Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

പ്രത്യാശ വർദ്ധിച്ചീടുന്നേ തേജസ്സേറും

പ്രത്യാശ വർദ്ധിച്ചീടുന്നേതേജസ്സേറും മുഖം കാണുവാൻ(2)കാലമേറെ അടുത്തുവല്ലോ വിൺപുരിയിൽ എത്തിച്ചേരുവാൻ (2)കഷ്ടതകൾ എല്ലാം തീർന്നിടുംരോഗ ദുഃഖമെല്ലാം മാറിടും (2)പുതുദേഹം പ്രാപിച്ചീടും നാം പ്രീയൻ കൂടെ ചേർന്നിടുമ്പോൾ (2) ലോകവാസം വിട്ടുപിരിയുംസ്വന്തമെല്ലാം മാറിപ്പോയിടും (2)കണ്ണിമെക്കും ഞൊടിനേരത്തിൽഎത്തിടുമെൻ പ്രിയൻ ചാരത്ത് (2) കൂടാരമാകും ഭവനം വിട്ടൊഴിഞ്ഞാൽ യേശുവിൻ കൂടെ (2)കൈപ്പണി അല്ലാത്ത നാട്ടിൽ നാം എത്തിച്ചേർന്നു വിശ്രമിച്ചീടും (2)

Read More 

പ്രത്യാശയാകുന്ന യേശുവിനോടൊപ്പം

പ്രത്യാശയാകുന്ന യേശുവിനോടൊപ്പംപ്രഭാതത്തിൽ ഞങ്ങൾ യാത്ര ചെയ്തീടുവാൻഞാനാകുന്നു വഴി എന്നു പറഞ്ഞോനെസാക്ഷാൽ വഴിയായി കൂടെ വരേണമേലോക സൂര്യനുദിച്ചുയർന്നീടും നേരംഭീകര രാത്രിയിൻ ഏകാന്തത മാറുംനീതി സൂര്യനുദിച്ചീടുന്ന നേരത്തിൽപാപത്തിൻ ഘോരമാം കൂരിരുട്ട് നീങ്ങുംകഴിഞ്ഞ രാത്രിയിൽ സൂക്ഷിച്ച നാഥനെ നന്ദിയോടെ കാലേ വാഴ്ത്തി സ്തുതിക്കുന്നുഈ പകലിലെന്റെ സംസാരം സൂക്ഷിപ്പാൻപ്രവർത്തനത്തിലും അങ്ങയോടുകൂടെമുമ്പേ നിൻ രാജ്യവും നീതിയും തേടീടുംഅതോടൊപ്പം എല്ലാം നൽകുന്ന യേശുവേഭൗതിക നേട്ടങ്ങൾ അല്ല എനിക്കിന്നുആത്മീക മുന്നേറ്റം മതി എനിക്കിന്നു

Read More 

പ്രത്യാശയേറുന്നെ എന്നാശയേറുന്നെ

പ്രത്യാശയേറുന്നെ എന്നാശയേറുന്നെഎൻ പ്രാണ നാഥനെ നിൻ മുഖം കാണുവാൻ പ്രത്യാശയേറുന്നെഎൻ ആശയതാണേ എൻ വാഞ്ചയതാണേഎൻ പ്രാണ നാഥനെ നിൻ മുഖംകാണുവാൻ പ്രത്യാശയേറുന്നെ1 ഏറെയില്ല കാലം ഏറെയില്ലവരവിൻ ധ്വനി കേൾപ്പാൻ സമയമായിമർത്യർ ഭൂമിയിൽ ഭ്രമിച്ചുതുടങ്ങികാന്ത നിൻ വരവിന് എന്തുതാമസം;-2 ഒരുങ്ങിടാം നാം വേഗം ഒരുങ്ങിടാംവിശുദ്ധിയെ തികച്ചു ഒരുങ്ങിടാംകാഹള നാദത്തിങ്കൽ പോയിടും നാമുംകൈവിടപ്പെട്ടു നീ പോയിടല്ലെ;-3 ലോക സംഭവങ്ങൾ വെളിപ്പെടുമ്പോൾലോക നാഥനെ നീ വേഗം വരണേഈറ്റ് നോവുകൾ ആരംഭിച്ചല്ലോഞാനും പ്രീയൻ കൂടെ പോകാറായ്;-

Read More 

പ്രയാസമേ ഈ പ്രവാസകാലം

പ്രയാസമേ ഈ പ്രവാസകാലം യേശുവിനോടൊത്തു ഭാഗ്യം ജീവിതമെ ജയ ജീവിത ഭാഗ്യം ആത്മാവിനോടൊത്തു സാധ്യം 1 പാപമാം വലയിൽ ഞാനലഞ്ഞീടാതെന്നും കാത്തീടുന്നതു തൻ സ്നേഹം (2);- പ്രയാസമേ…2 ഇരുട്ടിൻ കോട്ടകൾ ലോകത്തിൻ പാശങ്ങൾതൊടുകയില്ല നമ്മെ ദിനവും (2);- പ്രയാസമേ…3 ക്ലേശങ്ങൾ നിറയുമീ ജീവിത പാതയിൽ കൂടെയുണ്ടെന്നു താതന്നരുളി (2);- പ്രയാസമേ…യേശുവിൻ സ്നേഹം യേശുവിൻ സ്നേഹം യേശുവിൻ സ്നേഹമെൻ ഭാഗ്യം (3)

Read More 

പ്രിയനേശു വേഗം വന്നിടും

പ്രിയനേശു വേഗം വന്നിടും പ്രിയനാം എന്നെ ചേർക്കുവാൻ പോയപോൽ താൻ വേഗം വന്നിടും പൊൻപുലരിയിൽ എന്നെ ചേർക്കുവാൻ 1. അനാദികാലം മുൻപെ അറിഞ്ഞു എന്നെ അന്യനായി അലഞ്ഞപ്പോൾ തേടി നീ വന്നുതൻ ജീവൻ എനിക്കായ് ദാനമേകി കരുണയിൻ നാഥനെ സ്തുതി നിനക്ക് പ്രിയനേശു വേഗം വന്നിടും ) 2. മരുവിൻ വെയിലിൽ തളർന്നാലും ഉരുകി എൻ മനം ക്ഷയിച്ചാലുംതീരാത്ത പ്രത്യാശ ഉണ്ട് എനിക്ക് കാത്തിരിപ്പു അവനുടെ വരവിനായി ഞാൻപ്രിയനേശു വേഗം വന്നിടും ) 3. കേൾക്കുന്നുണ്ടെൻ പ്രീയന്റെ […]

Read More 

പ്രാണന്റെ ഉടയവനെ പ്രാണൻ

പ്രാണന്റെ ഉടയവനെ പ്രാണൻ നിൻ കയ്യിലല്ലേ സന്ദേഹമെന്തിന് സോദരനേ നീ നിനക്കുള്ളതല്ലലോ 1 . രോഗമേ എന്നുള്ളിലേശുവുണ്ട് നിൻ മുട്ട് മടക്കുവാൻ കൽപ്പിക്കുന്നു കടഭാരമേ നീയെന്നെ തൊടുകയില്ല യേശുവിൻ രക്തമെന്നാശ്രയം രക്തമെൻ മറവിടമേ രക്തമെൻ കോട്ടയുമെ തിരുനിണത്താല്ലെന്നേ വാങ്ങിയവൻ എൻ ഹൃദയത്തിൽ വസിക്കുന്നതാൽ (പ്രാണന്റെ….)2 . നദി നിന്നെ കവിയില്ല സോദരനേ എരിതീ അണഞ്ഞീടും വൻ ശകതീയാൽ അലറുന്ന സിംഹങ്ങൾ മിണ്ടാതെയായ് തീർന്നിടും അതി ബലം നിന്നുള്ളിലെ ചുഴലി കൊടുകാറ്റത്തോ വൻ തിരമാലകളോ പടിക്കിനോടടുക്കുവാന് കഴിവതില്ലാ എൻ […]

Read More 

പാഴാക്കിടുന്നോ ഈ ജന്മം

പാഴാക്കിടുന്നോ ഈ ജന്മംപാഴ്ലോക ചിന്ത നിറഞ്ഞുആഡംബരത്തിൻ വ്യാമോഹമാർന്നുഅകലുകയോ ദൈവസന്നിധി വിട്ടെന്നുമേ(2)പാവനസ്ഥാനം മറന്നുവെറും പാപിക്കായ് ലോകെ പിറന്നു (2)നമ്മിൽ വരേണ്ടുന്ന ശാപംനല്ല പാലകൻ ഏറ്റില്ലയോ (2)കേഴുമോ പാപങ്ങൾ ഓർത്ത്ഇന്നു കേൾക്കുമോ സ്നേഹമി നാദം (2) സംസാരസാഗരം നീന്തിസത്യദേവനേ കണ്ടെത്തുമോ(2)

Read More 

പ്രാണപ്രീയ നിന്മുഖം-പ്രിയന്റെ പൊന്മുഖം

പ്രാണപ്രീയ നിന്മുഖം കാണുവാൻകണ്ണുകൾ കൊതിച്ചീടുന്നെ (2)കാത്തു കത്തീടണോ നിൻവരവിനായികണ്ണുകൾ കൊതിച്ചീടുന്നേ (2)അന്നു തീരും ദുഃഖങ്ങൾ എല്ലാംപാരിലെ ദുരിതങ്ങളും (2)പ്രത്യാശ നാടിനെ കണ്ടിടുമ്പോൾ എൻമാനസം സന്തോഷിക്കും (2)അന്നു ഞാൻ കാണും നിത്യ തുറമുഖംവ്യക്തമായി ഞാൻ കണ്ടിടും (2)മറുവിലയായി എനിക്കായ് നൽകിയയേശുവിനെ കണ്ടിടും (2)

Read More 

പേരില്ലെങ്കിലും പെരുമയില്ലെങ്കിലും

പേരില്ലെങ്കിലും പെരുമയില്ലെങ്കിലും ആത്മാക്കൾ തരേണമേ , ഈ ദേശം തരേണമേ1 നിൻ രക്തത്താൽ എന്നെ കഴുകേണമേ അഭിഷേകത്താൽ എന്നെ നിറയ്ക്കേണമേ (2 ) (പേരില്ലെങ്കിലും)2 നൂറുകോടി ജനങ്ങളുള്ള ഈ ദേശം യേശുവേ കാണട്ടെ (2 ) (പേരില്ലെങ്കിലും)3 നിൻ സ്നേഹത്താൽ എന്നെ നിറയ്ക്കേണമേ മനസ്സലിവുള്ള ഒരു ഹൃദയം നൽകേണമേ (2 ) (പേരില്ലെങ്കിലും)

Read More 

പ്രാർത്ഥന ചെയ്തീടുവാൻ

പ്രാർത്ഥന ചെയ്തീടുവാൻ പ്രാപ്തിയരുളിടുക ഏതൊരുനേരത്തിലും ഏതൊരവസ്ഥയിലും1 വറ്റാത്ത നീരുറവ കർത്തൻ തൻ സന്നിധാനെഭക്തർക്കയ് ഉള്ളതിനാൽ ഇപ്പൊൾ ഞാൻ വന്നിടുന്നു2 നാളെയെന്തെന്നറിവാൻ ത്രാണിയില്ലാത്ത ഞങ്ങൾനാളയെ കാണുന്ന നിൻ പാദത്തിൽ വന്നിടുന്നു3 എന്നെ വിളിച്ചിടുക ഉത്തരം ഞാൻ നൽകിടാംഎന്ന നിൻ വാക്കുള്ളതാൽ ഇപ്പൊൾ ഞാൻ വന്നിടുന്നു4 കാർമേഘമേറിയാലും കൂരിരുൾ മൂടിയാലുംകർത്താവിൻ വാഗ്ദത്തങ്ങൾ മാറതെനിക്കയുണ്ട്

Read More