Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

അൽപകാലം മാത്രം ഈ ഭൂവിലെ

അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസംസ്വർപ്പൂരമാണെന്‍റെ നിത്യമാം വീട് എന്‍റെ നിത്യമാം വീട്എൻപ്രയാണകാലം നാലുവിരൽ നീളംആയതിൻ പ്രതാപം കഷ്ടത മാത്രം ഞാൻ പറന്നു വേഗം പ്രിയനോടു ചേരും വിൺമഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും എന്നുംപാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം പാടുപെട്ട യേശുവിന്‍റെ നിന്ദ ചുമക്കാം നിൽക്കും നഗരം ഇല്ലിവിടെ പോർക്കളത്തിലത്രേ നാം നിൽക്കവേ പോർപൊരുതു യാത്ര തുടരാം വേഗംനാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു കാഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ് കൂടി ഒന്നായ് വാഴാൻ വാഞ്ഛിച്ചെത്ര നാളായ് കാരുണ്യവാൻ പണികഴിച്ച […]

Read More 

അൽപ്പം ദൂരം മാത്രം ഈ യാത്ര

അൽപ്പം ദൂരം മാത്രം ഈ യാത്ര തീരുവാൻഎൻ ഭാരം എല്ലാം തീർന്നിടും മാത്രനേരത്തിൽ(2)ദുഃഖം ഇല്ലാ രാജ്യത്തിൽ ഞാൻ എത്തിടും വേഗംനിത്യം സന്തോഷം നൽകിടും സ്വർഗ്ഗഭവനമതിൽ(2);- അൽപ്പം…എൻ യാത്രയിൽ കർത്തൻ കരുതിടും ഭാരം ചുമക്കേണേമണ്ണിലും വിണ്ണിലും ദൂതന്മാർ കാവൽ എനിയ്ക്കായ് ഉണ്ട്(2);- അൽപ്പം…വാനഗോളങ്ങൾക്ക് അപ്പുറമായി ഞാൻ പറന്നുപോയിടുംമാത്ര നേരത്തിൽ മണ്ണിൽ മറഞ്ഞ് അങ്ങ് വിണ്ണിൽ ചേർന്നിടും(2);- അൽപ്പം…കണ്ണുനീർ ഇല്ലാത്ത നാട്ടിൽ എൻ കർത്താവാം യേശുവോടെഞാൻ നിത്യവും ആനന്ദിച്ചാർത്തിടും വിശുദ്ധർ കൂട്ടത്തിൽ;- അൽപ്പം…

Read More 

അംബ യെരുശലേം അംബരിൻ

അംബയെരുശലേം അമ്പരിൻ കാഴ്ചയിൽഅംബരേ വരുന്ന നാളെന്തു മനോഹരംതൻമണവാളനു വേണ്ടിയലങ്കരിച്ചുള്ളൊരു മണവാട്ടി തന്നെയിക്കന്യകനല്ല പ്രവൃത്തികളായ സുചേലയെമല്ലമിഴി ധരിച്ചുകൊണ്ടഭിരാമയായ് ബാബിലോൻ വേശ്യയെപ്പോലിവളെ മരുഭൂമിയിലല്ല കാൺമൂ മാമലമേൽ ദൃഢംനീളവും വീതിയും ഉയരവും സാമ്യമായ് കാണുവതിവളിലാണന്യയിലല്ലതുഇവളുടെ സൂര്യചന്ദ്രർഒരുവിധത്തിലും വാനം വിടുകയില്ലവൾ ശോഭ അറുതിയില്ലാത്തതാംരസമെഴുംസംഗീതങ്ങൾ ഇവളുടെ കാതുകളിൽ സുഖമരുളിടും ഗീതം സ്വയമിവൾ പാടിടുംകനകവുംമുത്തുരത്നം ഇവയണികില്ലെങ്കലും സുമുഖിയാമിവൾ കണ്ഠംബഹുരമണീയമാം

Read More 

അമ്മ തൻ കുഞ്ഞുങ്ങളെ മറന്നു

അമ്മ തൻ കുഞ്ഞുങ്ങളെ മറന്നു പോകുമോസിംഹം തന്‍റെ കുട്ടികളെ പട്ടിണികിടത്തുമോ (2)അമ്മയേക്കാളുപരിയായ സ്നേഹം തന്നവൻജീവരക്തം ക്രൂശിന്മേൽ ചൊരിഞ്ഞുതന്നവൻമറന്നുപോകുമോ നമ്മെ തള്ളിക്കളയുമോ (2)കർത്തൻ നമ്മെ കൈവിടുകില്ല-നാംധൈര്യമായ് മുന്നേറിപ്പോയിടാം (2)നാം അവനെ തിരെഞ്ഞെടുത്തതല്ലഅവൻ നമ്മെ തിരെഞ്ഞെടുത്തതല്ലോ(2)ലോകസ്ഥാപനത്തിൻ മുൻപേതേടിവന്ന ദിവ്യസ്നേഹം (2)യേശുവിന്‍റെ മുഖത്തിൻ ശോഭ കണ്ടാൽഅന്ധകാരം വെളിച്ചമായി മാറും(2)തിരുമുഖത്തു നോക്കിടുന്നോർലജ്ജിതരായ് തീരുകില്ല(2)ദൈവം നമ്മോടരുളിച്ചെയ്ത വാക്ക്ഒന്നുപോലും മാറിപ്പോകയില്ല(2)ഇന്നലേയും ഇന്നും എന്നുംഒന്നുപോൽ അനന്യൻ കർത്തൻ(2)നമ്മെ എന്നും സ്നേഹിക്കുന്ന ദൈവംനമ്മെ വിട്ടു മാറിപ്പോകയില്ലാ(2)നിത്യം നമ്മെ വഴി നടത്തിനിത്യതയിൽ ചേർത്തിടുമേ(2)

Read More 

അനാദി നാഥനേശുവെൻ ധനം

അനാദിനാഥനേശുവെൻ ധനംഅന്യനാം ഭൂവിലെന്നാൽധന്യനാം ഞാൻ ക്രിസ്തുവിൽ സദാസ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനംഉലകത്തിന്‍റെ സ്ഥാപനം അതിനുമുൻമ്പുമെൻ ധനംഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറിഞ്ഞതാം;- അനാദി…പാപത്തിന്നിച്ഛകൾ പാരിൻപുകഴ്ചകൾകൺമയക്കും കാഴ്ചകൾ മൺമയരിൻ വേഴ്ചകൾഒന്നിലുമെൻനമനമേതുമെ മയങ്ങിടാ;- അനാദി…ഇന്നുള്ളശോധന നല്കുന്ന വേദനവിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലുംവിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാൻ സദാ;- അനാദി…കാലങ്ങൾ കഴിയുമ്പോൾ നിത്യത പുലരുമ്പോൾദൈവം ചെയ്തതൊക്കെയും നന്മയ്ക്കെന്നു തെളിയുമ്പോൾയുക്തമായ് വ്യക്തമായ് കൃപയിൻ കരുതലറിയും നാം;- അനാദി…

Read More 

അനാദി സ്നേഹത്താൽ എന്നെ

അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാകാരുണ്യത്തിനാൽ എന്നെ വീണ്ടെടുത്തവനേ(2)നിന്‍റെ സ്നേഹം വലിയത് നിന്‍റെ കരുണ വലിയത്നിന്‍റെ കൃപയും വലിയത് നിന്‍റെ ദയയും വലിയത്അനാഥയായ എന്നെ അങ്ങ് തേടി വന്നല്ലോ കാരുണ്യത്തിനാൽ എന്നെ ചേർത്തണച്ചല്ലോ(2);- നിന്‍റെ…കടുപോന്ന നാളുകളെ ഓർക്കുമ്പോഴെല്ലാം കണ്ണീരേടെ നന്ദി ചൊല്ലി സ്തുതിക്കുന്നു നാഥാ(2);- നിന്‍റെ…നൊന്തു പെറ്റ അമ്മപോലും മറന്നിടുമ്പോഴും മറക്കുകില്ല ഒരുനാളും എന്നു ചൊന്നവനേ(2);- നിന്‍റെ…

Read More 

ആഴത്തിൽ നിന്നീശനോടു

ആഴത്തിൽ നിന്നീശനോടു യാചിക്കുന്നേ ദാസനിപ്പോൾ കേൾക്കണമേ യാചന നീ ശ്രദ്ധിക്കുക പ്രാർത്ഥനയെ നീയകൃത്യം ഓർമ്മവച്ചാൽ ആരു നിൽക്കും? ദേവ! ദേവ!നിന്നെ ഭയന്നിടും പടിമോചനം നിൻപക്കലുണ്ട് കാത്തിരിക്കുന്നീശ! നിന്നെ കാത്തിരിക്കുന്നെന്‍റെ ഉള്ളം നിൻവചനം തന്നിലത്രേ എന്നുടെ പ്രത്യാശയെന്നും പ്രത്യുഷസ്സെ കാത്തിരിക്കും മർത്യരെക്കാളത്യധികം കാത്തിരിക്കുന്നിന്നടിയൻ നിത്യനാമെൻ യാഹിനെ ഞാൻയാഹിലെന്നും ആശ വയ്പിൻ വൻ കൃപയുണ്ടായവനിൽ യിസ്രായേലേ! നിന്നകൃത്യം പോക്കിയവൻ വീണ്ടെടുക്കുംതാതസുതാത്മാക്കളാകും ആദി ദൈവമായവന്നു ആദി മുതലിന്നുമെന്നും ഹാ! മഹിമ കൈവരട്ടെനിന്‍റെ ഹിതംപോലെ- എന്ന രീതി (സങ്കീ. 130)

Read More 

അഖിലാണ്ഡ ത്തിന്നുടയവനാം

അഖിലാണ്ഡത്തിന്നുടയവനാം ദൈവംസ്തുത്യൻ പരിശുദ്ധൻസകല ചരാചര രചയിതാവാം ദൈവംനിത്യൻ പരിശുദ്ധൻപരിശുദ്ധൻ പരിശുദ്ധൻമഹിമയിലുന്നതനേസ്തുതികളിൽ വസിക്കും ദേവാധിദേവാആരാധിക്കുന്നു ഞങ്ങൾ(2)തിരുസാരൂപ്യം മാനവനേകിയോൻവന്ദ്യൻ പരിശുദ്ധൻജ്ഞാനവും മാനവും മഹിമയും അണിയിച്ചോൻധന്യൻ പരിശുദ്ധൻ;- പരിശുദ്ധൻ…തനയനെ നൽകിയീപാരിനെ വീണ്ടവൻനിരുപമൻ പരിശുദ്ധൻ കാൽവറിയിൽ എന്‍റെ പാപത്തിന്‍റെ ബലിയായ നാഥൻ പരിശുദ്ധൻ;- പരിശുദ്ധൻ…ഉർവ്വിയിൽ വന്നെന്‍റെ ദുരിതങ്ങളറിഞ്ഞവൻനല്ലവൻ പരിശുദ്ധൻമരണത്തെ ജയിച്ചവൻ ഉയരത്തിൽ മേവുവോൻവല്ലഭൻ പരിശുദ്ധൻ;- പരിശുദ്ധൻ…വീണ്ടും വരാമെന്ന് വാഗ്ദത്തം തന്നവൻഎൻ പ്രിയൻ പരിശുദ്ധൻനിത്യതയിൽ വാസം നമുക്കായിട്ടൊരുക്കുവാൻനിഖിലേശൻ പരിശുദ്ധൻ;- പരിശുദ്ധൻ…

Read More 

അഭയം അഭയം എന്നേശുവിൽ

അഭയം അഭയം എന്നേശുവിൽ എന്നും എൻ അഭയംശാശ്വത ഭുജങ്ങളാലെന്നെനിത്യം താങ്ങുമെൻയേശുവിൽ എൻ അഭയംആശ്രയമില്ലാത-ലയുമ്പോൾതിരു സവിധമെനിക്കു സങ്കേതം(2)വ്യഥകളാൽ എൻ മനം ഉരുകുമ്പോൾനിൻ വചനം അതെന്നുമെൻ ആശ്വാസം;-കൂരിരുൾ വീഥികൾ തോറും നിൻഅരിയ വെളിച്ചമെൻ വഴികാട്ടി(2)വീഥികളെന്നെ ചുഴലുമ്പോൾനിൻ വാത്സല്യാമൃതമെൻ ശക്തി;-വരമരുളേണം ദേവസുതാമഹിമകളെന്നും ഘോഷിപ്പാൻ(2)പരിശുദ്ധാത്മ പ്രേരിതനായ് നിൻപ്രേക്ഷിത വേല തികച്ചിടാൻ;-

Read More 

അഖിലാണ്ട ത്തിനുടയനാം നാഥാ

അഖിലാണ്ടത്തിനുടയനാം നാഥാജീവനാധാരമായ ദേവാതിരുനാമം ഭൂവിലെത്ര ശ്രേഷ്ട്ടംനിൻ ക്യപ എത്ര മനോഹരം;- അഖിലാസമ്പന്നനായവൻ ഭൂവിൽ വന്നുനമ്മെ ഏറ്റവും സമ്പന്നരാക്കാൻഎത്രയും ദരിദ്രനായി തീർന്നുഎന്തൊരു ക്യപാ ദൈവത്തിൻ ദാനംഎന്തു കരുണാ ദൈവത്തിൻ സ്നേഹംദീർഘക്ഷമ മഹാദയ പ്രീതിവാത്സല്യം;- അഖിലാപവിത്രൻ, നിർമ്മലൻ, നിർ-ദോഷൻപാപികളോടു വേർവിട്ടവൻ താൻപാപികളാംനമ്മെ പ്രിയ മക്കളാക്കിഎന്തൊരു ക്യപാ ദൈവത്തിൻ ദയാമാറാത്ത മഹാ വിശ്വസ്തനവൻനമ്മെ സ്വർഗ്ഗത്തിലെന്നും തന്നിലിരുത്തി;- അഖിലാവന്ദിപ്പിൻ സ്തുതിപ്പിൻ രക്ഷിതാവെഉയർത്തി പുകഴ്ത്തിൻ യേശുനാമംകീർത്തിപ്പിൻ ഘോഷിപ്പിൻ തൻവാത്സല്യംഎന്നും സ്തുതിപ്പിൻ കുരിശിൻ സ്നേഹംഎങ്ങും ഉയർത്തിൻ യേശുവിൻ നാമംയേശുക്രിസ്തു കർത്താവു എന്നു എങ്ങും ഘോഷിപ്പിൻ;- അഖിലാ

Read More