ദാനം ദാനമാണേശുവിൻ ദാനം
ദാനം ദാനമാണേശുവിൻ ദാനം ദാനമീ അത്യന്ത ശക്തി എൻ സ്വന്തമല്ല തന്‍റെ ദാനമത്രെ തന്നീ നിക്ഷേപം മൺപാത്രത്തിൽ(2)ശക്തി ശക്തി അത്യന്ത ശക്തി ഇരുളിൽ വെളിച്ചമായ് ശക്തി ശക്തി അത്ഭുത ശക്തി ഉയർപ്പിൻ ജീവന്‍റെ ശക്തി(2)കഷ്ടതയിൽ താങ്ങിയ ശക്തി നഷ്ടമതിൽ ഉല്ലാസമായ് (2) രോഗത്തിൽ സൗഖ്യ ദായകൻ എന്‍റെ ദു:ഖത്തിൽ ആശ്വാസമായ;ശക്തി …മരുഭൂവിൽ നടത്തിയ ശക്തി മാറായെ മധുരമാക്കി (2) ഫറവോനും സൈന്യവും വന്നീടിലും മറച്ചിടും ചിറകടിയിൽ;ശക്തി …കാത്തിരിക്കുക വേഗം നാം പുതുശക്തി ധരിച്ചീടുക (2) കഴുകനെപ്പോൽ വനിൽ […]
Read Moreദൈവത്തിൻ സ്നേഹം ഹാ എത്ര
ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ഠംആയതിൻ ആഴം ആർക്കു വർണ്ണിക്കാംജീവിത ക്ലേശ ഭാരങ്ങൾ മദ്ധ്യേനിൻ ചാരെ എത്തും സ്നേഹകരം(2)മരുഭൂവിൽ വാടി തളർന്നിടുമ്പേൾചേതനയറ്റു പതിച്ചിടുമ്പോൾ(2)പുതുജീവൻ നൽകി പുതുശക്തിയേകിആകാശമദ്ധ്യേ ഉയർത്തും സ്നേഹം(2);- ദൈവ…ഉറ്റവർ നിന്ദിച്ചു തള്ളിടുമ്പോൾശിക്ഷവിധിച്ചു രസിച്ചിടുമ്പോൾ(2)പെറ്റമ്മ പോലെ കൈകൾ പിടിച്ചുമാറോടണയ്ക്കും ക്രൂശിൻ സ്നേഹം(2);- ദൈവ…ജീവിത ഭാരങ്ങൾ ഏറിടുമ്പോൾരോഗത്താൽ പാരം തളർന്നിടുമ്പോൾഭയം വേണ്ട ഞാൻ നിന്നോടുകൂടെഉണ്ടെന്നുരച്ച ദൈവസ്നേഹം(2);- ദൈവ…
Read Moreദാവീദെ പോലെന്നും നൃത്തം ഞാൻ
ദാവീദെ പോലെന്നും നൃത്തം ഞാൻ ചെയ്തീടുംഹല്ലേലുയ്യാ മഹത്വംകൈത്താളത്താലെന്നും വർണ്ണിച്ചീടും ഞാൻഹല്ലേലുയ്യാ മഹത്വംസ്വർഗ്ഗീയ തീയാൽ എന്നെ മുറ്റും നിറച്ചീടുന്നരാജാവിനെന്നും മഹത്വംആരാധിപ്പാൻ വേറെ യോഗ്യന്മാരില്ലല്ലോ ഹല്ലേലുയ്യാ മഹത്വംനീ മാത്രം ആരാധ്യൻ എന്നെന്നും കർത്താവ്ഹല്ലേലുയ്യാ മഹത്വംഅങ്ങെന്‍റെ ഉപനിധി എന്നെന്നും കാക്കുന്നോൻഹല്ലേലുയ്യാ മഹത്വംആത്മാവിൻ രക്ഷകൻ ആനന്ദദായകൻഹല്ലേലുയ്യാ മഹത്വംഅങ്ങെന്‍റെ നന്മയും ശാപങ്ങൾ മാറ്റുന്നോൻഹല്ലേലുയ്യാ മഹത്വംഅങ്ങെന്‍റെ കോട്ടയും സങ്കേതമാകയാൽഹല്ലേലുയ്യാ മഹത്വംഎല്ലാമുഴങ്കാലും നിൻ മുൻപിൽ വണങ്ങീടുംഹല്ലേലുയ്യാ മഹത്വംനാവുകൾ ഏവതും കർത്താവെ വർണ്ണിക്കുംഹല്ലേലുയ്യാ മഹത്വം
Read Moreദൈവത്തിൻ സ്നേഹം മാറാത്ത
ദൈവത്തിൻ സ്നേഹം മാറാത്ത സ്നേഹം ക്രൂശിൽ പകർന്ന ദിവ്യസ്നേഹം എല്ലാനാളും ഞാൻ കൂടെയിരികാം എന്നരുൾ ചെയ്ത വൻ സ്നേഹംനന്ദിയോടെയാ വല്ലഭനു ഹല്ലേലൂയാ പാടാം ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ പാടാംകൈത്താളത്തോടെ സ്നേഹം പാടാം നൃത്തത്തോടെ ചൊല്ലാം സ്നേഹം തപ്പു താള മേളത്തോടെ ദൈവസ്നേഹം വാഴ്ത്തിപ്പാടംമരുവിൽ ഞാൻ ഏകൻ ആയിടുമ്പോൾ ദൈവസ്നേഹം മാറുകയില്ല മാറാത്തവനാം ഇമ്മാനുവേൽ കരുതും നിനക്കവൻ വേണ്ടതെല്ലാം
Read Moreദാവീദു സ്തുതിപാടി ഇയ്യോബു സ്തുതി
ദാവീദു സ്തുതിപാടി ഇയ്യോബ് സ്തുതി ചെയ്തുസ്നേഹിക്കും ദൈവം തൻ ഭക്തരായവരെആപത്തെന്നല്ല രോഗം ഏതുമേ വന്നാലുംഇയ്യോബിനെപോലെ ഭക്തരാവുക നാം(2)അനുദിനം വിനകൾ വന്നാകിലുംകർത്തനുണ്ടാശ്രയമായ്മറുത്തു ചൊല്ലരുതേ തൻ ശക്തിയേഅന്ത്യകാലം വരെതിരുകരത്താലനുഗ്രഹങ്ങൾമേത്തരമായത് ചൊരിയുന്നു ദൈവം;- ദാവീദു…അടിപതറരുതേ മോഹഭംഗങ്ങൾവന്നിടും നേരമതിൽ ദുരിതപൂർണ്ണമതോപാതയെങ്കിൽ കർത്താവിനോടർപ്പിക്കുകേദൈവകൃപയോ നീതിമാന്മാരിൽസുലഭമായ് വർഷിക്കുമേ നിജം;- ദാവീദു…
Read Moreദൈവത്തിൻ സ്നേഹത്തിൻ
ദൈവത്തിൻ സ്നേഹത്തിൻ ആഴമിത്വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേഎത്രയോ ശ്രേഷ്ഠമാം തൻ കരുതൽഎന്നെന്നും ഓർത്തിടും വൻ കൃപയാൽകൃപയാൽ കൃപയാൽ (2)നിത്യം സ്നേഹിച്ച സ്നേഹമിത്കൃപയാൽ കൃപയാൽ (2)എന്നിൽ പകർന്നൊരു ശക്തിയിത്നിന്ദകൾ ഏറിടും വേളകളിൽപഴിദുഷി ഏറിടും നാളുകളിൽതകർന്നിടാതെ മനം കരുതുന്നവൻതാങ്ങിടും നിത്യവും തൻ കരത്താൽ;- കൃപ…ഉറ്റവർ ഏവരും കൈവിടുമ്പോൾകൂട്ടിനവനെന്‍റെ കൂടെ വരുംമരണത്തിൻ താഴ്വര പൂകിടുമ്പോൾതെല്ലും ഭയം എനിക്കേശുകില്ല;- കൃപ…ആയിരം ആയിരം നന്മകൾ നാംപ്രാപിച്ച നാളുകൾ ഓർത്തിടുമ്പോൾസാരമില്ലീ ക്ലേശം മാറിടുമേനാഥൻ അവൻ എന്നും കൂടെയുണ്ട്;- കൃപ…
Read Moreദയ ലഭിച്ചോർ നാം സ്തുതിച്ചീടുവോം
ദയ ലഭിച്ചോർ നാം സ്തുതിച്ചീടുവോംഅതിനു യോഗ്യൻ ക്രിസ്തുവത്രെമാധുര്യരാഗമാം ഗീതങ്ങളാലെഅവനെ നാം പുകഴ്ത്തീടാംനിൻ തിരുമേനിയറുക്കപ്പെട്ടു നിൻരുധിരത്തിൻ വിലയായ് വാങ്ങിയതാംഗോത്രങ്ങൾ ഭാഷകൾ വംശങ്ങൾജാതികൾ സർവ്വവും ചേർത്തുകൊണ്ട്;- ദയ…പാപത്തിന്നധീനതയിൽ നിന്നീയടിയാനെ നീ വിടുവിച്ചുഅത്ഭുതമാർന്നൊളിയിൽ പ്രീയനോടെരാജ്യത്തിലാക്കിയതാൽ;- ദയ…വീഴുന്നു പ്രീയനെ വാഴ്ത്തിടുവാൻസിംഹാസനവാസികളും താൻആയവനരുളിയ രക്ഷയിൻ മഹിമക്കായ്കിരീടങ്ങൾ താഴെയിട്ടും;- ദയ…ദൈവകുഞ്ഞാടവൻ യോഗ്യനെന്നുമോക്ഷത്തിൽ കേൾക്കുന്ന ശബ്ദമത്സ്തുതിച്ചിടാം വെളളത്തിനിരച്ചിൽ പോൽശബ്ദത്താൽ പരിശുദ്ധയാം സഭയെ;- ദയ…യേശുതാൻ വേഗം വരുന്നതിനാൽമുഴങ്കാൽ മടക്കി നമസ്കരിക്കാം-നമ്മെസ്നേഹിച്ച യേശുവേ കണ്ടീടുവോം നാംആനന്ദനാളതിലേ;- ദയ…
Read Moreദൈവത്തിൽ ഞാൻ കൺടൊരുനിർ
ദൈവത്തിൽ ഞാൻ കണ്ടൊരു നിർഭയമാം പാർപ്പിടംഇത്ര സൗഖ്യമെങ്ങുമേ കാണുന്നില്ല സാധു ഞാൻതന്‍റെ ചിറകിന്നു കീഴ്ദുർഘടങ്ങൾ നീങ്ങി ഞാൻവാഴുന്നെന്തുമോദമായ് പാടും ഞാൻ അത്യുച്ചമായ്തന്‍റെ നിഴലിനു കീഴ്ഛന്നനായ് ഞാൻ പാർക്കയാൽരാപ്പകൽ ഞാൻ നിർഭയൻ-ഭീതി ദൂരെ പാഞ്ഞുപോയ്;-ഘോര മഹാമാരിയോ കൂരിരുട്ടിൻ വേളയോഇല്ലതെല്ലും ചഞ്ചലം നാഥനുണ്ടു കൂടവേ;-ആയിരങ്ങളെന്നുടെ നേർക്കു വന്നെതിർക്കിലുംവീതിയുള്ള പക്ഷങ്ങൾ സാധുവെ മറച്ചിടും;-സ്നേഹശാലി രക്ഷകൻ ഖേടകം തൻ സത്യമാം എന്‍റെ ചങ്കിലുണ്ടിതാ രക്ഷിതാവിൻ പേർ സദാ;-യേശു എന്നാത്മ സഖേ : എന്ന രീതി
Read Moreദൈവത്തിൻ ഹിതം എന്നുമെന്നിൽ
ദൈവത്തിൻ ഹിതം എന്നുമെന്നിൽനിറവേറിടട്ടെ ആത്മാവാൽ(2)തകരട്ടെ എൻ ഇച്ഛ മാറട്ടെ എൻ ഇമ്പംയേശുവിനായ് ജീവിച്ചീടാൻ(2)പാടീടും ഞാൻ കീർത്തനങ്ങൾഎന്നെന്നും യേശുവിനായ് (2)തൻ ക്രൂശിൻ യാഗത്താൽ എന്നെതൻ സുതനാക്കി നിണത്താൽ(2)ഒഴിവായി എൻ പാപം മാറിപ്പോയ് എൻ ശാപംയേശുവിൻ ക്രൂശതിനാലെ(2)പാടീടും ഞാൻ കീർത്തനങ്ങൾഎന്നെന്നും യേശുവിനായ് (2)അന്നാളിൽ കാണും യേശുവെലോകം മുഴുവൻ സാക്ഷിയായ് (2)എല്ലാ നാവും പാടും യേശു കർത്താവെന്ന്എൻ മുട്ടും മടങ്ങും തൻ സന്നിധേ(2)ഹല്ലേലുയ്യ പാടീടുംഎന്നെന്നും യേശുവിനായ് (2)
Read Moreദൈവത്തിൻ കൃപയെ ചിന്തിക്കാം
ദൈവത്തിൻ കൃപയെ ചിന്തിക്കാംദിവ്യജീവൻ നൽകിയതോർക്കാംഏകസുതനിൽ വിശ്വസിച്ചിടുന്നോർ-ക്കേവർക്കും ജീവൻ നൽകുവാനവനെഏകി ലോകത്തെ സ്നേഹിച്ച കൃപയെപുകഴ്ത്തി നമുക്കു സ്തുതിക്കാം;-ന്യായവിധിയിൻ വാളിന്നു കീഴിൽന്യായമായകപ്പെട്ടാകുലരാകുംനമ്മുടെ ശിക്ഷയഖിലം പുത്രന്മേൽചുമത്തിയ കൃപയോർക്കാം;-ദൈവമേ ദൈവമേ ഈവിധമെന്നെകൈവിട്ടതെന്തെന്നലറിക്കരയുവാൻജീവന്‍റെ നാഥന്നിടയായതെന്തെന്നറിഞ്ഞു നമുക്കു സ്തുതിക്കാം;-കുരിശിൽ തൻ ജീവൻ വെടിഞ്ഞുവെന്നാലുംമരണത്തെവെന്നുതാനുയിർത്തു മൂന്നാം നാൾപ്രാണനു പുതുക്കം പ്രാപിച്ചു നമുക്കുംപ്രണമിച്ചു മുന്നിൽ വീഴാം;-നമുക്കായിട്ടിന്നും മൽക്കീസെദേക്കിൻക്രമത്തിൽ പ്രധാന പുരോഹിതനായിസ്വർഗ്ഗവിശുദ്ധസ്ഥലത്തെത്തി വാഴു-ന്നവനെ നമുക്കു സ്തുതിക്കാം;-വീണ്ടും വരുന്നു രാജാധിരാജൻകണ്ടീടും വേഗം വാനിൽ നാമവനെസ്വന്തജനത്തെ ചേർത്തിടുമുടനെഹല്ലേലുയ്യാ ഗീതം തുടരാം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കര്ത്താവെന്റെ സങ്കേതവും
- എല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ
- എല്ലാം നൻമയ്ക്കായ് എന്‍റെ നൻമയ്ക്കായ്
- എൻ ആത്മാവേ നീ ദുഃഖത്തിൽ
- നൽ നാളുകൾക്കായ്