Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഒന്നിച്ചു നാം ചേർന്നിടുമ്പോൾ

ഒന്നിച്ചു നാം ചേർന്നിടുമ്പോൾഒരുമിച്ചു നാം പ്രാർത്ഥിക്കുമ്പോൾകരുണയുള്ളെൻ യേശു നാഥൻകനിഞ്ഞിടുമേ ഏഴകളിൽഐക്യതയോടങ്ങടുത്തുചെല്ലാംസമാധാന ബന്ധം സൂക്ഷിച്ചിടാംസഭയുടെ പ്രാർത്ഥന വളരെ ഫലിക്കുംഅത്ഭുതങ്ങൾ നടന്നിടുമെവഹിപ്പാൻ കഴിയാത്ത ഭാരവുമായ്തിരുപ്പാദത്തിൽ ഞങ്ങൾ അണഞ്ഞിടുന്നെതകർന്നയെൻ ഹൃദയത്തിൻ മുറിവുകളെല്ലാംമായ്ച്ചിടണെ ആ പൊൻകരത്താൽ;- ഐക്യ…അസ്സാദ്ധ്യമായത് ഒന്നുമില്ലെൻഅത്ഭുതവാനാം എൻ യേശുവിന്കരുണ തോന്നേണമേ ദാവീദിൻ സുതനെയാചന നൽകണേ പരിശുദ്ധനെ;- ഐക്യ…തിരുഹിതം എന്തെന്ന് തിരിച്ചറിവാൻആത്മാവിൻ പുതുക്കത്തെ പ്രാപിച്ചിടാൻകാത്തിരിക്കുന്നു… യാചിച്ചിടുന്നു…പകരേണമേ കൃപ അടിയങ്ങളിൽ;- ഐക്യ…

Read More 

ഒന്നിനെക്കുറിച്ചും വിചാരം വേണ്ട

ഒന്നിനെക്കുറിച്ചും വിചാരം വേണ്ട പ്രാർത്ഥനയാൽ അപേക്ഷീച്ചിടാം (2)നിന്റെ ആവശ്യമെല്ലാം സ്തോത്രത്തോടെ ദൈവത്തെ അറിയിച്ചിടാം (2)ആരാധന സ്തുതി ആരാധന സ്വർഗീയ നാഥന് ആരാധന ആരാധന സ്തുതി ആരാധന കരുതുന്ന കർത്താവിനാരാധന (2)കാക്കയിൻ വരവ് നിന്നു പോയിടാം കെരീത്തിൻ ഉറവ വറ്റിപ്പോയിടാം (2)സർഗ്ഗീയ ഉറവ തുറന്നു തരും സ്വർഗ്ഗത്തിൻ മന്ന പൊഴിച്ചുതരും (2);- ആരാധന…നാളെയെ ഓർത്തിനി ആകുലം വേണ്ടാ നാളത്തെ ദിനമത് നമുക്കുള്ളതല്ല (2)മോറിയ മലയിൽ കുഞ്ഞാടിനെ യിസഹാക്കിനായ് ദൈവം കരുതിയല്ലോ (2)

Read More 

ഒന്നു ഞാൻ അറിയുന്നു എൻ പ്രിയനെ

ഒന്നു ഞാൻ അറിയുന്നു എൻ പ്രിയനെനി എന്നെ നന്നായ് അറിയുന്നിന്ന്ഘോഷിക്കും ഞാൻ നിന്നെ അനുദിനവും അന്ത്യത്തോളം നൽ സാക്ഷിയായ്(2)1 ഹൃദയം നുറുങ്ങി ഞാൻ കരഞ്ഞപ്പോൾഎൻ പേർ ചൊല്ലി എന്നെ വിളിച്ചവനെ(2)മാറോട് ചേർത്തു കണ്ണുനീർ തുടച്ചുധൈര്യമായ് നടത്തിയ ദൈവസ്നേഹം(2);- ഒന്നു…2 നിൻ മുഖത്തേക്ക് നോക്കിയവർആരുമെ ലജ്ജിതരായ് തീർന്നതില്ലാ(2)വിശ്വസിപ്പാനും ആശ്രയിപ്പാനുംഏക രക്ഷകൻ എൻ ദൈവമല്ലൊ(2);- ഒന്നു…3 എന്നുള്ളം ആനന്ദത്താൽ നിറയുന്നുഎൻ പ്രിയൻ വന്നു ചേർത്തിടുമെ(2)മധ്യവാനിൽ തൻ ദൂതരുമായ്മണവാട്ടിയാം സഭയെ ചേർപ്പാൻ(2);- ഒന്നു…

Read More 

ഒന്നും ഞാൻ നേടിയതല്ല

ഒന്നും ഞാൻ നേടിയതല്ലഇതിനൊന്നുംഞാൻ യോഗ്യനല്ലഎല്ലാം ദൈവത്തിൻ ദാനമല്ലോനന്ദിയോടെ ഞാൻ കുമ്പിടുന്നുകാൽകരം ആണികളാൽ കാൽവറിയിൽഎനിക്കായ് മനസ്സോടെ ഏൽപ്പിച്ചോനെപാപത്തിൻ ചേറ്റിൽ വീണിടാതെന്നെകാക്കുക ദിനവും നിൻ കരത്തിൽഉറ്റവർ സ്നേഹം അറ്റുപോയാലുംമാറ്റമില്ലാത്ത നിൻ സ്നേഹത്താലേഎൻമനം നിന്നിൽ ആനന്ദിച്ചീടുംനിൻ മാർവ്വിൽ ഞാൻ ചാരിടുമ്പോൾനാഥാനിൻ സ്നേഹം രുചിച്ചറിഞ്ഞെന്നെതിരഞ്ഞെടുത്തല്ലോ നിൻ മകനായ്‌വാഗ്ദത്തനാട്ടിൽ ഞാൻ എത്തിടുവോളംകൃപയാൽ നടത്തുക നിൻ ഹിതംപോൽ

Read More 

ഒന്നുമില്ല ഒന്നുമില്ല അസാദ്യമായ്

ഒന്നുമില്ല ഒന്നുമില്ല അസാദ്യമായ്ഉന്നതനാം യേശുവിനു അസാദ്യമായ്കഷ്ടങ്ങളിലും പതറീടല്ലേ നഷ്ടങ്ങളിലും തളർന്നിടല്ലേആധികൾ വ്യാധികൾ നിറഞ്ഞീടുമ്പോൾഭാരത്താൽ എന്റെയുള്ളം തകർന്നിടുമ്പോൾ ഭയമില്ല ലേശം തുനയെനിക്കവനാണിഹത്തിലുംപരത്തിലും എന്നുമെന്നേക്കും;-കഷ്ടത്തിൽ അവനെന്റെ അടുത്ത തുണദുഃഖത്തിൽ അവനെന്റെ ആശ്വാസകൻസർവ്വ ശക്തനെന്നെ ശക്തി നൽകി നടത്തും ഭയപ്പെടില്ലാ ഞാൻ ഉറച്ചു നിൽക്കും;-ശത്രുവേ തകർക്കാൻ ശക്തി നൽകിടുംവചനമയച്ചെന്നെ വിടുവിച്ചിടുംയരിഹോ മതിലുകൾ സ്തുതിയുടെ നടുവിൽ തകർന്നിടും പുതു വഴി തുറക്കുമവൻ;-

Read More 

ഒരിക്കലെൻ ജീവിത മരുവിൽ യേശു

ഒരിക്കലെൻ ജീവിത മരുവിൽ യേശുഒരു നവ വസന്തമായി കടന്നുവന്നു(2) ഒരു പുതു സൃഷ്ടിയായി മാറ്റി നീ എന്നെഒരുനാളും മറക്കുകില്ല ആ ദിനം ഞാൻരാജാവേ നീ എന്റെ ഉള്ളിൽ വന്നപ്പോൾരാജധാനിയായി മാറിയെൻ ഹൃദയംരാജകോലാഹലം ഹൃദയാങ്കണത്തിൽരാവിലും പകലിലും മുഴങ്ങിടുന്നുഅനാഥനാം എന്നെ നീ അരികിലണച്ചുഅരജന്റെ അനുചരനാക്കിയ സ്നേഹമേഅനുപമ സ്നേഹത്തിൻ ആഴം അളക്കുവാൻആരാലും ഒരിക്കലും സാധ്യമല്ല (രാജാവേ നീ എന്റെ)എന്ത് ഞാൻ പകരമായി ഏകിടും നിനക്കായ്ഏന്തും ഞാൻ രക്ഷതൻ പാനപാത്രംഎൻ യേശുവിൻ സ്തുതികൾ എന്നും ഉയർത്തിഎന്നേക്കും നിൻ സാക്ഷിയായിടും ഞാൻ (രാജാവേ നീ […]

Read More 

ഞങ്ങൾ പാടും ദൈവമേ നിൻ

ഞങ്ങൾ പാടും ദൈവമേ നിൻ അവർണനീയമാം സ്നേഹമത് ഞങ്ങൾ വാഴ്ത്തും യേശുവേ നിൻ ക്രൂശിലെ യാഗത്തിൻ പൂർണ്ണതയെ (2)ആകാശം വിരിച്ചവനേഭൂമിക്കടിസ്ഥാനം ഏകിയോനേ (2)മനുഷ്യാത്മാവിനെ അവനുള്ളിൽ നിർമ്മിച്ച്ദൈവത്തിൻ മുദ്ര അതേകിയോനേ;- ഞങ്ങൾ പാടും…വീണ്ടെടുപ്പിൻ നാഥനേ… സ്വർഗ്ഗസിംഹാസനെ ഇരിപ്പവനേ(2)പാപികളാം ഞങ്ങൾക്കാശ്രയം ആയോനെ ക്രൂശതിൽ ജീവനെ തന്നവനേ;- ഞങ്ങൾ പാടും…കാറ്റുകളെ ദൂതരും….അഗ്നി ജ്വാലയെ ശുശ്രൂഷകരും (2)ആക്കിടും ദൈവമെ ദൂതർ ഗണങ്ങളോ-ടൊപ്പമായ് ഞങ്ങളും പുകഴ്‌ത്തീടുന്നേ;- ഞങ്ങൾ പാടുംകരുണാർദ്രനായവനേ…. കൃപയും സത്യവും നിറഞ്ഞവനേ(2)വൈരികളാം ഞങ്ങൾ പാതകരായിട്ടും ചങ്കിലെ ചോരയാൽ വീണ്ടെടുത്തൂ;- ഞങ്ങൾ പാടും…സ്നേഹത്തിൻ പൂർണ്ണതയേ…ദൈവസ്നേഹത്തിന്റെ […]

Read More 

ഒരിക്കലും നിനക്കാത്ത നന്മകൾ

ഒരിക്കലും നിനക്കാത്ത നന്മകൾ തന്നവൻഒരുനാളും കാണാത്ത വഴികളിൽ നയിച്ചവൻകേട്ടിട്ടില്ല ഒരുനാളും ഇതുപോൽഹൃദയത്തിൽ ഒരിക്കലും തോന്നീട്ടില്ലനന്ദിയോടെ ഞാൻ അതോർത്തു പാടിടുംനല്ലവനാം യേശുവിനെ വാഴ്ത്തി പാടിടുംദൈവമനുകൂലമെങ്കിൽ പ്രതികൂലമാര്ദൈവമൊരു വഴി തുറന്നാൽ അടക്കുന്നതാര്ദൈവമെന്നെ സ്നേഹിച്ചാൽ വെറുക്കുന്നതാര്ദൈവമൊന്നു പ്രവർത്തിച്ചാൽ തടുക്കുന്നതാര്;- നന്ദി…ശക്തിയുള്ള കരങ്ങളെന്നെ താങ്ങിടുന്ന നേരംകയ്യിൽ നിന്നും പിടിച്ചെടുക്കാൻ കഴിയുന്നതാർക്കുവാതിലുകൾ അടഞ്ഞുപോയാൽ വലിയവാതിൽ തുറക്കുംമറഞ്ഞിരിക്കും നന്മകൾ തന്നുന്നതമായ് നടത്തും;- നന്ദി…ചിറകിലെന്നെ വഹിച്ചിടും ചിന്താകുലങ്ങൾ അകറ്റിടുംമാർവിലെന്നെ ചേർത്തിടും മാന്യമായ് നടത്തിടുംമരണ ഭീതി അകറ്റി എന്നിൽ നിത്യ ജീവനേകിടുംമഹത്വത്തിൻ സിംഹാസനത്തിൽ അന്ത്യം ഇരുത്തിടും;- നന്ദി…

Read More 

ഞങ്ങൾ പോയിടാം

ഞങ്ങൾ പോയിടാംനിൻ വേലയ്ക്കായി ഞങ്ങൾ പോയിടാം ക്രൂശിൻ സാക്ഷികളായ് (2)നിറയ്ക്കേണമേ നിൻ ആത്മാവിനാൽ പകരണമേ നിൻ അഭിഷേകത്തെനിറക്കേണമേ നിൻ കൃപയതാൽ പകരേണം നിൻ സ്നേഹത്തെപത്മോസ് ആകിലും തീച്ചൂള ആയാലും മരുഭൂമി ആയാലും ഞങ്ങൾ പോയിടാംനിൻ സാക്ഷിയായി ഞങ്ങൾ തീർന്നിടാം ഏക രക്ഷകൻ തൻ നാമം ഘോഷിക്കാം (2)കൂരിരുളിൻ പാതയിൽ ഏകനായ് നടക്കുമ്പോൾ ധൈര്യം തന്നെൻ കരം പിടിച്ചിടുവാൻഅപ്പാ നീയല്ലാതാരുമില്ലെനിക്ക് നിൻ കൃപ മാത്രം മതിയെനിക്ക് (2)

Read More 

ഒരിക്കലുമിളകാത്ത ശിലസമാനം

ഒരിക്കലുമിളകാത്ത ശിലസമാനം ക്രിസ്തുയിരിയ്ക്കവേയിളകുന്ന മണൽപരപ്പിൽപണിയുന്ന ഭവനങ്ങളതു വെറും ബുദ്ധികേടെന്നറിയുന്നില്ലൽപവുമീയുലകം ജനംമാരിയേറി ജലം കരേറിയലച്ചടിക്കവേ എന്താകും?ഉറപ്പുള്ള പാറയിന്മേൽ പണിയുന്ന ഭവനമ-തിളക്കമില്ലാതെ നിൽക്കും ബലത്തോടെ2 കുലം, ബലം, സ്ഥലം, ധനം, വിദ്യയിവയെല്ലാം മണൽസ്ഥിരതയില്ലൊന്നിനുമീ ധരണി തന്നിൽഇതിൽ മനമുറപ്പിച്ചു ജീവിതത്തെ പണിയുവാൻതുനിയുന്നതബദ്ധമെന്നറിഞ്ഞുകൊൾവിൻ;-3 മരിച്ചുയിർത്തവനുണ്ടോമറിയുന്നു മന്നിതിലെമദമിളകിടും ജനസ്ഥിതി മൂലംസകലവുമിളകിടും മലകളുമൊഴുകിടുംഉലയുകില്ലൊരിക്കലുമവനിലുള്ളോർ;-4 ഭവനം പണിയുന്നവരകലെക്കളഞ്ഞ കല്ലാ മവന്നരികണഞ്ഞിന്നു പണിയപ്പെട്ടാൽനവജീവനകല്ലുകളാലുളവാകുമാത്മീയഭവനമായ് നിലകൊള്ളുമിളകാതെ;-ഇഹത്തിലെ ദുരിതങ്ങൾ : എന്ന രീതി

Read More