Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

നിന്നാലസാദ്ധ്യമില്ലൊന്നും

നിന്നാലസാദ്ധ്യമില്ലൊന്നുംനിസ്തുലനാമെന്നേശുനാഥാനിന്നിൽ ചാരുന്നു ഞാനെന്നുംഎന്നാത്മ പ്രീയനേഉളവായ്‌ നിൻ വചനത്താലീ ലോകംഉരുവായ്‌ മാനവർ നിൻ കരത്താൽഉയിരേകി ഉണ്മയിൽ പാലിക്കുംഉന്നത ദൈവം നീ;ഉള്ളം തകർന്നു കേഴുമ്പോൾവിശ്വാസ കൺകൾ ഉയർത്തുമ്പോൾവൻ ഗിരി തുല്യമെൻ സന്താപങ്ങൾമഞ്ഞുപോൽ മായ്ച്ചിടും നീ;നിൻ കൃപയെത്രയോ മാധുര്യംരുചിച്ചറിയും ഞാൻ നാൾതോറുംആശിച്ചിടുന്നതിലധികംനൻമകൾ നൽകുന്നോൻ നീ;

Read More 

നിന്നെ അറിയുന്ന ഒരുവൻ ഉയരത്തിലുണ്ട്

നിന്നെ അറിയുന്ന ഒരുവൻഉയരത്തിലുണ്ട്ഉള്ളം കലങ്ങിടല്ലേ – മനമേഉള്ളം കലങ്ങിടല്ലേ1 ഉള്ളിലെരിയും തീക്കനലുകൾ ഉള്ളതുപോലറിയാൻഉലകത്തിലാർക്കും സാദ്ധ്യമല്ലഉറ്റവർ അകന്നു മാറിയാലുംഉടയവൻ മാറുകില്ല (2)2 ഉലകത്തിൻ താങ്ങുകൾ ക്ഷണികമല്ലോഉലയും ബന്ധങ്ങളുംഉരുവാക്കിയോരും ഉപേക്ഷിക്കിലുംഉരുകി പ്രാർത്ഥിക്കും നേരം നിന്നെഉയർത്തും ഉന്നതമായ് (2)എന്നെ അറിയുന്ന ഒരുവൻഉയരത്തിലുണ്ട്ഉള്ളം കലങ്ങുകില്ല – ഇനിമേൽഉള്ളം കലങ്ങുകില്ല

Read More 

നിന്നെയല്ലതെ ഞാൻ എന്തുനേടുവാൻ

നിന്നെയല്ലതെ ഞാൻ എന്തുനേടുവാൻ നിന്നെയല്ലതെ ഞാൻ എന്തറിഞ്ഞീടാൻ (2) യേശുവേ നീ നിത്യനാണല്ലൊ നിൻ ജ്ഞാനം എന്നെ സമ്പൂർണ്ണനാക്കിയല്ലൊ ഈ ലോകത്തിൽ ഞാനെന്തു നേടിയാലും ഈ ലോകത്തിൽ ഞാനാരെ നേടിയാലും അവയെല്ലം മായയത്രേ അവയെല്ലം ശൂന്യമത്രേ നിന്നിൽ നിന്നും അകന്നനാളിൽനീ ഇല്ലാതെ ഞാന്‍ ജീവിച്ചനാളിൽ (2)ഈ ലോകത്തിൻ വസ്തുക്കളാൽ എൻ ഹൃദയ ദൃഷ്ടി അടഞ്ഞുപോയി ഈ ലോകത്തിൻ മോഹങ്ങളാൽ എൻ ജീവിതം ഇരുളിലായി (2) എൻ യേശുവിനെ അറിഞ്ഞ നാളിൽ ആ ജ്ഞാനത്തിൽ ഞാൻ നിറഞ്ഞ നാളിൽ […]

Read More 

നിന്റെ ഭാരം യഹോവയിങ്കല്‍

നിന്റെ ഭാരം യഹോവയിങ്കൽ വെച്ചുകൊൾകഅവൻ നിന്നെ പുലർത്തിടും ദിനവും (2)ഹോമയാഗത്തിലും ഹനനയാഗത്തിലുംനീ പ്രസാദമരുളുകില്ലതകർന്നും നുറുങ്ങിയുമിരിക്കുന്ന മനസ്സ്ദൈവമേ നീ നിരസിക്കുമോ-ദൈവത്തിൻ ഹനനയാഗങ്ങളോതകർന്നിരിക്കുന്ന മനസ്സ്!;-ദൈവമെ നിങ്കലേക്ക് എന്റെ ഉള്ളം ഉയർത്തുന്നുനീ നല്ലവൻ ദീർഘക്ഷമയുള്ളവൻമഹാദയാലുവുമായ്-എന്റെ കോട്ടവും എന്റെ സങ്കേതവുംഎന്റെ പാറയും നീയല്ലയോ;-

Read More 

നിന്റെ സാന്നിദ്ധ്യത്തിൻ മറവിൽ

നിന്റെ സാന്നിദ്ധ്യത്തിൻ മറവിൽനിന്റെ കൃപയുടെ തണലിൻ കീഴിൽനിരാശനായി ഞാൻ തീർന്നിടാതെപ്രത്യാശയിൽ ഞാൻ മുന്നേറിടുമേമൂല്യങ്ങളെല്ലാം വാക്കിലൊതുക്കിപ്രവൃത്തികൾ അന്യമായ് തീർന്ന ഭൂവിൽനാഥന്റെ ദൗത്യം നിർവഹിച്ചീടാൻആത്മാവേ ശക്തി പകർന്നിടണമേഅന്ധകാരം ഭൂവിൽ കരിനിഴൽ വീഴ്ത്തിമാനവ പാതകൾ ഇരുളിലായിഒരു കൈത്തിരിയായി പ്രഭ ചൊരിഞ്ഞിടാൻഎന്നിൽ ജ്വാലയായ് തീരണമേവേർപാടിൻ നടുച്ചുവർ ഉയർന്നു നിൽക്കുന്നുനീതി സമത്വം അന്യമായ് ഭൂവിൽസാഹോദര്യം നിലനിർത്തിടുവാൻഉൽസുകരാകാൻ ശക്തി നൽകൂ

Read More 

നീ എന്റെ സ്വന്തം യേശു നാഥാ

നീ എന്റെ സ്വന്തം യേശു നാഥാഞാൻ നിന്റെ സ്വന്തം യേശു നാഥാഎപ്പോഴും എന്നെ നോക്കീടുന്നനിൻ കൺകൾ എത്ര സൗന്ദര്യമേ (2)സർവ്വാംഗ സുന്ദരനായ യേശു നാഥാ… സ്നേഹ നാഥാ…എൻ പേർക്കായ് ക്രൂശിതനായ ജീവ നാഥാ… പ്രേമ കന്താ…വീഞ്ഞിനെക്കളും വീര്യമുള്ളനിന്റെ സ്നേഹത്താൽ നിറച്ചുവല്ലോ (2)ഇത്രയും സുരക്ഷിതമായ വേറെ സ്ഥാനം… ഭൂവിലില്ല…ഇത്രയും സ്നേഹമുള്ള ആരും… പാരിലില്ല…പിളർന്ന പാറയാം യാഹേ…നിന്റെ വിള്ളലിൽ മറഞ്ഞിടുന്നു (2)(hindi)tu hey mera… yeshu prabhu..mem hoo tera… yeshu prabhu…ithana sundhar hey… there aakhey…jis par […]

Read More 

നിൻ മൊഴികൾ എന്നിൽ ഇറങ്ങി

നിൻ മൊഴികൾ എന്നിൽ ഇറങ്ങിനിൻ വചനം എന്നിൽ കവിഞ്ഞു (2)എന്റെ ദൈവം (3) എന്നിൽ ഇറങ്ങി (2)യോനായിന്മേൽ ഇറങ്ങി ദൈവംനിന്നവയിന്മേൽ കരുണതോന്നിനോഹയിന്മേൽ ഇറങ്ങി ദൈവം പുതിയതാം ജനത്തെ വാർത്തെടുത്തു (2)എന്റെ ദൈവം (3) എന്നെ ഉണർത്തി (2)മരുഭൂമിയിൽ ഇറങ്ങിവന്നഎന്റെ ദൈവം… ശക്തനായവൻമലമുകളിൽ ഇറങ്ങി നിന്നഎന്റെ ദൈവം… ജീവനുള്ളത് (2)എൻറെ ദൈവം (3)എന്നും ജീവനുള്ളത് (2)കാൽവരിയിൽ രക്തം ചൊരിഞ്ഞു. പുതിയതാ ഉടമ്പടി ബലപ്പെടുത്തിപൗലോസിൽ രക്തം ചൊരിഞ്ഞുപുതിയതാ ഉടമ്പടി വാർത്തെടുത്തു (2)എൻറെ ദൈവം (3) എന്നെ ബലപ്പെടുത്തി (2)

Read More 

നീ കണ്ണാലെ കണ്ടിട്ടുള്ള അൽഭുതങ്ങൾ

നീ കണ്ണാലെ കണ്ടിട്ടുള്ള അൽഭുതങ്ങൾഅവൻ നിനക്കായ് ചെയ്ത വൻ ക്രിയകൾയാഹിൻ ബലമുള്ള കൈ ആ നീട്ടിയ ഭുജം(2)മരുയാത്രയിൽ താങ്ങി നടത്തിയില്ലേ-നിന്നെ(2)1 പാപച്ചേറ്റിൽ നിന്നും കരകയറ്റിപ്രിയമകനായ് നിന്നെ മാറ്റിയില്ലേകാട്ടൊലിവിൻ കൊമ്പായിരുന്ന നിന്നെ(2)നല്ല നാട്ടൊലിവോടവൻ കൂട്ടിച്ചേർത്തില്ലേ;- 2 ശത്രുവിൻ മുൻപാകെ മേശയൊരുക്കിനിൻ മുഖത്തെ അവൻ ആദരിച്ചില്ലേഎത്രയോ ശ്രേഷ്ഠമാം അനുഗ്രഹങ്ങൾ(2) ഓനിന്റെ മേൽ കൃപതോന്നി ചൊരിഞ്ഞതല്ലേ;-3 വിണ്ണിലവൻ കാന്തനായ് വരുന്നനാളിൽകർത്തനെ എതിരേൽപാൻ ഒരുങ്ങിനിൽക്കാംവാട്ടം മാലിന്യം ഇല്ലാ മണവാട്ടിയായ്(2)നാഥനുമായ് നിത്യതയിൽ ആനന്ദിച്ചിടാം;-

Read More 

നിൻ മുഖം കാണുവാൻ കൊതിയാകുന്നെ

നിൻ മുഖം കാണുവാൻകൊതിയാകുന്നെ നിൻ സ്വരം കേൾക്കുവാൻ വാഞ്ചിച്ചിടുന്നേ (2)യേശുവേ നീ ഉന്നതൻ യേശുവേ നീ പരിശുദ്ധൻ (2)യേശുവേ സ്തുതികൾക്കു യോഗ്യനെ എൻ യേശുവേ സ്തുതികൾക്കു യോഗ്യനെ (2)ലോകരെല്ലാം കൈവിടുമ്പോൾ ഉറ്റവർ മാറിടുമ്പോൾ (2)നാഥൻ എൻ അരികിൽ വരും മാർവോടു ചേർത്തണക്കും (2);- യേശുവേ നീ…ഈ ഭൂമിയിൽ പരദേശി ഞാൻ സൊർപ്പൂരേ എൻ ഭവനം (2)ചേരും ഞാൻ നിത്യ വീടതിൽ കാണുമെൻ പ്രിയൻ പൊന്മുഖം (2);- യേശുവേ നീ…

Read More 

നീ കരുണാരസമേകിനാ

നീ കരുണാരസമേകിനാ യതിനായിതാ വന്ദനം! ലോകമെല്ലാം പുകൾ പെരുകും ഏകനാഥനാം വിഭോ! ശരണം സദാ വന്ദനംശോകമെഴും ലോകമിതിൻ മോഹം നീക്കിയെന്നിൽ നീ അയതിനായിതാ വന്ദനംനിൻസുതങ്കലെന്നെയഹോ! ധന്യനാക്കിവച്ചു നീ അയതിനായിതാ വന്ദനംഅന്തമില്ലാതുള്ള പിഴ ഹന്ത! മോചിച്ചന്നു നീ അയതിനായിതാ വന്ദനംപാവനമാം രക്തമതിൽ പാപശുദ്ധി നൽകി നീ അയതിനായിതാ വന്ദനംനിർമ്മലമായ് പ്രതിദിനവും നന്മയാൽ നിറച്ചിടുന്നതിനായിതാ വന്ദനംനിൻവചനം മൂലമഹോ എൻവഴിക്കധീശനായ് നിലനിന്നതാൽ വന്ദനംനിന്ദിതനാമെന്നരികിൽ നിന്നു കഷ്ടനാളിൽ നീയതിനായിതാ വന്ദനം.

Read More