Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

നല്ലിടയനേശു തനിക്കുള്ള ജങ്ങൾക്കാ

നല്ലിടയനേശു തനിക്കുള്ളജങ്ങൾക്കായി വന്നസ്നേഹമേ സ്നേഹമേനല്ലിടയനാടുകൾക്കായ് ജീവനെയും നൽകിടുന്നസ്നേഹമേ സ്നേഹമേ!അലയുന്നോരാടുകൾക്കായ് നിലവിട്ടു താണിറങ്ങിപല മട്ടു മാലിയന്ന സ്നേഹമേ!വിലയേറും തങ്കനിണം ചൊരിയാനും താൻ കനിഞ്ഞ-താരാലും വർണ്ണ്യമാകാ സ്നേഹമേസ്നേഹമേ!ഒരുനാളും കൈവിടുകില്ലതിനാലീയാടുകളിൽഭയമില്ല തന്‍റെ മഹാ സ്നേഹമേകനിവോലും തൻകരത്താൽ താലോലിച്ചീ മരുവിൽചേലോടും പോറ്റിടും തൻ സ്നേഹമേസ്നേഹമേ

Read More 

നമുക്കെതിരായ് ശത്രു എഴുതിടും

നമുക്കെതിരായ് ശത്രു എഴുതിടും രേഖകൾതകർത്തിടും യേശുവിൻ കരങ്ങൾ(2)ഒരുദോഷവും ഫലിക്കാതെ സകലതുംനമുക്കായ് അനുഗ്രഹപൂർണ്ണമാക്കും(2)പർവ്വതസമമാം വിഷമങ്ങൾലഘുവായ് തീർത്തവനേശുവല്ലോ(2)വൻതടസ്സമായ് മാറാത്ത മലകളെ തകർത്തവൻമണൽത്തരിയാക്കിയില്ലേ(2);-ശത്രുവിൻ തലയവൻ തകർത്തിടും നമുക്കായ്പുതുവഴി ഒരുക്കീടുവാൻ(2)ഘോരമാം കാർമേഘം ഉയർന്നാലുംഎതിരായ് വൻമാരി പെയ്തിടില്ല(2);-കൊടുംങ്കാറ്റിൽ കരുതിടും എനിക്കൊരുമറവിടംതിരുചിറകിൻ അടിയിൽ(2)ഒരുബാധയും ഭവിക്കാതെ സാധുവാംഎന്നേയും പുലർത്തുന്ന യേശു മതി(2);-ഭയപ്പെടേണ്ട പാരിൽ ഭ്രമിച്ചിടേണ്ടയേശുകരുതിടും വൻ വഴികൾ(2)എതിർപ്പെല്ലാം തകർത്തവൻ ഒരുക്കിടുംകൊതിതീരെ നല്ലൊരു മേശയവൻ(2);-ഉയരവും ഉറപ്പ‍ുള്ള മതിലുകൾ തകർത്തവൻഒരുക്കിടും വഴി എനിക്കായ് (2)ആനന്ദിച്ചാർക്കുവാൻ അനുദിനം അനുഗ്രഹംആഴിപോൽ ഒരുക്കിടുമേ (2);-പാറയെ തകർത്തവൻ ഒരുക്കിടുംഎനിക്കായ് ജീവന്‍റെ ജലനദിയെ(2)ദാഹവും ശമിച്ചെന്‍റെ ക്ഷീണവും മറന്നു […]

Read More 

നല്ലൊരവകാശം തന്ന നാഥനെ

നല്ലൊരവകാശം തന്ന നാഥനെ ഒന്നു കാണുവാൻ കൊതിയേറിടുന്നേ നിത്യ ജീവ ദാനം തന്ന യേശുവിൻ കൂടെ വാഴുവാൻ കൊതിയേറിടുന്നേ(2) പുറംപറമ്പിൽ കിടന്ന എന്നെ പറുദീസ നൽകാൻ തിരഞ്ഞെടുത്തു(2) നാശകരമായ കുഴിയിൽ നിന്നും യേശുവിന്‍റെ നാമം ഉയർച്ചതന്നു(2);- നല്ലൊര… കുഴഞ്ഞ ചേറ്റിൽ കിടന്ന എന്നെ വഴിയൊരുക്കി കര കയറ്റി(2) പാളയത്തിന്‍റെ പുറത്തുനിന്നും പാനപാത്രത്തിന്‍റെ അവകാശിയായ് (2);- നല്ലൊര… കുരിശെടുക്കാൻ കൃപ ലഭിച്ച കുറയനക്കാരിൽ ഒരുവൻ ഞാനും(2) പറന്നീടുമേ ഞാനും പറന്നീടുമേ പ്രിയൻ വരുമ്പോൾ വാനിൽ പറന്നീടുമേ(2);- നല്ലൊര…

Read More 

നമുക്കഭയം ദൈവമത്രേ മനുഷഭയം

നമുക്കഭയം ദൈവമത്രേമനുഷ്യഭയം വേണ്ടിനിയുംഎന്നും നൽസങ്കേതം ദൈവംതന്നു നമ്മെ കാത്തിടുന്നുമണ്ണും മലയും നിർമ്മിച്ചതിന്നുംമുന്നമേ താൻ വാഴുന്നു;-രാവിലെ തഴച്ചുവളർന്നുപൂവിടർന്ന പുല്ലുപോലെമേവിടുന്ന മനുഷ്യർ വാടിവീണിടുന്നു വിവശരായ്;-ചേരും മണ്ണിൻ പൊടിയിലൊരുനാൾതീരും മനുഷ്യമഹിമയെല്ലാംവരുവിൻ തിരികെ മനുഷ്യരേയെ-ന്നരുളിചെയ്യും വല്ലഭൻ;-നന്മ ചെയ്തും നാട്ടിൽ പാർത്തുംനമുക്കു ദൈവസേവ ചെയ്യാംആശ്രയിക്കാം അവനിൽ മാത്രംആഗ്രഹങ്ങൾ തരുമവൻ;-നിത്യനാടു നോക്കി നമ്മൾയാത്ര ചെയ്യുന്നിന്നു മന്നിൽഎത്തും വേഗം നിശ്ചയം നാംപുത്തൻ ശാലേം പുരമതിൽ;-

Read More 

നല്ലോരിൽ സുന്ദരി നി​ന്‍റെ പ്രിയനെന്തു

നല്ലോരിൽ സുന്ദരി നിന്‍റെ പ്രിയനെന്തു വിശേഷതയുള്ളൂ? എന്‍റെ പ്രിയൻ ചുവപ്പോടു നല്ല വെണ്ടകലർന്നൊരു വീരൻ ആയിരം പത്താളെ നോക്ക്-അതിൽ എന്നേശുമുഖ്യനായുണ്ട് പൊന്നിന്‍റെ കട്ടയെ നോക്ക്-അതിൽ എന്നേശുവിൻ തലയുണ്ട് അക്കരിങ്കാക്കയെ നോക്ക്-അതിൽ എന്നേശുവിൻ മുടിയുണ്ട് പ്രാക്കളിൻ കണ്ണുകൾ നോക്ക്-അതിൽ എന്നേശുവിൻ കൺകളുണ്ട് നന്മണപ്പൂന്തടം നോക്ക്-അതിൽ എന്നേശുവിൻ കവിളുണ്ട് താമരപ്പൂവിനെ നോക്ക്-അതിൽ എന്നേശുവിൻ ചുണ്ടുണ്ട് പച്ചപതിച്ച പൊൻ നോക്ക്-അതിൽ എന്നേശുവിൻ കൈകളുണ്ട് നീലക്കൽ ദന്തത്തെ നോക്ക്-അതിൽ എന്നേശുവിൻ വയറുണ്ട് തങ്കത്തിൻ വെൺകൽതൂൺ നോക്ക്-അതിൽ എന്നേശുവിൻ തുടയുണ്ട് ദേവതാരമരം നോക്ക്-അതിൽ എന്നേശുവിൻ […]

Read More 

നല്ലൊരു ദേശം എത്ര സുന്ദര ദേശം

നല്ലൊരു ദേശംഎത്ര സുന്ദര ദേശംനമുക്ക് യേശു ഒരുക്കുംഒരു ശാശ്വത ഭവനം (2)അവിടെ നാം പാർക്കുംനിത്യമായവാസംഅവിടെ നാം കേൾക്കുംഹല്ലേലുയ്യാ ഗീതം(2);- നല്ലൊരു…അന്നു നമ്മൾ പാടുംസന്തോഷത്തിൻ ഗീതംഅന്നു നമ്മൾ കാണുംസ്വർഗ്ഗീയ സൗഭാഗ്യം(2);- നല്ലൊരു…കഷ്ടതയും ഇല്ലകണ്ണുനീരതില്ലരോഗമവിടില്ലദുഃഖമവിടില്ല(2);- നല്ലൊരു…

Read More 

നല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻ

നല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻശോഭനമായൊരു ദേശമതിൽപ്രിയനുമായുള്ള വാസമതോർക്കുമ്പോൾഇല്ലില്ല ഖേദം തെല്ലുമെന്നിൽഇത്രമാം സ്നേഹം എന്നിൽ പകർന്ന്മാറോട് ചേർത്ത സ്നേഹനാഥാഅങ്ങല്ലാതാരും ആശ്രയം വെയ്പ്പാൻഇല്ലില്ല വേറെ ഈ ധരയിൽപോയതുപോൽ താൻ വേഗം വരാമെന്ന്ചൊല്ലി പിരിഞ്ഞൊരെൻ യേശുനാഥാപൊൻമുഖം കാണ്മാൻ വാഞ്ചയതേറുന്നേഇല്ലില്ല മറ്റൊന്നും ജീവിതത്തിൽ

Read More 

നല്ലൊരു നാഥനെ കണ്ടു ഞാൻ

നല്ലൊരു നാഥനെ കണ്ടു ഞാൻഎന്നാത്മ രക്ഷകനെഅല്ലലകന്നിങ്ങു പാടി പുകഴ്ത്തിടാൻനല്ലോരു രക്ഷകനെഭാരങ്ങളേറുമീ പാരിടത്തിൽഎൻ ഭാരം ചുമന്നിടുന്നോൻതുമ്പങ്ങൾ നീക്കിടും ഇമ്പം പകര്ർന്നിടുംഅൻപുള്ള കര്ർത്താവു താൻ;- നല്ലൊരു…കണ്ടെത്തി ആശ്വാസം തന്നിലതാൽഞാൻ ഭാഗ്യവാൻ ഇന്നിഹത്തിൽമാഞ്ഞിടും മഞ്ഞു തൂവെയിലി-ലെന്നപോൽ മാനസഖേതങ്ങൾ;- നല്ലൊരു…

Read More 

നാൾതോറും നമ്മുടെ ഭാരങ്ങൾ

നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുംരക്ഷകൻ യേശുവിന്‍റെമറവിൽ വസിച്ചിടാം നിഴലിൻ കീഴ്പാർത്തിടാം എന്നെന്നും മോദമോടെപാടീടുക നാം പാടീടുകഹല്ലേലുയ്യാ ഗാനം പാടീടുക പോയീടുക നാം പോയീടുകസ്നേഹത്തിൻ ദൂതുമായ് പോയീടുകഅമ്മതൻ കുഞ്ഞിനെ മറന്നീടിലുംഞാൻ മറക്കുകില്ലൊരു നാളുംഎന്നു വാക്കു പറഞ്ഞവൻ മാറുകില്ലഈ ലോകാവസാനം വരെ;- പാടീടുക…എന്‍റെ കഷ്ടങ്ങളിൽ എന്നെ വിടുവിക്കുവാൻസ്നേഹവാനാം ദൈവമുണ്ട്അല്ലെങ്കിലും ഈ ലോകത്തിൻ പിന്നാലെപോകുകില്ലൊരു നാളും;- പാടീടുക…

Read More 

നാളുകൾ ഏറെയില്ല നാഥൻ

നാളുകൾ ഏറെയില്ല നാഥൻ വരവിനായ്നന്ദിയോടെ നാഥനെ സ്തുതിച്ചിടാം(2)നഷ്ടമാക്കിടല്ലേ അൽപ്പനാളിമണ്ണിൽകർത്തനെ സ്തുതിച്ചീടാം നമുക്ക് ഉണരാം(2)കാറ്റുകൾ അടിച്ചാൽ കാർമേഘം ഉയർന്നാൽകർത്തൻ യേശുവിൻ കരം പടകിൽ വരും(2)ലേശവും ഭയം ഇല്ലാ ചാരെ എൻ യേശു ഉണ്ട്ആശിച്ച തുറമുഖത്ത് അവൻ എത്തിക്കും(2);- നാളുകൾ…മാവു കുറയുകില്ലാ എണ്ണയും തീരുകില്ലാകാക്കയെക്കൊണ്ടും നമ്മെ പോറ്റിടുമേ(2)കരുതുകവേണ്ട മന്നാ കർത്താവ് ഒരുക്കിട്ടുണ്ട്മരുഭൂമിയിലും തണൽ കരുതീട്ടുണ്ട്(2);- നാളുകൾ…അക്കരെ എത്തിച്ചിടാൻ ആഴിയിൽ പാത നൽകിഅപ്പവും മീനും വേണ്ടുവോളവും നൽകീ(2)അത്ഭുത മന്ത്രി യേശു എന്‍റെ രക്ഷകനേശുആരിലും ഉന്നതൻ എൻ യേശുനാഥൻ(2);- നാളുകൾ…

Read More