എന്നോടുള്ള നിന്റെ സ്നേഹം എത്ര
എന്നോടുള്ള നിന്റെ സ്നേഹം എത്ര ഉന്നതംഎന്നോടുള്ള നിന്റെ കൃപ എത്ര മഹത്വംഎൻ പിതാവാം ദൈവമെ എന്റെ രക്ഷകാഏഴയാമി എന്നെയും നീ കണ്ടുവല്ലോ എൻ പിതാവാം ദൈവമെ എന്റെ രക്ഷകാ ഏഴയാമി എന്നെയും നീ ഓർത്തുവല്ലോ Cho: സർവ്വ ശക്തിയുള്ള ദൈവമായ കർത്തനെ നിൻ പ്രവൃത്തികൾ എത്ര അല്‍ഭുതമെ സർവ്വ ജ്ഞാനിയായ ദൈവമായ കർത്തനെ നിൻ വിചാരങ്ങൾ എത്ര ആഴമതെ സർവ്വ വ്യാപിയായനിത്യനായ ദൈവമെ നിന്റെ കരുതൽ എത്ര ശ്രേഷ്ഠമതേ 2 പാടും നിന്റെ മഹിമകളെ ഞാൻ പാടും […]
Read Moreഎന്നു കാണും ഞാനെൻ പ്രിയനെ
എന്നു കാണും ഞാ-നെൻ പ്രിയനെ എന്നും കാണും ഞാൻ? സ്വന്ത രക്തം ചിന്തിയെന്നെ വീണ്ടെടുത്തോനെ 1 ക്രൂശിലെൻ പേർക്കായ് മരിച്ച യേശു നാഥനെ ചെന്നു നേരിൽ കണ്ടിടുവാൻ എന്നു സാദ്ധ്യമോ? 2 പാരിൽ ഞാൻ പരദേശിയായി പാർത്തിടുന്നല്ലൊ പ്രാണനാഥാ വന്നിടുവാൻ താമസമെന്തേ? 3 കണ്ണുനീരും കയ്പുമല്ലാ-തില്ലിവിടൊന്നും നിൻ വരവല്ലാതൊരാശ വേറെയില്ലീശാ4 കാഹളം മുഴങ്ങിടുവാൻ കാലമായില്ലേ? നാഥാ! നിന്നെ കാത്തിരിപ്പൂ നാൾകളെണ്ണി ഞാൻ
Read Moreഎന്നു നിൻ മുഖമൊന്നു കണ്ടീടുമോ
എന്നു നിൻ മുഖമൊന്നു കണ്ടീടുമോഎന്റെ പ്രാണ നാഥാ ഞാൻ വഞ്ചിക്കുന്നെഈ ഭൂവിൽ ക്ലേശങ്ങൾ എറീടുന്നെഎത്ര നാൾ കൂടെ ഞാൻ കാത്തീടണംഎത്ര നാളുകൾ കാത്തീടണംനാനാവിധ കഷ്ടങ്ങളേറുമ്പോൾനോക്കീടുവാൻ നിൻ മുഖം മാത്രമേമറയ്ക്കല്ലേ നിൻ മുഖം എന്നിൽ നിന്നുംവീഴാതെ നിൽക്കുവാൻ കൃപയേകണേവീഴാതെ നിന്നിടാൻ കൃപയേകണെനിന്നിൽ ഞാൻ ചേരുവാൻ കൊതിച്ചീടുന്നെഎന്നാത്മാവെന്നിൽ ഞരങ്ങീടുന്നെവിശ്വാസം തെല്ലും മങ്ങീടാതെചേർത്തുകൊള്ളേണമേ നിൻ സന്നിധെചേർത്തിടേണമേ നിൻ സന്നിധെവിശുദ്ധിയിൽ ഞാനെന്നും നിലനിൽക്കുവാൻവിശ്വാസജീവിതത്തിൽ മുന്നേറിടാൻഅഭിഷേകത്താലെന്നെ നിറക്കേണമേആത്മ ശക്തിയാലെന്നെ നടത്തേണമേസ്വർഗ്ഗ കനാനിൽ ഞാനെത്തും വരെ
Read Moreഎന്നു വന്നിടുമെൻ യേശുനാഥാ
എന്നു വന്നിടുമെൻ യേശുനാഥാ നോക്കി നോക്കി കൺകൾ മങ്ങുന്നേ (2)ജീവൻ തന്ന സ്നേഹമതോർക്കുമ്പോൾ (2)ഇഹത്തിലെ കഷ്ടത സാരമില്ല (2)1 പരദേശിയാണു ഞാൻ പരനേ ഈ ഉലകത്തിൽപാരിലെ കഷ്ടം ഞൊടിനേരമത്രേ (2)കാൽവറിയിലെ സ്നേഹമതോർക്കുമ്പോൾ (2)പരനേ ഈ നിന്ദ സാരമില്ല (2);- എന്നു…2 സ്വർപ്പുരിയിലെ വാസം ഓർക്കുമ്പോൾ ഇഹത്തിലെ ക്ലേശങ്ങൾ സാരമില്ല (2)നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം (2)പരദേശിയായ് ഞാൻ പാർക്കുന്ന വീട്ടിൽ(2);- എന്നു…3 തങ്കനിർമ്മിതമാം ശോഭനവീഥിയിൽനിത്യായുഗങ്ങൾ പാർത്തിടുവാനായ് (2)കൈവിടില്ലെന്നെ കാന്താ നിൻ വരവിൽ (2)ചേർത്തിടുമെ നിൻ രാജ്യമതിൽ (2);- […]
Read Moreഎന്നുടയോനെ നീയെന്നെ കണ്മണി
എന്നുടയോനെ നീയെന്നെ കണ്മണി പോൽ കാത്തീടണമേനിൻ ചിറകാലെ മറച്ചു പരീക്ഷയിൽ നിന്നെന്നെ കാക്കേണമേ2 ഒളിവായ് നോക്കീടാതെന്റെ കണ്ണുകളെ നി കാക്കേണമേവഞ്ചന കേൾക്കാതടിയന്റെ കാതുകളേയും കാക്കേണമേ3 എന്നധരങ്ങൾക്കെന്നും നീ കാവലതായും നിൽക്കേണമേഎന്നുള്ളിൽ ദോഷം ചെയ് വാനുള്ള വിചാരമുദിക്കരുതേ4 കർത്താവേ നല്ല വിവേകം വർദ്ധിപ്പിക്കണമെന്നിൽ നീസൗരഭ്യത്താൽ നിന്നെയെനിക്കിമ്പപ്പെടുത്താനിടവരണെ5 ഐഹിക നേട്ടത്തിനു പകരം നിന്നെ സമ്പാദിപ്പാനും നിന്നെ സ്നേഹിച്ചീലോകം നിരസിപ്പാനും കൃപ ചെയ്ക6 എന്നെത്തന്നെ സന്നിധിയിൽ കാഴ്ചയാണപ്പാനും നാഥാഎന്നെ നിനക്കു സുഗന്ധമതായർപ്പിപ്പാനും കൃപ ചെയ്ക്ക7 എൻ നാഥാ നിൻ തിരുമുമ്പിൽ ആത്മശരീര […]
Read Moreഎന്നുള്ളം വാഴ്ത്തുന്നെ
എന്നുള്ളം വാഴ്ത്തുന്നെഉല്ലസിച്ചാർക്കുന്നെപ്രിയനാം യേശുവേജീവിത നാൾകൾ എല്ലാംഅങ്ങയെ മാത്രം പാടിഅങ്ങിലലിഞ്ഞിടട്ടെPre chorus-പരിശുദ്ധനാം പരിപൂർണനാം ജയ വീരനായിഅധികാരമുള്ളോൻ ഏക സത്യദൈവമായി…Chorus-മറ്റൊരു രാജാവില്ല സ്തുതികൾക്കെന്നുംയോഗ്യൻ എൻ യേശു മാത്രം (2)Verse-2പാപത്തെ വെറുത്തീടും പാപിയെ അണച്ചിടുംപാവന സ്നേഹമിത്തകർന്നു പോയിടാതെപാപത്തിൻ ചേറ്റിൽ നിന്നുംവീണ്ടെടുത്ത നാഥനെ… (2);-പരിശുദ്ധനാം…..Verse- 3നിനച്ചിടാ നന്മകളുംവൻകൃപകളും നൽകിമാനിച്ചതോർത്തിടുമ്പോൾപകരം നൽകിടുവനായ്ഈ ജീവിതമല്ലാതൊന്നുംകണ്ടതില്ലേ അപ്പനെ… (2);-പരിശുദ്ധനാം…..വാഴ്ത്തീടുവാൻ വേറെ നാമമൊന്നില്ലയെഅങ്ങയെ മാത്രം സ്തുതിച്ചീടുന്നെമറ്റൊന്നും കണ്ടീടുന്നില്ല വലുതായിഅങ്ങയെ മാത്രം പിൻപറ്റീടുന്നെ
Read Moreഎന്നുള്ളമേ നീ ഘോഷിക്ക
എന്നുള്ളമേ നീ ഘോഷിക്കചേരുക രക്ഷകൻ സന്നിധിയിൽ ആശ്രയം അവനിലാണെപ്പോഴും പാപിയാമെന്നെ തുണച്ചീടുവാൻ ഓരോദിവസവും വന്നണയുംഎങ്ങനെ ദിനവും തളളിടണം കഷ്ടത ദുഃഖങ്ങൾ ഏറിടുമ്പോൾ തളരാതെ ചാരുക താതൻ മാർവ്വിൽ ആല്ഫയും ഒമേഗയും ആയവനെആദിയും അന്തവും ആയവനെ യാക്കോബിൻ ഭുജബലമായവനെ ശാശ്വത ഭുജത്തിൽ വഹിക്കുന്നോനേ ആത്മ മണവാളനാം രക്ഷകന്റെ സ്വർഗ്ഗരാജ്യത്തിൽ വാസം ചെയ്തീടുവാൻ കർത്തന്റെ കാഹളം ധ്വനിച്ചിടുമ്പോൾ ഝടുതിയായി നമുക്കും പറന്നുയരാം
Read Moreഎന്നും നിൻ കരങ്ങളിൽ എന്നെ നീ
എന്നും നിൻ കരങ്ങളിൽ എന്നെ നീ വഹിക്കുന്നതാൽഒന്നും ഭവിക്കയില്ലെനിക്കിഹത്തിൽസർവ്വശക്തനാം നിൻ നിഴലിൻ കീഴതിൽസന്തതം വസിക്കും ഞാൻ ശുഭമായ്1 സഹായകനായ് നീയുള്ളതാലേശുവേസന്താപത്തിനിടയില്ലെനിക്ക്എപ്പോഴും സന്തോഷിച്ചെടുമെന്നേശുവിൽഎല്ലാറ്റിനായും സ്തോത്രം ചെയ്യും;- എന്നും നിൻ…2 നിൻ തൂവൽ കൊണ്ടു നീ എന്നെ മറച്ചിടുംനിൻ ചിറകിൻ കീഴാണാശ്രയംഅനർത്ഥങ്ങളൊന്നും ഭവിയ്ക്കില്ലെനിക്കുഅടുക്കില്ലൊരു ബാധകളും;- എന്നും നിൻ…2 നല്ലിടയനായ് നീയെന്നെ പോറ്റുന്നതാൽഇല്ലിഹെ എനിക്കൊരു കുറവുംതുഷ്ടിയായ് എന്നമെൻ തൊല്ലനീക്കിയെന്നെതുല്ല്യമില്ലാ മോദത്തിൽ കാക്കുന്നു;- എന്നും നിൻ…3 നിൻ കരുണയിൽ ഞാനെന്നുമാശ്രയിക്കുംനിൻ രക്ഷയിലാനന്ദിച്ചിടുംഎനിക്കു നന്മ നീ ചെയ്തിരിക്കുകയാൽഎന്നും നന്ദി കരേറ്റിടും ഞാൻ;- എന്നും നിൻ…
Read Moreഎന്നും വാഴ്ത്തീടണം എന്നും
പല്ലവിഎന്നും വാഴ്ത്തീടണം എന്നും വാഴ്ത്തീടണംഎന്നും വാഴ്ത്തീടണം – നമ്മെ വീണ്ടെടുത്തപൊന്നേശുവിനെചരണങ്ങൾ1 പാപങ്ങൾ നീക്കുവാൻ -ശാപങ്ങൾ പോക്കുവാൻകാൽവറി ക്രൂശതിൻ – ഏറിതാൻവൈരിയാം സാത്താന്റെ സർവ്വായുധങ്ങളെവയ്പ്പിച്ചു സ്വാതന്ത്ര്യം നൽകിതാൻ;- എന്നും2 പാപിക്കു നീതിയും-പുത്രസ്വീകാരവുംസ്വർഗ്ഗപ്രവേശവും നൽകുവാൻശക്തിയോടുയിർത്തുടൻ മദ്ധ്യസ്ഥനാകുവാൻതാതൻ വലഭാഗേ ഏറിതാൻ;- എന്നും…3 ശുദ്ധാത്മദാനമാം-നിക്ഷേപം തന്നെന്നെസമ്പന്നനാക്കി ഇമ്മാനുവേൽജീവനും ഭക്തിക്കും വേണ്ടിയ സർവ്വവുംദിവ്യ സ്വഭാവവും നൽകി താൻ;- എന്നും…4 ദൈവത്തിൻ വാഗ്ദത്തം-എല്ലാം നാം പ്രാപിപ്പാൻക്രിസ്തുവിൽ വാസവും ഏകി താൻകാൽവയ്ക്കും നാടെല്ലാം സ്വന്തമാക്കീടുവാൻയോശുവാ പോലെ നാം പോവതാൽ;- എന്നും…5 കെട്ടാത്ത വീടതും-വെട്ടാത്ത കൂപവുംനട്ടുണ്ടാക്കാത്തതാം തോട്ടവുംകൈവശമാക്കുവാൻ യിസ്രായേൽ […]
Read Moreഎന്നെന്നും എന്നേശുവേ വാഴ്ത്തി
എന്നെന്നും എന്നേശുവേ വാഴ്ത്തി സ്തുതിച്ചിടുംഎന്നാത്മനാഥ നീയെന്റെ ദൈവം പാടി സ്തുതിച്ചിടുംഎരിയും തീച്ചൂളയിൽ എന്നോട് കൂടെയുണ്ട്എല്ലാ കാലത്തിലും എന്നോട് കൂടെയുണ്ട്ചുറ്റിലും വൈരിയാൽ അസഹ്യമാകുമ്പോൾചുറ്റി നീ എന്നെയും എനിക്കുള്ളതെല്ലാംചതിക്കും ലോകം ചാരെ നിന്ന് നിന്ദിച്ചിടുമ്പോൾചോരാത്ത കൈകളിൽ വഹിച്ചിടുന്നെന്നേശു;-സോദരാൽ മോദം ചേദമാകുമ്പോൾസാദരം ചെല്ലുക താതന്റെ സന്നിധാനെസ്വർഗീയ സന്തോഷം തന്നിടുന്നു അന്തരംഗങ്ങളിൽ സൗഭാഗ്യ സൗധത്തിൽ ചേർത്തിടും നിശ്ചയമായ്;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വരുവിൻ വരുവിൻ യേശു വിന്നരികിൽ
- യേശുവിൻ സ്നേഹത്തിൻ ആഴമളന്നിടാൻ
- എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ
- കാന്തേ നീ കേൾക്ക കാമിനിമൗലേ
- നീയെൻ സ്വന്തം നീയെൻ പക്ഷം

