Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

മുറിവേ​റ്റെൻ ഹൃദയത്തിൻ വേദനകൾ

മുറിവേറ്റെൻ ഹൃദയത്തിൽ വേദനകൾ മിഴിനീരിൽ ഒഴുകിയ നാളുകളിൽ മുറിവിൽ പകരും തെലവുമായ് മനുവേല കൃപയാലെ തഴുകിടുക വേർപാടിൻ വേദനയോ വറുതിയതോ വീഥിയിൻ നടുവിൽ വെളിപ്പെട്ടാലും മനം തകർന്നവർക്ക് ആശ്വാസമായ് അയച്ചിടും ആത്മാവിൻ ദൂതുകളെ; – മുറിവേറ്റൻ ദമസകോസിൻ വഴിയിൽ വെളിപ്പെട്ടോനേ ദോഷിയെ നേർവഴി കാട്ടിയോനെ വാഗ്ദത്വം എന്നിൽ വെളിപ്പെടുവാൻ വാടാത്ത വിൺ ശക്തി നൽകിടുക;- മുറിവേറ്റൻ

Read More 

നല്ലവനാം യേശുവിനെ നന്ദിയോടെ

നല്ലവനാം യേശുവിനെ നന്ദിയോടെ വാഴ്ത്തീടാംകൈത്താളങ്ങളാൽ ആർത്തു ഘോഷിക്കാംകർത്തൻ തിരുനാമത്തിനായ്(2)ഹല്ലേലുയ്യ ഹല്ലേലുയ്യ പാടിടാം നാംനല്ലവനാം യേശുവിനെആത്മാവിൽ ആരാധിക്കാം സ്വർഗ്ഗതാതൻ ഹിതത്താൽ ഈ ഭൂവിൽ വന്നവൻക്രൂശിൽ കരേറി ജീവയാഗമായവൻഅവനേക മധ്യസ്ഥൻ ലോകരക്ഷകൻദൈവമായി വെളിപ്പെട്ടവൻമാനവരെ വീണ്ടെടുക്കുവാൻ;- ഹല്ലേലുയ്യ.. യേശുവിന്‍റെ അരികിൽ വന്നീടുകിൽസ്നേഹത്തോടെ ചേർക്കുമവൻഇഹലോകത്തിൽ കരുതുംനിശ്ചയമായ് നിത്യജീവനും പ്രാപിക്കാംനല്ല നാഥനേ വണങ്ങാം;- ഹല്ലേലുയ്യ…

Read More 

മുട്ടി മുട്ടി വാതിലിൽ വന്നു നിൽപതാർ

മുട്ടി മുട്ടി വാതിലിൽ വന്നു നിൽപതാർമകനെയെന്നോതിയെന്നേശുപരൻ;നിന്നെ വീണ്ട പ്രിയ സ്നേഹിതൻ താൻ പിന്നെയെന്തു മടി നീ തുറപ്പാൻസ്നേഹഭോജ്യമവനും നീയുമൊത്തു ഭുജിപ്പാൻസ്നേഹിതനെപ്പോലൻ കെഞ്ചിടുന്നുസൂര്യോദയ നേരം മുതലന്തിയോളംസോദരരെ ഈ വിളി കേൾപ്പതില്ലേ;സ്ഥാനമാന മഹിമാദികളാൽഹീനമായ് കരുതീടായ്കിതു നീ,മാറ്റി മാറ്റി വയ്ക്കല്ലേ കാലമിനി നീട്ടല്ലേമൃത്യു വന്നണഞ്ഞിടുവാതാരറിവൂ;-എങ്ങുമെങ്ങും കേൾക്കുമീ രക്ഷാസന്ദേശംനിന്നുപോമെന്നോർക്കണം ഈ ക്ഷണം നീ;ഘോരഘോര ദുരിതാകുലമാംഭീതിയാം ദിനമതാഗതമാംകുന്നുമല തന്നോടന്നിരന്നാൽ രക്ഷതന്നിടുവതില്ലിന്നു തൻ വിളികേൾ;-

Read More 

നല്ലവനെ നൽ വഴി കാട്ടി

നല്ലവനേ നൽവഴി കാട്ടി എന്നെ വഴിനടത്തുഘോര വൈരിയെൻ പിന്നിൽചെങ്കടൽ മുന്നിൽ എന്നെ വഴിനടത്തു(2) മരുഭൂമിയിൽ അജഗണംപോൽ തൻ ജനത്തെ നടത്തിയോനേആഴിയതിൽ വീഥിയൊരുക്കിമറുകരയണച്ചവനെ-കണ്ണീർ താഴ്വരയിൽഇരുൾ വീഥികളിൽ നീ എന്നെ വഴിനടത്തു;-ആപത്തിലും രോഗത്തിലും എനിക്കഭയം നീ മാത്രമേകാലുകളെ വീഴ്ചയിൽനിന്നും രക്ഷിക്കുന്നതും നീയേഎന്‍റെ പ്രാണനെ മരണത്തിൽ വീണ്ടെടുത്തോനേ കണ്ണുനീർ തുടപ്പോനേ;-സ്നേഹമില്ലാത്തിടങ്ങളിൽ സ്നേഹം പകരാൻ മനസ്സു തരൂനിന്ദിതരേ പീഡിതരേ പരിപാലിക്കാൻ കൃപയരുളൂ നിന്‍റെ കാലടിയിൽ പദമൂന്നി നടക്കാൻ എന്നെയനുവദിക്കു(2)ഞാനൊരുവൻ വഴിയെന്നരുളിയ രാജപുരോഹിതനെകാൽവറിയിൽ സ്വർഗ്ഗകവാടം എനിക്കായ് തുറന്നവനേനിന്നെപ്പോലെയായ്ത്തീരാൻ നിന്നിൽ വന്നണയാൻ എന്നെ അനുവദിക്കൂ;-

Read More 

മുഴങ്കാൽ മടക്കുമ്പോൾ

മുഴങ്കാൽ മടക്കുമ്പോൾ യേശുവേന്ന് വിളിക്കുമ്പോൾ തിരുമുഖ ശോഭ എന്നിൽ പതിഞ്ഞീടുന്നു കുറുമ്പൊന്നും ഓർക്കാതെ കുറവുകൾ നിനക്കാതെ അമ്മയെപ്പോൽ ഓടിവന്ന് ഓമനിക്കുന്നു ഈ നല്ല സ്നേഹത്തെ എന്ത് വിളിക്കും വാത്സല്യനിധിയെ നന്ദി യേശുവേ (2) ഹല്ലേലൂയ്യ ഹല്ലേലൂയ്യ (2) എന്‍റെ യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾ ഉല്ലാസത്തോടെ ഞാൻ ആരാധിക്കും എന്‍റെ – യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾ അത്യുൽസാഹത്തോടെ ഞാൻ ആരാധിക്കും ഈ താണഭൂവിൽ തേടിവന്നു, ഏഴയെന്നെ വീണ്ടെടുത്തു യേശുവിന്‍റെ സ്നേഹം എന്തൊരാശ്ചര്യമേ നിത്യം എന്‍റെ കുടിരുന്ന് നൽവഴിയിൽ നയിക്കുവാൻ […]

Read More 

നടത്തീടുമെ എന്നെ നടത്തീടുമെ തൻ

നടത്തീടുമെ എന്നെ നടത്തീടുമെതൻ കരത്താലെന്നെ നടത്തീടുമെകരുതീടുമെ എന്നെ കരുതീടുമെതൻ കൃപയാലെന്നെ കരുതീടുമെആഹാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാആഹാ ഹാ..ല്ലേ..ലുയ്യാ(2)ജീവിത പാതയിൽ തളരാതെമുൻപോട്ടു പോകുമെൻ യേശുവിനായ്ഹാ എത്ര സ്നേഹം യേശുവിന്‍റെഅതിരുകളില്ലാത്ത സ്നേഹത്തെഞാൻ എങ്ങനെ മറന്നീടുമേ(4)വഴികൾ അടഞ്ഞീടും നേരങ്ങളിൽഎനിക്കായ് കരുതുന്നൊരേശുവുണ്ട് (2)ഹാ എത്ര അത്ഭുതമേശുവിന്‍റെ അതിരുകളില്ലാത്ത നന്മയെഞാൻ എങ്ങനെ മറന്നീടുമേ(4)രോഗദുഖ വേളകളിൽ ആശ്വാസമായ്എനിക്കെന്‍റെ യേശു കൂടെയുണ്ട്(2)ഹാ എത്ര കാരുണ്യം യേശുവിന്‍റെഅതിരുകളില്ലാത്ത സൗഖ്യത്തെഞാൻ എങ്ങനെ മറന്നീടുമേ(4)

Read More 

മേഘത്തേരിൽ വരുമെന്‍റെ കാന്തൻ

മേഘത്തേരിൽ വരുമെന്‍റെ കാന്തൻ കാലം ആസന്നമായ്കാഹള നാദം മുഴങ്ങിടും വാനിൽനാം പറന്നിടാറായ്പൊൻമുഖം കാണാറായ് കണ്ണുനീർ തോരാറായ്കോടാകോടി യുഗം പ്രിയനുമൊന്നായ് തേജസ്സിൽ വാഴാറായ്മാറിടുമേ എൻ കഷ്ടങ്ങൾ നൊടിയിൽപ്രിയൻ വന്നിടുമ്പോൾമുത്തിടും ഞാനാ പൊൻ മുഖമന്നാൾമേഘത്തിൽ കണ്ടിടുമ്പോൾ;- പൊൻ…ആയിരം ആയിരം ദൂത ഗണങ്ങൾസ്വാഗതം ചെയ്തിടുമേആ മഹൽ സുദിനം കാണുവാനെന്‍റെകൺകൾ കൊതിച്ചിടുന്നേ;- പൊൻ…

Read More 

മേഘത്തേരിൽ വേഗം പറന്നു വാ

മേഘത്തേരിൽ വേഗം പറന്നു വാ പ്രിയാഎൻ മാനസം നിന്നാൽ നിറയുന്നേ(2)എന്‍റെപാപമെല്ലാം തീർത്തു തന്നവൻഎന്‍റെരോഗമെല്ലാം മാറ്റി തന്നവൻപുതു ജീവനെ തന്നു സ്നേഹ തെലവും തന്നുനവ ഗാനമെന്നും നാവിൽ പാടാറായ്;-എന്‍റെ നാൾകളെല്ലാം ഭൂവിൽ തീരാറായ്എന്‍റെ കണ്ണുനീരെല്ലാം പൊഴിയാറായ്പുത്തനാം ഭവനം പണി തീർന്നീടാറായ്എന്‍റെ കാന്തനെ ഞാൻ നേരിൽ കാണാറായ്;-കർത്തൻ കൂടെ ഞാനും ചേർന്നു വാഴുമേതൻ സിംഹാസനം ഞാൻ പങ്കു വെക്കുമേപുത്തനാം യെറുശലേം ശുഭമാം നദിക്കരെനവ വർണ്ണിയായ് ഞാൻ എന്നും വാഴുമേ;-

Read More 

മേഘത്തിൽ വന്നിടാറായ് വിണ്ണിൽ

മേഘത്തിൽ വന്നിടാറായ് വിണ്ണിൽ വീടുകളൊരുക്കി നാഥൻ വേഗം വന്നിടും തൻ ജനത്തിന്‍റെ ആധികൾ തീർത്തിടുവാൻലോകം നമുക്കിന്നേകും അവൻ നാമത്താലപമാനങ്ങൾ ക്രൂശിൻ നിന്ദകൾ സഹിക്കുന്നതു നാം ധന്യമായെണ്ണിടുന്നുവിത്തും ചുമന്നു നമ്മൾ കരഞ്ഞിന്നു വിതയ്ക്കും മന്നിൽവീണ്ടെടുപ്പിൻ നാളുകൾ വരുമ്പോൾ ആർപ്പൊടു കൊയ്തിടും നാംവീട്ടിൽ ചേരുംവരെയും അവൻ കാത്തിടും ചിറകിൻ മറവിൽ ഭീതിയെന്നിയേ നമുക്കീയുലകിൽ അധിവസിക്കാം ദിനവുംചേരും പുതിയ ശാലേം പുരിയിൽ നാം തന്നരികിൽ ഹാതീരും വിനകളഖിലം വരവിൽ തരും പ്രതിഫലം നമുക്ക്

Read More 

മേലിലുള്ളെരു ശലേമേ കാലമെല്ലാം

മേലിലുള്ളെരുശലേമേ കാലമെല്ലാം കഴിയുന്ന നാളിലെന്നെ ചേർക്കണേ നിൻ കൈകളിൽ-നാഥാ! ലളിതകൃപയുടെ വരിഷമനുദിനമനുഭവി- പ്പതിനരുളണേ സഭയാകുമീ പുഷ്പമാം സാധു നൈതലിൽ-നിന്‍റെ പാലനമല്ലാതെയെന്തിപ്പെതലിൽ ? ഹാ! കലങ്ങൾക്കിടയിൽ നീ ആകുലയായ് കിടന്നാലും നാകനാഥൻ കടാക്ഷിക്കും നിന്‍റെ മേൽ-കാന്തൻ പമരസമതു ഭവിയുടെ മനമാശു തന്നിലൊഴിക്കവേ-പര മാത്മചൈതന്യം ലഭിക്കുമാകയാൽ-നീയും വാനലോകേ പറന്നേറും പാവുപോൽ ബാലസൂര്യകാന്തികോലും ചേലെഴും ചിറകിനാൽ നീ മേലുലകം കടക്കുന്ന കാഴ്ചയെ-പോരാ കനകമണിവൊരുഗണിക സുതരൊടു സഹിതമാഴിയിലാണിടും തവ ബാബിലോൺ ശിക്ഷയാം ഘോരവീഴ്ചയെ-കാണ്മാൻ ബാലനിവന്നേകണം നിൻ വേഴ്ചയെ ആയിരമായിരം കോടി വാനഗോളങ്ങളെ താി […]

Read More