Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

അതിമഹത്താം നിൻ സേവ

അതിമഹത്താം നിൻ സേവ ചെയ്വാൻഎന്നെ വിളിച്ച എൻ പ്രിയ കർത്താവേ ജീവിച്ചിടും ഞാൻ എൻ നാൾ മുഴുവൻനിനക്കായ് എന്‍റെ യേശുവേബലഹീന പാത്രമാം എന്നെ നീ ഉരുക്കിപുതുരൂപം നൽകിയല്ലോഉപയോഗപൂർണ്ണമായ് അഭിമാന പാത്രമായ്എന്നെ വേർതിരിച്ചുവല്ലോ;-പരിശുദ്ധമാക്കാൻ അഗ്നിശോധനയുംകൃപ നൽകാൻ മരുഭൂമിയുംദർശനമേകാൻ പത്മോസും ഒരുക്കി എന്നെ വേർതിരിച്ചുവല്ലോ;-ലാഭമായിരുന്നവ ചേതമെന്നെണ്ണി ഞാൻ നിൻ സേവക്കായ് ഇറങ്ങി നഷ്ടമാകില്ല ഒന്നും നിന്‍റെ വിശ്വസ്തത എന്നെ പുലർത്തിടുമല്ലോ;-

Read More 

അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ

അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻആരാധനക്കെന്നും യോഗ്യൻ(2)അവൻ യോഗ്യൻ(3)അവൻ മാത്രം ആരാധനക്കെന്നും യോഗ്യൻഅവൻ മാത്രം അവൻ മാത്രം അവൻ മാത്രം അവൻ മാത്രം ആരാധനക്കെന്നും യോഗ്യൻ (2)ലോകപാപഭാരം ഏറ്റവൻശാപബന്ധം തകർത്തവൻമുൾമുടി ശിരസ്സിലേറ്റവൻആരാധനക്കെന്നും യോഗ്യൻമരണഭയം മായ്ച്ചുതന്നവൻമരണത്തെ ജയിച്ചുയർത്തവൻമരണമില്ലാതിന്നും ജീവിപ്പോൻആരാധനക്കെന്നും യോഗ്യൻമാറിടാത്ത വാക്കുതന്നവൻമാറ്റമില്ലാതിന്നും വാഴുന്നോൻമടങ്ങിവരും നാളടുത്തിതാആരാധനക്കെന്നും യോഗ്യൻ

Read More 

അതിമോദം നിന്തിരു സന്നിധി

അതിമോദംനിന്തിരു സന്നിധിയണയുന്നു പ്രഭാതത്തിൽസ്തുതിഗീതങ്ങൾ പാടിവാഴ്ത്തുവാൻ കൃപയേകണമധികംതിരുനാമത്തിലഭയം പ്രാപിച്ചധികം ശക്തി ലഭിപ്പാൻതിരുസന്നിധിയണയുന്നീശാ ബലഹീനനാമടിയൻമമ ജീവിതവഴികൾ തവഹിതം പോൽ തുടർന്നിടുവാൻ പരനേ, മമ പ്രിയനേ, കൃപ പകർന്നീടണമധികംഅരുണോദയസമയം പാരിൽ പതഗഗണം പാടുന്നുതിരുവേദത്തിൻ പൊരുളേ ദിവ്യ കതിർ വീശണം ഹൃദയേഅരിസഞ്ചയം വിഹരിക്കുന്നു, വിനകൾ വരുത്തിടുവാൻഅഖിലേശ, മാം കരങ്ങൾ നീട്ടിപ്പരിപാലിക്ക പരനേജഗദീശനെ ഭജിച്ചാത്മീയ പുതുക്കം പ്രാപിച്ചതിനാൽജയജീവിതം നയിപ്പാനാശ വളരുന്നാത്മപ്രിയനേരീതി:അതിരാവിലെ തിരുസന്നിധി

Read More 

അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ

അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേഅങ്ങേപ്പോലാരുമില്ല വേറൊരു പാറയില്ലാഉള്ളം തകർന്നടിയൻ കേണു കരഞ്ഞീടുമ്പോൾഓടിയെൻ ചാരെയെത്തി മാർവ്വതിൽ ഏറ്റുവേനേ;-ക്രൂശതിലെന്‍റെ പേർക്കായ് പാടുകൾ ഏറ്റവനേപാപക്കറകൾ നീക്കി സ്വർലോകേ ചേർക്കുവോനെ;-പൊൻനിണം എൻ വിലയായ് ക്രൂശതിൽ ഉറ്റിയോനേമന്നിലെന്നും സ്തുതിപ്പാൻ എന്നെ നിറയ്ക്കേണമേ;-വാക്കു മാറാത്തവനേ പ്രാണനേ എൻ പ്രിയനേവിൺമേഘത്തേരിലേറാൻ ഉള്ളമോ വാഞ്ചിക്കുന്നേ;-

Read More 

അതിമോദം പാടും ഞാൻ

അതിമോദം പാടും ഞാൻ സ്തുതി ഗീതങ്ങൾ ദേവാധി ദേവൻ രാജാധി രാജൻ ലോകാധി നാഥനെൻ യേശുവിന്നു (2) പരലോകം വിട്ടവൻ പാരിൽ വന്നു പാപികൾക്കായ് തന്‍റെ ജീവൻ തന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തം തൻ സ്നേഹത്തെ കീർത്തിക്കും ഞാനെന്നും തൻ നാമത്തെ നീചനാം എന്നേയും സ്നേഹിച്ചുതാൻ മോചനം തന്നെന്നെ രക്ഷിച്ചതാൽ ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും തൻ സ്നേഹത്തെ കീർത്തിക്കും ഞാനെന്നും തൻ നാമത്തെ ഒരു നാളും കുറയാത്ത നിത്യസ്നേഹം മരുഭൂവിൽ ഞാനിന്ന് ആസ്വദിച്ച് ഹല്ലേലുയ്യാ […]

Read More 

അരുൾകാ ദേവാ നിൻവരം സ്നേഹ

അരുൾകാ ദേവാ നിൻവരം സ്നേഹമാണീ ദിവ്യനേശുവേമരുവിൽ മരുവിടും ഏഴയ്ക്കായ് തരിക നിൻകൃപ മാരിപോൽഅഴലേറും ക്ഷോണിയിൽ ജീവിതം ആനന്ദം തരികില്ലീപ്പാരിടംഅരുൾകാ അരുൾകാ ദായകാ നിൻ നവശക്തിയീ ദാസരിൽസ്നേഹത്തിൻ ദീപം കുറഞ്ഞിടുന്നേ ഭക്തരിൻ സ്നേഹം തകർന്നിടുന്നേനിറുത്തുക നിറവായ് നിൻ ദാസരെ അഴലതിൽപ്പെട്ടു തളരാതെദുരിതങ്ങളനുദിനമേറുന്നേ ആകുലമില്ല നിൻ സുതർക്കിഹെആനന്ദദായകനേശുവേ ആമോദത്താലെന്നും പാടും ഞാൻനിന്ദകൾ സഹിക്കിലും പാടും ഞാൻ ബഹുനിന്ദകൾ സഹിച്ച എൻ പ്രിയാമേഘത്തിൽ വേഗമായ് വന്നു നീ നിന്ദിതരെച്ചേർത്തണയ്ക്കുകപരിഹാസം നിന്ദകളേറ്റു ഞാൻ പരിചോടു തളർന്നിഹെ വീഴാതെഏന്തുക തൃക്കരമായതിലെന്നെ നിർത്തുക അന്ത്യംവരെയും നീ

Read More 

അതിരാവിലെ തിരുസന്നിധി

അതിരാവിലെ തിരുസന്നിധിഅണയുന്നൊരു സമയേഅതിയായ് നിന്നെ സ്തുതിപ്പാൻകൃപയരുൾക യേശുപരനേരജനീയതിലടിയാനെ നീ സുഖമായ്കാത്ത കൃപയ്ക്കായ്ഭജനീയ! നിൻ തിരുനാമത്തിന്നനന്തംസ്തുതി മഹത്ത്വം;-എവിടെല്ലാമീ നിശയിൽ മൃതിനടന്നിട്ടുണ്ട് പരനേഅതിൽ നിന്നെ പരിപാലിച്ച കൃപയ്ക്കായ് സ്തുതി നിനക്കേ;-നെടുവീർപ്പിട്ടു കരഞ്ഞിടുന്നുപല മർത്യരീ സമയേഅടിയന്നുള്ളിൽ കുതുകം തന്നകൃപയ്ക്കായ് സ്തുതി നിനക്കേ;-കിടക്കയിൽ വച്ചരിയാംസാത്താനടുക്കാതിരിപ്പതിന്നെൻഅടുക്കൽ ദൂതഗണത്തെകാവലണച്ച കൃപയനൽപ്പം;-ഉറക്കത്തിനു സുഖവും തന്നെൻ അരികേ നിന്നു കൃപയാൽഉറങ്ങാതെന്നെ ബലമായ് കാത്തതിരുമേനിക്കു മഹത്ത്വം;-അരുണൻ ഉദിച്ചുയർന്നിക്ഷി-തിദ്യുതിയാൽ വിളങ്ങിടുംപോൽപരനേയെന്‍റെയകമേവെളിവരുൾക തിരുകൃപയാൽ;-

Read More 

അനുതാപമുതിരും ഹൃദയമതിൻ

അനുതാപമുതിരും ഹൃദയമതിൻയാചനകേട്ടിടും സ്വർഗതാതാകണ്ണുനീർ തൂകിടും അടിയരിൻ പ്രാർത്ഥനകേൾക്കാതെ പോകരുതേനാഥാ-കേൾക്കാതെ പോകരുതേതളരുന്ന നേരം നിൻ പാദാന്തികെആശ്രയം തേടുവാൻ അണഞ്ഞിടുന്നുകാൽവറിനാഥാ നീ ചിന്തിയ രക്തമെൻപാപക്കറകളെ തുടച്ചുവല്ലോ;- അനുതാപ…വഴിയേതെന്നറിയാതെ ഉഴറിയപ്പോൾവഴികാട്ടിയായി നീ വന്നുവല്ലോഇടയനായ് നടന്നു നീ എൻ വഴിത്താരയിൽകാലിനു ദീപമാം വചനമതായ്;- അനുതാപ…നിരാശയെൻ ജീവിത നിനവുകളിൽകണ്ണീരിൻ ചാലുകൾ തീർത്ത നേരംമരണത്തെ ജയിച്ചുയിർപൂണ്ട നാഥാ നിൻവരവിനായ് ഭൂവിതിൽ മരുവിടുന്നു;- അനുതാപ…

Read More 

അന്യനായ എന്നെ യേശു

അന്യനായ എന്നെ യേശു കാനനത്തിൽ തിരക്കികൂട്ടം വിട്ടു പോയ എന്നെ വീണ്ടും അവൻ വരുത്തിദയയോടെ (2) അവൻ വീണ്ടും വരുത്തിസിംഹ വായിൽ പെട്ടുപോയ എന്നെ അവൻ അറിഞ്ഞുതന്‍റെ ജീവൻ ഗണിക്കാതെ ഓടിവന്നു രക്ഷിച്ചുദയയോടെ (2) ഓടിവന്നു രക്ഷിച്ചുപ്രിയപ്പെട്ട സോദരരെസ്നേഹം ഉണ്ടോ ഇതുപോൽപ്രിയം ഇതിനൊപ്പം എങ്ങുംകാണുകയില്ല നിശ്ചയംമററാരിലും (2) കാണുകയില്ല നിശ്ചയംഇന്നു മുതൽ യേശുനാഥൻ എന്‍റെ രക്ഷിതാവുതാൻതന്‍റെ സ്തുതി സർവ്വരോടുംആർത്തു ഘോഷിച്ചീടും ഞാൻഎന്നന്നേക്കും (2) ആർത്തു ഘോഷിച്ചീടും ഞാൻ

Read More 

അന്യോന്യം സ്നേഹിക്കുവിൻ

അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ അന്യോന്യം സ്നേഹിക്കുവിൻ സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻസ്നേഹമായോതുന്നിതാ അന്യർ തൻ ദുഃഖത്തിൽപങ്കു-ചേർന്നിടണം ആർദ്രത കാട്ടിടണം ഉള്ളതി ൽപങ്കു നാം അഗതികൾക്കായ് അറിഞ്ഞു നല്കേിണം മടിച്ചിടാതെ;-ദൈവത്തിൻ നൽസ്നേഹം ഉള്ളി-ലുള്ളാരുമേ ആരോടും കോപിക്കില്ലഎല്ലാം സഹിക്കുവാൻ ക്ഷമിച്ചിടുവാൻശ്രീയേശു നമ്മോടോതിയല്ലോ;-അയല്ക്കാരെ നമ്മൾ സ്നേഹിക്കാ-തെങ്ങനെ ദൈവത്തെ സ്നേഹിച്ചിടും?ക്രിസ്തുവിൻ താഴ്മ നാം ധരിച്ചിടണംഎളിയവരെയാദരിച്ചിടണം;-

Read More