Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

വിശുദ്ധ സീയോൻ മല തന്നിൽമുദാ

വിശുദ്ധ സീയോൻമല തന്നിൽ മുദാനിരന്നു നിൽക്കുന്നൊരു സൈന്യമിതാഅവർക്കു പ്രധാനി കുഞ്ഞാടു തന്നെനിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കുപിതാവ് പുത്രനിവർ പേരുകളെ സദാപി കാണാമിവർ നെറ്റികൾ മേൽപറഞ്ഞുകൂടാതുള്ള ഭാഗ്യമോർക്കിൽനിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കു സുരർക്കുതകും ഫിഡിൽ മീട്ടുകയാൽ പെരും ജലത്തിന്നൊലിയെന്നവണ്ണംവരുന്നുണ്ടു വൈണിക ശബ്ദമൊന്നുനിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കുപ്രാചീനരും ജീവികൾ നാലും ചേർന്നു ദേവാസനത്തിന്നു മുൻനിന്നു കൊണ്ടു പാടുന്നൊരു നൂതന ഗീതമവർ വാടാത്ത സന്തോഷം(3) ഉണ്ടായവർക്കുവിശുദ്ധ കുഞ്ഞാടിന്‍റെ രക്തമൂലം വിലയ്ക്കു കൊള്ളപ്പെട്ടവർക്കൊഴികെപഠിച്ചുകൊൾവാൻ കഴിഞ്ഞില്ല തെല്ലും തുടർന്നവർ പാടും(3) ആ ദിവ്യഗീതംഎഴുപത്തു രണ്ടുരണ്ടായിരമോ തിരഞ്ഞെടുത്തോരിവർ കന്യകമാർഅശുദ്ധരായ് തീർന്നില്ല […]

Read More 

വിശുദ്ധാത്മാവേ വരിക ദോഷിയാം

വിശുദ്ധാത്മാവേ! വരിക – ദോഷിയാംഎൻ നെഞ്ചിൽ വസിക്ക!നിൻ ഹിതം എത്ര അറിഞ്ഞാലും പാപമെനിത്യം ചെയ്തീടുന്നു ഞാൻ – എന്മേൽനീ കടാക്ഷിക്കേണം – അല്ലെങ്കിൽ പാപി ഞാൻനിത്യ ചാവിന്നിരയാം;- വിശു…പാപിയെന്‍റെ മൂലം പാടുപെട്ടെൻ യേശുപാരിൽ മരിച്ചതിനെ – പലപ്രാവശ്യം പാപീമ-റന്നു മാ പാപപക്ഷമായ്‌ ചെയ്തുപോയേൻ;- വിശുജീവനുണ്ടെന്നൊരു-നാമമേ ഉള്ളെന്നിൽ ജീവനില്ലെ പരനെ! -ഭവാൻ കൈ വിട്ടാൽ പാപി ഞാൻ -ചാവാനിടയാമേകോപിച്ചു പോകരുതേ;- വിശുനിന്നോടപേക്ഷിച്ചു-വന്ദനം ചെയ്‌വാനും നിൻ സത്യം കേൾപ്പതിന്നും – മന്ദം എന്നിൽ പലപ്പോഴും-വന്നവെക്കുക്ഷമ തന്നു നീ വന്നീടുക;- വിശുഈ […]

Read More 

വിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നു

വിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നുതങ്ങൾ സ്നേഹരത്നം ചൂടിക്കുംനേരം ആ മഹാസന്തോഷസമൂഹേനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!ദൈവം തൻവിശുദ്ധർ കണ്ണുനീരെല്ലാംതുടയ്ക്കും അന്നാളിൽഎനിക്കിഷ്ടരാം ചേർക്കപ്പെട്ട വിശുദ്ധരോടുകൂടെനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!വീണകളെ ധരിച്ചുടൻ തൻമുമ്പിൽസന്തോഷപരിപൂർണ്ണരായ് ഉച്ചത്തിൽതന്നെ എന്നും സ്തുതിക്കുന്നവരോടെനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!കുഞ്ഞാടിൻ രക്തത്തിൽ കഴുകപ്പെട്ടുവെള്ളനിലയങ്കികളെ ധരിച്ചുമഹാശോഭിതമായുള്ള സമൂഹേനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!കൈയിൽ കുരുത്തോലകളെ പിടിച്ചുംമഹാരക്ഷ നമ്മുടെ ദൈവത്തിന്നുംകൂഞ്ഞാട്ടിന്നും എന്നാർക്കും കൂട്ടരോടേനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!സ്തുതി മഹത്വം ജ്ഞാനം ശക്തി സ്തോത്രംനമ്മുടെ ദേവനെന്നല്ലാ ദൂതരുംതൻമുമ്പിൽ കവിണ്ണു വീണാർക്കും കാലേനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!മരണത്തോളം […]

Read More 

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ വരുവതിൽ താമസമേറെയില്ല-തന്‍റെവാഗ്ദത്തങ്ങൾ പലതും നിറവേറുന്നേ ഒരുങ്ങീടാംയുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പം പല-വ്യാധികളാൽ ജനം നശിച്ചിടുന്നു രാജ്യം രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ ഒരുങ്ങീടാംകൊട്ടാരങ്ങൾ തുടങ്ങി കൊട്ടിൽ വരെ ജനം കണ്ണുനീർ താഴ്വരയിലല്ലയോ-ഒരു സ്വസ്ഥതയുമില്ല മനുഷ്യർക്കിഹെ ഒരുങ്ങീടാംആകാശത്തിൻ ശക്തി ഇളകുന്നതാൽ ഭൂവിൽ എന്തു ഭവിക്കുമെന്നോർത്തുകൊണ്ട് ജനംപേടിച്ചു നിർജ്ജീവരായിടുന്നേ ഒരുങ്ങീടാംബുദ്ധിമാന്മാർ പലർ വീണിടുന്നേ ദൈവ ശക്തി ത്യജിച്ചവരോടിടുന്നേ ലോക മോഹങ്ങൾക്കധീനരായ് തീരുന്നതാൽ ഒരുങ്ങീടാംമേഘാരൂഢനായി വന്നിടുമെ പതി-നായിരം പേർകളിൽ സുന്ദരൻ താൻ തന്‍റെ കോമളരൂപം കണ്ടാനന്ദിപ്പാൻ ഒരുങ്ങീടാംമാലിന്യപ്പെട്ടിടാതോടിടുക മണവാളൻ വരവേറ്റം […]

Read More 

വിശുദ്ധിയിൽ ഭയങ്കരനെ

വിശുദ്ധിയിൽ ഭയങ്കരനെ മഹിമയിൽ വാസിപ്പവനെഅത്ഭുതമന്ത്രി… വീരനാം ദൈവംനിത്യപിതാവ് സമാധാനത്തിൻ പ്രഭുആധിപത്യം തൻ തോളിൽ ഉള്ളതാൽസർവ്വശ്രേഷ്ഠാധികാരങ്ങൾക്കും ഉന്നതൻയേശുനാമം… യേശുനാമം…എല്ലാ മുഴങ്കാലും മടങ്ങീടുന്ന നാമംയേശുനാമം… യേശുനാമം…എല്ലാ നാവും പാടി പാടി പുകഴ്ത്തും നാമംസകല ഭൂവാസികളും യഹോവയെ സ്തുതിച്ചീടട്ടെദൈവ ദൂതസൈന്യങ്ങളും യഹോവയെ സ്തുതിച്ചീടട്ടെസൂര്യ ചന്ദ്രന്മാരും നക്ഷത്രാദികളുംയഹോവയെ സ്തുതിച്ചീടട്ടെ;- യേശുനാമം…ബാലന്മാർ വൃദ്ധൻമാരും യഹോവയെ സ്തുതിച്ചീടട്ടെയുവതികൾ യുവാക്കൻമാരും യഹോവയെ സ്തുതിച്ചീടട്ടെസ്വർഗ്ഗാധി സ്വർഗ്ഗത്തിലും ഭൂമിയുമതൊക്കെയുംയഹോവയെ സ്തുതി ച്ചീടട്ടെ;- യേശുനാമം…കാഹള നാദത്തോടെ യഹോവയെ സ്തുതിച്ചീടട്ടെതപ്പിനോടും നൃത്തത്തോടും യഹോവയെ സ്തുതിച്ചീടട്ടെഅത്യുച്ച നാദമുള്ള കൈത്താള മേളത്തോടെയഹോവയെ സ്തുതിച്ചീടട്ടെ;- യേശുനാമം…

Read More 

വിശുദ്ധിയിൽ ദൈവത്തെ ആരാധിപ്പിൻ

വിശുദ്ധിയിൽ ദൈവത്തെ ആരാധിപ്പിൻ വിളിക്കപ്പെട്ടവരെവിശുദ്ധനല്ലോ ദൈവം വെളിച്ചമല്ലോതന്‍റെ വിശ്വസ്തതക്കൊരുനാളും മാറ്റമില്ലഅത്ഭുത സ്നേഹത്താൽ നമ്മെ വീണ്ടെടുത്തുസ്വർഗ്ഗസൗഭാഗ്യവും തന്നതിനാൽനന്ദിയാൽ നിറയാം നിരന്തരമായ്സ്തോത്രം ചെയ്യാം നിരവധിയായ്സ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംകഷ്ടതയുണ്ട് ക്ലേശമതെങ്കിലുംനിത്യസന്തോഷം നമുക്കല്ലയോസൗഖ്യവും ശാന്തിയും അനുഗ്രഹവുംആർദ്രവാനാം പ്രീയൻ തരുന്നതിനാൽസ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംജീവനും ബലവും ജീവിതവും യേശുക്രിസ്തുവിൽ മാത്രം അവനോടു നാംഏകശരീരമായ് ആത്മാവിനാൽഏകീഭവിച്ചവരായ് ദിനവുംസ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംപിമ്പിലുള്ളതിനെ മറന്ന് മുന്നിലെലാക്കിലേക്കാഞ്ഞു മുന്നേറുക നാംതാഴ്ച്ചയിൽ നമ്മെ ഓർത്ത പരൻവീഴ്ച്ച വരാതെ കാത്തതിനാൽസ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംഎത്രയും വേഗം സഭയെ ചേർക്കുവാൻകർത്താവു തേജസ്സിൽ വരുന്നതിനാൽആത്മവിനാൽ സ്വയം ഒരുങ്ങുക നാംആ […]

Read More 

വിശുദ്ധിയിൽ എന്നും ദൈവത്തെ

വിശുദ്ധിയിൽ എന്നും ദൈവത്തെ ആരാധിക്കാംവിളിക്കപ്പെട്ട ദൈവജനമെവിശുദ്ധയിൽ ഉന്നതനാംദൈവം-തൻവിശ്വസ്തതയ്ക്കു ഒരുനാളും മാററമില്ല(2)യേശു വരുവാൻ കാലമായികാഹളധ്വനി കാതിൽ കേള്‍ക്കാറായിമേഘത്തേരില്‍ദൂതരുമായികാന്തൻ വരുവാൻ കാലമായി(2)യുദ്ധങ്ങളും ക്ഷാമങ്ങളും ഭുകമ്പങ്ങൾ അവിടവിടായി ലോകജാതികൾ വിഭ്രമിക്കുന്നി മന്നിൽ (2) ലോകത്തെങ്ങും സമാധാനമില്ലാതായിലോകൈകനാഥൻ വരവാസന്നമായി (2)അനീതിയും അശുദ്ധിയും ചെയ്യുന്നോര്‍ചെയ്തിടട്ടെ ആദിമ സ്നേഹത്തിലേക്കു നാം മടങ്ങിവരാം (2) ആത്മനാഥനേ വിശുദ്ധിയോടാരാധിക്കാം ആ ദിവ്യസ്നേഹത്തെ വര്‍ണ്ണിച്ചിടാം(2)രോഗങ്ങളുംദുഃഖങ്ങളും ക്ലേശങ്ങളും മാറിടാറായിനിത്യ തുറമുഖത്തെത്തുവാൻ സമയമായി (2) നീതിസൂര്യൻ തൻ മുഖശോഭ കണ്ടെന്നും-നാംനിത്യയുഗം വാഴാൻ കാലമായി(2)

Read More 

വിശ്വാസ ജീവിതം ക്രിസ്തീയ ജീവിതം

വിശ്വാസ ജീവിതം ക്രിസ്തീയ ജീവിതംജയകരമാം ജീവിതം – ആത്മാവിൽആനന്ദിക്കും ജീവിതം – പരീക്ഷയിൽ തോൽവി ഇല്ലാ ജീവിതം അനുകൂലമായ് തീരും എല്ലാഞെരുക്കങ്ങളും നൊടിനേരത്തിന്നുൾഅനുഗ്രഹങ്ങൾ തടസ്സപ്പെട്ടാൽ യേശുവിൻ നാമത്തിൽ കൽപ്പിക്കും ഞാൻ പ്രതികൂലങ്ങൾ നേരിടുമ്പോൾവചനമേന്തി പോരാടിടും ഞാൻബലഹീനനല്ല ഞാനിനിമേൽശക്തനാക്കുന്നോൻ എന്‍റെ കൂടെയുണ്ട്;-

Read More 

വിശ്വാസ ജീവിത പടകിൽ ഞാൻ

വിശ്വാസ ജീവിത പടകിൽ ഞാൻ സീയോൻ നഗരിയിൽ പോകുന്നു ഞാൻ വിശ്വാസനായകനേശുവെ നോക്കി വിശ്രമ ദേശത്തു പോകുന്നു ഞാൻഅലകൾ പടകിൽ അടിച്ചെന്നാൽ അല്ലലൊരൽപ്പവുമില്ലെനിക്ക്ആഴിയുമൂഴിയും നിർമ്മിച്ച നാഥൻഅഭയമായെന്നരികിലുണ്ട്;-മരണനിഴലിൻ താഴ്വരയിൽ ശരണമായെനിക്കേശുവുണ്ട്കരളലിഞ്ഞു എൻകൈകൾ പിടിച്ചു കരുതി നടത്തുമെന്നന്ത്യം വരെ;-നാനാ പരീക്ഷകൾ വേദനകൾ നന്നായെനിക്കിന്നുണ്ടായിടിലുംനാഥനെയുള്ളത്തിൽ ധ്യാനിച്ചു എന്‍റെക്ഷീണം മറന്നങ്ങു പോകുന്നു ഞാൻ;-വിണ്ണിലെൻ വീട്ടിൽ ഞാൻ ചെന്നു ചേരും കണ്ണുനീരൊക്കെയുമന്നു തീരും എണ്ണിയാൽ തീരാത്ത തൻ കൃപകൾവർണ്ണിച്ചു പാദത്തിൽ വീണിടും ഞാൻ;-

Read More 

വിശ്വാസ ജീവിത യാത്രയതിൽ

വിശ്വാസ ജീവിത യാത്രയതിൽകഷ്ടം പ്രയാസങ്ങൾ ഏറിടുമ്പോൾവിശ്വാസ നായകനേശു മഹേശനേതൃക്കരം നീട്ടി നീ താങ്ങി നടത്തുകഎൻപേർക്കായ് ക്രൂശതിൽ തൂങ്ങിയല്ലോകാൽ കരം ആണിക്കയ് ഏകിയല്ലോഎന്തു ഞാൻ തന്നീടുമോ നാഥാ നിനക്കായ്ഏറ്റു കൊൾക എന്നെ മുറ്റും സമ്പൂർണ്ണമായ്;-രോഗത്താൽ ദേഹം ക്ഷയിച്ചെന്നാലുംആശ്വാസം നൽകുന്നോൻ കൂടെയുണ്ട്ആണിപ്പഴുതുള്ള പൊൻ കരം നീട്ടി താൻതാങ്ങി നടത്തിടും അന്ത്യം വരെയെന്നെ;-പാഴ്മരുഭൂമിയിൽ പാതയൊരുക്കുവാൻപാലകൻ നീയെന്നും കൂടെയുണ്ട്പാരിതിലെന്‍റെ വാസം കഴിയുമ്പോൾവിശ്രമം പ്രാപിക്കും നിൻ മാർവ്വിൽ നിത്യമായ്;-വിട്ടുപിരിഞ്ഞവർ കർത്തനോടൊത്ത്ആർത്തു സന്തോഷിക്കും ആ സമൂഹെനാമും ആ കൂട്ടത്തിൽ ചേർന്നിടുവാനായ്അന്യമെന്നെണ്ണാം ഈ ലോകസുഖങ്ങളെ;-ദൂതന്മാർ കാഹളം ഊതിടുമ്പോൾആകാശ […]

Read More