Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ദിനവും യേശുവിന്‍റെ കൂടെ

ദിനവും യേശുവിന്‍റെ കൂടെദിനവും യേശുവിന്‍റെ ചാരെ(2)പിരിയാൻ കഴിയില്ലെനിക്ക്പ്രിയനേ… എന്നേശുനാഥാ…(2)സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ…സ്നേഹിക്കുന്നേ… യേശുവേ ..(2)അങ്ങേപിരിഞ്ഞും അങ്ങേമറന്നുംയാതൊന്നും ചെയ്‍വാനില്ലല്ലോ…അങ്ങേയല്ലാതെ ഒന്നും നേടുവാൻഇല്ലല്ലോ ഈ ധരയിൽ…(2)സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ…സ്നേഹിക്കുന്നേ… യേശുവേ ..(2)വേറൊന്നിനാലും ഞാൻ തൃപ്തനാവില്ലഎന്‍റെ ദാഹം നിന്നിൽ തന്നെയാം…ജീവൻ നൽകിടും ജീവന്‍റെ അപ്പം നീദാഹം തീർക്കും ജീവ നദിയും…(2)ദിനവും ഉന്നോട് സേർന്ത്ദിനവും ഉം മാർവ്വിൽ സായ്ന്ത്വിലക മുടിയാത് അൻപേ ഉയിരേ എൻ യേസുരാജാനേസിക്കിറേൻ…നേസിക്കിറേൻ… യേസയ്യാ…

Read More 

ദേവ ദേവ നന്ദനൻ കുരിശെടുത്തു

ദേവ ദേവ നന്ദനൻ കുരിശെടുത്തു പോവതു കാണ്മിൻ പ്രിയരേ;കാവിലുണ്ടായ ശാപം പോവാനിഹത്തിൽ വന്നുനോവേറ്റു തളർന്നയ്യോ! ചാവാനായ് ഗോൽഗോത്താവിൽപരമപിതാവിനുടെ തിരുമാർവ്വിലിരുന്നവൻ പരമഗീതങ്ങൾ സദാ പരിചിൽ കേട്ടിരുന്നവൻപരമദ്രോഹികളാകും നരരിൽ കരളലിഞ്ഞുസർവ്വമഹിമയും വിട്ടുർവ്വിയിങ്കൽ വന്നയ്യോകുറ്റമറ്റവൻ കനിവറ്റ പാതകനാലെഒറ്റപ്പെട്ടു ദുഷ്ടരാൽ കെട്ടിവരിയപ്പെട്ടുദുഷ്ടകൈകളാലടിപ്പെട്ടുഴുത നിലംപോൽകഷ്ടം! തിരുമേനികൾ മുറ്റുഅഴന്നുവാടിതിരുമുഖാംബുജമിതാ അടികളാൽ വാടിടുന്നുതിരുമേനിയാകെ ചോര തുടുതുടെയൊലിക്കുന്നുഅരികളിന്നരിശമോ കുറയുന്നില്ലൽപ്പവുമേകുരിശിൽ തറയ്ക്കയെന്നു തെരുതെരെ വിളിക്കുന്നുകരുണതെല്ലുമില്ലാതെ അരികൾ ചുഴന്നുകൊണ്ടുശിരസ്സിൽ മുൾമുടിവെച്ചു തിരുമുഖം തുപ്പി ഭാര-കുരിശങ്ങെടുപ്പിച്ചയ്യോ! കരകേറ്റിടുന്നിതാ കാൽവരിമലയിങ്കൽ തന്നെ കുരിശിച്ചിടുവാനായികുറ്റമറ്റവൻ പാപ പെട്ടവൻ പോൽ പോകുന്നുദുഷ്ടർ കൂട്ടം ചുഴന്നു ഏറ്റം പങ്കം […]

Read More 

ദിവ്യരാജാ നിന്നെ വാഴ്ത്തും നിന്‍റെ

ദിവ്യരാജാ നിന്നെ വാഴ്ത്തും നിന്‍റെഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തുംനാൾതോറും ഞാൻ തിരുനാമത്തെ വാഴ്ത്തിനാഥാ തുടർന്നിനി നിന്നെ സ്തുതിക്കുംയാവേ നീയോ മഹാൻതന്നെ-അതാൽഏവരുമെന്നേക്കും വാഴ്ത്തിടും നിന്നെദേവാ നിൻ കൈകളിൻ ശ്രേഷ്ഠകർമ്മങ്ങൾകേവലം ചൊല്ലുമേ കാലങ്ങൾതോറുംനിൻ പ്രതാപത്തിൻ മഹത്ത്വം-തിങ്ങുംവൻ ബഹുമാനത്തെയൂന്നിയുരയ്ക്കുംഉണ്മയായ് നിന്നത്ഭുതങ്ങളോടെങ്ങുംപൊങ്ങും നിൻ ശക്തിയും തേജസ്സുമോതുംനിൻ നന്മയിന്നോർമ്മയെങ്ങും-കാട്ടിനിൻ നീതിയെക്കുറിച്ചെന്നും ഞാൻ പാടുംനിൻ ക്രിയകൾ തന്നെ നിന്നെ സ്തുതിക്കുംനിൻ ശുദ്ധിമാന്മാർ താൻ നിന്നെപ്പുകഴ്ത്തുംമന്നാ നിൻ രാജ്യമെന്നേക്കും-നിൽക്കുംനിന്നധികാരമോ-എന്നുമിരിക്കുംകണ്ണുകളൊക്കെയും നോക്കുന്നു നിന്നെനൽകുന്നവയ്ക്കു തീൻ തൽസമയേ നീസത്യമായ് നോക്കി വിളിക്കും നരർക്കെത്രയും ചാരവേ നീയിരിക്കുന്നുഭക്തരിന്നിച്ഛയെ സാധിച്ചവരിൻപ്രാർത്ഥന കേട്ടു നീ […]

Read More 

ദേവദേവന്നു മംഗളം മഹോന്നതനാം

ദേവദേവന്നു മംഗളം മഹോന്നതനാം ദേവദേവന്നു മംഗളംദേവദൂതരാകാശേ ദിവ്യഗീതങ്ങൾ പാടി കേവലാനന്ദത്തോടു മേവി സ്തുതി ചെയ്യുന്നസകല ലോകങ്ങളിലെ സർവ്വഗണങ്ങളെയും സുഖമുടനെ പടച്ചു സകലനാളും പാലിക്കുംനരഗണങ്ങളിന്നതി ദുരിതമൊഴിപ്പതിന്നായ് തിരുമകനെ നരനായ് ധരിണിയിങ്കലയച്ചപാപബോധം വരുത്തി പാപിയെ ശുദ്ധമാക്കാൻ പാവനാത്മാവെ നൽകും ജീവജലാശയമാംആദരവോടു തന്‍റെ വേദവെളിവുമനു ജാതികൾക്കരുളിയ ആദിനാഥനാകുന്ന

Read More 

ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ

ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെദൈവഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുകആത്മാവിലും സത്യത്തിലും ആരാധിക്കുവാൻസത്യ ക്രിസ്ത്യാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻവിശുദ്ധന്മാർക്കങ്ങൊരിക്കലായ് ഭരമേല്പിച്ചതാംവിശ്വാസത്തിന്നായ് നീയും പോർ ചെയ്തീടേണം;-ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴുംസ്നേഹിതരും നിന്നെ കൈവെടിയും നേരത്തുംഅവൻ നിനക്കു മാതൃകാ പുരുഷനാകയാൽതാൻ പോയപാത ധ്യാനിച്ചെന്നും പിൻപറ്റീടുക;-നീതിമാൻ പ്രയാസമോടു രക്ഷനേടുകിൽഅധർമ്മികൾക്കും പാപികൾക്കും ഗതിയെന്തായിടുംഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽദൈവന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുമോ;-നീതികെട്ടോർ നീതികേടിൽ വർത്തിച്ചീടുമ്പോൾദോഷവഴിയിൽ ജനങ്ങളേറ്റം വിരഞ്ഞോടിടുമ്പോൾനീതിമാന്മാർ ഇനിയുംമധികം നീതിചെയ്യട്ടെവിശുദ്ധൻ ഇനിയും തന്നെതന്നെ വിശുദ്ധീകരിക്കട്ടെ;-വിശ്വാസത്തിന്നന്തമായ രക്ഷപ്രാപിപ്പാൻആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുകലോകത്തെ ജയിച്ച ജയവീരൻ യേശുവിൻവൻകൃപയാൽ നീയും ലോകത്തെ ജയിക്കുക;-

Read More 

ദേവാധി ദേവസുതാ യാഹാം ശാശ്വത

ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻദാസരിൽ വൻകൃപ പകർന്നിടുവാൻവാഴ്ത്തി പുകഴ്ത്തിടുന്നേആശ്രിതർക്കഭയം അരുളുന്നോനേആലംബം നീ മാത്രമേആഴിയിൻ അലകൾപോൽ പകർന്നീടുകഅളവറ്റ സ്നേഹമെന്നിൽ;-വാനം ഭൂവാക്കിനാൽ ചമച്ചവനെവാക്കുമാറാത്തവനെവാഗ്ദത്തം എനിക്കായ് തന്നവനേ-ഞാൻവാഞ്ഛയായ് കാത്തിടുന്നേ;-ആരെ വിശ്വസിച്ചതെന്നറിയുന്നു-ഞാൻഅവനെന്‍റെ ഉപനിധിയേഅന്ത്യം വരെ എന്നെ കാത്തിടുവാൻഅവൻ മതിയായവനെ;-കഷ്ടങ്ങൾ അടിക്കടി ഏറിടിലുംകലങ്ങാതെ നിന്നീടുവാൻകഴുകുപോൽ പുതുബലം ധരിച്ചീടുവാൻ-അവൻ കരങ്ങളിൽ താണിരിക്കാം;-വാഗ്ദത്തം അഖിലവും നിറവേറുന്നേവരവിൻ നാൾ അടുത്തിടുന്നേവാഞ്ഛയോടവനായ് കാത്തിടുന്നോർഅന്നു വിൺപുരം പൂകിടുമേ;-

Read More 

ദുഃഖത്തിന്‍റെ പാനപാത്രം കർത്താവെ

ദുഃഖത്തിന്‍റെ പാനപാത്രം കർത്താവെന്‍റെ കൈയ്യിൽ തന്നാൽസന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ;-ദോഷമായിട്ടെന്നോടൊന്നും എന്‍റെ താതൻ ചെയ്കയില്ലഎന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു;-കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ് തീരുന്നു ഞാൻകഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ് തീരുന്നു ഞാൻ;-ലോക സൗഖ്യമെന്തുതരും ആത്മക്ലേശമതിൻ ഫലംസൗഭാഗ്യമുള്ളാത്മജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു;-ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാകൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി;-ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾകൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ;-ഭകത്മന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട്പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട്;-പ്രാകാരത്തിലെന്‍റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻയാഗപീഠമവനത്രേ എന്നുമെന്‍റെ രക്ഷയവൻ;-ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ […]

Read More 

ദൈവത്തിന്‍റെ ഏകജാതൻ പാപ

ദൈവത്തിന്‍റെ ഏകജാതൻ പാപയാഗമായ്കാൽവറിയിൽ എന്നെ തേടി വന്നവൻപാപശാപമൃത്യുവിന്‍റെ അടിമയായ്പാരിടത്തിൽ വ്യാകുലനായ് പാർത്തനാൾതുമ്പമാകെ നീക്കി നിൻ പുത്രത്വം നൽകാൻഉന്നതം വെടിഞ്ഞു താണു വന്നിഹെ;- ദൈവ…വീണിടാതെ ധീരസാക്ഷിയാകുവാൻതേജസ്സിൽ ഞാൻ പൂർണ്ണനായി കാണുവാൻവിശ്വാസത്തിന്നന്ത്യമായ രക്ഷ പ്രാപിപ്പാൻവല്ലഭനേ നീ തുണ ചെയ്തീടണ;- ദൈവ…രോഗത്താൽ മനം കലങ്ങും നേരത്തുംകൺകൾ നിങ്കലേക്കു ഞാൻ ഉയർത്തീടുംനിൻ വചനത്താലെന്നെ സൗഖ്യമാക്കിയകാരുണ്യത്തെ ഓർത്തു എന്നും പാടും ഞാൻ;- ദൈവ…

Read More 

ദൈവത്തിന്‍റെ കുഞ്ഞാടെ നിൻ

ദൈവത്തിന്‍റെ കുഞ്ഞാടെ നിൻ പുണ്യരക്തംപാപ ശുദ്ധിയ്ക്കുള്ള ഉറവയെആഴമേറും കുഴിയിൽ വീണതാംകുഴഞ്ഞ ചേറ്റിൽ കിടന്നതാംഏഴയാം എന്നെ നീ വീണ്ടെടുത്തുവീഴാതെ പാറമേൽ ഉറപ്പിച്ചുഇത്രമാത്രം എന്നെ സ്നേഹിച്ചതാംകര്ർത്താവേ നിന്നെ ഞാൻ സ്നേഹിക്കുമേമാത്രതോറും നിന്നെ വാഴ്ത്തീടുമെകീർത്തിക്കും ഘോഷിക്കും നിൻ സ്നേഹത്തെ

Read More 

ദൈവത്തിന്‍റെ പൈതൽ ഞാൻ

ദൈവത്തിന്‍റെ പൈതൽ ഞാൻസ്വർഗ്ഗ രാജ്യം എന്റേത് പാടും ഞാൻസ്വർഗ്ഗ ദൈവ പിതാവിന്നും രക്ഷകനാം യേശുവിന്നുംശുദ്ധി വരുത്തിടും പരിശുദ്ധാ-ത്മാവിന്നും സ്തുതി പാടുംദൈവം എന്നെ കാണുന്നുഞാൻ പാടുമ്പോൾ കേൾക്കുന്നു പാടും ഞാൻ;- സ്വർഗ്ഗ…ദൈവത്തിന്‍റെ ദൂതന്മാർഎന്നെക്കാവൽ ചെയ്യുന്നു പാടും ഞാൻ;- സ്വർഗ്ഗ…യേശു എന്‍റെ സ്നേഹിതൻ കൂടെയുണ്ടെല്ലായ്പ്പോഴും പാടും ഞാൻ;- സ്വർഗ്ഗ…ശുദ്ധിയിൽ എന്നെ കാക്കണംശുദ്ധ ദൈവത്രീയേകാ പാടും ഞാൻ;- സ്വർഗ്ഗ…

Read More