അകലാത്ത സ്നേഹിതൻ ഉത്തമ
അകലാത്ത സ്നേഹിതൻഉത്തമ കുട്ടാളിയായ്ആശ്രയിപ്പാനും പങ്കിടുവാനുംനല്ലൊരു സഖിയാണവൻഇനിമേൽ ദാസന്മാരല്ലദൈവത്തിൻ സ്നേഹിതർ നാംഎന്നുരചെയ്തവൻ നമ്മുടെ മിത്രമായ്നമുക്കായ് ജീവനെ തന്നവൻ;- അകലാ…ലോകത്തിൻ സ്നേഹിതരെല്ലാംമരണത്താർ മറിടുമ്പോൾനിത്യതയോളം നിത്യമായ് സ്നേഹിച്ചനിത്യനാം യേശുവിൻ സ്നേഹമിത്;- അകലാ…രോഗത്താൽ വലഞ്ഞിടുമ്പോൾക്ഷീണിതനായിടുമ്പോൾആണികളേറ്റ പാണികളാലെതഴുകി തലോടുന്ന കർത്തനവൻ;- അകലാ…
Read Moreആഴത്തിൽ നിന്നീശനോടു
ആഴത്തിൽ നിന്നീശനോടു യാചിക്കുന്നേ ദാസനിപ്പോൾ കേൾക്കണമേ യാചന നീ ശ്രദ്ധിക്കുക പ്രാർത്ഥനയെ നീയകൃത്യം ഓർമ്മവച്ചാൽ ആരു നിൽക്കും? ദേവ! ദേവ!നിന്നെ ഭയന്നിടും പടിമോചനം നിൻപക്കലുണ്ട് കാത്തിരിക്കുന്നീശ! നിന്നെ കാത്തിരിക്കുന്നെന്‍റെ ഉള്ളം നിൻവചനം തന്നിലത്രേ എന്നുടെ പ്രത്യാശയെന്നും പ്രത്യുഷസ്സെ കാത്തിരിക്കും മർത്യരെക്കാളത്യധികം കാത്തിരിക്കുന്നിന്നടിയൻ നിത്യനാമെൻ യാഹിനെ ഞാൻയാഹിലെന്നും ആശ വയ്പിൻ വൻ കൃപയുണ്ടായവനിൽ യിസ്രായേലേ! നിന്നകൃത്യം പോക്കിയവൻ വീണ്ടെടുക്കുംതാതസുതാത്മാക്കളാകും ആദി ദൈവമായവന്നു ആദി മുതലിന്നുമെന്നും ഹാ! മഹിമ കൈവരട്ടെനിന്‍റെ ഹിതംപോലെ- എന്ന രീതി (സങ്കീ. 130)
Read Moreഅഖിലാണ്ഡ ത്തിന്നുടയവനാം
അഖിലാണ്ഡത്തിന്നുടയവനാം ദൈവംസ്തുത്യൻ പരിശുദ്ധൻസകല ചരാചര രചയിതാവാം ദൈവംനിത്യൻ പരിശുദ്ധൻപരിശുദ്ധൻ പരിശുദ്ധൻമഹിമയിലുന്നതനേസ്തുതികളിൽ വസിക്കും ദേവാധിദേവാആരാധിക്കുന്നു ഞങ്ങൾ(2)തിരുസാരൂപ്യം മാനവനേകിയോൻവന്ദ്യൻ പരിശുദ്ധൻജ്ഞാനവും മാനവും മഹിമയും അണിയിച്ചോൻധന്യൻ പരിശുദ്ധൻ;- പരിശുദ്ധൻ…തനയനെ നൽകിയീപാരിനെ വീണ്ടവൻനിരുപമൻ പരിശുദ്ധൻ കാൽവറിയിൽ എന്‍റെ പാപത്തിന്‍റെ ബലിയായ നാഥൻ പരിശുദ്ധൻ;- പരിശുദ്ധൻ…ഉർവ്വിയിൽ വന്നെന്‍റെ ദുരിതങ്ങളറിഞ്ഞവൻനല്ലവൻ പരിശുദ്ധൻമരണത്തെ ജയിച്ചവൻ ഉയരത്തിൽ മേവുവോൻവല്ലഭൻ പരിശുദ്ധൻ;- പരിശുദ്ധൻ…വീണ്ടും വരാമെന്ന് വാഗ്ദത്തം തന്നവൻഎൻ പ്രിയൻ പരിശുദ്ധൻനിത്യതയിൽ വാസം നമുക്കായിട്ടൊരുക്കുവാൻനിഖിലേശൻ പരിശുദ്ധൻ;- പരിശുദ്ധൻ…
Read Moreഅഭയം അഭയം എന്നേശുവിൽ
അഭയം അഭയം എന്നേശുവിൽ എന്നും എൻ അഭയംശാശ്വത ഭുജങ്ങളാലെന്നെനിത്യം താങ്ങുമെൻയേശുവിൽ എൻ അഭയംആശ്രയമില്ലാത-ലയുമ്പോൾതിരു സവിധമെനിക്കു സങ്കേതം(2)വ്യഥകളാൽ എൻ മനം ഉരുകുമ്പോൾനിൻ വചനം അതെന്നുമെൻ ആശ്വാസം;-കൂരിരുൾ വീഥികൾ തോറും നിൻഅരിയ വെളിച്ചമെൻ വഴികാട്ടി(2)വീഥികളെന്നെ ചുഴലുമ്പോൾനിൻ വാത്സല്യാമൃതമെൻ ശക്തി;-വരമരുളേണം ദേവസുതാമഹിമകളെന്നും ഘോഷിപ്പാൻ(2)പരിശുദ്ധാത്മ പ്രേരിതനായ് നിൻപ്രേക്ഷിത വേല തികച്ചിടാൻ;-
Read Moreഅഖിലാണ്ട ത്തിനുടയനാം നാഥാ
അഖിലാണ്ടത്തിനുടയനാം നാഥാജീവനാധാരമായ ദേവാതിരുനാമം ഭൂവിലെത്ര ശ്രേഷ്ട്ടംനിൻ ക്യപ എത്ര മനോഹരം;- അഖിലാസമ്പന്നനായവൻ ഭൂവിൽ വന്നുനമ്മെ ഏറ്റവും സമ്പന്നരാക്കാൻഎത്രയും ദരിദ്രനായി തീർന്നുഎന്തൊരു ക്യപാ ദൈവത്തിൻ ദാനംഎന്തു കരുണാ ദൈവത്തിൻ സ്നേഹംദീർഘക്ഷമ മഹാദയ പ്രീതിവാത്സല്യം;- അഖിലാപവിത്രൻ, നിർമ്മലൻ, നിർ-ദോഷൻപാപികളോടു വേർവിട്ടവൻ താൻപാപികളാംനമ്മെ പ്രിയ മക്കളാക്കിഎന്തൊരു ക്യപാ ദൈവത്തിൻ ദയാമാറാത്ത മഹാ വിശ്വസ്തനവൻനമ്മെ സ്വർഗ്ഗത്തിലെന്നും തന്നിലിരുത്തി;- അഖിലാവന്ദിപ്പിൻ സ്തുതിപ്പിൻ രക്ഷിതാവെഉയർത്തി പുകഴ്ത്തിൻ യേശുനാമംകീർത്തിപ്പിൻ ഘോഷിപ്പിൻ തൻവാത്സല്യംഎന്നും സ്തുതിപ്പിൻ കുരിശിൻ സ്നേഹംഎങ്ങും ഉയർത്തിൻ യേശുവിൻ നാമംയേശുക്രിസ്തു കർത്താവു എന്നു എങ്ങും ഘോഷിപ്പിൻ;- അഖിലാ
Read Moreഅഭയം അഭയം തിരു സന്നിധിയിൽ
അഭയം അഭയം തിരുസന്നിധിയിൽഅഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട്നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നവൻകർത്തൃനാമത്തിനായ് ജീവിച്ചിടാംകർത്തൃനാമം ഘോഷിച്ചുല്ലസിക്കാം;-ദിവ്യവചനങ്ങൾ പാലിച്ചിടാംനിന്‍റെ ദിവ്യസ്നേഹം അനുഭവിക്കാൻ;-നിന്‍റെ വരവിനായ് കാത്തിടുന്നുനിന്‍റെ കൂടെ വാഴാൻ കൊതിച്ചിടുന്നു;-
Read Moreഅക്കരയ്ക്കു യാത്രചെയ്യും സീയോൻ
അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരീഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാൻകഴിവുള്ളോൻ പടകിലുണ്ട്വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ തണ്ടു വലിച്ചു നീ വലഞ്ഞിടുമ്പോൾഭയപ്പെടേണ്ട കർത്തൻ കൂടെയുണ്ട്അടുപ്പിക്കും സ്വർഗ്ഗീയ തുറമുഖത്ത്എന്‍റെ ദേശം ഇവിടെയല്ല ഇവിടെ ഞാൻ പരദേശവാസിയാണല്ലോഅക്കരെയാണ് എന്‍റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് കുഞ്ഞാടതിൻ വിളക്കാണേ ഇരുളൊരു ലേശവുമവിടെയില്ലതരുമെനിക്ക് കിരീടമൊന്ന് ധരിപ്പിക്കും അവൻ എന്നെ ഉത്സവവസ്ത്രം
Read Moreഅഭിഷേകം അഭിഷേകം പരിശുദ്ധാ
അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകംഅഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകംഅന്ത്യകാലത്ത് സർവ്വജഡത്തിന്മേലുംപരിശുദ്ധാത്മാവിന്‍റെ അഭിഷേകം(2)അഭിഷേകത്തിന്‍റെ ശക്തിയാൽഎല്ലാ നുകവും തകർന്നു പോകുംവചനത്തിന്‍റെ ശക്തിയാൽഎല്ലാ കെട്ടുകളും അഴിഞ്ഞുമാറുംഅന്ധകാര ബന്ധങ്ങൾ ഒഴിഞ്ഞു പോകുംഅഭിഷേകത്തിന്‍റെ ശക്തി വെളിപ്പെടുമ്പോൾ(2);- അഭിഷേകംകൊടിയ കാറ്റടിക്കും പോലെആത്മ പകർച്ചയിൽ ശക്തി പെരുകുംഅഗ്നിജ്വാല പടരും പോലെപുതു ഭാഷകളാൽ സ്തുതിക്കുംഅടയാളം കാണുന്നല്ലോ അത്ഭുതങ്ങളുംഅന്ത്യകാലത്തിന്‍റെ ഓരോ ലക്ഷണമാകും(2);- അഭിഷേകംചലിക്കുന്ന പ്രാണികൾ പോൽശക്തി ലഭിക്കും ജീവൻ പ്രാപിക്കുംജ്വലിക്കുന്ന തീപന്തം പോൽകത്തിപ്പടരും അഭിഷേകത്താൽചാവാറായ ശേഷിപ്പുകൾ എഴുന്നേൽക്കുംപുതു ജീവനാൽ സ്തുതിച്ചാർത്തു പാടും.(2);- അഭിഷേകം
Read Moreഅഭിഷേകം അഭിഷേകമേ ആത്മാ
അഭിഷേകം അഭിഷേകമേആത്മാവിൻ അഭിഷേകമേ(2)എന്നിൽ ഇറങ്ങേണമേമാരിയായ് പെയ്യേണമേ (2)ഹാലേലുയ്യാ… ആ… ആ… ഹാലേലുയ്യാ(3)ഹാലേലുയ്യാ… ആമേൻആരാധനയാൽ ഉളവാകും അഭിഷേകമേഇന്നീസഭയിൽ അത്ഭുതം ചെയ്യേണമേ(2)വരങ്ങളെ പകരേണമേഈ സഭ ഇന്നു ജ്വലിച്ചീടുവാൻ(2);- ഹാലേലുയ്യാ…പെന്തക്കോസ്തിൻ നാളിൽ പകർന്നതാം ആത്മമാരിഇന്നീസഭയിൽ പെയ്തിറങ്ങേണമേസഭയെ നീ ഉണർത്തേണമേഅനുഗ്രഹം പകരേണമേ(2);- ഹാലേലുയ്യാ…സാറാഫുകൾ ആരാധിക്കും നാഥനെകെരൂബികൾ ആർത്തുപാടും രാജനെ(2)മൂപ്പന്മാർ കുമ്പിടും കുഞ്ഞാടാം യേശുവിന്ആരാധനയേകുന്നിതാ(2);- ഹാലേലുയ്യാ…ആരാധന സൃഷ്ടാവാം ദൈവത്തിന്ആരാധന ഉന്നതനാം യേശുവിന്ആരാധന പരിശുദ്ധ ആത്മാവിന്ആരാധനയേകുന്നിതാ;-
Read Moreഅഭിഷേകത്തോടെ അധികാര
അഭിഷേകത്തോടെ അധികാരത്തോടെഒരു തലമുറ എഴുന്നേൽക്കട്ടെ(2)രാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും(2)ദൂതന്മാരും ഇറങ്ങുന്നതും കാണുന്നു അഭിഷേകം ഇറങ്ങുന്നതും കാണുന്നു (2)രാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും(2)അഭിഷേകം അഭിഷേകം ഇറങ്ങിസുവിശേഷത്തിന്‍റെ ശക്തിയാൽ(2)രാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും(2)ഒരു പൗലോസായി ഞാൻ മാറട്ടെരാജ്യങ്ങൾ പിടിച്ചെടുക്കുട്ടെഒരു പൗലോസായി ഞാൻ മാറട്ടെദേശങ്ങൾ പിടിച്ചെടുക്കുട്ടെ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- അൻപിൻ നാഥനെ നീ മതിയേ
- യേശു മണാളൻ വന്നീടും
- കാൽവറി ക്കുരിശതിൽ യാഗമായ്
- ആയിരം സ്തുതികളേക്കാൾ

