അത്യുന്നതന്‍റെ മറവിങ്ങൽ സർവ്വ
അത്യുന്നതന്‍റെ മറവിങ്കൽസർവ്വശക്തന്‍റെ നിഴലിൻ കീഴിൽപാർക്കും ഞാൻ നിർഭയനായിപാടും ഞാൻ സ്തുതി ഗീതങ്ങൾആപത്തുകൾ രോഗങ്ങളും നഷ്ടങ്ങളും എന്നെ ജയിക്കയില്ല (2)എന്‍റെ അദ്ധ്വാനഫലം ഞാൻ തന്നെ അനുഭവിക്കുംഞാനും എന്‍റെ കുടുംബവുമോയേശുവേ ആരാധിക്കുംതൻ വചനം അനുസരിക്കും മാതൃകയായ് ജീവിക്കും (2)യാത്രകളിൽ തൻ കാവലുണ്ട്ആളും സഹായവും കരുതീട്ടുണ്ട് (2)ആയുസ്സും ആരോഗ്യവുംഎൻ ദൈവം എനിക്കുതരും (2)ദൂതന്മാർ മുന്നമേ പോകുന്നുകാര്യം നടത്തിതരുന്നുഎപ്പോഴും ദൈവം എന്‍റെ കൂടെയുണ്ട്ഇതിൽ പരം ഭാഗ്യമുണ്ടോ (2)
Read Moreഅവൻ അവർക്കായ് ഒരുക്കുന്ന നഗരം
അവൻ അവർക്കായ് ഒരുക്കുന്ന നഗരംദൈവമെന്നു വിളിപ്പതിനായിപിതൃദേശം അന്വേഷിച്ചു വിശ്വാസത്താൽഅന്യർ പരദേശി എന്നുമേറ്റു ചൊല്ലിഅബ്രഹാമിന് തലമുറ നൽകിഇസഹാക്കിനു നൂറുമേനി നൽകിയാക്കോബിനെ ഇസ്രായേൽ ആക്കിജോസഫിനെ മന്ത്രിയായി ഉയർത്തി(2)നിയമങ്ങൾക്കായ് മോശയെയുംകനാനിൽ നടത്താൻ യോശുവയും(2)ന്യായം നടത്താൻ ഗിദയോനെയുംജനത്തിൻ മുമ്പേ നടത്തി നാഥൻ(2);- അബ്രഹാമിന്… മധുര ഗായകൻ ദാവീദുംശ്രേഷ്ഠ രാജാവ് ശലോമോനും(2)അഭിഷേകം ചെയ്യാൻ ശമുവേലുംതീ ഇറക്കിയ ഏലിയാവും(2);- അബ്രഹാമിന്… യോഗ്യമായിരുന്നില്ല ലോകമവർക്കുനമ്മെ കൂടാതെ രക്ഷാ പൂർത്തിയില്ലാ(2)എങ്കിലും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചുനമുക്കായി കരുതിട്ടുണ്ട് അവൻ നല്ലതു(2);- അബ്രഹാമിന്…
Read Moreഅവൻ ആർക്കും കടക്കാരനല്ല
അവനാർക്കും കടക്കാരനല്ലഅവനാർക്കും ബാധ്യതയല്ലഅവനൊപ്പം പറയാൻ ആരുമേ ഇല്ലഅവനെപ്പോൽ ആരാധ്യൻ ഇല്ലഹാ….ഹാ….ഹാ….ഹാലേലൂയ്യാ (4)
Read Moreഅവനെൻ ഉപനിധിയേ
അവനെൻ ഉപനിധിയേകാത്തിടുന്ന എൻ നാഥനേ (2)മറന്നിടുകില്ല ഒരുനാളിലുംഎൻ നാഥന്‍റെ നന്മകളെഓർത്തിടുമേ എൻ ഹൃദയത്തിലെന്നുംപാവനമാം സ്നേഹത്തെതിരുക്കരങ്ങൾ എന്മേൽ വച്ച്താങ്ങിയല്ലോ എൻ നാഥനേ(2)നടത്തിയ വഴികൾ കരുതിയ വിധങ്ങൾനന്ദിയോടെ ഓർക്കുന്നു ഞാൻഅർപ്പിച്ചിടുന്നു പൂണ്ണമായ് എന്നെനിൻ നാമം ഉയർത്തിടുവാൻ
Read Moreഅവനെന്‍റെ സങ്കേതമാം ഉറപ്പുള്ള
അവനെന്‍റെ സങ്കേതമാം ഉറപ്പുള്ള കോട്ടയുമാംജീവന്‍റെ ബലവും സഹായകനുമാംപാറയും വെളിച്ചവും രക്ഷയുമാംഹ്യദയം നുറുങ്ങിയോർക്കാശ്വാസകൻമനസ്സു തകർന്നോർക്കു ഉദ്ധാരകൻകഷ്ടപ്പെടുന്നോർക്കു അടുത്ത തുണഎളിയവർക്കു ന്യായപാലകൻ:-പാപികളായോർക്കു പരിഹാരകൻഏഴകളായോർക്കു ഉദ്ധാരകൻരോഗികളായോർക്കു വൈദ്യനവൻകുരുടരായോർക്കു വെളിച്ചമവൻ;-അദ്ധ്വാനിക്കുന്നോർക്കു സഹായകൻഭാരം ചുമപ്പോർക്കു കൈത്താങ്ങവൻവിശക്കുന്നോർക്കു ജീവ അപ്പംദാഹിക്കുന്നോർക്കു പാനപാത്രം;-
Read Moreഅതിശയമേ അതിശയമേ ദൈവ
അതിശയമേ അതിശയമേ ദൈവത്തിന്‍റെ സ്നേഹംവർണ്ണിപ്പാൻ വാക്കുകൾ പോരാപാപി ആയിരുന്നെന്നെ തേടി പാരിടത്തിൽ വന്നൊരുദൈവത്തിന്‍റെ സ്നേഹം ആശ്ചര്യംഎന്നെ സ്നേഹിച്ചതിനാൽഎന്നെ വീണ്ടെടുത്തല്ലോഒരു ദൈവ പൈതലാക്കി തീർത്തല്ലോഞാൻ ആരാധിച്ചിടും എന്നും സ്തുതി പാടിടുംഹലേലൂയ്യാ ഹലേലൂയ്യാപാപത്തിന്‍റെ അന്ധകാര ബന്ധനത്തിൽ ഞാൻഈ ലോകത്തിൽ സുഖങ്ങൾ തേടി പോയിസ്നേഹ താതൻ തന്‍റെ സ്നേഹം തള്ളിക്കളഞ്ഞുഒരു ധൂർത്ത പുത്രൻ ആയി പോയി ഞാൻ;- എന്നെദൈവത്തിന്‍റെ പൈതൽ എന്നു വിളിക്കപ്പെടാൻഎന്നിൽ യോഗ്യതകൾ എന്തുകണ്ടു നീകാൽവറിൽ എനിക്കായി ജീവൻ നൽകിയദൈവ കൃപ എനിക്കാശ്ചര്യമേ;- എന്നെ…
Read Moreഅവങ്കലേക്കു നോക്കിയവർ
അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്അവന്‍റെ സ്നേഹം അറിഞ്ഞവർ പ്രശോഭിതരായ്അവരുടെ മുഖം ലജ്ജിച്ചില്ലഅവരുടെ മനം ക്ഷീണിച്ചില്ലലോകത്തിൻ വെളിച്ചം യേശുവല്ലോസ്നേഹത്തിൻ ദീപവും യേശുവല്ലോആ ദിവ്യശോഭ ദർശിച്ചവർ ഭാഗ്യവാന്മാർ;-വാഗ്ദത്തം ചെയ്തവൻ യേശുവല്ലോവാക്കു മാറാത്തവൻ യേശുവല്ലോഅവനിലാശ്രയം കണ്ടെത്തിയോർ ഭാഗ്യവാന്മാർ;-പാപിക്കു രക്ഷകൻ യേശുവല്ലോരോഗിക്കു സൗഖ്യവും യേശുവല്ലോആ മഹാശക്തി അറിഞ്ഞവർ ഭാഗ്യവാന്മാർ;-
Read Moreഅതിശയമേ യേശുവിൻ സ്നേഹം
അതിശയമേ യേശുവിൻ സ്നേഹംആനന്ദമേ ആയതിൻ ധ്യാനം(2)ആഴമുയരം നീളം വീതി (2)ആർക്കു ഗ്രഹിക്കാം, ഈ ഭൂവിൽമമ മണാളാ നിൻ പ്രേമത്താലെ (2)നിറയുന്നേ എൻ ഉള്ളം ഇന്നേരംമറന്നു സ്വർഗ്ഗ സുഖം അഖിലവും നീ അലഞ്ഞ എന്നെ മാർവ്വിലണപ്പാൻ(2)മഹത്വമെ നിൻ നാമത്തിനു (2)മഹത്വമെ എന്നും എന്നേക്കുംകാത്തു കൃപയിൻ കാലം മുഴുവൻ നീ കൈവിടാതെന്നെ കണ്മണിപോലെ(2)കലങ്ങിയുള്ളം നീറുന്നേരം (2)അരികിൽ വന്നേകി, ആശ്വാസംതളർന്ന നേരം തിരുഭുജം അതിനാൽ താങ്ങി എടുത്തോ താതനോടിരുത്താൻ (2)തരുന്നേ നാഥാ സമസ്തവും ഞാൻ(2)ദിവ്യ സ്നേഹത്താൽ, എന്നെയുംമറന്നാലും ഒരമ്മതൻ കുഞ്ഞിനെ മറക്കുകില്ലൊരു […]
Read Moreഅഴലേറും ജീവിതമരുവിൽ നീ
അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജേ!നിന്നെ വിളിച്ചവൻ ഉണ്മയുള്ളോൻകണ്ണിൻമണിപോലെ കാത്തിടുമെഅന്ത്യംവരെ വഴുതാതെയവൻതാങ്ങി നടത്തിടും പൊൻകരത്താൽകാർമുകിൽ ഏറേക്കരേറുകിലുംകാണുന്നില്ലെ മഴവില്ലിതിന്മേൽകരുതുക വേണ്ടതിൽ ഭീകരങ്ങൾകെടുതികൾ തീർത്തവൻ തഴുകിടുമേമരുഭൂപ്രയാണത്തിൽ ചാരിടുവാൻ ഒരു നല്ലനായകൻ നിനക്കില്ലയോകരുതും നിനക്കവൻ വേണ്ടതെല്ലാംതളരാതെ യാത്ര തുടർന്നിടുകചേലോടു തന്ത്രങ്ങൾ ഓതിടുവാൻചാരന്മാരുണ്ടധികം സഹജേചുടുചോര ചിന്തേണ്ടി വന്നിടിലുംചായല്ലേ ഈ ലോകതാങ്ങുകളിൽകയ്പുള്ള വെള്ളം കുടിച്ചിടിലുംകൽപ്പന പോലെ നടന്നിടണംഏൽപ്പിക്കയില്ലവൻ ശത്രുകൈയിൽസ്വർപ്പുരം നീ അണയുംവരെയും;-
Read Moreഅതി വേഗത്തിൽ ഓടിപ്പോകും
അതിവേഗത്തിൽ ഓടിപ്പോകുംനിന്‍റെ എതിരുകൾ എന്നേക്കുമായ്(2)തളർന്നുപോകരുതേ നീതളർന്നുപോകരുതേ(2)പഴിയും ദുഷിയും വന്നിടുമ്പോൾ ഭാരങ്ങൾ നിന്നിൽ ഏറിടുമ്പോൾ(2);-ബലഹീനനെന്നു നീ കരുതിടുമ്പോൾക്യപമേൽ ക്യപയവൻ പകർന്നിടുമേ(2);-കോട്ടകൾ എതിരായ് ഉയർന്നിടുമ്പോൾതകർക്കുവാൻ അവൻ പുതുബലം തരുമേ(2);-അഗ്നിയിൽ ശോധന പെരുകുമ്പോൾനാലാമനായവൻ വെളിപ്പെടുമേ(2);-വൈരിയൊരലറുന്ന സിംഹം പോൽവിഴുങ്ങുവാനായ് നിന്നെ എതിരിടുമ്പേൾ(2);-പെറ്റമ്മ നിന്നെ മറന്നാലുംമറക്കാത്തനാഥൻ കൂടെയുണ്ട്(2);-ആഴിയിന്നലകളുയർത്തിടുമ്പോൾഅമരക്കാരനവനുണർന്നിടുമേ(2);-രാജാധിരാജൻ വരുന്നുഅക്കരെ നാട്ടിൽ ചേർത്തിടുവാൻ(2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നീയെന്നും എൻ രക്ഷകൻ ഹാ
- എല്ലാമെല്ലാം നിന്റെ ദാനം എല്ലാ
- ഉഷകാലം നാം എഴുന്നേൽക്കുക
- ദിവ്യരാജാ നിന്നെ വാഴ്ത്തും നിന്റെ
- സ്തുതിക്കാം യഹോവയേ സ്തുതിക്ക്

