Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ആഴങ്ങൾ തേടുന്ന ദൈവം

ആഴങ്ങൾ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവംആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെന്‍റെഅന്തരംഗം കാണും ദൈവംകരതെറ്റി കടലാകെ ഇളകുമ്പോൾ അഴലുമ്പോൾമറപറ്റി അണയുമെൻ ചാരെ തകരുന്ന തോണിയും ആഴിയിൽ താഴാതെ കരപറ്റാൻ കരം നൽകും ദൈവം;-ഉയരത്തിൽ ഉലഞ്ഞിടും തരുക്കളിൽ ഒളിക്കുമ്പോൾഉയർന്നെന്നെ ക്ഷണിച്ചിടും സ്നേഹം കനിഞ്ഞെന്‍റെ വിരുന്നിന് മടിയാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നീടും ദൈവം;-മനം നൊന്തു കണ്ണുനീർ തരംഗമായ് തൂകുമ്പോൾഘനമുള്ളെൻ പാപങ്ങൾ മായ്ക്കും മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ് കനിവുള്ളെൻ നിത്യനാം ദൈവം;-പതിർ മാറ്റി വിളവേൽക്കാൻ യജമാനനെത്തുമ്പോൾകതിർകൂട്ടി വിധിയോതും […]

Read More 

ആത്മീക ഭവനമതിൽ ചേരും

ആത്മീക ഭവനമതിൽ ചേരും നാളടുത്തായതിനാൽആനന്ദ രൂപനാം യേശു പരൻ വഴി തേടുക നീ മനമേസകല മനുഷ്യരുമീയുലകിൽ പുല്ലുപോൽ എന്നറികപുല്ലിന്‍റെ പൂക്കൾ പോലെ മന്നിൽ വാടി തളർന്നു വീഴുംകാറ്റടിച്ചാൽ അതു പറന്നുപോം സ്വന്തം ഇടമറിയാതെ തെല്ലും;-കിടുകിടെ കിടുങ്ങുന്നല്ലോ ലോകം മുഴുവനും ഓർത്തു നോക്കിൽഎവിടെയും അപകടങ്ങൾ ഭീതീ മരണമതും ത്വരിതംപാലകർ പതറുന്നു പാരിതിലുഴലുന്നു വിഫലമല്ലോ ശ്രമങ്ങൾ;-ക്രിസ്തുവിൽ വസിക്കുന്നവർ ഭവനം പാറമേൽ ഉറച്ചവരായിഊറ്റമായി അലയടിച്ചാൽ മാറ്റം ലേശം വരാത്തവരായ്വന്മഴ ചൊരിഞ്ഞാൽ നദികളും ഉയർന്നാൽ വീഴുകില്ല ഭവനം;-ആടുകൾ നൂറുള്ളതിൽ നീയങ്ങു ഓടിയകന്നവനായി തേടി […]

Read More 

ആട്ടിടയർ രാത്രികാലേ കൂട്ടമായ്

ആട്ടിടയർ രാത്രികാലേകൂട്ടമായ് പാർക്കവെദൈവദൂതർ വന്നിറങ്ങിദിവ്യശോഭയോടെ വേണ്ടാ ഭയം നിങ്ങൾക്കിപ്പോൾലോകത്തിന്നൊരുപോൽസന്തോഷം പ്രീതി ചേർന്നിടുംവാർത്ത ചൊൽവേ നിന്നുഇന്നീ ഭൂമൗ നിങ്ങൾക്കായിക്രിസ്തുവാം രക്ഷിതാബേത്ലഹേമിൽ ജാതനായിചിഹ്നമതിന്നിതാതത്രകാണും സ്വർഗ്ഗശിശുഹീനമാം ഗോശാലേജീർണ്ണ വസ്ത്രം മൂടികാൺമൂസാധുവാം പൈതലേഏവം ദൂതർ ചൊല്ലും നേരംഹാ വൻദൂത സംഘംവന്നുകൂടി ഭൂരിശോഭഎങ്ങുമേ നിറഞ്ഞുഉരചെയ്താർ ഉന്നതത്തിൽദൈവത്തിനു പാരംമഹത്വ മത്യധികമായ്ഭൂമിയിൽ ശാന്തിയും

Read More 

ആവശ്യ നേരത്തെൻ ആശ്വാസമായി

ആവശ്യ നേരത്തെൻ ആശ്വാസമായിഎൻ താതൻ കൂടെയുണ്ട്ലോകം വെറുത്താലും നീ മതിയെആശ്വാസ ദായകനായ്ആശ്രയം യേശു ആശ്രയിപ്പനായ്വിശ്വസ്തനാമെൻ യേശുനാഥൻ(2)നിന്നിഷ്ടം ചെയ്യാതെ എന്നിഷ്ടം പോൽപ്രവർത്തിച്ച-തോർത്തിടുമ്പോൾഎന്നിഷ്ടം ചെയ്യാതെ നിന്നിഷ്ടം പോൽനടക്കുവാൻ കൃപ നൽകുകെ(2);- ആശ്രയം…ഭാരത്താൽ ദേഹം ക്ഷയിച്ചിടുമ്പോൾആരുമില്ലാശ്വാസമായ്ഭാരപ്പെടേണ്ട എന്നുരച്ചവൻ നീഎന്നോടു കൂടെയുണ്ട്(2);- ആശ്രയം…

Read More 

ആവസിക്ക നീയെന്നും വിശുദ്ധ

ആവസിക്ക നീയെന്നും വിശുദ്ധ ആത്മാവേനീ വസിക്ക ഈ സഭമേൽ കരുണയോടെന്നുംനിന്നാത്മശക്തി ധരിച്ചു ഞങ്ങൾ നവ്യമായിന്ന്തീർന്നിടുവാൻ നിൻ കൃപകൾ നൽകിടേണമേഉണങ്ങിയോരസ്ഥിസമാനർ ഞങ്ങളീ ഭൂവിൽമരുപ്പച്ചകൾ തേടി അലഞ്ഞീടുന്നുഉണർവ്വിൻ കാറ്റായ് വീശുക നീ പരിശുദ്ധാത്മാവേഉയിരേകും മഴയായ് പെയ്തനുഗ്രഹിക്ക-നീ;-തകർന്ന മതിലുകൾ പോലെ ജീവിതങ്ങളുംആശയറ്റു തകരും മാനവ സ്വപ്നങ്ങളുംഎഴുന്നേറ്റു ഞങ്ങൾ പണിഞ്ഞിടുവാൻ ദൈവമേഏകുക ആത്മാവിൻ ശക്തിയായ് നീ മുറ്റും;-ഉയർന്നു പൊങ്ങിയ സിംഹാസനത്തിൻ ദർശനംഞങ്ങളുള്ളിലേകിടേണം നീ ദൈവമേഅകൃത്യം നീക്കും കനലാൽ തൊട്ടു ശുദ്ധരാക്കി നീഅടിയാരെ സമാധാനത്തോടയച്ചിടേണമേ;-അനന്തസ്നേഹത്തിൻ വറ്റാത്ത നീരുറവ നീഒഴുകിടട്ടെ ഞങ്ങൾ ജീവജലത്തിൻ നദികളായ്ദാഹശമനമേകുവാനീ മാനവർക്കെല്ലാംനീ […]

Read More 

ആയിരം ആണ്ടുകൾ ഒരുനാൾ

ആയിരം ആണ്ടുകൾ ഒരുനാൾ പോലെആയിരം കൊടികളും നാലണപോലെനഷ്ടങ്ങൾ എല്ലാം നിസ്സാരങ്ങളായിസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെഞാൻ പാടും ആടിപ്പാടുംഎന്‍റെ യേശുവിന്‍റെ നല്ലനാമം പാടുംക്രൂശിൽ പ്രാണനേകിഎന്നെ സ്നേഹിച്ച സ്നേഹമോർത്തു പാടുംതിന്മക്കായ് സാത്താൻ ചെയ്തെങ്കിലുംനന്മക്കായ് തീർത്തു എന്‍റെ ദൈവംപഴയതെല്ലാം നീക്കി പുതിയവയെ തന്നുസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-കരയില്ല ക്ഷീണിച്ചിരിക്കില്ല ഞാൻആശയറ്റ വാക്കൊന്നും പറയില്ല ഞാൻഎഴുന്നേറ്റു പണിയുമെ മുമ്പോട്ടു പോകുമെസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-ദുഃഖങ്ങൾ എല്ലാം ആനന്ദമായ്പരിഹാസം എല്ലാം ആദരങ്ങളായ്മാറുന്ന നാളുകൾ ഏറ്റം അടുത്തല്ലയോസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-

Read More 

ആത്മാവാം വഴികാട്ടി എന്നെ സദാ

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തികൊണ്ടുപോകും വനത്തിൽ കൂടെ സാവധാനത്തിൽ;ക്ഷീണരേ സന്തോഷിപ്പിൻ തൻ ഇമ്പമൊഴി കേൾപ്പിൻസഞ്ചാരി! നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻഉള്ളം തളർന്നേറ്റവും ആശയറ്റ നേരവുംക്രൂശിൽ രക്തം കാണിച്ചു ആശ്വാസം നല്കീടുന്നു;ശുദ്ധാത്മാവിൻ പ്രഭയിൽ ഞാനൊളിക്കും നേരത്തിൽശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ(2)സത്യ സഖി താൻ തന്നേ സർവ്വദാ എൻ സമീപേതുണെക്കും നിരന്തരം നീക്കും ഭയം സംശയം;കാറ്റുഗ്രമടിക്കിലും ഇരുൾ കനത്തീടിലുംസഞ്ചാരി നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ (2)ആയുഷ്കാലത്തിന്നന്തം ചേർന്നാർത്തി പൂണ്ടനേരംസ്വർഗ്ഗ ചിന്ത മാത്രമേ […]

Read More 

ആത്മാവേ കനിയേണമേ

ആത്മാവേ കനിയേണമേ അഭിഷേകം പകരേണമേഅഗ്നിജ്വാല പോലെ ഇടിമുഴക്കത്തോടെ(2)അഗ്നിനാവുകൾ എൻമേൽ പതിയേണമേ(2)ജാതികൾ തിരുമുൻപിൽ വിറയ്ക്കും വണ്ണംനിന്‍റെ നാമത്തെ വൈരികൾക്കു വെളിപ്പെടുത്താൻ(2)തീയിൽ ചുള്ളി കത്തും പൊലെ നീ ഇറങ്ങേണമേവെള്ളം തിളയ്ക്കുന്ന പോലെ നീ കവിയേണമേ(2)മലകൾ തിരു മുൻപിൽ ഉരുകും വണ്ണംനീ ആകാശം കീറി എന്മേൽ ഇറങ്ങേണമേ(2)ആലയം പുക കൊണ്ടു നിറഞ്ഞ പോലെഅഗ്നിയാലെന്‍റെ ഉള്ളം നീ നിറയ്ക്കണമേ(2)യിസ്രയേലിൻ ജനത്തിന്‍റെ വിടുതലിനായ്പണ്ടു മോശമേലാ തീ പകർന്നു കൊടുത്തവനെ(2)തീയിൽ മുൾപ്പടർപ്പു കത്തും പോലെ ഇറങ്ങേണമെആ തീയിൽ നിന്നും എന്നെയും നീ വിളിക്കണമേ(2)

Read More 

ആത്മാവേ പരിശുദ്ധാത്മാവേ

ആത്മാവേ പരിശുദ്ധാത്മാവേവരികിന്നീ അടിയാരിൽ ദയവോടു നീസോദരിൽ പെന്തക്കൊസ്തിൻ നാളിൽചന്തമോടിറങ്ങിയ ദൈവാത്മാവേശക്തിയായ് വരണമേ ഞങ്ങളിലുംആത്മശക്തിയാൽ നിറഞ്ഞീടുവാൻനമ്മുടെ പാപത്തിൻ മലിനത നീക്കിനല്ലുണർവെങ്ങളിൽ നൽകീടേണംവല്ലഭനെ കൃപ ചെയ്തിടേണംനല്ല ആത്മാവിൽ നിറഞ്ഞീടുവാൻ;-ഹൃദയക്കോണിലും നിറഞ്ഞിടണേ നീനോക്കണേ എന്നുടെ ജീവിതത്തിൽ നീഉണർത്തിക്ക എന്‍റെ പാപങ്ങളെപ്രവൃർത്തിപ്പാൻ ദിവ്യ ശക്തിയും താ;-തൃത്വത്തിൽ മൂന്നാമനായിടുന്ന നീഞങ്ങളിന്നാശ്വാസപ്രദനാ-യോൻ നീബലത്താൽ ഞങ്ങളെ ഉണർത്തീടുകപകരുക പുതു ജീവനുള്ളിൽ;-ക്രിസ്തുവിൽ വസിച്ചതാം ദൈവാത്മാവേകഷ്ടങ്ങളിൽ ഏറ്റം അടുത്ത സഖിയാംക്രിസ്തുവിൽ ശിഷ്യർക്കു നവബലമേഅത്ഭുതങ്ങൾ ചെയ്വാൻ കൃപ തരണേ;-കാര്യസ്ഥനെ ദിവ്യ കാവൽക്കാരാ നീവസിക്ക ഞങ്ങളിലുള്ളത്തിലെന്നുംസൂക്ഷിക്കണേ സ്വർഗ്ഗേ ചേരുവോളംദൈവസഭയെ ഈ ഭൂമിയിൽ നീ;-

Read More 

ആത്മ മണവാളാ തിരു സഭയ്ക്കാനന്ദം

ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം നീയല്ലാതെആരുമരുളുകില്ല അവൾക്കിഹലോകമോ യോഗ്യമല്ലനിന്നെക്കുറിച്ചുള്ള പരിജ്ഞാനമെന്നതിൻ മേന്മമൂലംമന്നിതിൻ ലാഭമിന്നു തിരുജനമെണ്ണിടും ചേതമെന്ന്ലോകവെയിൽ കലർന്നു കറുത്തുപോയ് ദേഹമെന്നാലഴകായ്നീ കരുതി സഭയെ പുലർത്തിടുന്നത്ഭുതം നിൻ കൃപയേ!നിന്ദ ചുമന്നിടുന്നു തിരുജനം മന്നിടം തന്നിലിന്നുധന്യമെന്നെണ്ണിടുന്നു അതു നിന്‍റെ വന്ദ്യനാമത്തിലെന്നുംപോരുകളേറെയുണ്ട് പിശാചൽപ്പനേരമിതെന്നു കണ്ട്പാരിടമാധികൊണ്ടു നിറയ്ക്കുന്നു പാരമുത്സാഹം പൂണ്ട്എന്നു നീ വന്നിടുമോ? ദുരിതങ്ങൾ എന്നിനി തീർന്നിടുമോഎന്നു കൊതിച്ചിടുന്ന ജനങ്ങളാമെങ്ങളെ ചേർക്കണമേ

Read More