Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

വാഗ്ദത്തങ്ങൾ ഉള്ളതിനാൽ ഹല്ലേലൂയ്യാ

വാഗ്ദത്തങ്ങൾ ഉള്ളതിനാൽ – ഹല്ലേലൂയ്യാ വിശ്വസ്തനായ് ഉള്ളതിനാൽ – ഹല്ലേലൂയ്യാഅന്ത്യംവരെ നടത്തും അന്ത്യംവരെ കരുതും യേശുവിൻ നാമത്തിൽ ജയാളിയായിഹല്ലേലുയ്യാ ഹല്ലേലൂയ്യാ ഹല്ലേലുയ്യാ ഹല്ലേലൂയ്യാ (2)ശത്രുക്കൾ നിന്ദിക്കട്ടെ പരിഹാസം ചൊല്ലീടട്ടെ (2)വാഗ്ദത്തം ഞാൻ കണ്ടീടുന്നുവിശ്വാസത്താൽ കണ്ടീടുന്നു (2);- ഹല്ലേ…വാഗ്ദത്തങ്ങൾ ഞാൻ ഇനി പ്രാപിച്ചീടുംയേശുവിൻ കരത്താൽ ഞാൻ പ്രാപിച്ചീടും (2)ചെങ്കടൽ കടക്കും യോർദ്ദാനും കടക്കും യേശുവിൻ നാമത്തിൽ ജയാളിയായി (2) ;- ഹല്ലേ…

Read More 

വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ

വാഗ്ദത്തങ്ങളിൽ വിശ്വസ്തൻവാക്കു മാറത്തവൻ വാക്കു മാറാത്തവൻഎന്‍റെ യേശു മാറാത്തവൻ(3)സത്യപാത തേടി നടന്നുനിത്യശാന്തിക്കായ് അലഞ്ഞുക്രിസ്തുയേശു എന്നിൽ കനിഞ്ഞുനിത്യജീവൻ എന്നിൽ പകർന്നു;-കർത്തൻ എന്നെ ചേർക്കും നാളിൽകണ്ണുനീർ തുടയ്ക്കും നാളിൽആർത്തുപാടി പാടി സ്തുതിക്കുംയേശു വാക്ക് മാറാത്തവൻ;-മണ്ണിൻ മലകൾ മാറിയാലുംവിണ്ണിൻ വിതാനം നീങ്ങിയാലുംമാറില്ല ദൈവസ്നേഹംനീങ്ങില്ല അവന്‍റെ മൊഴികൾഹല്ലേലുയ്യാ പാടി സ്തുതിക്കാംഅല്ലലില്ലാതാർത്തു പാടാംഎല്ലാ നാവും ചേർന്നു വാഴ്ത്താംവല്ലഭൻ എന്നും മാറാത്തവൻ;-

Read More 

വാക്കു പറഞ്ഞാൽ മാറാത്തവൻ

വാക്കു പറഞ്ഞാൽ മാറാത്തവൻവഴിയിലെന്നെ തള്ളുകില്ല(2)യേശു എന്നെ നടത്തിടും നാഥൻ എന്നെ പോറ്റിടും(2)ലോകത്തിൽ ഞാൻ ആശ്രയം വെക്കില്ലഎന്നെ നടത്താൻ ദൈവമുള്ളതാൽ(2)മനുഷ്യരിൽ ഞാൻ ആശ്രയം വെക്കില്ലയഹോവയാണെൻ ആശ്രയം(2)ലോകത്തിൻ കരം തള്ളിക്കളയുംതാതൻ തൻ കരം തള്ളുകില്ല (2)പ്രഭുക്കളിൽ ഞാൻ ആശ്രയം വെക്കില്ലയഹോവയാണെൻ ആശ്രയം(2)

Read More 

വാക്കുകളും എൻ ചിന്തകളും കൃപയോട്

വാക്കുകളും എൻ ചിന്തകളും കൃപയോട് കൂടിയത് ഞാൻ ആസ്വദിക്കും എൻ നാളുകളെല്ലാം കർത്താവിൻ ദയയെ എന്നും(2)ആശിക്കുന്നതിലും ഞാൻ നിനക്കുന്നതിലും അത്യന്തം പരമായെന്നെ(2)ദിനംതോറും വഴിനടത്താൻകഴിവുള്ളദൈവമേ(2);- വാക്കുകളുംഉണ്മാൻ ആഹാരവും ഉടുപ്പാൻ വസ്ത്രങ്ങളും മതിയോളം നൽകുന്നവൻ(2)എന്‍റെ പ്രാണൻ എന്‍റെ ജീവൻ അവൻ യേശു നായകൻ(2);- വാക്കുകളും ആത്മദാഹം തീർപ്പാൻ ജീവജാലമായാവാൻ എൻ ഉള്ളത്തിൽ മശിഹായവൻ(2) കൈവിടില്ല തള്ളുകില്ല അവൻഎന്‍റെ പ്രാണപ്രിയൻ(2);- വാക്കുകളും

Read More 

വളരാം യേശുവിൽ വളരാം

വളരാം യേശുവിൽ വളരാംഉണരാം യേശുവിൽ ഉണരാം (2)ആയുസ്സു മുഴുവനും യേശുവിൻ കൂടെ എന്നും പോയിടാം (2)വളരാം നമുക്ക് വളരാംയേശുവിലെന്നും വളരാം (2)സുവിശേഷത്തിൽ വളരാംനാഥനെ എന്നും വാഴ്ത്താം (2)അനുസരണത്തിൽ വളർന്നീടാംയേശുവിൻ പാതേ പോയിടാം (2)ലോകം മുഴുവൻ സുവിശേഷത്തിൻ വിത്തുകൾ പാകിടാം (2)പ്രവർത്തിക്കാം യേശുവിനായിജീവൻ പോവോളം (2)ധീര പോരാളിയായ് യേശുവിൻ പിൻപേയാത്ര തുടർന്നീടാം (2)

Read More 

വല്ലഭനേശു നാഥൻ

വല്ലഭനേശു നാഥൻനല്ലവനേശു നാഥൻഞാനെന്നും പാടും പാടുംസാനന്ദം പാടും പാടുംഎന്നേശു രക്ഷിതാവിനെഞാനെന്നും തേടും തേടുംസാനന്ദം തേടും തേടുംതൻഹിതമെന്നെന്നുമേഅവനെന്‍റെ നാഥൻഅവനെന്‍റെ താതൻഅവനെന്‍റെ ഇടയൻഅവനെന്‍റെ ഉടയോൻഎന്തോരത്ഭുതവാനവൻ

Read More 

വൻ പാറയിന്മേൽ വീടു തീർത്തു

വൻ പാറയിന്മേൽ വീടു തീർത്തു ബുദ്ധിയുള്ളവൻവൻ മാരി പെയ് കയായ്വൻ മാരി പെയ്തു പൊങ്ങി വെള്ളവുംആ വീടു നിന്നു നിശ്ചലംമണലിന്മേൽ വീടു തീർത്തു ബുദ്ധികെട്ടവൻവൻ മാരി പെയ് കയായ്വൻ മാരി പെയ്തു പൊങ്ങി വെള്ളവുംആ വീടു വീണു നാശമായ്വൻ പാറയായ ക്രിസ്തുവിന്മേൽ നിൽക്കുമെങ്കിൽപരിശോധനകൾ വരികിൽപരിശോധനകൾ വന്നു നീ ഖേദമടഞ്ഞാൽക്രിസ്തേശു കാത്തിടും നിന്നെ

Read More 

വാനദൂതർ ലോകാന്ത്യത്തിൽ കാഹള

വാനദൂതർ ലോകാന്ത്യത്തിൽ കാഹളമൂതുമ്പോൾയേശുനാഥൻ മേഘത്തേരിൽ ലോകെവന്നീടുംഇരുളിൽ വാഴ്ചകൾ അകലുകയാം നൽമോഹനനാളതിൽസർവ്വലോകരാജാവായ് ശ്രീയേശു വന്നീടും(2)തേജോരൂപം പാപവിലയ്ക്കായ് ഏകിയല്ലോ നീഹീന നരർക്കായ് നിൻ തിരുരക്തം ചിന്തിയല്ലോ നീശോകഭാര നിഴലുകളാകെ നീങ്ങിടുമാ നാളിൽപാരിടമാകെ വിലസിടുമേ നിൻ സ്നേഹവീചികൾ(2)ഉയിർ നാഥൻ തേജസ്സിങ്കൽ വാണിടുമാ നാൾആനന്ദത്തിൻ ഗാനങ്ങൾ ഹാ പൊങ്ങും പാരിതിൽനിത്യജീവൻ ഏകിടുന്ന ശോഭിത പ്രഭാതേകേട്ടിടുമേ ദൂതർ പാടും സ്നേഹ ഗീതികൾ(2)സ്വർഗ്ഗേനാമും എത്തുവതിനായ് മുൻനയിക്കുകഎന്നുമേ നീ മിന്നിടുക പാരിൻ ദീപമായ്ലോകത്തിന്‍റെ മായകളാകെ മാഞ്ഞീടുമ്പോൾ നാഥാമങ്ങീടാതെ നിൽക്കുകയായ് നീ സ്നേഹ താരമായ്(2)

Read More 

വാന ലോകത്തെഴുന്ന ള്ളിനാൻ

പല്ലവിവാന ലോകത്തെഴുന്നെള്ളിനാൽ ശ്രീയേശു നാഥൻവാന ലോകത്തെഴുന്നെള്ളിനാൻ…അനുപല്ലവിവാനലോകത്തെഴുന്നെള്ളിനാ – നൊലിവുമലയിൽ നി-ന്നാനന മുയർത്തി – ശിഷ്യർ വാനിൽ നോക്കി നിന്നിടവേ – വാനചരണങ്ങൾവിണ്ണുലകത്തിൽ നിന്നിറങ്ങി മനുജാതനായിവന്നു മാ-ഗുരുവായ് വിളങ്ങിചൊന്നു ശിഷ്യരോടുപദേശം – നന്മ ചെയ്തുനടന്നറിയിച്ചു സുവിശേഷം…മന്നിടത്തുള്ളോർക്കു ചോര ചിന്നി മരിച്ചു മരണം-വെന്നുയിർത്തു നാൽപ്പതാം നാ-ളിന്നിലംവിട്ടജയമായ്;- വാന…മൽക്കിസദേക്കിന്‍റെ ക്രമത്തിൽ – പുരോഹിതവേലയ്ക്കു തന്‍റെ സ്വന്ത രക്തത്തെ…തൃക്കരത്തങ്ക ത്തളികയിൽ ഏന്തിയതിങ്കൽമുക്കിയ വിരലുള്ളവനായ്…ഇക്കുല പാപ മൊക്കെയ്ക്കും തക്ക പരിഹാരം ചെയ്വാൻസ്വർഗ്ഗമാം വിശുദ്ധസ്ഥലം നോക്കി മഹാ പുരോഹിതൻ;- വാന…തന്നിൽ വിശ്വസിക്കുന്നോർക്കായി-ട്ടഴിവില്ലാത്തമന്ദിര മൊരുക്കുവാനായി…എന്നു മവരോ ടിരിപ്പാനായ് […]

Read More 

വാനം തന്നുടെ സിംഹാസനമാം ഭൂമിയോ

വാനം തന്നുടെ സിംഹാസനമാം ഭൂമിയോ പാദപീഠവുമാം ഇത്രമഹത്ത്വമെഴുന്നൊരു ദൈവം വന്നോ മന്നിൽ താണവനായ് അവൻ തീർന്നോ ഹീന മാനവനായ് പാപത്തിൻ വഴിയിൽ നാശത്തിൻകുഴി വീണവനാമെന്നെ തേടിവരാൻ കൈയ് താങ്ങിയെടുക്കായിൽ നവനേ തുനിഞ്ഞുള്ളൂ എന്നേശു കാണാതെപോയാരാടിനെത്തേടി വന്ന നല്ലിടയനവൻ കണ്ടുപിടിച്ചു തോളിലെടുത്തു വീടു വന്നിടുവോളംഎന്നേശു കുരുടനു കണ്ണും ചെകിടനും കാതും മുടന്തനു കാലുമവൻ വഴിയറിയാതെ വലയുന്നവനു വഴിയും ജീവനുമാം എന്നേശു എന്തൊരു താഴ്മയെന്തൊരു ത്യാഗം! എന്തൊരു സ്നേഹമിതോ! ചിന്തിച്ചിടുകിൽ സിന്ധുസമാനമന്തമില്ലതിരുമില്ലഎന്നേശു

Read More