Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

കാഹളം ധ്വനിച്ചിടാറായ് കർത്തനേശു

കാഹളം ധ്വനിച്ചിടാറായ് കർത്തനേശു വാനിൽ വരാറായ് ഇടിമുഴക്കംപോൽ കേൾക്കും എൻപേർ വിളിക്കും തൽക്ഷണം ഞാൻ പറക്കും ലോകജാതികൾ ഇളകിടുന്നു ലോക രാഷ്ട്രങ്ങൾ തകർന്നിടുന്നു സമാധാനമില്ല. സന്തോഷമില്ല. ലോകത്തിൽ ശാന്തിയില്ല. രോഗങ്ങൾ വർദ്ധിക്കുന്നു ഭൂകമ്പം ഏറിടുന്നു പക പിണക്കം വിദ്വേഷം യുദ്ധഭീഷണികൾ കൂട്ടമായ് കേട്ടിടുന്നു… ഒരുങ്ങുക സോദരരേ ഒന്നായ് പറന്നിടുവാൻ ഭാരം കുറച്ചിടാം വേഗം പറന്നിടാൻ ഈ ലോകം മറന്നീടുക

Read More 

കാലം തികയാറായെൻ കാന്തൻ

കാലം തികയാറായെൻ കാന്തൻ വരവിനായികാലമധികമില്ല കാഹളനാദം കേൾപ്പാൻഭാരം പ്രയാസങ്ങളേറിടുമ്പോൾഓർക്കുന്നു ഞാനെന്‍റെ സ്വർഗ്ഗവീട്രോഗമോ ശോകമോ വേദനയോഇല്ലവിടെ എന്നും സന്തോഷമേമൃത്യഭയമെന്നെ നേരിടുമ്പോൾകാണുന്നു ഞാനെന്‍റെ സ്വർഗ്ഗവീട്നിത്യമായുള്ളാരു ജീവിതമോഉണ്ടവിടെ എന്നും സന്തോഷമേഈ ഭൂവിൽ പോർവിളി കേട്ടിടുമ്പോൾഇമ്പസ്വരങ്ങളെന്‍റെ സ്വർഗ്ഗ വീട്ടിൽഇല്ലാതായ് പോയാലീ മൺകൂടാരംതേജസ്സുള്ളതാകും സന്തോഷമേ

Read More 

കാഹളം ധ്വനിച്ചീടാറായ് പ്രിയനേശു

കാഹളം ധ്വനിച്ചീടാറായ് പ്രിയനേശു വന്നീടാറായ് ദൂതർ സംഘമൊത്ത് വിശുദ്ധരോടു ചേർന്ന് വീണ്ടെടുപ്പിൻ ഗാനം പാടും നാം-അന്ന് ആത്മാവിനാലൊരുങ്ങാം ആ നല്ല നാളിനായി വരവിൻ നാളുകൾ അടുത്തുപോയി ഉണർവ്വോടെന്നും ഒരുങ്ങീടാം;- ദൂതർ… വിശ്രമ നാടതിൽ നാം യേശുവിൻ കൂടെ എന്നും ആമോദമായി എത്ര സന്തോഷമായ് വസിച്ചീടുമേ സ്വർഗ്ഗനാടതിലായ്; – ദൂതർ…

Read More 

കാലമതാ സന്നമായ് യേശുനാഥൻ

കാലമതാസന്നമായ് യേശുനാഥൻ വരാൻ കാലമായ്ആകാശമിളക്കീടും ഭൂലോകമിളക്കീടും സുന്ദരരൂപൻ വന്നീടുംകടലാകെയിളക്കീടും കരയേയുമിളക്കീടുംസുന്ദരരൂപൻ വന്നീടുംകാന്തയെ മാർവിൽ ചേർത്തീടുംഉണരാം ഉണരാം ദൈവജനമേമണവാളൻ വന്നീടും വേഗം വാതിലടച്ചീടുംപർവതം മാറിടും കുന്നുകൾ നീങ്ങിടുംസമുദ്രം അതിർ കടന്നീടുംകാന്തൻ വരവിൻ ലക്ഷ്യം കണ്മുൻപിൽ കാണുന്നല്ലോപാത്രത്തിൽ എണ്ണ നിറച്ചീടാം;- ഉണരാം…കാലങ്ങൾ കാട്ടീടും ഓരോരോ അടയാളംമറന്നു നാം ഓടരുതേതിരുവേദം നൽകീടും അരുളപ്പാടോരോന്നുംകേൾക്കാം അതു നിത്യം പാലിക്കാം;- ഉണരാം…കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലുംകർത്തൻതൻ പാതെ പോയിടാംനിത്യമാം വീടതിൽ നമ്മെയും ചേർത്തിടാൻമേഘത്തിൽ നാഥൻ വന്നീടും;– ഉണരാം…

Read More 

കാഹളം കാതുകളിൽ കേട്ടിടാറായ്

കാഹളം കാതുകളിൽ കേട്ടിടാറായ് ദൈവദൂതർ പൊൻവീണകൾ മീട്ടിടാറായ് യേശു താനരുളിയ വാഗ്ദത്തം നിറവേറ്റാൻ കാലങ്ങൾ നമ്മെ വിട്ടു പായുകയായ് സമാധാനമില്ല ഭൂവിൽ അനുദിനം നിലവിളി പടർന്നുയരുകയായ് ധരണി തന്നിൽ ദൈവത്തിൻ പൈതങ്ങൾക്കാനന്ദം ധരണിയിൽ ക്ലേശിപ്പാൻ ലവലേശം സാധ്യമല്ല;- കാഹളം… ജനിച്ചു പ്രവർത്തി ചെയ്തു മരിച്ചു മൂന്നാം ദിനത്തിൽ മരണത്തെ ജയിച്ചേശു ഉയരത്തിൽ പോയ് പാപവും ശാപവും നീക്കിതാൻ ജയം നല്കി പാപികൾക്കവൻ നിത്യശാന്തി നല്കി;- കാഹളം… പാടുവിൻ നവഗാനം അറിയിപ്പിന്‍റെ സുവിശേഷം ദൈവരാജ്യം ആസന്നമായ് മനം തിരിവിൻ […]

Read More 

കാലമതിൻ അന്ത്യ ത്തോടടുത്തിരിക്ക

കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽകാണ്മതെല്ലാം മായയെന്നുറച്ചിടുന്നു ഞാൻകാന്തനെ വരവിനെത്ര താമസം വിഭോകാത്തുകാത്തു പാരിതിൽ ഞാൻ പാർത്തിടുന്നഹോജാതിജാതിയോടു പോരിന്നായുദ്ധങ്ങളാൽരാജ്യം രാജ്യത്തോടെതിർത്തു ക്രൂദ്ധിച്ചീടുന്നുകാന്തനെ നിൻ വരവിനെത്ര കാത്തിടേണം ഞാൻവന്നു കാണ്മാൻ ആശയേറികാത്തിടുന്നു ഞാൻ-കാലമതി….ക്ഷാമവും ഭൂകമ്പങ്ങളും വർധിച്ചീടുന്നേരോഗങ്ങളും പീഡകളും ഏറിടുന്നല്ലോകാന്തൻ തൻ വരവിൻ ലക്ഷ്യം എങ്ങും കാണുന്നെവേഗം വന്നെൻ ആശ തീർത്തു ചേർത്തുകൊള്ളണേ-കാലമതി….കാഹളത്തിൻ നാദമെന്‍റെ കാതിൽ കേൾക്കാറായിമധ്യവാനിൽ ദൂതരൊത്തു കാന്തൻ വരാറായികാത്തിരിക്കും ശുദ്ധരെ താൻ ചേർത്തുകൊള്ളാറായിതേജസ്സറും പൊൻമുഖത്തെ മുത്തം ചെയ്യാറായി-കാലമതി….

Read More 

കാഹളം കേട്ടിടാറായി നാഴിക

കാഹളം കേട്ടിടാറായി നാഴിക എത്തിടാറായ് യേശുവിൻ നാദത്തിങ്ങൽ കല്ലറ തുറന്നിടാറായ് നാം പറന്നങ്ങ് പോയിടാറായ് (2) ഹാ എത്ര സന്തോഷം ഹാ എന്തോരാനന്ദം യേശുവോടു കൂടെയുള്ള വാസം ഓർക്കുമ്പോൾ (2) വാനിലെ ലക്ഷണങ്ങൾ കണ്ടിടുമ്പോൾ ലോകത്തിൻ മാറ്റങ്ങൾ ഗ്രഹിച്ചിടുമ്പോൾ (2) വാനവൻ വരവതു വാതിൽക്കലായെന്ന് ബുദ്ധിയുള്ളാർ നാം ഗ്രഹിച്ചിടേണം(2);- ഇല്ലിനി സമയം വേറെയില്ല വിശ്വാസം ത്യജിച്ചിടാൻ ഇടവരല്ലേ(2) നിർമ്മല കാന്ത തൻ വേളിക്കൊരുങ്ങിടാൻ നിത്യതയ്ക്കായ് നാം ഒരുങ്ങിടാമേ(2);-

Read More 

കാഹളം മുഴക്കി ദൈവ ദൂതർ

കാഹളം മുഴക്കി ദൈവ ദൂതർമേഘത്തിൽ വന്നിടുമേ(2)കാലം ഏറ്റം സമീപമായല്ലോ (4)യുദ്ധങ്ങൾ ക്ഷാമങ്ങൾ തീരാത്ത വ്യാധികൾലോകത്തിൽ വർദ്ധിക്കുന്നേ (2)കൊടും കാറ്റാൽ ജനം നശിക്കുന്നേകൊടും കാറ്റാൽ ജനം നശിക്കുന്നേ(2);- കാഹളം…ജാതികൾ ജാതികൾ എതിർത്തുനിൽക്കുന്നേഭീകരവാഴ്ചയതിൽ (2)ദുഷ്ടന്മാരാൽ ലോകം ഭരിക്കുമേദുഷ്ടന്മാരാൽ ലോകം ഭരിക്കുമേ(2);- കാഹളം…വിശ്വാസ ത്യാഗം വർദ്ധിക്കും ലോകത്തിൽഭക്തന്മാരും കുറയും (2)ഭരണാധികാരം നശിക്കുമേഭരണാധികാരം നശിക്കുമേ(2);- കാഹളം…നീതിയിൻ സൂര്യൻ വെളിപ്പെടും നേരംഞാൻ അവൻ മുഖം കാണുംഎന്‍റെ പ്രത്യാശ ഏറിടുന്നേഎന്‍റെ പ്രത്യാശ ഏറിടുന്നേ(2);- കാഹളം…

Read More 

കാഹളം മുഴങ്ങിടും ദൂതരാർത്തു

കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടുംകുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ ദൈവ കുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ(2)ശുദ്ധരങ്ങുയർത്തിടും ഹല്ലേലുയ്യാ പാടിടുംവല്ലഭന്‍റെ തേജസ്സെന്നിലും വിളങ്ങിടുംഎന്‍റെ പ്രിയനെ പൊന്നുകാന്തനെ എന്നു വന്നുചേർക്കുമെന്നെ സ്വന്ത വീട്ടിൽ നീ(2)നിൻ മുഖം കാണുവാൻ കാൽ കരം മുത്തുവാൻആശയേറുന്നേ വൈകിടല്ലേ നീ (2);- കാഹളം…ഈ മരുവിലെൻ ക്ലേശ മഖിലവുംതീർന്നിടും ജയോത്സവത്തിനുജ്വലാരവം(2)കേൾക്കുമെൻ കാതുകൾ കാണുമെൻ കണ്ണുകൾനാവാൽ വർണ്യമോ ആ സുദിനത്തെ (2);- കാഹളം…

Read More 

കാഹളനാദം കേൾക്കാറായ്

കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേവ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെആയാറിൽ നീ കണ്ടീടും ദൂതസേനകളെഅവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽഅതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യംവ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെകുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗംതാമസമില്ലാ തിരുസഭയേ കാലം തീരാറായ്ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽഅരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേവിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെപലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേവരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ്ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേപ്രതിഫലമെല്ലാം പ്രിയകാന്തൻ […]

Read More