സ്നേഹവാനായൊരു ദൈവമുണ്ട്
സ്നേഹവാനായൊരു ദൈവമുണ്ട്അവൻ ക്ഷേമമായി പാലിക്കുന്നുവേദനയിൽ അവൻ ചാരത്തണഞ്ഞുസ്നേഹമായി പാലിക്കുന്നു1 പാപത്തെ വെറുക്കും പാപിയെ സ്നേഹിക്കുംനീതിമാനായ ദൈവംപാപത്തിനു ശിക്ഷ നൽകുന്നവൻരക്ഷാ മാർഗവുമൊരുക്കിടുന്നു;- 2 കഷ്ടതയിൽ തൻ മക്കളെ അവൻശ്രേഷ്ട ഭുജത്തിൽ വഹിച്ചിടുന്നുകണ്ണുനീർ ദിനം തോറും തുടച്ചിടുന്നുഅവൻ ആശ്വാസം നൽകിടുന്നു;-3 ഈ ലോകം എന്നെ താഴ്ത്തിടുമ്പോൾദൈവം എന്നെ ഉയർത്തിടുന്നുഈ ലോകം എന്നെ നിന്ദിക്കുമ്പോൾദൈവം എന്നെ മാനിക്കുന്നു;-4 കൃപയുടെ വാതിൽ അടയും മുമ്പേഅവൻ നിന്നെ വിളിച്ചിടുന്നുനരകത്തിൽ നിന്നു വിടുവിക്കുവാൻസ്വന്തപുത്രനെ തന്നുവല്ലോ;-
Read Moreസ്തുതികളിൻ മീതെ വസിക്കും പരാ
സ്തുതികളിൻ മീതെ വസിക്കും പരാസ്തുതിഗീതം എന്നാളും പാടിടും ഞാൻസതതം നിൻ സവിധേ അണഞ്ഞിടുന്നേസദയം നിൻ കൃപ എന്നിലേകീടണേസങ്കേതമങ്ങാണെൻ സംഗീതവുംസന്താപ നേരത്തെൻ സന്തോഷവുംസങ്കടം സാഗര സമാനം ഉയർന്നാലുംസഖിയായി എൻ ചാരെ വരും സ്നേഹനാഥാസാധുവാം എന്നെയും സ്നേഹിച്ച നാഥാസ്നേഹ കൊടി എന്മേൽ വിരിച്ചവനെസതതം സധൈര്യം നിൻ സവിധേ അണഞ്ഞിടാൻ..സുതനായ് സ്വർഗ്ഗീയവകാശിയാക്കി നീസേവിക്കും അങ്ങേ ഞാൻ ആയുസ്സെല്ലാംസ്നേഹിക്കും സർവ്വസ്വം ഏകി നാഥാസാദരം സ്തുതി സ്തോത്ര ഗീതങ്ങൾ പാടിസർവ്വേശാ നിൻ പാദെ വീണിടുന്നേ
Read Moreസ്‌നേഹിതനെ പോലെ ജീവനേകി
സ്നേഹിതനെ പോലെ ജീവനേകിശത്രുവാമെന്നെ നേടിയോനെഅമ്മതൻ സ്നേഹത്തിനപ്പുറമായിഎന്നെ കരുതുന്ന പ്രാണപ്രിയാ(2)ആരാധിച്ചീടും ഞാൻ നന്ദിയോടെ വർണ്ണിച്ചീടും ഞാൻ നിൻ കൃപയേ ഹല്ലേലൂയാ…. ഹല്ലേലൂയാ….ഹല്ലേലൂയാ…. നിനക്ക്….(2)2 ഭീരുവമെന്നിൽ ധൈര്യമേകി പുത്രനായ് മാറ്റിയ സ്വർഗ്ഗ താതാഅബ്ബാ പിതാവേ ആരാധ്യനെ വർണ്ണിച്ചീടും ഞാൻ നിൻ വിശ്വസ്തതയെ(2);- ആരാധിച്ചീടും…3 കെരീത്തിൽ കാക്കയാൽ പോറ്റിയവൻസാരേഫത്തിലും കൈവിടില്ലബേർശേബയിൽ ദൂതൻ ശക്തികരിക്കുംഹോരേബിൽ അവൻ ശബ്‌ദം കേൾപ്പിച്ചിടും(2);- ആരാധിച്ചീടും…4 വാഗ്‌ദത്തം പോലെ നിൻ ആത്മാവിനെഅച്ചാരമായ് നൽകി പാലിക്കുന്നോൻനിത്യതയോളവും കൂടെയിരിക്കുംഅതുല്യ സ്നേഹത്തിൻ ഉറവിടമെ(2);- ആരാധിച്ചീടും…
Read Moreസ്തുതികളിൻ ഉടയവനേ
സ്തുതികളിൻ ഉടയവനേസ്തുതി ഞങ്ങളർപ്പിക്കുന്നുസ്തുതിയിൽ വസിക്കും നാഥാവരികിന്നി അടിയർ മദ്ധ്യേ1 തിരൂകൃപ തിരുദയയുംഅടിയങ്ങൾശ്രയമേപരിശുദ്ധ ആവിയതാൽനിറച്ചുയിരരൂളേണമേ;- സ്തൂതി..2 കനിവെഴും പരിശുദ്ധനേകരൂണയിന്നുറവിടമേഹൃദയങ്ങളൊരുക്കേണമേനിൻ സ്തൂതി മുഴക്കിടൂവാൻ;- സ്തൂതി..3 തിരൂഹിതം തൃജിച്ചവരുംതിരൂസ്നേഹം മറന്നവരുംകഴുകണേ തിരുനിണത്താൽഅനുഗ്രഹിച്ചയയ്ക്കേണമേ;- സ്തുതി…
Read Moreസ്തോത്ര ഗീതങ്ങൾ പാടി ഞങ്ങൾ
സ്തോത്ര ഗീതങ്ങൾ പാടി ഞങ്ങൾസ്തോത്ര യാഗങ്ങൾ അർപ്പിക്കുന്നുസ്തുതിയും ബഹുമാനകീർത്തനവും പാടിഉന്നതനേശുവെ വന്ദിക്കുന്നു.എല്ലാ നാവും തിരുനാമം കീർത്തിക്കുംഎല്ലാ മുഴങ്കാലും തിരുമുമ്പിൽ മടങ്ങുംമഹത്വവും സ്തോത്രവും താതനു നല്കിയേശുതാൻ കർത്താവെന്നേറ്റു ചൊല്ലുംവഴിയും സത്യവും ജീവനുമാം നിന്നെആത്മാവിൻ നിറവോടെ ആരാധിക്കാംഅണയുന്നിതാ ആദരവോടിന്നുആശിഷമേകി അനുഗ്രഹിക്കുചെറുതും വലുതുമാം അനവധി ഭാരങ്ങൾസ്തോത്രമോടെ തിരുസന്നിധിയിൽഅർപ്പിച്ചു നാഥാ കൃപ യാചിപ്പാൻസർവ്വേശ്വരാ നീ വരമരുളൂ
Read Moreസ്തുതികളിന്മേൽ വസിക്കുന്നവൻ
സ്തുതികളിന്മേൽ വസിക്കുന്നവൻസർവ്വ ബഹുമാനത്തിനും യോഗ്യനവൻ (2)എന്റെ പരിപാലകൻ എൻ പരിചയുമായ് സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2)യേശുവേ… എൻ പ്രിയനേ… (2)യോഗ്യൻ നീ സ്തുതിക്ക് യോഗ്യൻ നീ… (2) നടത്തിയ വിധങ്ങളെ ഓർത്തിടുമ്പോൾ നന്ദിയാൽ എൻ മനം പാടീടുമേ (2) എന്നെ കാക്കുന്നവൻ, എൻ കോട്ടയുമായ് സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2)(യേശുവേ… എൻ…) നിൻ അഭിഷേകത്തിൽ ഞാൻ നിലനിൽക്കുമ്പോൾഒരു ബാധയുമെന്മേൽ വരികയില്ല (2) എന്നെ കാക്കുന്നവൻ എൻ കോട്ടയുമായ് സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2) (യേശുവേ… എൻ…)
Read Moreസ്തോത്രം പാടീടുക നന്ദി കരേറ്റിടുക
സ്തോത്രം പാടീടുക നന്ദി കരേറ്റിടുകആപത്തനർത്ഥങ്ങൾ നേരിടും വേളയിൽകൈവിടുകില്ല നാഥൻ(2) നമ്മെകൈവിടുകില്ല നാഥൻ1 ഭാരങ്ങൾ നേരിടുമ്പോൾസ്നേഹമായ് നമ്മെ വിളിക്കും നാഥൻ(2)ബലമുള്ളഭുജങ്ങൾ കരുതലിൻ കരങ്ങൾചിറകുകൾപോൽ വിരിയ്ക്കും(2) നമ്മെഅതിൻ നിഴലിൽ അണയ്ക്കും; സ്തോത്രം…2 അഗതികൾക്കാശ്വാസമാകുംഅനാഥർക്കാലംബമാകുമവൻ(2)രോഗിക്കു വിടുതൽ കുരുടർക്ക് കാഴ്ചമുടന്തർക്ക് ബലമേകി(2) അവൻഏവർക്കും ശാന്തി നനൽകും; സ്തോത്രം…3 എൻ കൃപ നിനക്കു മതിവഴിയും സത്യവും ജീവനുമായ്(2)മാറായെ മാധുര്യമാക്കിയ നാഥൻനിരന്തം വഴി നടത്തും(2) നിന്റെഗമനത്തെ സ്ഥിരമാക്കും; സ്തോത്രം…
Read Moreസ്തുതികൾക്ക് യോഗ്യനാം യേശു
സ്തുതികൾക്ക് യോഗ്യനാം യേശുവിനെനന്ദിയോടെ ആരാധിക്കാം(2)സത്ഗുണ പൂർണ്ണനായവനെപൂർണ്ണ ആത്മവോടാരധിക്കം(2)ആരാധന സ്തുതി ആരാധനഹല്ലെലുയ സ്തതി ആരാധന…(2)പൂർണ്ണ ശക്തിയോടെ ആരാധനപൂർണ്ണ മനസോടെ ആരാധന(2)വചനം ജഡമായി അവതരിച്ചയേശുവിൻ വചനം വിടുതൽ നല്കും(2)മനസലിവിൻ നാഥൻ യേശുവിനെആത്മാവിൽ ആരാധിക്കാം(2);- ആരാധന…നിത്യസമാധനം നൽകുന്നവൻകഷ്ടതയിൽ നാഥൻ കൃപ തന്നിടും(2)നിത്യതയോളം നമ്മെ നയിക്കുംകർത്തനെ ആരാധിക്കാം(2);- ആരാധന…
Read Moreസ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു
സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നുനിൻ കൃപാ ദാനങ്ങൾ പകർന്നിടണേനന്ദിയല്ലാതൊന്നും നൽകിടുവാൻഎൻ ജീവിതത്തിൽ ഇല്ല യേശുനാഥാ(2)കാരുണ്യം തൂകുന്ന നിൻ കണ്ണുകൾവാത്സല്യമേകുന്ന നിൻ മൊഴികൾ(2)എൻ ജീവിതത്തിൽ ശാന്തി ഏകീടുവാൻകാരുണ്യവാരിധേ കനിയേണമേ(2);- സ്തോത്ര…സ്നേഹം നിറഞ്ഞ നിൻ സാമിപ്യവുംആശ്വാസമേകുന്ന സാന്നിദ്ധ്യവും(2)എൻ ജീവിതത്തിൽ പുണ്യം ആയിടുവാൻസ്നേഹനാഥാ മനസ്സലിയണമേ(2);- സ്തോത്ര…ക്രൂശിൽ സഹിച്ച നിൻ യാതനയുംഎൻ പേർക്കായ് ഏറ്റതാം വേദനയും(2)എൻ പ്രാണപ്രീയാ നന്ദിയോടോർക്കുമ്പോൾസ്തോത്രമല്ലാതെന്തു നൽകീടും ഞാൻ(2);- സ്തോത്ര…
Read Moreസ്തോത്രത്തിൻ ഗാനങ്ങൾ പാടീടും ഞാനെന്നും
സ്തോത്രത്തിൻ ഗാനങ്ങൾ പാടീടും ഞാനെന്നുംഎൻ പ്രീയ നാഥനാമേശുവിന്തിൻമകൾ ഓർക്കാതെ നൻമകൾ നല്കിയോൻയാഗമായ് തീർന്നെന്നെ വീണ്ടെടുത്തു(2)1 ആരുമില്ലാതെ ഞാൻ ഏകനായീടുമ്പോൾആശ്വാസം കാണും നിൻ സാന്നിധ്യത്തിൽ(2)ആശ്രയിക്കും നിത്യം ആ തിരുപാദത്തിൽആനന്ദിക്കും എന്നും ആ മുഖശോഭയിൽ(2);- സ്തോത്ര….2 രോഗക്കിടക്കയിൽ കൂടെയിരുന്നിടുംകർത്താവിൻ സാമിപ്യം ആശ്വാസമേ(2)പാപഭാരം പേറി താളടിയാകുമ്പോൾപൊൻകരം തന്നെന്നെ താങ്ങി നടത്തിടും(2) ;- സ്തോത്ര….3 ആത്മഫലങ്ങളാൽ ശക്തീകരിക്കെന്നും(2)വിശ്വാസ ധീരനായ് വേല ചെയ്‌വാൻദോഷൈക ശക്തികൾ രൂക്ഷമായീടുമ്പോൾദൈവിക ശക്തിയാൽ ജീവൻ പകർന്നിടും (2) ;- സ്തോത്ര….
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആയിരങ്ങൾ വീണാലും പതിനായി
- ആദ്യ വിവാഹനാളിൽ ഏദനിൽ
- ദൈവത്തിൻ പൈതലെ ക്ളേശിക്ക
- വാന ലോകത്തെഴുന്ന ള്ളിനാൻ
- അപ്പനാണേ എന്റെ – യോഗ്യനല്ല ഞാൻ

