Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

അറിയുന്നല്ലോ ദൈവം അറിയുന്ന

അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ എന്‍റെ ഭാവിയാകെ നാഥൻ അറിയുന്നല്ലോ എന്തിന്നായ് ഞാൻ ചിന്തകളാൽ കലങ്ങിടുന്നുനാളെയെന്തു നടക്കും ഞാനറിയുന്നില്ല നാളെയെന്നെ കരുതുന്നോനറിഞ്ഞിടുന്നുകാലമതിന്നതീതനാണവനാകയാൽ ആകുലത്തിന്നവകാശമെനിക്കിന്നില്ലചുവടോരൊന്നെടുത്തു വച്ചിടുവാൻ മുമ്പിൽഅവനേകും വെളിച്ചമതെനിക്കു മതി അതിലേറെ കൊതിക്കുന്നില്ലിഹ ലോകെ ഞാൻഅവനിഷ്ടമെടുത്തെന്താണതു ചെയ്യട്ടെമനം തകർന്നവർക്കവനടുത്തുണ്ടല്ലോദിനംതോറും അവൻഭാരം ചുമക്കുന്നല്ലോനിണം ചിന്തി വിടുവിച്ചു നടത്തുന്നവൻ മനം കനിഞ്ഞുകൊണ്ടെന്നെ കരുതിടുന്നുഅവൻ നന്നായറിഞ്ഞല്ലാതെ നിക്കൊന്നുമേ അനുവദിക്കുകയില്ലെന്നുഭവത്തിൽ അഖിലവുമെന്‍റെ നന്മ കരുതിയല്ലോ അവൻ ചെയ്യുന്നതുമൂലം ഭയമില്ലെന്നിൽഒരു നാൾ തന്നരികിൽ ഞാൻ അണയുമപ്പോൾകരുണയിൻ കരുതലിൻ ധനമാഹാത്മ്യംതുരുതുരെ കുതുകത്താൽ പുളകിതനായ്വരും കാലങ്ങളിൽ കാണാൻ കഴിയുമല്ലോ

Read More 

അനുനിമിഷം കരുതിടുന്നു

അനുനിമിഷം കരുതിടുന്നുകർത്താവു കരുതിടുന്നു കരതലത്തിൽ കരുണയോടെ കൺമണിപോലെന്നെ കരുതിടുന്നുഉള്ളം നുറുങ്ങി തകർന്നിടിലുംഉള്ളം കരത്തിൽ വഹിച്ചിടുന്നുഉള്ളതുപോലെന്നെ അറിയുന്നവൻഉണ്മയായ് ദിനവും സ്നേഹിക്കുന്നു;- അനുനിമിഷം…മൃത്യുവിന്നിരുൾ താഴ്വരയിൽ മൃതുവെ വെന്നോൻ അരികിലുണ്ട്കാൽവറിയിൽ എന്നെ വീണ്ട നാഥൻ കാവലിനായെന്നും കൂടെയുണ്ട്;- അനുനിമിഷം…വിശ്വസിച്ചാൽ നീ മഹത്വം കാണും വിശ്വം ചമച്ചോൻ അരുളിടുന്നു അന്ത്യംവരെ നാഥൻ വഴിനടത്തും അൻപുടയോൻ തൻ മഹത്വത്തിനായ്;- അനുനിമിഷം…

Read More 

അറിയുന്നവൻ യേശു മാത്രം

അറിയുന്നവൻ യേശു മാത്രംനൽകുന്നവൻ യേശുവല്ലോആലോചനയിൽ വീരനാംപ്രവർത്തികളിൽ ഉന്നതൻസ്തോത്രഗീതം പാടും എൻ യേശുവിനായ്നല്ലിടയൻ യേശു മാത്രംപാതയിലും പ്രകാശമാകുംനീതിയിൻ സൂര്യനാംഅത്ഭുത മന്തിയായവൻസ്തോത്രഗീതം പാടും എൻ യേശുവിനായ്രോഗിക്കു നല്ല വൈദ്യനായ്പാപിക്കു പൂർണ്ണ രക്ഷയായ്സ്വർഗ്ഗം ത്യജിച്ചു ഭൂമിയിൽഎനിക്കായ് വന്നു പിറന്നതാൽസ്തോത്രഗീതം പാടും എൻ യേശുവിനായ്കാൽവറിയിൽ എൻ പേർക്കായ്മൂന്നാണിയിൽ തകർക്കപ്പെട്ടുഎൻ പാപത്തിൻ കടം നീക്കിയേസ്വർഗ്ഗത്തിൻ സുതനായ് തീർത്തതാൽസ്തോത്രഗീതം പാടും എൻ യേശുവിനായ്

Read More 

അനുനിമിഷം നിൻകൃപ തരിക

അനുനിമിഷം നിൻകൃപ തരിക അണയുന്നു നിൻചാരേ ഞാൻ ആശ്രിതവത്സലനേശു ദേവാ ആശിർവദിക്കയീയേഴയെന്നെ ആരോരുമില്ലാതെ അലയുമ്പോഴെന്നെ തേടിവന്നെത്തിയ നാഥനേശുആശ്രയമായിന്നും ജീവിക്കുന്നു ആരോരുമില്ലാത്ത വേളകളി ൽ മനുഷ്യനിലാശ്രയിച്ചു ഞാനെൻകാലം മരുഭൂമിയാക്കിത്തീർത്തിടുമ്പോൾമറവിടമായ് നിൻമാറിൽചാരി മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു നിറയ്ക്കുകെന്നെ നിൻസ്നേഹത്താലെന്നും നിക്ഷേപമായ് നിൻ സ്നേഹം മതിനിത്യതയോളവും കൂട്ടാളിയായ് നീ മാത്രം മതി എന്നേശുവേ

Read More 

അർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു

അർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നുഎന്നേശുനാഥന്‍റെ പാദത്തിങ്കൽ (2)ഹിമംപോൽ വെണ്മയായ് ശുദ്ധി ചെയ്കെന്നെയേശുവിൻ രക്തത്തിനാൽപണിതീടുക പണിതീടുക (2)എന്നെ മുറ്റുമായി പണിതീടുകകഴിഞ്ഞ നാളുകൾ നഷ്ടമായിജീവിതലക്ഷ്യങ്ങൾ ശൂന്യമായി (2)എന്നാൽ നീ എന്നുടെ ജീവിതേ വന്നപ്പോൾജീവിതം ധന്യമായി (2)എൻ ഹിതമല്ലായെന് നാഥാനിൻ ഹിതം എന്നിൽ നിറവേറട്ടെ (2)നീ ഏകിയ എൻ ജീവിതം മുഴുവൻനിനക്കായി സമർപ്പിക്കുന്നു (2)നിൻ വേലയ്ക്കായി ഞാൻ സമർപ്പിക്കുന്നുഏകനാണെങ്കിലും സാരമില്ല (2)നിന്നാത്മ ശക്തിയെൻ ഉള്ളിൽ പകർന്ന്എന്നെ അയച്ചിടുക(2)

Read More 

അനുപമ ഗുണ ഗണനീയൻ ക്രിസ്തു

അനുപമ ഗുണഗണനീയൻ ക്രിസ്തുഅരുണോദയ പ്രഭപൂരിതൻഅകമേ ആനന്ദദായകൻശോകോന്മുഖ നര ആശ്രയം അവൻപാപോന്മുഖ നര രക്ഷകൻരോഗോന്മുഖ ജഡ സൗഖ്യദായകൻവീരോന്മുഖ ബലകാരണൻ;-ജീവൻ ഏകുന്ന ദൈവവുംജീവജലത്തിനുറവിടവുംജീവാമൃതമൊഴി തൂകിടും അനുദിനംജീവൻ വഴിയും സത്യവും;-വിനയം തന്നുടെ സാഗരംഅഭയം ഏവർക്കും സാദരംദൈവത്തിന്നുടെ സാരാംശം-പരമാത്മാവിന്നും ജീവാംശം;-ചിത്തേ മംഗളകാരണൻമൃത്യു ഭീതിസംഹാരകൻപാർത്താൽ പാരിടമാകെയും-പ്രഭുഓർത്താൽ ജീവിതസാരവും;-വാനൊളിയിൽ തെളിവേറിടുംവാനവരിൽ മഹിമാസനൻവാനേ പോയുടയോൻ വരും-വീണ്ടുംവാനിൽ നമ്മെയും ചേർക്കുവാൻ;-

Read More 

അനുപമായ സ്നേഹം അമ്മയേ

അനുപമായ സ്നേഹം അമ്മയേക്കാൾ ആഴമുള്ള സ്നേഹംപാപികൾക്കായ് ജീവൻ തന്ന സ്നേഹംആ സ്നേഹം എൻ ഗാനമേ (2)ആശാഹീനനായായിരുന്ന എന്നിൽആനന്ദതൈലം പകർന്നീശൻഅന്ധകാരകൂപത്തിൽ നിന്നെന്നെഅത്ഭുത പ്രകാശത്തിൽ നടത്തി (2);- അനു…കണ്ണുനീരിൻ താഴ്വരയിൽ എന്നെകൺമണി പോൽ കാത്തരുളും സ്നേഹംകാലിടറും വേളകളിലെന്നെകോരിയെടുത്തിടും ദിവ്യസ്നേഹം(2);- അനു…വിണ്ണിലൊരുക്കുന്ന നിത്യ വീട്ടിൽവന്നുചേർക്കും എന്നെ എന്‍റെ പ്രീയൻഅന്നവന്‍റെ കൂടെ എന്‍റെ വാസംആ നാളതാ ആസന്നമേ (2);- അനു…

Read More 

അനുതാപ കടലിന്‍റെ അടിത്തട്ടിൽ

അനുതാപ കടലിന്‍റെ അടിത്തട്ടിൽ നിന്നും ഞാൻസമർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു തോരത്തോരൻ കണ്ണുനീരിൽ നീ സ്പർശ്ശിച്ചു നിനക്കെന്നും വസിപ്പാൻ ഞാൻ പാത്രമായിസമർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു എന്നെ നിൻറ്റെ ഹിതത്തിനായ് അർപ്പിക്കുന്നു നന്ദിയോടെ നാഥാ ഞാൻ അർപ്പിക്കുന്നു എന്നെ നിൻറ്റെ ഹിതത്തിനായ് അർപ്പിക്കുന്നു നിൻ തിരുമേനി എനിക്കായി യാഗമായ് തന്നുഅതാൽ എൻ പാപം മുറ്റുമായ് ക്ഷെമിച്ചു തന്നുഎൻ പാപം ഹിമംപോലെ കഴുകീ വെടിപ്പാക്കാൻനിൻ രക്തം വൻ ചാലായ് എനിക്കായൊഴുകി(2);- സമർപ്പിക്കുന്നു…ക്രൂശ്സ്സിൽ ചൊരിഞ്ഞ എൻ യേശൂവിൻ രക്തംഎൻ പാപങ്ങൾ നീക്കിയ ശുദ്ധ […]

Read More 

അനുതാപമുതിരും ഹൃദയമതിൻ

അനുതാപമുതിരും ഹൃദയമതിൻയാചനകേട്ടിടും സ്വർഗതാതാകണ്ണുനീർ തൂകിടും അടിയരിൻ പ്രാർത്ഥനകേൾക്കാതെ പോകരുതേനാഥാ-കേൾക്കാതെ പോകരുതേതളരുന്ന നേരം നിൻ പാദാന്തികെആശ്രയം തേടുവാൻ അണഞ്ഞിടുന്നുകാൽവറിനാഥാ നീ ചിന്തിയ രക്തമെൻപാപക്കറകളെ തുടച്ചുവല്ലോ;- അനുതാപ…വഴിയേതെന്നറിയാതെ ഉഴറിയപ്പോൾവഴികാട്ടിയായി നീ വന്നുവല്ലോഇടയനായ് നടന്നു നീ എൻ വഴിത്താരയിൽകാലിനു ദീപമാം വചനമതായ്;- അനുതാപ…നിരാശയെൻ ജീവിത നിനവുകളിൽകണ്ണീരിൻ ചാലുകൾ തീർത്ത നേരംമരണത്തെ ജയിച്ചുയിർപൂണ്ട നാഥാ നിൻവരവിനായ് ഭൂവിതിൽ മരുവിടുന്നു;- അനുതാപ…

Read More 

അന്യനായ എന്നെ യേശു

അന്യനായ എന്നെ യേശു കാനനത്തിൽ തിരക്കികൂട്ടം വിട്ടു പോയ എന്നെ വീണ്ടും അവൻ വരുത്തിദയയോടെ (2) അവൻ വീണ്ടും വരുത്തിസിംഹ വായിൽ പെട്ടുപോയ എന്നെ അവൻ അറിഞ്ഞുതന്‍റെ ജീവൻ ഗണിക്കാതെ ഓടിവന്നു രക്ഷിച്ചുദയയോടെ (2) ഓടിവന്നു രക്ഷിച്ചുപ്രിയപ്പെട്ട സോദരരെസ്നേഹം ഉണ്ടോ ഇതുപോൽപ്രിയം ഇതിനൊപ്പം എങ്ങുംകാണുകയില്ല നിശ്ചയംമററാരിലും (2) കാണുകയില്ല നിശ്ചയംഇന്നു മുതൽ യേശുനാഥൻ എന്‍റെ രക്ഷിതാവുതാൻതന്‍റെ സ്തുതി സർവ്വരോടുംആർത്തു ഘോഷിച്ചീടും ഞാൻഎന്നന്നേക്കും (2) ആർത്തു ഘോഷിച്ചീടും ഞാൻ

Read More