നമ്മെ ജയോത്സവമായ് വഴി നടത്തുന്ന
നമ്മെ ജയോത്സവമായ് വഴിനടത്തുന്നനല്ലൊരു പാലകൻ യേശുവല്ലയോ നിന്ദിച്ചോരുടെ മുമ്പിൽ മാനിച്ചു നടത്തുന്നനല്ലൊരു ദൈവം ഈ യേശുവല്ലയോഹല്ലേലുയ്യാ പാടി ജയം ഘോഷിക്കാംഅല്ലലെല്ലാം മറന്നാർത്തുപാടാംഎല്ലാ നാവും ചേർന്ന് ആഘോഷിക്കാംവല്ലഭനെ എന്നും ആരാധിക്കാംകണ്ണുനീർക്കാണുവാൻ കൊതിച്ച ശത്രുക്കൾചിന്നഭിന്നമായിപ്പോയികഷ്ടത വരുത്തുവാൻ ശ്രമിച്ച വിരോധികൾകഷ്ടത്തിലായിപ്പോയി;കർത്താവിന്‍റെ ക്യപകൂടെയുള്ളപ്പോൾകൺമണിപോൽ അവൻ കാത്തുകൊള്ളും(2);-പൊട്ടക്കിണറിന്‍റെ എകാന്തതയിലുംപൊട്ടിത്തകർന്നിടല്ലേപൊത്തിഫേറിൻ വീട്ടിൽ നിന്ദിതനായാലുംനിരാശനായിടല്ലേ;പിന്നത്തേതിൽ ദൈവം മാനിച്ചിടും…ഫറവോനും നിന്നെ മാനിച്ചിടും(2);-അലറും സിംഹം പോൽ ആരെയുംവിഴുങ്ങുവാൻ ശത്രു ഒരുങ്ങിടുമ്പോൾഅനുഗ്രഹങ്ങൾക്ക് അറുതിവരുത്തുവാൻഊടാടി നടന്നിടുമ്പോൾഅത്ഭുതമേശുവിൽ ആശ്രയിച്ചാൽഅതിലെല്ലാം ജയമായ് നടത്തും(2);-
Read Moreനമ്മുടെ അനുഗ്രഹം പലതും
നമ്മുടെ അനുഗ്രഹം പലതുംശത്രു തട്ടിക്കൊണ്ടു പോയിപോകാം അവൻ കോട്ടക്കുള്ളിൽബലമായി പിടിച്ചെടുക്കാംനീ കൊണ്ടുപോയ നന്മകൾഇപ്പോൾ തന്നെ മടക്കുകഒന്നും കുറയ്ക്കാതവയെല്ലാംതിരികെ തരികഎന്‍റെ ബുദ്ധിയും എൻ ആരോഗ്യവുംഎല്ലാം ദൈവം തന്ന നന്മയല്ലോആയതിന്മേൽ ഇനി നോട്ടം വക്കുവാൻസാത്താനേ നിനക്കു കാര്യമില്ല;-എന്‍റെ സമ്പത്തും എൻ സമാധാനവുംഎല്ലാം ദൈവം തന്ന നന്മയല്ലോആയതിൻമേൽ ഇനി നോട്ടം വയ്ക്കുവാൻസാത്താനേ നിനക്കു കാര്യമില്ല;-മക്കൾ, മാതാപിതാക്കൾ, ഭാര്യയും ഭർത്താവുംഎല്ലാം ദൈവം തന്ന നന്മയല്ലോആയതിന്മേൽ ഇനി നോട്ടം വയ്ക്കുവാൻസാത്താനേ നിനക്കു കാര്യമില്ല;-
Read Moreനല്ലിടയൻ എന്നെ കൈവിടില്ല
നല്ലിടയൻ എന്നെ കൈവിടില്ലഒന്നിലും എൻ മനം പതറുകില്ലഭാരങ്ങൾ വന്നിടും നേരമതിൽയേശുവിൻ പാദത്തിൽ ചേർന്നു ചെന്നുചൊല്ലിടും എൻ ദുഃഖ വേദനകൾആശ്വസിപ്പിച്ചീടും തൻ മൊഴികൾ;- നല്ലിട…പ്രതികൂലം അനവധി ഏറിടുന്നേശത്രുവിൻ കെണികളിൽ വീഴാതെചുവടൊന്നു വെയ്പാൻ കൃപ നൽകുകഅതിനുപരി ഞാൻ ചോദിക്കുന്നില്ല;- നല്ലിട…വിശ്വാസം കാത്തു എൻ ഓട്ടം തികപ്പാൻവിളിയിൻ വിരുതിനെ പ്രാപിച്ചിടാൻശക്തിയും കൃപയും നൽകിടണേനിൻ സന്നിധി ഞാൻ എത്തും വരെ;- നല്ലിട…
Read Moreനമ്മുടെ ദൈവത്തെപ്പോൽ
നമ്മുടെ ദൈവത്തെപ്പോൽവേറൊരു ദൈവം ആരുള്ളൂഅവനെ അറിഞ്ഞ നമ്മെപ്പോലെഭാഗ്യം ആർക്കുള്ളൂഏക സത്യദൈവത്തെ-സത്യത്തിൽ ആരാധിക്കാംജീവനുള്ള ദൈവത്തെആത്മാവിൽ ആരാധിക്കാം(2)കരുണയുള്ളോൻ-ഹല്ലേലൂയ്യാവിശ്വസ്തനേ-ഹല്ലേലൂയ്യാ(2)പരിശുദ്ധനേ-ഹല്ലേലൂയ്യാഎൻ ദൈവമേ-ഹല്ലേലൂയ്യാ(2)ഈ പാഴ്മരുഭൂവിൽവാളിന് തെറ്റി ഒഴിഞ്ഞവകുഞ്ഞാടിന്‍റെ തങ്ക നിണത്തിൽമറഞ്ഞവർ നമ്മൾ(2)പാപ ചങ്ങല പൊട്ടിപ്പോയ്മരണത്തിൽ വിധി മാറിപ്പോയ്യേശുക്രിസ്തുവിൻ നാമത്തിൽസാത്താൻ തലയും തകർന്നുപോയ്(കരുണയുള്ളോൻ)കരുണയുള്ളോൻ-ഹല്ലേലൂയ്യാവിശ്വസ്തനേ-ഹല്ലേലൂയ്യാ(2)പരിശുദ്ധനേ-ഹല്ലേലൂയ്യാഎൻ ദൈവമേ-ഹല്ലേലൂയ്യാ(2)രാജ പുരോഹിത ഗണമായ്നമ്മെ തിരഞ്ഞെടുത്തുവിശുദ്ധിയുള്ള സഭയായ് നമ്മെ വേർതിരിച്ചു(2)ആത്മ ഫലങ്ങൾ കായ്ക്കട്ടെകൃപാവരങ്ങൾ കത്തട്ടെദൈവസ്നേഹം നിറയട്ടെയേശുവിൻ നാമം ഉയരട്ടെ(കരുണയുള്ളോൻ)കരുണയുള്ളോൻ-ഹല്ലേലൂയ്യാവിശ്വസ്തനേ-ഹല്ലേലൂയ്യാ(2)പരിശുദ്ധനേ-ഹല്ലേലൂയ്യാഎൻ ദൈവമേ-ഹല്ലേലൂയ്യാ(2)കർത്തൻ തന്നുടെ കാഹളനാദം കേൾക്കാറായേകാന്തയാം നമ്മൾ വിൺകൂടാരം പൂകാറായേദുഃഖം നിലവിളി മാറിപ്പോം കണ്ണീരെല്ലാം നീങ്ങിപ്പോം..നിത്യാനന്ദം പ്രാപിച്ചോർയേശുവിൻ കൂടെ വാണീടും…(കരുണയുള്ളോൻ)കരുണയുള്ളോൻ-ഹല്ലേലൂയ്യാവിശ്വസ്തനേ-ഹല്ലേലൂയ്യാ(2)പരിശുദ്ധനേ-ഹല്ലേലൂയ്യാഎൻ ദൈവമേ-ഹല്ലേലൂയ്യാ(2)
Read Moreനല്ലിടയനാം യേശുരക്ഷകൻ
നല്ലിടയനാം യേശുരക്ഷകൻതൻ ജീവൻ നൽകി വീണ്ടെടുത്തെന്നെമുട്ടുകൾ സർവ്വവും നാൾതോറുമേതീർത്തു പാലനം ചെയ്തീടുന്നു താൻയേശു നല്ലിടയൻ എന്നെ നല്ലമേച്ചിൽ സ്ഥലെ കിടത്തുന്നു സദാശാന്ത വെള്ളങ്ങൾക്കരികിൽ എന്നെസന്തതം കൊണ്ടുപോകുന്നു അവൻനീതി വഴികളിൽ നടത്തുന്നുസാദരം എന്നെ എൻ നല്ലിടയൻമുൻനടക്കുന്നു താൻ അനുദിനംഎന്നെ പേർ ചൊല്ലി വിളിച്ചീടുന്നുതൻ ആടുകളെ അറിയുന്നവൻനന്നായറിയും തൻ ശബ്ദം അവസർവ്വശക്തിയുള്ള തൻ കൈകളിൽക്ഷേമമായിരിക്കും അവ എന്നുംകെട്ടുന്നു മുറിവു രോഗികളെമുറ്റും സുഖപ്പെടുത്തീടുന്നു താൻമാർവ്വിൽ കുഞ്ഞാടുകളെ ചുമന്നുസർവ്വനേരവും പാലിച്ചീടുന്നുഈ നല്ലിടയാ സംരക്ഷണയിൽഞാൻ എന്‍റെ ലോക വാസം കഴിച്ചുമൃത്യുവിൻ ശേഷം സ്വർഗ്ഗേ പാർത്തിടുംനിത്യകാലവും […]
Read Moreനമ്മുടെ ദൈവത്തെപ്പോൽ വലിയ
നമ്മുടെ ദൈവത്തെപ്പോൽവലിയ ദൈവം ആരുള്ളു?നാം പാടുക പുതുഗീതംമഹാത്ഭുതമവൻ ചെയ്തുതൻ വലങ്കരവും വിശുദ്ധഭുജവും വിജയം നേടി;-ഭുവതു മാറുകിലും വന്മലആഴിയിൽ പതിക്കുകിലുംആഴങ്ങൾ കലങ്ങുകിലുംഭയമില്ല നമുക്കൊട്ടും;-യാഹിൻ തിരുനാമംബലമേറിയ ഗോപുരം താൻനീതിയുള്ളോനഭയം അതിൽ ഓടിയണഞ്ഞീടും;-കർത്തനിൽ തിരുക്കൺകൾഭുവെങ്ങുമുലാവുന്നതൻ ഭക്തന്മാർക്കായിബലമഖിലവും വെളിപ്പെടുത്താൻ;-ശാശ്വതമാം പാറയഹോവയിൽ നമുക്കുണ്ട്ആശ്രയിപ്പാൻ അവനെആശ്വാസത്തിൻ നായകനെ;-
Read Moreനടത്തിടുന്നു ദൈവമെന്നെ നടത്തി
നടത്തിടുന്നു ദൈവമെന്നെനടത്തിടുന്നുനാൾതോറും തൻ കൃപയാലെന്നെനടത്തിടുന്നുഭൗമിക നാളുകൾ തീരും വരെഭദ്രമായ് പാലിക്കും പരമനെന്നെഭാരമില്ല തെല്ലും ഭീതിയില്ലഭാവിയെല്ലാമവൻ കരുതിക്കൊള്ളും;-കൂരിരുൾ തിങ്ങിടും പാതകളിൽകൂട്ടുകാർ വിട്ടുപോം വേളകളിൽകൂട്ടിനവനെന്‍റെ കൂടെ വരുംകൂടാര മറവിലങ്ങഭയം തരും;-ആരിലുമെൻ മനോഭാരങ്ങളെഅറിയുന്ന വല്ലഭനുണ്ടെനിക്ക്ആകുലത്തിലെന്‍റെ വ്യാകുലത്തിൽആശ്വാസമവനെനിക്കേകിടുന്നു;-ശോധനയാലുള്ളം തകർന്നീടിലുംവേദനയാൽ കൺകൾ നിറഞ്ഞീടിലുംആനന്ദമാം പരമാനന്ദമാംഅനന്ത സന്തോഷത്തിൻ ജീവിതമാം;-
Read Moreനടത്തിയ വിധങ്ങൾ ഓർത്താൽ നന്ദി
നടത്തിയ വിധങ്ങൾ ഓർത്താൽനന്ദി ഏകിടാതിരുന്നിടുമോ-നാഥൻ(2)ജീവിതത്തിൻ മേടുകളിൽഏകനെന്നു തോന്നിയപ്പോൾധൈര്യം നൽകിടും വചനം നൽകി;-ഭാരം ദുഃഖം ഏറിയപ്പോൾമനം നൊന്തു കലങ്ങിയപ്പോൾചാരെയണച്ചു ആശ്വാസം നൽകി;-കൂട്ടുകാരിൽ പരമായെന്നിൽആനന്ദതൈലം പകർന്നുശത്രുമദ്ധ്യേ എൻ തല ഉയർത്തി;-
Read Moreനദീതുല്യം ശാന്തിവരട്ടെൻ വഴി
നദീതുല്യം ശാന്തിവരട്ടെൻ വഴിഖേദങ്ങൾ തല്ലട്ടോളം പോൽഎന്താകിലുമെൻ വഴികാണിച്ചേശുക്ഷേമം താൻ ക്ഷേമം എൻ ദേഹിക്കുക്ഷേമം എൻ ദേഹിക്കുക്ഷേമം താൻ ക്ഷേമം എൻ ദേഹിക്ക്വരട്ടെ കഷ്ടം സാത്താനമർത്തട്ടെപോരാത്തതല്ലെൻ വിശ്വാസംഎൻ നിർഗതിയെ ആദരിച്ചാനേശുഎന്നാത്മാവിന്നായ് ചിന്തി രക്തം;- ക്ഷേമം…തൻക്രൂശോടെൻ പാപം സർവ്വം തറച്ചുഞാനതിനി വഹിക്കേണ്ടാഹാ, എന്താനന്ദം, എന്താശ്ചര്യ വാർത്തകർത്തനെ വാഴ്ത്തെ, വാഴ്ത്തേൻ ദേഹി;- ക്ഷേമം…ജീവൻ എനിക്കിനി ക്രിസ്തു, ക്രിസ്തു താൻകവിയട്ടെൻ മീതെ യോർദ്ദാൻജീവമൃത്യുക്കളിൽ നീ ശാന്തിതരു-ന്നതാലെനിക്കധിവന്നീടാ;-ക്ഷേമം താൻസ്വർഗ്ഗം വേണം, കർത്താ ശ്മശാനമല്ലകാക്കുന്നെങ്ങൾ നിൻ വരവെദൂതകാഹളമെ, കർത്തൃശബ്ദമേഭാഗ്യപ്രത്യാശ, ഭാഗ്യശാന്തി;- ക്ഷേമം…
Read Moreനൽ നീരുറവ പോൽ സമധാനമോ
നൽ നീരുറവ പോൽ സമധാനമോഅലമാലപോൽ ദുഃഖമോഎന്തെന്തു വന്നാലും എൻ ജീവിതത്തിൽചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ്പാടീടും സ്തോത്രം ഞാൻ സ്തോത്രം ഞാൻ പാടീടും നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ്പിശാചിൻ തന്ത്രങ്ങൾ പരീക്ഷകളും എൻ ജീവിതേ ആഞ്ഞടിച്ചാൽചെഞ്ചോര ചൊരിഞ്ഞ എൻ ജീവനാഥൻ എൻ പക്ഷം ഉള്ളതാൽ ജയമേ;- പാടീടും…വൻ ദുഃഖം പ്രയാസങ്ങൾ ഏറിയാലും നിരാശനായ് തീരില്ല ഞാൻ എന്നെ കരുതാൻ തൻമാറോടണയ്ക്കാൻ നാഥൻ താനുള്ളതാൽ പാടുമേ;- പാടീടും…എൻ ഹൃത്തടത്തിൽ കർത്തൻ വാസമതാൽയോർദ്ദാൻ പോൽ വൻ ക്ലേശം വന്നാൽതകർന്നുപോവില്ല ചാവിൻ മുൻപിലുംതൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നീയെൻ പക്ഷം മതി
- കൊയ്ത്തു വരുന്നു ഫലശേഖരവും
- യേശു എന്‍റെ കൂടെ ഉണ്ട്
- ഹാ എൻ സൗഭാഗ്യത്തെ ഓർത്തി
- വാഗ്ദത്തം പറഞ്ഞ ദൈവം വാക്കുമാറുകില്ല

