകാരൻ നിത്യവുംസ്തുത്യർഹ നാമമാണവനു ലഭ്യമായതോർക്കുകിൽനമിച്ചിരുകരം കൂപ്പി നാമൊത്തു ഗീതം പാടിടാം… ഭക്ത്യാദരാൽസ്തുതിച്ചിടുന്നനന്തകോടി ശുദ്ധരോടിയേഴയുംസ്തുതിക്കു യോഗ്യനെന്റെ വീണ്ടെടുപ്പുകാരൻ നിത്യവും2 പ്രഭ കലരുമന്തരംഗമെന്റെ ധ്യാനവേദിയിൽപ്രത്യാശയാൽ കുളിർമ്മ കൊള്ളുമെന്റെ പ്രിയൻ പ്രേമത്താൽതുടിച്ചിടുന്നു മോദമായ്തുടർന്നു പ്രേമമത്തനായ്… തൃത്തം ചെയ്തും;- സ്തുതിച്ചിടു…3 അഗാധമായ ചേറ്റിലാണ്ടു പൂണ്ടുഴന്നയേഴയെആവേശമായ് ആരാഞ്ഞു വീണ്ടെടുത്ത പുണ്യ നീതിയെപ്രഘോഷിക്കുന്നു ശക്തിയായ്പ്രത്യാശിക്കുന്നനന്തമായ്… സംപ്രീതിയായ്;- സ്തുതിച്ചിടു…4 പ്രാഗത്ഭ്യമേറും സ്വർഗ്ഗ ഭാഗ്യമെന്റെ സ്വന്തമാകയാൽപ്രത്യംഗമായ് സമർപ്പണം ചെയ്യുന്നു ഞാൻ മൽഭക്തിയായ്തിരുമനസ്സിലേഴയെ തിരഞ്ഞെടുത്തീപ്പൂഴിയെ… മാറ്റം വരാ;- സ്തുതിച്ചിടു…5 തിരുമേനിയെന്റെ ധ്യാനമേതൊരാപത്തേശും നേരത്തുംതിരു മാർവ്വിലാശ്രയിച്ചു വിശ്രമിക്കുമേതു നേരത്തുംഭയപ്പെടില്ലൊരിക്കലും […]

Read More 

സ്തുതിക്കുക നാം മുദാ യഹോവയെ

സ്തുതിക്കുക നാം മുദാ യഹോവയെസ്തുതിക്കുക നാം യാഹേ1 സ്തുതിക്കുക തൻ വിശുദ്ധനാമം സുശക്തിയോടെ നാംസുശക്തിയായ് തൻ വിശുദ്ധനാമം;- സ്തുതി…2 വിശുദ്ധ മന്ദിരമതിൽ കടന്നു ദിവ്യസ്ഥനായോനേദിവ്യസ്ഥനായോൻ വിശുദ്ധനാമം;- സ്തുതി…3 മഹത്വമേറും നഭസ്ഥലത്തിൽ മഹത്വരാജനെമഹത്വരാജൻ വിശുദ്ധനാമം;- സ്തുതി…4 അനല്പമാം തൻ വലിപ്പമോർത്തു അനല്പമോദത്താൽഅനല്പമോദാൽ വിശുദ്ധനാമം;- സ്തുതി…5 വിചിത്രമാകും പ്രവൃത്തിയോർത്ത് പവിത്രനായോനെപവിത്രനായോൻ വിശുദ്ധനാമം;- സ്തുതി…6 പെരുത്ത കാഹളാരവത്തോടെ നാം കരുത്തെഴുന്നോനെകരുത്തെഴുന്നോൻ വിശുദ്ധനാമം;- സ്തുതി…7 കരത്തിൽ വീണകൾ ധരിച്ചു മോദാൽ പരാപരൻതന്നെപരാപരൻ താൻ വിശുദ്ധനാമം;- സ്തുതി… 8 വിശിഷ്ടാ തൃത്താദിമേളത്തോടൊത്ത് അകല്പജ്യോതിസ്സേഅകല്പജ്യോതിർ വിശുദ്ധനാമം;- […]

Read More 

സ്തുതിക്കുന്നു അങ്ങേ സർവ്വ സൃഷ്ടിതാവാം

സ്തുതിക്കുന്നു അങ്ങേ സർവ്വ സൃഷ്ടിതാവാം ദൈവമെഎൻ ആത്മവിൻ രക്ഷയും ശക്തിയുമായ പിതാവേ വന്നീടുവിൻ തൻ സന്നിധേ ചേർന്നീടുവിൻ പാടുക ആനന്ദ ഗീതം സ്തുതിക്കുന്നു അങ്ങേ സർവ്വത്തിനും ഉന്നതനെതൻ ചിറകിൻ കീഴെ ആശ്രയം നൽകുന്ന ദൈവമെ കാണുകാത്മ താതൻ നല്കുന്നു നിത്യം തൻ കരുണയിൻ ആധിക്യത്താൽസ്തുതിക്കുന്നു അങ്ങേ കോട്ടയും ദാതാവും ആയോനെ ദിനവും ദയയും നന്മയും നൽകുന്ന ദൈവമെ സ്പർശിക്കുവിൻ ദൈവത്തിൻ വൻ കാര്യങ്ങൾ സ്നേഹത്താൽ ചേർക്കും താൻ നിത്യം സ്തുതിക്കുന്നു അങ്ങേ മുറ്റുമായി നൽകുന്നേ ജീവനുള്ളതെല്ലാം ചേർന്നു […]

Read More 

സ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നു

സ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നുസ്രഷ്ടിതാവാം അങ്ങേ സ്തുതിക്കുന്നു (2)വാഴ്ത്തുന്നു ഞങ്ങൾ വാഴ്ത്തുന്നുരക്ഷിതാവാം അങ്ങേ വാഴ്ത്തുന്നു (2)1 പ്രപഞ്ചമഖിലവും ചമച്ചവനേഅങ്ങയുടെ കരവിരുതതുല്യമഹോ (2)സൃഷ്ടിയുടെ മണിമകുടമാകുംമർത്യരങ്ങേ വാഴ്ത്തി ആരാധിക്കുന്നു (2);- സ്തുതിക്കു…2 വാതിലുകളിൽ സ്തുതികളുമായ്പ്രാകാരങ്ങളിൽ സ്തോത്രവുമായ് (2)വരുവാനുര ചെയ്ത വചനം പോൽ വരുന്നു ഞങ്ങൾ വണങ്ങിടുന്നു (2);- സ്തുതിക്കു…3 മണവാട്ടിയാം തിരുസഭയേമണവാളന്റെ മഹിമകളെ (2)മറന്നിടാതെ വെളിപ്പെടുത്താംതളർന്നിടാതെ സേവ ചെയ്തിടാം (2);- സ്തുതിക്കു…

Read More 

സ്തുതിപ്പിൻ ജനമേ സ്തുതിപ്പിൻ യഹോവയെ

സ്തുതിപ്പിൻ ജനമേ സ്തുതിപ്പിൻ യഹോവയെഅവൻ നല്ലവനല്ലോ സ്തുതിപ്പിൻ (2)1 പതിനായിരത്തിൽ അതി ശ്രേഷ്ഠനവൻദൂതർ സ്തുതികളിലെന്നും വസിക്കുന്നവൻ (2)അവൻ നാമത്തെ ഭയപ്പെടുവിൻ;- സ്തുതി…2 അവൻ ദയയും കരുണയും അലിവുമുള്ളോൻദീർഘക്ഷമയും കൃപയും അരുളുന്നവൻ (2)അവൻ നാമത്തെ ഉയർത്തിടുവീൻ;- സ്തുതി…3 നിലവിളിച്ചിടുമ്പോൾ ചെവി ചായ്ച്ചിടുന്നോൻവലങ്കരത്താൽ നമ്മെ താങ്ങി നടത്തുന്നവൻ (2)അവൻ നാമത്തെ പുകഴ് ത്തിടുവിൻ;- സ്തുതി…4 ദുഃഖം മുറവിളി കഷ്ടത നീക്കിടുമേകണ്ണുനീരവൻ കരങ്ങളാൽ തുടച്ചിടുമേ (2)അവൻ കരുതുന്നതാൽ സ്തുതിപ്പിൻ;- സ്തുതി…5 തന്നെ കാത്തിരിപ്പോർ ശക്തിയെ പുതുക്കുംകഴുകനെപ്പോൽ ചിറകടിച്ചുയർന്നിടുമേ (2)മഹത്വം അവനെന്നുമെന്നേക്കും;- സ്തുതി…

Read More