അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം
അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യംതുമ്പങ്ങൾ ഏറും ഈ ജീവിതം സദാ(2)അൻപാർന്നു പാടുവാൻ ഉണ്ടനവധിഇമ്മാനുവേലവൻ ചെയ്ത നന്മകൾആ സ്നേഹമേ എത്ര മാധുര്യംആ നാമമേ എത്ര ആനന്ദം(2)എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേനിൻ പാദ സേവയാണെൻ പ്രമോദമേ(2)വൻ പരിശോധന ഉണ്ട് ജീവിതേപൊന്നു മഹേശനേ നിൻ കൃപ മതി(2);- ആ സ്നേഹ…പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻപാലകൻ യേശു എൻ കൂടെയുള്ളതാൽ(2)പാലിക്കും സ്നേഹിക്കും പ്രാണവല്ലഭൻപാവന ജീവിതം നൽകിടും സദാ(2);- ആ സ്നേഹ…ഈ ലോക ജീവിതം പുല്ലിനു തുല്യംസ്വർലോക വാസമോ എത്ര മാധുര്യം(2)മിസ്രയീം നിക്ഷേപം […]
Read Moreഅൻപിൻ ദൈവമെന്നെ നടത്തുന്ന
അൻപിൻ ദൈവമെന്നെ നടത്തുന്ന വഴികൾ അത്ഭുതമേഅവൻ കൃപകളെന്നിൽ ചോരിയുന്നതോ അനല്പമേഅഖില ചരാചര രചയിതാവാം അഖിലജഗത്തിനുമുടയവൻ താൻഅവനെന്‍റെ താതനായ് തീർന്നതിനാൽ അവനിൽ ഞാനെത്രയോ സമ്പന്നനാം അറിയുന്നവനെന്‍റെ ആവശ്യങ്ങൾഅടിയനറിയുന്നതിലുപരിആവശ്യനേരത്ത് അവൻ തുണയായ് അതിശയമായെന്നെ പുലർത്തിടുന്നുഅണഞ്ഞിടും ഒടുവിൽ ഞാനവന്നരികിൽഅകതാരിലാകെ എന്നാശയത്അവിടെയാണെന്നുടെ സ്വന്തഗൃഹം അനവരതം അതിൽ അധിവസിക്കും
Read Moreഅൻപിൻ നാഥനെ നീ മതിയേ
അൻപിൻ നാഥനെ നീ മതിയേആശ്രയിപ്പാൻ യോഗ്യനായവനെ(2)പാടിടും ഞാൻ എന്നും നിനക്കായ്പാർത്തിടും ഞാൻ നിൻ തണലിൽ(2)ആർപ്പോടെ ഞാൻ എൻ വീട്ടിലെത്തിടുംഎൻ പാടുകൾ എല്ലാം മറന്നിടുംഓർത്തീടുമ്പോൾ എൻ പാദം പൊങ്ങുന്നേപാർത്തീടുന്നേ ആ പൊൻ ദിനം നാഥാഭക്തർ നീതി പ്രഭാതം പോലെവിളങ്ങിടും ന്യായം മദ്ധ്യാഹന്നം പോലെ(2)തമസ്സിൽ ഉദിക്കും വെളിച്ചമായിനേരുള്ളോർക്കേകും തലമുറയായ്(2);- ആർ…ലാഭമായൊന്നും എണ്ണുന്നില്ലേലോകത്തിൽ എൻ യാത്രയതിൽ(2)ഓടുന്നു ഞാൻ ലാക്കിലേക്ക്വാടാകിരീടം പ്രാപിച്ചിടാൻ(2);- ആർ…നിന്ദ അപമാനം പഴി ദുഷികൾപർവ്വതസമായെന്നെ മൂടുമ്പോൾ(2)ആശ്രയിക്കും ക്രൂശിൻ നാഥനെനിന്നെ നോക്കി ഞാൻ യാത്ര ചെയ്യും(2);- ആർ…യാഹിൽ ആശ്രയം വെച്ചിടുന്നോർസീയോൻ പർവ്വതം […]
Read Moreഅൻപിൻ രൂപി യേശുനാഥാ
അൻപിൻ രൂപി യേശുനാഥ നിന്നിഷ്ടം എന്നിഷ്ടമാക്കകുരിശിൽ തൂങ്ങി മരിച്ചവനെ എന്നെ തേടി വന്നവനെമൃത്യുവിന്‍റെ താഴ്വരയിൽ ഞാൻ തെല്ലും ഭയപ്പെടില്ല പാതാളത്തെ ജയിച്ചവനെ നിന്നിൽ നിത്യം ആശ്രയിക്കും;-എന്തു ഞാൻ നിനക്കു നൽകും എന്നെ വീണ്ടെടുത്ത ദൈവമേഏഴയായി ഞാൻ കിടന്നു എന്നെ തേടി വന്നവനെ;-നിന്മുഖത്തു ഞാൻ നോക്കിടുമേ-വേറെയാരുമില്ലെനിക്ക്ദേവാ നിന്‍റെ നിഴലിൻകീഴിൽ-നിത്യം ചേർന്നു വസിച്ചിടും ഞാൻ;-ജീവനോ മരണമാതോ ഏതായാലും സമ്മതം താൻകുശവൻ കയ്യിൽ കളിമൺപോൽ ഗുരുവേ എന്നെ നൽകിടുന്നെ;-എല്ലാം വെള്ളക്കുമിളപോലെ-മാറി മാറി മറഞ്ഞിടുന്നേഈ ലോകത്തിൻ പ്രഭാവങ്ങൾ എല്ലാം മായ മായതന്നെ;-എൻ ഹൃദയത്തെ […]
Read Moreഅൻപിതോ യേശുനായകാ തന്നിതോ
അൻപിതോ യേശുനായകാതന്നിതോ ഏഴയ്ക്കായ് നിൻജീവനെപാപിയാമെൻ പാപമെല്ലാംപോക്കിയൻപിൽ വീണ്ടുകൊൾവാൻ താണിറങ്ങിയോ?എത്രയോ അതിക്രമം ചെയ്ത ദോഷി ഞാൻഎനിക്കിരക്ഷ ലഭിക്കുമെന്നു നിനച്ചതില്ല ഞാൻകനിവുതോന്നാൻ തിരിഞ്ഞുകൊൾവാൻഅരുമസുതനായണച്ചുകൊൾവാൻ കരളലിഞ്ഞിതോ;- അൻ…മരണത്തിൻ തരുണങ്ങൾ പലതു വന്നതുംമരണദൂതനരിയുവാനെൻ അരികിൽ നിന്നതുംഇരുളിലായ് ഞാൻ ദുരിതമോടെകരയുന്നതും കണ്ടു വീണ്ട അരുമനാഥനെ ;- അൻ…ഒരിക്കൽ പ്രകാശനം ലഭിച്ചശേഷമായ്സ്വർഗ്ഗീയമാം ദാനം ആസ്വദിച്ചിടുവാനുംആത്മദാനം നൽവചനം വരുന്നലോകത്തിൻശക്തിയും ഞാനും പ്രാപിപ്പാൻ;- അൻ…എന്നു നീ വന്നീടും പെന്നുനായകാവരവിന്നായി കാത്തിരുന്നൻ കണ്ണുമങ്ങുന്നേഅരുമനാഥൻ തിരുമുഖം ഞാൻകണ്ടു സങ്കടങ്ങളെല്ലാം നീങ്ങി വാഴുമെ;- അൻ…ജാതികൾ ക്രിസ്തുവിൽ ഏകദേഹമായ്വഗ്ദത്തത്തിലും സമമാം ഓഹരിക്കാരായ്വൻ മഹിമയ്ക്കാകയും തൻകൂട്ടവകാശികളായ് […]
Read Moreഅൻപുനിറഞ്ഞ പൊന്നേശുവേ നിൻ
അൻപു നിറഞ്ഞ പൊന്നേശുവേ!നിൻ പാദസേവയെന്നാശയെഉന്നതത്തിൽ നിന്നിറങ്ങി മന്നിതിൽ വന്ന നാഥാ! ഞാൻനിന്നടിമ നിൻമഹിമ ഒന്നുമാത്രമെനിക്കാശയാം;-ജീവനറ്റ പാപിയെന്നിൽ ജീവൻ പകർന്ന യേശുവേ!നിന്നിലേറെ മന്നിൽ വേറെ സ്നേഹിക്കുന്നില്ല ഞാനാരെയും;-അർദ്ധപ്രാണനായ് കിടന്നോരെന്നെ നീ രക്ഷചെയ്തതാൽഎന്നിലുള്ള നന്ദിയുള്ളം താങ്ങുവതെങ്ങനെ എൻ പ്രിയാ!;-ഇന്നു പാരിൽ കണ്ണുനീരിൽ നിൻ വചനം വിതയ്ക്കും ഞാൻഅന്നു നേരിൽ നിന്നരികിൽ വന്നു കതിരുകൾ കാണും ഞാൻ;-എൻ മനസ്സിൽ വന്നുവാഴും നിൻ മഹത്വപ്രത്യാശയേനീ വളർന്നും ഞാൻ കുറഞ്ഞും നിന്നിൽ മറഞ്ഞു ഞാൻ മായണം;-
Read Moreഅളവില്ലാ ദാനങ്ങൾ നൽകുന്നോനെ
അളവില്ലാ ദാനങ്ങൾ നൽകുന്നോനെഅടിയങ്ങൾ തൃപ്പാദെ വന്നീടുന്നുഅരുളേണമേ അനുഗ്രഹങ്ങൾആശ്വാസ ദായകനെ(2)വിശ്വസ്തരായി ഞങ്ങൾസുവിശേഷ ഘോഷണത്തിൽ(2)ശക്തിയോടെന്നും നിന്നീടുവാൻനിൻ കൃപ നൽകേണമേ(2);-അകൃത്യങ്ങൾ ഏറിടുമ്പോൾനീതിയിൻ ദീപങ്ങളായി(2)ശുദ്ധരായെന്നും നിന്നീടുവാൻ നിൻ കൃപ നൽകേണമേ(2);-ആത്മാവിൽ ജ്വലിച്ചു ഞങ്ങൾഉത്സാഹമുള്ളവരായ്(2)നിർവ്യാജസ്നേഹം കാത്തീടുവാൻനിൻ കൃപ നൽകേണമേ(2);-
Read Moreഅങ്ങെ ആരാധിക്കുന്ന താണെൻ
അങ്ങെ ആരാധിക്കുന്നതാണെൻ ആശ…(2)അങ്ങെ ആരാധിക്കുന്നതാണെൻ വാഞ്ച…(2)അങ്ങെ ആരാധിക്കുന്നു…(2)യേശു രാജാവിനെ…(2)അങ്ങെ സ്തുതിക്കുന്നതാണെൻ ആശ…(2)അങ്ങെ സ്തുതിക്കുന്നതാണെൻ വാഞ്ഛ…(2)അങ്ങെ സ്തുതിക്കുന്നു…(2)യേശു രാജാവിനെ…(2)അങ്ങെ ഉയർത്തുന്നതാണെൻ ആശ…(2)അങ്ങെ ഉയർത്തുന്നതാണെൻ വാഞ്ഛ…(2)അങ്ങെ ഉയർത്തുന്നു…(2)യേശു രാജാവിനെ…(2)അങ്ങെ സ്നേഹിക്കുന്നതാണെൻ ആശ…(2)അങ്ങെ സ്നേഹിക്കുന്നതാണെൻ വാഞ്ഛ…(2)അങ്ങെ സ്നേഹിക്കുന്നു…(2)യേശു രാജാവിനെ…(2)അങ്ങെ ഘോഷിക്കുന്നതാണെന്‍റെ ആശ…(2)അങ്ങെ ഘോഷിക്കുന്നതാണെന്‍റെ വാഞ്ഛ…(2)അങ്ങെ ഘോഷിക്കുന്നു…യേശു രാജാവിനെ…(2)അങ്ങെ പ്രശംസിക്കുന്നതാണെന്‍റെ ആശ…(2)അങ്ങെ പ്രശംസിക്കുന്നതാണെന്‍റെ വാഞ്ഛ…(2)അങ്ങെ പ്രശംസിക്കുന്നു…യേശു രാജാവിനെ…(2)അങ്ങെ വർണ്ണിക്കുന്നതാണെന്‍റെ ആശ…(2)അങ്ങെ വർണ്ണിക്കുന്നതാണെന്‍റെ വാഞ്ഛ…(2)അങ്ങെ വർണ്ണിക്കുന്നു…യേശു രാജാവിനെ…(2)അങ്ങെ പുകഴ്ത്തുന്നതാണെന്‍റെ ആശ…(2)അങ്ങെ പുകഴ്ത്തുന്നതാണെന്‍റെ വാഞ്ഛ…(2)അങ്ങെ പുകഴ്ത്തുന്നു…യേശു രാജാവിനെ…(2)
Read Moreഅളവില്ല സ്നേഹം യേശുവിൻ
അളവില്ലാ സ്നേഹം യേശുവിൻ സ്നേഹം മാത്രം! അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രംപാപത്തിൻ പാതയിൽ ഞാൻ പോകുന്ന നേരത്തവൻ ചാരത്തണഞ്ഞു ചോരചൊരിഞ്ഞു തൻ സ്വന്തമാക്കിയെന്നെയവൻ ആഴിയുമാകാശവും ഊഴിയും നിർമ്മിച്ചവൻ പാപിയാമെന്നെ സ്നേഹിച്ചു ക്രൂശിൽ പ്രാണനും തന്നു രക്ഷിച്ചല്ലോ! വീഴ്ചകൾ ജീവിതത്തിൽ വന്നാലും കൈവിടാതെരക്ഷകൻ കാത്തു നിത്യവുമെന്നെ താങ്ങി നടത്തും അത്ഭുതമായ് തൻ സനേഹബന്ധത്തിൽ നിന്നെന്നെ പിൻതിരിക്കുവാൻആപത്തോ! വാളോ! മൃത്യുവിനാലോ! സാദ്ധ്യമല്ലെന്നും നിശ്ചയമായ്നാളുകൾ തീർന്നിടുമ്പോൾ നാഥനെ കണ്ടിടുമ്പോൾ തൻസ്നേഹഭാരം തിങ്ങിയെന്നുള്ളിൽ തൃപ്പാദേ വീണു ചുംബിക്കും ഞാൻ
Read Moreഅല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട്
അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട്അല്ലലെല്ലാം തീർക്കുവാൻ കർത്തനുണ്ടല്ലോ(2)അല്ലലെല്ലാം തീർന്നിടും ഹല്ലേലുയ്യാ പാടീടുംഅല്ലേലും ഞാൻ പാടീടും ഹല്ലേലുയ്യാ(2)ലോകത്തിൽ കഷ്ടം ഉണ്ട് ധൈര്യപ്പെടുവിൻലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ(2)കൂട്ടുകാർ പിരിയുമ്പോൾ കൂടെയുള്ളോർ മാറുമ്പോൾകൂട്ടിനായി കൂടെ വരും കർത്തനുണ്ടല്ലോ(2);-പാപത്തിൻ ഭാരത്താൽ കേഴുന്നവരെപാപമെല്ലാം പോക്കുവാൻ യേശുവുണ്ടല്ലോ(2)കാൽവറിയിൽ യാഗമായി തീർന്നവനെകണ്ടവർ ധന്യരായി തീർന്നുവല്ലോ(2);-മോദമായി പാടീടാം ദൈവജനമേപാപമെല്ലാം പോക്കിയ യേശുരാജന്(2)വേഗം വരാമെന്ന് വാക്ക് തന്നവൻവേഗത്തിൽ നമ്മെ ചേർപ്പാൻ വന്നീടുമേ(2);- കാഹളത്തിൻ നാദം കേട്ടിടാറായ്കാന്തനാം യേശു വന്നിടാറായ്(2)കാന്തയാം നമ്മെ ചേര്ർത്തിടുവാൻകാലങ്ങൾ ഇനിയും ഏറെയില്ലാ(2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നാദം എൻ നാദം എൻ നാഥന്റെ
- എൻ പ്രിയനേ യേശുവേ രക്ഷകാ
- എന്നിലുദി ക്കേണമേ ക്രിസ്തേശു
- സമർപ്പിക്കുന്നേ ഞാനെന്നേ നിനക്കായ്
- എൻ രക്ഷക നാമെശുവേ എന്നെ

