Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ദേവദേവന്നു മംഗളം മഹോന്നതനാം

ദേവദേവന്നു മംഗളം മഹോന്നതനാം ദേവദേവന്നു മംഗളംദേവദൂതരാകാശേ ദിവ്യഗീതങ്ങൾ പാടി കേവലാനന്ദത്തോടു മേവി സ്തുതി ചെയ്യുന്നസകല ലോകങ്ങളിലെ സർവ്വഗണങ്ങളെയും സുഖമുടനെ പടച്ചു സകലനാളും പാലിക്കുംനരഗണങ്ങളിന്നതി ദുരിതമൊഴിപ്പതിന്നായ് തിരുമകനെ നരനായ് ധരിണിയിങ്കലയച്ചപാപബോധം വരുത്തി പാപിയെ ശുദ്ധമാക്കാൻ പാവനാത്മാവെ നൽകും ജീവജലാശയമാംആദരവോടു തന്‍റെ വേദവെളിവുമനു ജാതികൾക്കരുളിയ ആദിനാഥനാകുന്ന

Read More 

ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ

ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെദൈവഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുകആത്മാവിലും സത്യത്തിലും ആരാധിക്കുവാൻസത്യ ക്രിസ്ത്യാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻവിശുദ്ധന്മാർക്കങ്ങൊരിക്കലായ് ഭരമേല്പിച്ചതാംവിശ്വാസത്തിന്നായ് നീയും പോർ ചെയ്തീടേണം;-ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴുംസ്നേഹിതരും നിന്നെ കൈവെടിയും നേരത്തുംഅവൻ നിനക്കു മാതൃകാ പുരുഷനാകയാൽതാൻ പോയപാത ധ്യാനിച്ചെന്നും പിൻപറ്റീടുക;-നീതിമാൻ പ്രയാസമോടു രക്ഷനേടുകിൽഅധർമ്മികൾക്കും പാപികൾക്കും ഗതിയെന്തായിടുംഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽദൈവന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുമോ;-നീതികെട്ടോർ നീതികേടിൽ വർത്തിച്ചീടുമ്പോൾദോഷവഴിയിൽ ജനങ്ങളേറ്റം വിരഞ്ഞോടിടുമ്പോൾനീതിമാന്മാർ ഇനിയുംമധികം നീതിചെയ്യട്ടെവിശുദ്ധൻ ഇനിയും തന്നെതന്നെ വിശുദ്ധീകരിക്കട്ടെ;-വിശ്വാസത്തിന്നന്തമായ രക്ഷപ്രാപിപ്പാൻആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുകലോകത്തെ ജയിച്ച ജയവീരൻ യേശുവിൻവൻകൃപയാൽ നീയും ലോകത്തെ ജയിക്കുക;-

Read More 

ദേവാധി ദേവസുതാ യാഹാം ശാശ്വത

ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻദാസരിൽ വൻകൃപ പകർന്നിടുവാൻവാഴ്ത്തി പുകഴ്ത്തിടുന്നേആശ്രിതർക്കഭയം അരുളുന്നോനേആലംബം നീ മാത്രമേആഴിയിൻ അലകൾപോൽ പകർന്നീടുകഅളവറ്റ സ്നേഹമെന്നിൽ;-വാനം ഭൂവാക്കിനാൽ ചമച്ചവനെവാക്കുമാറാത്തവനെവാഗ്ദത്തം എനിക്കായ് തന്നവനേ-ഞാൻവാഞ്ഛയായ് കാത്തിടുന്നേ;-ആരെ വിശ്വസിച്ചതെന്നറിയുന്നു-ഞാൻഅവനെന്‍റെ ഉപനിധിയേഅന്ത്യം വരെ എന്നെ കാത്തിടുവാൻഅവൻ മതിയായവനെ;-കഷ്ടങ്ങൾ അടിക്കടി ഏറിടിലുംകലങ്ങാതെ നിന്നീടുവാൻകഴുകുപോൽ പുതുബലം ധരിച്ചീടുവാൻ-അവൻ കരങ്ങളിൽ താണിരിക്കാം;-വാഗ്ദത്തം അഖിലവും നിറവേറുന്നേവരവിൻ നാൾ അടുത്തിടുന്നേവാഞ്ഛയോടവനായ് കാത്തിടുന്നോർഅന്നു വിൺപുരം പൂകിടുമേ;-

Read More 

ദുഃഖത്തിന്‍റെ പാനപാത്രം കർത്താവെ

ദുഃഖത്തിന്‍റെ പാനപാത്രം കർത്താവെന്‍റെ കൈയ്യിൽ തന്നാൽസന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ;-ദോഷമായിട്ടെന്നോടൊന്നും എന്‍റെ താതൻ ചെയ്കയില്ലഎന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു;-കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ് തീരുന്നു ഞാൻകഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ് തീരുന്നു ഞാൻ;-ലോക സൗഖ്യമെന്തുതരും ആത്മക്ലേശമതിൻ ഫലംസൗഭാഗ്യമുള്ളാത്മജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു;-ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാകൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി;-ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾകൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ;-ഭകത്മന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട്പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട്;-പ്രാകാരത്തിലെന്‍റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻയാഗപീഠമവനത്രേ എന്നുമെന്‍റെ രക്ഷയവൻ;-ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ […]

Read More 

ദേവാദി ദേവ സുതൻ ദയയും

ദേവധി ദേവ സുതൻദയയും കൃപയും നിറഞ്ഞവൻപാരിൽ ഇതുപോൽ വേറാരുമില്ല കരുതുവാനായി കൈവിടാതെന്നുംപറവകൾക്കാഹാരം നൽകുവോനാം മറന്നിടാതെന്നെയും പോറ്റിടുമേപുകയുന്ന തിരികളെ കെടുത്താത്തവൻ തകർന്നയെൻ ഹൃദയത്തെ ബലമാക്കുമേകുരുടരിൻ കൺകളെ തുറന്നവനാം മുടന്തരെ നടത്തിയ വല്ലഭനാംവരുമവൻ പ്രതിഫലം തന്നിടുവാൻ ദുരിതങ്ങൾ തീർത്തെന്നെ ചേർത്തിടുവാൻ

Read More 

ദൂരത്തായ് നില്ക്കല്ലേ യേശുവേ

ദൂരത്തായ് നില്ക്കല്ലേ യേശുവേ എൻ രക്ഷകാ ചാരത്തായണഞ്ഞെന്‍റെ ദുഃഖമെല്ലാമകറ്റണേദൂതരിൻ സാന്നിദ്ധ്യത്തിൽ ദൂതുമായ് ഇറങ്ങണേ വൈരിയിൻ നടുവിലായ് മേശ നീയൊരുക്കണേമോശമാമെൻ ജീവിതം നാശമാം ചേറ്റിൽ നിന്നും പാശമാം നിൻ സ്നേഹത്താൽ ക്രൂശിലെന്നെ മറക്കണേ എൻ ജഡത്തിൻ ബന്ധനം വിടുതലായി തീരുവാൻ നിന്നാത്മാവിൻ തൈലമായ് നിന്നീടണമേയെനിക്കായ്കൂട്ടിനാരും ഇല്ലേലും ലോകധനമില്ലേലും ബുദ്ധിക്കൊത്ത വൻ കാര്യം ചിത്തത്തിൽ വരാതെന്നെ നിൻ സാന്നിദ്ധ്യം എന്നിലേക്കന്നന്നു നിറക്കണേ ഇല്ലെങ്കിൽ ഞാൻ വിന്നനായ് തീർന്നിടും ഈ ഊഴിയിൽദൂരത്തായ് പോകല്ലേ ദൂതെനിക്കു തരാതിന്ന് ദൂതന്മാരെ കാവലായ് ദോഷിയെന്നെ കാക്കണേ […]

Read More 

ദേവാധിദേവൻ നീ രാജാധിരാജൻ

ദേവാധി ദേവൻ നീ രാജാധിരാജൻദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻമന്നിലും വിണ്ണിലും ആരാധ്യനാം നീഉന്നതനന്ദനൻ നീ യോഗ്യനാംനീ എന്നും യോഗ്യൻ നീ എന്നും യോഗ്യൻദൈവത്തിൻ കുഞ്ഞാടെ നീ യോഗ്യനാംസ്തോത്രംസ്തുതി ബഹുമാനങ്ങളെല്ലാംസ്വീകരിപ്പാനെന്നും നീ യോഗ്യനാംസ്വർഗ്ഗസുഖം വെടിഞ്ഞെൻ പാപം തീർപ്പാൻദൈവത്തിൻ കുഞ്ഞാടായ് ഭൂവിൽ വന്നുനീ അറുക്കപ്പെട്ടു നിൻ നിണം ചിന്തിവീണ്ടെടുത്തെന്നെയും നീ യോഗ്യനാം;-ക്രൂശിലാ കൂരിരുളിൽ ഏകനായിദൈവത്താൽ കൈവിടപ്പെട്ടവനായ് നീ സഹിച്ചു ദൈവ ക്രോധമതെല്ലാംഎൻ പാപം മൂലമായ് നീ യാഗമായ്;-പാതകർ മദ്ധ്യത്തിൽ പാതകനെപ്പോൽപാപമായ് തീർന്നു നീ ക്രൂശതിന്മേൽനീ മരിച്ചു എന്‍റെ പാപങ്ങൾ പോക്കിഎന്തൊരു സ്നേഹമെ […]

Read More 

ദൈവത്തിന്‍റെ പൈതൽ ഞാൻ

ദൈവത്തിന്‍റെ പൈതൽ ഞാൻസ്വർഗ്ഗ രാജ്യം എന്റേത് പാടും ഞാൻസ്വർഗ്ഗ ദൈവ പിതാവിന്നും രക്ഷകനാം യേശുവിന്നുംശുദ്ധി വരുത്തിടും പരിശുദ്ധാ-ത്മാവിന്നും സ്തുതി പാടുംദൈവം എന്നെ കാണുന്നുഞാൻ പാടുമ്പോൾ കേൾക്കുന്നു പാടും ഞാൻ;- സ്വർഗ്ഗ…ദൈവത്തിന്‍റെ ദൂതന്മാർഎന്നെക്കാവൽ ചെയ്യുന്നു പാടും ഞാൻ;- സ്വർഗ്ഗ…യേശു എന്‍റെ സ്നേഹിതൻ കൂടെയുണ്ടെല്ലായ്പ്പോഴും പാടും ഞാൻ;- സ്വർഗ്ഗ…ശുദ്ധിയിൽ എന്നെ കാക്കണംശുദ്ധ ദൈവത്രീയേകാ പാടും ഞാൻ;- സ്വർഗ്ഗ…

Read More 

ദൈവത്തിന്‍റെ സമ്പത്താണു നാം

ദൈവത്തിന്‍റെ സമ്പത്താണു നാംതിരു രക്തം കൊണ്ടു വീണ്ടെടുത്ത നാംദൈവ നാമ മഹത്വമായ്ദൈവരാജ്യം പാരിൽ പരിലസിക്കാൻതിരെഞ്ഞെടുത്തു തന്‍റെ രക്തത്താൽതികവേറും തിരു പ്രമാണങ്ങൾക്കായ്തിരു വചനം അറിയിച്ചിടാൻത്രിയേക ദൈവത്തിൻ സമ്പത്താകാൻആ ത്രിയേക ദൈവത്തിൻ സമ്പത്താകാൻ തിരു ഹിതത്താൽ നമ്മെ ദത്തെടുത്തുതിരു മഹത്വത്തിൻ പുകഴ്ചക്കായിതിരു സ്നേഹത്തിൽ മുൻ നിയമിച്ചതാൽതിരു സഭയാകും സമ്പത്താകുംനാം തിരു സഭയാകും സമ്പത്താകും

Read More 

ദൈവത്തിനു സ്തോത്രം

ദൈവത്തിനു സ്തോത്രം ചെയ്തീടുവീൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്ഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെഏകമായ് വണങ്ങി പാടിടാമെന്നുംതാൻ നല്ലവനല്ലോ ദയ എന്നുമുള്ളത്താൻ വല്ലഭനല്ലോ സ്തുതി എന്നുമവന്താനുന്നതനല്ലോ കൃപ ചെയ്തിടുമല്ലോതൻ സന്നിധിയിലെന്നും പ്രമോദമുണ്ടല്ലോജ്ഞാനത്തോടാകാശത്തെ വാർത്തെടുത്തവൻഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവൻജ്യോതി നൽകും സൂര്യചന്ദ്രതാരവൃന്ദത്തെമോടിയോടു വാനത്തിൽ തൂക്കിയവനാം;- താൻ…നീട്ടിയ ഭുജത്താൽ യിസ്രായേലിനെവീണ്ടെടുത്തു രക്ഷിച്ചാനന്ദം നൽകിചെങ്കടൽ പിളർന്നു തൻ ജനങ്ങളെതങ്ക നിലത്തൂടെ താൻ നടത്തിയേ;- താൻ…നീണ്ട മരുഭുവിൽ യാത്ര ചെയ്യുമ്പോൾവേണ്ടതെല്ലാം നൽകി ആദരിച്ചു താൻഇമ്പദേശം എന്നന്നേക്കുമവർക്കായ്അൻപോടവകാശം താനരുളിയേ;- താൻ…താഴ്ചയിൽ നമ്മെ ഓർത്താദരിച്ചല്ലോവീഴ്ചയെന്നിയേ കാത്തോമനിച്ചല്ലോവൈരിയിൻ കൈയിൽ നിന്നു വീണ്ടെടുത്തല്ലോധൈര്യമായ് നമുക്കും […]

Read More