ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ
ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ ദൈവകൃപലോകവാഴ്ചയൊടുങ്ങും കാലം വാഴുവാൻഏകരക്ഷാകരനാം യേശുവിൽ ചേർന്നു കൊൾകബാലത കോമളത്വം വാടും പൂവോടു തുല്യംബലവും രക്തത്തിളപ്പും സൗഖ്യവുമെല്ലാംപാരിലാർക്കും ഉറപ്പാൻ പാടുള്ളതല്ലയല്ലോ;-രോഗങ്ങൾ അങ്ങുമിങ്ങും ദേഹത്തിൽ പാർത്തിടുന്നുവേഗം വർദ്ധിച്ചിടും സർവ്വേശന്നാജ്ഞയാൽആകെക്കൂടി ഞെരുക്കും പോകും ജീവനതിനാൽ;-ചുറ്റിലും ആപത്തുകൾ തുക ബഹുവായിങ്ങുണ്ടേതെറ്റിനിൽപാൻ നിനക്കു ശേഷിയില്ലയ്യോപറ്റിക്കൊൾ നീ പരനെ ഭയന്നുകൊൾ നേരമെല്ലാം;-കാഴ്ച മങ്ങിടും മുമ്പേ കേൾവി പോയിടും മുമ്പേകായമെങ്ങും തരിച്ചു മരവിക്കും മുമ്പേക്രൂരപ്പേയ് കൂട്ടം വന്നുകൊണ്ടുപോയിടും മുമ്പേ;-
Read Moreദൈവത്തിൻ വഴികൾ അത്ഭുതമേ
ദൈവത്തിൻ വഴികൾ അത്ഭുതമേദൈവത്തിൻ വഴികൾ അത്ഭുതമേ അടഞ്ഞവ തുറക്കും തുറന്നവയിൽ കൂടെനിത്യതയോളം ഞാൻ യാത്ര ചെയ്യുംകാൽവറി ഗിരി മുകളിൽ ഞാൻചെയ്യ്ത പാപങ്ങൾ ചുമന്നുംമര ക്കുരിശേന്തി കള്ളനേപ്പോലേനിന്ദിതനായ് നീ എനിക്കായ്എന്തെന്തു ക്ലേശങ്ങൾ ഏറിടിലുംതാതന്‍റെ പൊൻകരം കൂട്ടിനുണ്ട്വഴുതിടാതെന്നെ പതറിടാതെന്നുംഅണച്ചിടും താതൻ തൻ മാർവ്വിടത്തിൽതൃപ്തി നൽകാത്ത ഈ ജീവിതത്തിൽസമ്പന്നനായൊരു ദൈവമുണ്ട്നിറവു നൽകീടും നിറച്ചു നൽകീടുംനീതിമാനായൊരാ നല്ലിടയൻദൈവത്തിൻ വഴികൾ അത്ഭുതമേ ദൈവത്തിൻ വഴികൾ അത്ഭുതമേ അടഞ്ഞവ തുറക്കും തുറന്നവയിൽ കൂടെനിത്യതയോളം ഞാൻ യാത്ര ചെയ്യും
Read Moreദൈവത്തിന്‍റെ ദാനമായ പരിശുദ്ധാ
ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവേസ്വർഗ്ഗകനാൻ നാട്ടിലേക്കു നീ നടത്തുകസത്യത്തിന്‍റെ ആത്മാവേ നീ നടത്തുകസകല സത്യത്തിലേക്കും വഴി നടത്തുകവിലയേറും രക്തത്താൽ ശുദ്ധീകരിച്ചുംതിരുവചനത്താൽ എന്നെ പോഷിപ്പിച്ചുംആത്മാവിൻ നദിയിൽ ദാഹം തീർത്തന്നെ മരുഭൂവിൽ തണലായ് നീ നടത്തുക;-എന്‍റെ പ്രീയനെക്കുറിച്ച് നീ പറയുകസ്വന്തരക്തം നൽകി എന്നെ വിണ്ടെടുത്തവൻതമ്പുരാന്‍റെ സ്നേഹവും ദയയും ഓർത്തിതാനിൻഹിതം പോൽ ഏഴയെ നടത്തിടുക;-ക്രൂശിലെ പരമയാഗം പാപം പോക്കുവാൻപിതാവിന്‍റെ സന്നിധിയിൽ സൗഭ്യമായ്ഞാനും എന്‍റെ പ്രിയനായ് കത്തിയെരിഞ്ഞുമെഴുകുതിരിപോൽ എരിഞ്ഞു തീരട്ടെ;-
Read Moreദൈവത്തിന്‍റെ ഏകപുത്രൻ പാപി
ദൈവത്തിന്‍റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻമനുഷ്യനായ് പാടുപെട്ടു കുരിശിന്മേൽ മരിച്ചുഇത്രസ്നേഹം ഇത്രസ്നേഹം ഇത്രസ്നേഹം എരിവാൻമാനുഷരിലെന്തു നന്മ കണ്ടു നീ രക്ഷാകരാപാപികളും ദ്രോഹികളുമായ നരവർഗത്തെവീണ്ടെടുപ്പാൻ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്നിർമ്മലന്മാർ ഭുജിക്കുന്ന പരലോക അപ്പം താൻപാപികൾക്കു ജീവൻ നൽകി രക്ഷിക്കുന്നീ രക്ഷകൻകൃപയാലെ രക്ഷപെട്ട പാപിയായ ഞാനിതാഹൃദയത്തിൽ ദൈവസ്നേഹം എരിവാൻ വാഞ്ചിക്കുന്നുപാപിയിൽ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാൻശാപമൃത്യുവേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാൻ
Read Moreദൈവത്തിന്‍റെ ഏകജാതൻ പാപ
ദൈവത്തിന്‍റെ ഏകജാതൻ പാപയാഗമായ്കാൽവറിയിൽ എന്നെ തേടി വന്നവൻപാപശാപമൃത്യുവിന്‍റെ അടിമയായ്പാരിടത്തിൽ വ്യാകുലനായ് പാർത്തനാൾതുമ്പമാകെ നീക്കി നിൻ പുത്രത്വം നൽകാൻഉന്നതം വെടിഞ്ഞു താണു വന്നിഹെ;- ദൈവ…വീണിടാതെ ധീരസാക്ഷിയാകുവാൻതേജസ്സിൽ ഞാൻ പൂർണ്ണനായി കാണുവാൻവിശ്വാസത്തിന്നന്ത്യമായ രക്ഷ പ്രാപിപ്പാൻവല്ലഭനേ നീ തുണ ചെയ്തീടണ;- ദൈവ…രോഗത്താൽ മനം കലങ്ങും നേരത്തുംകൺകൾ നിങ്കലേക്കു ഞാൻ ഉയർത്തീടുംനിൻ വചനത്താലെന്നെ സൗഖ്യമാക്കിയകാരുണ്യത്തെ ഓർത്തു എന്നും പാടും ഞാൻ;- ദൈവ…
Read Moreദൈവത്തിന്‍റെ കുഞ്ഞാടെ നിൻ
ദൈവത്തിന്‍റെ കുഞ്ഞാടെ നിൻ പുണ്യരക്തംപാപ ശുദ്ധിയ്ക്കുള്ള ഉറവയെആഴമേറും കുഴിയിൽ വീണതാംകുഴഞ്ഞ ചേറ്റിൽ കിടന്നതാംഏഴയാം എന്നെ നീ വീണ്ടെടുത്തുവീഴാതെ പാറമേൽ ഉറപ്പിച്ചുഇത്രമാത്രം എന്നെ സ്നേഹിച്ചതാംകര്ർത്താവേ നിന്നെ ഞാൻ സ്നേഹിക്കുമേമാത്രതോറും നിന്നെ വാഴ്ത്തീടുമെകീർത്തിക്കും ഘോഷിക്കും നിൻ സ്നേഹത്തെ
Read Moreദൈവത്തിന്‍റെ പൈതൽ ഞാൻ
ദൈവത്തിന്‍റെ പൈതൽ ഞാൻസ്വർഗ്ഗ രാജ്യം എന്റേത് പാടും ഞാൻസ്വർഗ്ഗ ദൈവ പിതാവിന്നും രക്ഷകനാം യേശുവിന്നുംശുദ്ധി വരുത്തിടും പരിശുദ്ധാ-ത്മാവിന്നും സ്തുതി പാടുംദൈവം എന്നെ കാണുന്നുഞാൻ പാടുമ്പോൾ കേൾക്കുന്നു പാടും ഞാൻ;- സ്വർഗ്ഗ…ദൈവത്തിന്‍റെ ദൂതന്മാർഎന്നെക്കാവൽ ചെയ്യുന്നു പാടും ഞാൻ;- സ്വർഗ്ഗ…യേശു എന്‍റെ സ്നേഹിതൻ കൂടെയുണ്ടെല്ലായ്പ്പോഴും പാടും ഞാൻ;- സ്വർഗ്ഗ…ശുദ്ധിയിൽ എന്നെ കാക്കണംശുദ്ധ ദൈവത്രീയേകാ പാടും ഞാൻ;- സ്വർഗ്ഗ…
Read Moreദൈവത്തിന്‍റെ സമ്പത്താണു നാം
ദൈവത്തിന്‍റെ സമ്പത്താണു നാംതിരു രക്തം കൊണ്ടു വീണ്ടെടുത്ത നാംദൈവ നാമ മഹത്വമായ്ദൈവരാജ്യം പാരിൽ പരിലസിക്കാൻതിരെഞ്ഞെടുത്തു തന്‍റെ രക്തത്താൽതികവേറും തിരു പ്രമാണങ്ങൾക്കായ്തിരു വചനം അറിയിച്ചിടാൻത്രിയേക ദൈവത്തിൻ സമ്പത്താകാൻആ ത്രിയേക ദൈവത്തിൻ സമ്പത്താകാൻ തിരു ഹിതത്താൽ നമ്മെ ദത്തെടുത്തുതിരു മഹത്വത്തിൻ പുകഴ്ചക്കായിതിരു സ്നേഹത്തിൽ മുൻ നിയമിച്ചതാൽതിരു സഭയാകും സമ്പത്താകുംനാം തിരു സഭയാകും സമ്പത്താകും
Read Moreദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ചെയ്തീടുവീൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്ഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെഏകമായ് വണങ്ങി പാടിടാമെന്നുംതാൻ നല്ലവനല്ലോ ദയ എന്നുമുള്ളത്താൻ വല്ലഭനല്ലോ സ്തുതി എന്നുമവന്താനുന്നതനല്ലോ കൃപ ചെയ്തിടുമല്ലോതൻ സന്നിധിയിലെന്നും പ്രമോദമുണ്ടല്ലോജ്ഞാനത്തോടാകാശത്തെ വാർത്തെടുത്തവൻഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവൻജ്യോതി നൽകും സൂര്യചന്ദ്രതാരവൃന്ദത്തെമോടിയോടു വാനത്തിൽ തൂക്കിയവനാം;- താൻ…നീട്ടിയ ഭുജത്താൽ യിസ്രായേലിനെവീണ്ടെടുത്തു രക്ഷിച്ചാനന്ദം നൽകിചെങ്കടൽ പിളർന്നു തൻ ജനങ്ങളെതങ്ക നിലത്തൂടെ താൻ നടത്തിയേ;- താൻ…നീണ്ട മരുഭുവിൽ യാത്ര ചെയ്യുമ്പോൾവേണ്ടതെല്ലാം നൽകി ആദരിച്ചു താൻഇമ്പദേശം എന്നന്നേക്കുമവർക്കായ്അൻപോടവകാശം താനരുളിയേ;- താൻ…താഴ്ചയിൽ നമ്മെ ഓർത്താദരിച്ചല്ലോവീഴ്ചയെന്നിയേ കാത്തോമനിച്ചല്ലോവൈരിയിൻ കൈയിൽ നിന്നു വീണ്ടെടുത്തല്ലോധൈര്യമായ് നമുക്കും […]
Read Moreദൈവത്തിനു സ്തോത്രം ചെയ്തിടും
ദൈവത്തിനു സ്തോത്രം ചെയ്തിടുംഉപകാരങ്ങളോർത്തിടുംതൻ കൃപയിലെന്നും ചാരിടുംജീവന്നുള്ള കാലമെല്ലാം(2)നാഥൻ നടത്തിയ വഴികൾഞാനെന്നും ഓർത്തിടുംദേവൻ ചെയ്ത നന്മകൾഎന്നും പാടിടും(2) ദൈവത്തിനുനാഥൻ കരുതിയ ദിനങ്ങൾഞാനെന്നും ഓർത്തിടും(2)താതൻ ചെയ്ത വാഗ്ദത്തംഎന്നും പാടിടും (2) ദൈവത്തിനു
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അന്ത്യകാല അഭിഷേകം സകല
- എന്തൊരു ചന്തമീ ഉടുപ്പ് കാണാൻ
- ആത്മമാരി പരിശുദ്ധാത്മ ശക്തി
- വാ വാ യേശുനാഥാ വാ വാ സ്നേഹ
- ഒന്നുമില്ല ഒന്നുമില്ല അസാദ്യമായ്

