Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

യാഹെന്ന ദൈവം എന്നിടയനഹോ

യാഹെന്ന ദൈവം എന്നിടയനഹോ!യാതൊരു കുറവുമില്ലെനിക്കിനിയുംപച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻനിശ്ചല ജലം എന്നെ കുടിപ്പിക്കുന്നുസന്തതമെന്നുള്ളം തണുപ്പിക്കുന്നുതൻ തിരുപ്പാതയിൽ നടത്തുന്നെന്നെകൂരിരുൾ താഴ്വരയതിൽ നടന്നാൽസാരമില്ലെനിക്കൊരു ഭയവുമില്ല;-ഉന്നതൻ എന്നോടു കൂടെയുണ്ട്തന്നിടുന്നാശ്വാസം തൻ വടിയാൽഎനിക്കൊരു വിരുന്നു നീ ഒരുക്കിടുന്നുഎന്നുടെ വൈരികളിൻ നടുവിൽ;-ശിരസ്സിനെ അഖിലവും അനുദിനവുംപൂശുന്നു സൗരഭ്യതൈലമതാൽഎന്നുടെ പാനപാത്രം ദിനവുംഉന്നതൻ കരുണയാൽ കവിഞ്ഞിടുന്നു;-നന്മയും കരുണയും എന്നായുസ്സിൽഉണ്മയായ് തുടർന്നിടും ദിനവുമഹോ!സ്വർഗ്ഗീയ ആലയം തന്നിലീ ഞാൻദീർഘകാലം വസിക്കും ശുഭമായ്;-

Read More 

യാഹെന്നെ കരുതുന്നു

യാഹെന്നെ കരുതുന്നു യാഹെന്നെ നടത്തുന്നുയാഹിൽ എൻ ശരണമെഭൂവിൽ അലംഭാവമോടെ വസിക്കുവാൻ ദൈവമേനിൻ കൃപ മതിയെനിക്കനവരതംചാഞ്ചല്യം എന്തിനു മനമേ നിനക്കു ചങ്ങാതിയവൻ വഴിയാത്രയതിൽചെങ്കടൽ തുറന്നു തൻ ജനത്തെ നടത്തിയോൻചന്തമോടെന്നും നടത്തീടുമെചിന്താകുലങ്ങൾ വേണ്ടിനിയുംചിന്മയരൂപനിൽ ശരണം വയ്ക്കിൽ;- യാഹെന്നെകണ്ണുനീർ ഒഴുക്കും വേളയിൽ നിന്നുള്ളംകണ്ടീടുമ്പോൾ എന്നും തുണച്ചീടുമേകുടിനീരിനായി കേഴും നിനക്ക്കുളിരരുവി ഏകും മരുഭൂവിലുംകോടാനുകോടിനന്മകളിലവൻകരുതീടും നിന്നെ അന്ത്യത്തോളം;- യാഹെന്നെ

Read More 

യാഹിൻ നാമമത് എത്ര ഉറപ്പുള്ള

യാഹിൻ നാമമത് എത്ര ഉറപ്പുള്ള ഗോപുരമേയാഹിൻ നാമമത് സർവ്വ ശക്തിയുള്ള സങ്കേതമേനീതിമാൻ ഓടിയെത്തി അഭയം കാണുംനീതിമാൻ അതിലെന്നും ആശ്രയിച്ചിടും(2)സൈന്യത്തെപ്പോലെ ശത്രു വന്നാലുംതേനീച്ചപോലെ ചുറ്റി വളഞ്ഞെന്നാലും(2)ഓടിയെത്തീടാം അവൻ സവിധേ കോട്ടയായ് ശൈലമായ് കാത്തീടും ദൈവം(2);- യാഹിൻ…പഴികളും ദുഷികളും ഏറിടുമ്പോൾകഷ്ടത നിന്നെ തളർത്തിടുമ്പോൾ(2)പതറരുതേ കലങ്ങരുതേ ശാശ്വതഭുജത്തിൽ നിന്നെ താങ്ങിടും ദൈവം(2);- യാഹിൻ…ശത്രുവിന്‍റെ ഉപദ്രവം ഹേതുവായിദുഖിച്ചു നടക്കേണ്ടി വന്നീടിലും(2)അസ്ഥി തകർക്കും വണ്ണം നിന്ദ ഏറിയാൽധൈര്യമായ് എത്തുക അവൻ സവിധേ(2);- യാഹിൻ…

Read More 

യഹോവാ ദൈവമാം വിശുദ്ധജാതി നാം

യഹോവ ദൈവമാം വിശുദ്ധജാതി നാംഅവനവകാശമാം ജനം നാംപരദേശികൾ നാം ഭാഗ്യശാലികൾഇതുപോലൊരു ജാതിയുണ്ടോആപത്തിൽ നമ്മുടെ ദിവ്യ സങ്കേതവുംബലവും ദൈവമൊരുവനത്രേആകയാൽ പാരിടം ആകെയിളകിലുംനാമിനി ഭയപ്പെടുകയില്ലാ;- യഹോവഅവനീ-തലത്തിൽ അപമാനം നമു-ക്കവകാശമെന്നോർത്തിടണംഅവനായ് കഷ്ടത ഏൽക്കുകിൽ തേജസ്സിൽഅനന്തായുഗം വാണിടും നാം;- യഹോവനിരനിരനിരയായ് അണിനിരന്നീടുവിൻകുരിശിൻ പടയാളികളെജയ-ജയ-ജയ കാഹളം ഊതിടുവിൻജയവീരനാം യേശുവിന്;- യഹോവ

Read More 

യഹോവ എൻ നല്ലിടയൻ എനിക്കൊരു

യഹോവ എൻ നല്ലിടയൻ എനിക്കൊരു മുട്ടും ഇല്ലപച്ചയായ പുൽപ്പുറത്തിൽ കിടത്തുന്നെന്നെ!സ്വസ്ഥമായ വെള്ളത്തിന്നരികത്തെന്നെ നടത്തുന്നുഎന്‍റെ പ്രാണനെ നാഥൻ താൻ തണുപ്പിക്കുന്നു!തിരുനാമം നിമിത്തമായ് നീതിപാതെ നടത്തുന്നുകൂരിരുളിൻ താഴ്‌വരയിൽ ഭയപ്പെടില്ല!ദൈവമെന്‍റെ കൂടെയുണ്ട് എന്നുമെന്നെ നടത്തിടാൻതൻ വടിയും കോലും എന്നെ ആശ്വസിപ്പിക്കും!എന്‍റെ ശത്രുക്കൾ കാൺകെ താൻ വിരുന്നെനിക്കൊരുക്കുന്നുഎൻ തലയെ എണ്ണകൊണ്ട് അഭിഷേകിക്കും!എന്‍റെ പാനപാത്രമെന്നും നിറഞ്ഞു കവിഞ്ഞീടുന്നുനന്മയും കരുണയും എന്നെ പിന്തുടർന്നിടും!യഹോവയിൻ വിശുദ്ധമാം ആലയേ ഞാൻ വസിച്ചീടുംനിത്യം സ്തുതിക്കും ഞാനെന്‍റെ ജീവനാഥനെ!സ്തുതി സ്തുതി നിത്യം സ്തുതി അവനെന്നും യോഗ്യമല്ലൊസ്തുതിച്ചീടാം തിരുമുൻപിൽ ആദാരവോടെ!സങ്കീർത്തനം-2(വഞ്ചിപ്പാട്ട്)

Read More 

യഹോവ എന്‍റെ ഇടയൻ പാലിക്കുന്ന

യഹോവ എന്‍റെ ഇടയൻപാലിക്കുന്നവനെന്നെ ദിനവുംഎന്‍റെ ആയുസ്സിൻ നാളെല്ലാംഅങ്ങെ പാടി സ്തുതിച്ചിടും ഞാൻപച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻനിശ്ചല ജലമെന്നെ കുടിപ്പിക്കുന്നുഎൻ പ്രാണനെ അവൻ തണുപ്പിക്കുന്നുനീതിയിൻ പാതയിൽ നടത്തുന്നെന്നെ;- യഹോവ…കൂരിരുൾ താഴ്വരയിൽ ഞാൻ നടന്നാലുംഭവിക്കില്ല യാതൊരു അനർത്ഥങ്ങളുംതൻ ശക്തി എന്മേൽ പകർന്നീടുവാൻഉന്നതൻ എന്നോടു കൂടെയുണ്ടല്ലൊ;- യഹോവ…ശത്രുക്കൾ കാൺകെ വിരുന്നൊരുക്കുന്നുഎൻ തലയെ അഭിഷേകം ചെയ്യുംഎൻ പാനപാത്രവും നിറയ്ക്കുന്നവൻദീർഘകാലം വസിക്കും നിന്നാലയം തന്നിൽ;- യഹോവ…

Read More 

യഹോവ എന്‍റെ ഇടയനല്ലോ

യഹോവ എന്‍റെ ഇടയനല്ലോഎനിക്കൊന്നിനും മുട്ടുണ്ടാകില്ലപച്ചയായ പുൽപ്പുറങ്ങൾ തോറും മെച്ചമായ് പോറ്റുന്ന ഇടയൻഇടയൻ ഇടയൻ നല്ല ഇടയൻഎനിക്കേറ്റും അടുത്ത ഉടയോൻഎന്‍റെ യേശു നല്ല ഇടയൻസ്വസ്ഥമായ വെള്ളത്തിനരികെസുഖത്തോടെന്നെ നടത്തിടുന്നുഎന്‍റെ പ്രാണനെ തണുപ്പിക്കുന്നുനീതിപാതയിൽ നടത്തിടുന്നു;- ഇടയൻ…കൂരിരുൾ താഴ്വരയിൽ നടന്നാൽഒരു അനർത്ഥവും ഭയപ്പെടില്ലഎന്നോട് കൂടെ ഇരിക്കും നിന്‍റെവടിയും കോലും ആശ്വാസമായ്;- ഇടയൻ…ശത്രുക്കൾ കാൺകെ വിരുന്നൊരുക്കുംഅഭിഷേക തൈലം തലയിൽആയുഷ്ക്കാല നന്മ കരുണ നീണാൾവസിക്കും തൻ ആലയത്തിൽ;- ഇടയൻ…

Read More 

യഹോവ എന്‍റെ സങ്കേതവും

യഹോവ എന്‍റെ സങ്കേതവുംഎന്‍റെ ശൈലവും ബലവുംഎന്‍റെ കോട്ടയും എന്‍റെ ഗോപുരവുംഅങ്ങേയിൽ ഞാൻ ആശ്രയിക്കുംഎന്‍റെ പാറയായ ദൈവം എന്‍റെ പരിചയായ ദൈവംഎന്‍റെ രക്ഷയായ ദൈവം എന്‍റെ സ്നേഹമായ ദൈവംസ്തുതിക്കും ഞാനെന്നും ആരാധിക്കുംഎന്‍റെ പ്രിയ രക്ഷകനെസ്തുത്യനായ യഹോവയെഞാൻ വിളിച്ചപേക്ഷിച്ചിടുംദൈവം ബലമുള്ള ശത്രുവെ കാൽ കീഴാക്കുംഞാൻ ജയഘോഷം മുഴക്കിടും(2);-അനർത്ഥ ദിവസങ്ങൾ വന്നീടിലുംഎന്‍റെ ദൈവം തുണയായ് വരുംഉയരത്തിൽ നിന്നു താൻ കൈനിട്ടിഎന്‍റെ പ്രാണനെ വിടുവിച്ചിടും;-മരുഭൂപ്രയാണത്തിൽ തകർന്നിടുമ്പോൾനാഥൻ മാർവ്വിൽ ഞാൻ ചാരിടുമേമേഘ സ്തംഭത്തിൻ കീഴെന്നെ വഴി നടത്തുംസ്വർഗ്ഗ കനാനിൽ ചേർന്നിടുമേ;-

Read More 

യഹോവ മഹാത്ഭുത ദേവാധിദേവൻ

യഹോവ മഹാത്ഭുത ദേവാധിദേവൻയഹോവ മഹോന്നത രാജാധിരാജൻനീതി സിംഹാസന ന്യായാധിപൻ (2)അത്യുത്തമം തൻക്രിയ, അത്യുന്നതമേ തൻ നാമംഅവനല്ലോ പിതാവ്, അനശ്വരനാം ദൈവംഅവനല്ലോ സൃഷ്ടിതാവ് രക്ഷയും ചെയ്തോൻ (2)ആയവൻ പാദം ഭജിച്ചിടുക;- യഹോ….യിസ്രയേൽ പരിശുദ്ധൻ; മഹത്വത്തിൻ രാജാവ്യാക്കോബിന്‍റെ ദൈവം താൻ എന്നും കൂടെയുണ്ടല്ലോ അവനിയിൽ ആശ്രയിപ്പാൻ അവൻ മാത്രമേ (2)ആരും ലജ്ജിക്കയില്ല ഹല്ലെല്ലൂയ്യാ;- യഹോ….കർത്താധി കർത്താവ് താൻ, രാജാധി രാജാവു താൻകരുതിടും ഭക്തർക്ക് അനശ്വര ഭവനംകാത്തിരിക്കും തൻ സഭയെ സ്വീകരിപ്പാനായ് (2) കാന്തൻ വരും വേഗം ഹല്ലേലൂയ്യാ;- യഹോ….

Read More 

യഹോവ നല്ലവൻ എന്നു രുചിച്ചറിയു

യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻഅവനെ ശരണം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻഅവന്‍റെ വിശുദ്ധന്മാർ അവനെ ഭയപ്പെടുന്നതിനാൽഅവന്‍റെ ഭക്തന്മാർ-ക്കൊന്നിനും മുട്ടുണ്ടാകില്ലബാലസിംഹങ്ങൾ ഇരകിട്ടാതെ വിശന്നിരിക്കുംദൈവഭക്തനോ ഒരു നന്മയ്ക്കും കുറവില്ലഅവന്‍റെ കരുണ ദിനവും അവന്‍റെ ഭക്തർക്കുള്ളതിനാൽഅനന്ത നന്മകൾ അനുഭവിക്കുന്ന മനുഷ്യൻ ഭാഗ്യവാൻയിസ്രയേലിനെ മരുഭൂവിൽ നടത്തിയ ദൈവംചെങ്കടലിനെ രണ്ടായി വിഭജിച്ച ദൈവംഅവന്‍റെ കരുതൽ ദിനവും അവന്‍റെ മക്കൾക്കുള്ളതിനാൽഅതുല്യ രക്ഷയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ

Read More